നേ​പ്പാ​ൾ ഭൂ​ച​ല​നം: 125 പേ​ർ മ​രി​ച്ചു; പ്രകമ്പനം ഇന്ത്യയിലും; സഹായ വാഗ്ദാനവുമായി ഇന്ത്യ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 125 . നാ​നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഭൂ​ച​ല​ന​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്ടം നേ​രി​ട്ട നേ​പ്പാ​ളി​ന് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്ത് ഇ​ന്ത്യ. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നേ​പ്പാ​ളി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ റെ​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് നേ​പ്പാ​ളി​ലു​ണ്ടാ​യ​ത്. ര​ണ്ട് ത​വ​ണ​യാ​യി 40 സെ​ക്ക​ന്‍​ഡു​ക​ള്‍ നീ​ണ്ടു നി​ന്ന ഭൂ​ച​ല​ന​മാ​യി​രു​ന്നു ഇ​വി​ടെ​യു​ണ്ടാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പ​ല​ഭാ​ഗ​ത്തും പ്ര​ക​മ്പ​ന​മു​ണ്ടാ​യി.

വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും പ​ല​യി​ട​ത്തും താ​റു​മാ​റാ​യി. ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ക​മ്പ​നം ഇ​ന്ത്യ​യി​ലെ യു​പി, ഡ​ൽ​ഹി, ബി​ഹാ​ർ, രാ​ജ​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment