കാ​ബൂ​ളി​ൽ ബ​സ് പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ബ​സ് പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ബൂ​ളി​ലെ ത​ല​സ്ഥാ​ന​ത്തെ ദ​ഷ്-​ഇ-​ബ​ർ​ചി പ​രി​സ​ര​ത്താ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് കാ​ബൂ​ൾ പോ​ലീ​സ് വ​ക്താ​വ് ഖാ​ലി​ദ് സ​ദ്രാ​ൻ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കു​ട്ടി​ക​ളു​ടെ ശ​വ​പ്പ​റ​മ്പാ​യി ഗാ​സ മാ​റി​യെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ

ഗാ​സ: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഗാ​സ പ്ര​ദേ​ശം കു​ട്ടി​ക​ളു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി യു​ദ്ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗു​ട്ടെ​റ​സി​ന്‍റെ വി​മ​ർ​ശ​നം. അ​തി​നി​ടെ ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു. ഇ​തി​ൽ 4,237 പേ​രും കു​ട്ടി​ക​ളാ​ണ്. 2,719 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രെ വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ൽ യു​ദ്ധം ശ​ക്ത​മാ​ക്കു​മെ​ന്നാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നി​ല​പാ​ട്. ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ സൈ​ന്യം ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഹ​മാ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വ​ട​ക്ക​ൻ ഗാ​സ​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഇ​ന്ധ​ന​വും തീ​രു​ക​യാ​ണ്. വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ചെ​യ്യാ​നാ​യി ചേ​ർ​ന്ന യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ ഗാ​സ​യി​ൽ ഫീ​ൽ​ഡ് ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കാ​ൻ യു​എ​ഇ തീ​രു​മാ​നി​ച്ചു. യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശം പ്ര​കാ​രം ആ​ശു​പ​ത്രി സാ​മ​ഗ്രി​ക​ളു​മാ​യി അ‍​ഞ്ച് വി​മാ​ന​ങ്ങ​ൾ…

Read More

ഹമാസിന്‍റെ ഭീകരാക്രമണത്തിന് ഇരയായവരെ അനുസ്മരിച്ച് ഇസ്രയേൽ

ടെ​​​​ൽ അ​​​​വീ​​​​വ്: ഹ​​​​മാ​​​​സ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന് ഒ​​​​രു മാ​​​​സം തി​​​​ക​​​​ഞ്ഞ ഇ​​​​ന്ന​​​​ലെ ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ഉ​​​​ട​​​​നീ​​​​ളം അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​രെ ഓ​​​ർ​​​മി​​​ച്ച് രാ​​​​വി​​​​ലെ 11.00ന് ​​​​രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം ഒ​​​​രു​​​​മി​​​​നി​​റ്റ് മൗ​​​​നം ആ​​​​ച​​​​രി​​​​ച്ചു. ടെ​​​ൽ അ​​​വീ​​​വി​​​ൽ ഹ​​​​മാ​​​​സി​​​​ന്‍റെ ക​​​​സ്റ്റ​​​​ഡ​​​​യി​​​​ലു​​​​ള്ള 240 ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​തി​​​​ച്ച ഡി​​​​സെ​​​​ൻ​​​​ഗോ​​​​ഫ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ജ​​​​നം ഒ​​​​ത്തു​​​​കൂ​​​​ടി. കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും അ​​​​നു​​​​സ്മ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ജ​​​​റൂ​​​​സ​​​​ലെ​​​​മി​​​​ൽ ഓ​​​​ൾ​​​​ഡ് സി​​​​റ്റി​​​​യി​​​​ലെ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ മ​​​​തി​​​​ലി​​​​ൽ 240 ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ൾ പ്രോ​​​​ജ​​​​ക്ട് ചെ​​​​യ്തു. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​യി ജ​​​​ന​​​​ങ്ങ​​​​ൾ മ​​​​തി​​​​ലി​​​​നു സ​​​​മീ​​​​പം 1400 മെ​​​​ഴു​​​​കു​​​​തി​​​​രി​​​​ക​​​​ൾ തെ​​​​ളി​​​​ച്ചു. യൂ​റോ​പ്പി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും പ്ര​മു​ഖ ന​ഗ​ര​ങ്ങ​ള​ട​ക്കം ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളും ബ​ന്ദി​ക​ളു​ടെ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു റാ​ലി​ക​ളും ന​ട​ന്നു.

Read More

വാ​ഹ​നം പ​ഞ്ച​റാ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ന്ത്രി​യെ കൊ​ള്ള​യ​ടി​ച്ചു

ജൊ​ഹാ​ന​സ്ബെ​ർ​ഗ്: ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​നി​താ ഗ​താ​ഗ​ത മ​ന്ത്രി സി​ൻ​ഡി​സി​വെ ചി​ഗു​ൻ​ഗ​യെ വാ​ഹ​നം ത​ട​ഞ്ഞ് കൊ​ള്ള​യ​ടി​ച്ചു. മ​ന്ത്രി​യു​ടെ ബോ​ഡി​ഗാ​ർ​ഡു​ക​ളു​ടെ തോ​ക്കു​ക​ളും ക​വ​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ജൊ​ഹാ​ന​സ്ബെ​ർ​ഗി​ലെ ഹൈ​വേ​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മി​ക​ൾ റോ​ഡി​ൽ മു​ള്ളു വി​ത​റി വാ​ഹ​നം പ​ഞ്ച​റാ​ക്കി. തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ സാ​ധ​ന​ങ്ങ​ളും ര​ണ്ടു സു​ര​ക്ഷാ ഭ​ട​ന്മാ​രു​ടെ പി​സ്റ്റ​ളു​ക​ളും ത​ട്ടി​യെ​ടു​ത്തു. മ​ന്ത്രി​ക്കും സു​ര​ക്ഷാ​ഭ​ട​ന്മാ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഹ​മാ​സി​ന്‍റെ കു​റ്റ​വാ​ളി​ക​ളെ നേ​രി​ടാ​നു​ള്ള ഏ​ക​മാ​ര്‍​ഗം സൈ​നി​ക ന​ട​പ​ടി​യെന്ന് നെ​ത​ന്യാ​ഹു

ടെ​ല്‍ അ​വീ​വ്: ഇ​പ്പോ​ള്‍ ഹ​മാ​സി​നെ​തി​രേ ന​ട​ക്കു​ന്ന യു​ദ്ധം ക​ഴി​ഞ്ഞാ​ല്‍ ഗാ​സ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​സ്ര​യേ​ല്‍ സം​ര​ക്ഷ​ണം ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു. യു​എ​സ് ചാ​ന​ലാ​യ എ​ബി​സി ന്യൂ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത് യു​ദ്ധം ക​ഴി​ഞ്ഞാ​ല്‍ ഗാ​സ ആ​ര് ഭ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​സ്ര​യേ​ലി​ന് സു​പ്ര​ധാ​ന​മാ​യ പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഹ​മാ​സി​ന്‍റെ മാ​ര്‍​ഗ​മാ​കി​ല്ല ഇ​സ്ര​യേ​ല്‍ ഗാ​സ​യി​ല്‍ അ​വ​ലം​ബി​ക്കു​ക. ഹ​മാ​സി​നെ താ​ല്‍​പ്പ​ര്യ​മി​ല്ലാ​ത്ത ഗാ​സ​യി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ​ചു​മ​ത​ല അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ഇ​സ്ര​യേ​ല്‍ ഏ​റ്റെ​ടു​ക്കും. കാ​ര​ണം, അ​ത് ഞ​ങ്ങ​ള്‍ ചെ​യ്യാ​തി​രു​ന്ന കാ​ല​ത്ത് എ​ന്താ​ണു​ണ്ടാ​യ​തെ​ന്ന് ന​മ്മ​ള്‍ ക​ണ്ട​താ​ണ്. ഗാ​സ​യു​ടെ സു​ര​ക്ഷാ​ചു​മ​ത​ല ഞ​ങ്ങ​ള്‍​ക്ക് ഇ​ല്ലെ​ങ്കി​ല്‍ ന​മു​ക്ക് ചി​ന്തി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത​ത്ര അ​ള​വി​ലാ​ണ് ഹ​മാ​സി​ന്‍റെ ഭീ​ക​ര​ത ത​ല പൊ​ക്കു​ക. നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള മു​ഴു​വ​ൻ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കാ​തെ ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.​താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഇ​ത് ത​ങ്ങ​ള്‍ നേ​ര​ത്തേ​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ​മ​യ​മ​ല്ല ഇ​തെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ്

കീ​വ്: തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ശ​രി​യാ​യ സ​മ​യ​മാ​ണി​തെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് രാ​ജ്യ​ത്തെ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സെ​ല​ൻ​സ്കി​യു​ടെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം ആ​രം​ഭി​ച്ച​തു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന പ​ട്ടാ​ള​നി​യ​മ​പ്ര​കാ​രം എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും സാ​ങ്കേ​തി​ക​മാ​യി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും യു​ദ്ധ​ത്തി​ന്‍റെ​യും സ​മ​യ​മാ​ണെ​ന്ന് നാം ​തീ​രു​മാ​നി​ക്ക​ണം. രാ​ജ്യം വി​ഭ​ജി​ക്കാ​തെ ഒ​ന്നി​ച്ചു​നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും സെ​ല​ൻ​സ്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ചർച്ചയാണ് സമാധാനത്തിനുള്ള മാർഗമെന്ന് ഫ്രാൻസിസ് മാർപാപ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ഭീ​ക​ര​ത​യും ആ​യു​ധ​ങ്ങ​ളു​മ​ല്ല സം​വാ​ദം, നീ​തി, സ​ഹാ​നു​ഭൂ​തി എ​ന്നി​വ​യാ​ണ് സ​മാ​ധാ​ന​നി​ർ​മി​തി​ക്കു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. യ​ഹൂ​ദ റ​ബ്ബി​മാ​രു​ടെ യൂ​റോ​പ്യ​ൻ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളെ വ​ത്തി​ക്കാ​നി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​ത്ത് യ​ഹൂ​ദ​വി​രു​ദ്ധ പ്ര​ക​ട​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ൽ മാ​ർ​പാ​പ്പ ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ചു. അ​ത്ത​രം സം​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി. യ​ഹൂ​ദ​രും ക്രൈ​സ്ത​വ​രും ത​മ്മി​ൽ സം​വ​ദി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മാ​ർ​പാ​പ്പ എ​ടു​ത്തു പ​റ​ഞ്ഞു. ക്രൈ​സ്ത​വ​ർ യ​ഹൂ​ദ വേ​രു​ക​ൾ പ​ങ്കി​ടു​ന്ന​വ​രാ​ണ്. ക്രൈ​സ്ത​വ​ർ​ക്കു ത​ങ്ങ​ളെ​ത​ന്നെ മ​ന​സി​ലാ​ക്കാ​ൻ യ​ഹൂ​ദ​മ​തം ആ​വ​ശ്യ​മാ​ണ്. വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ 1986ൽ ​റോ​മി​ലെ സി​ന​ഗോ​ഗ് സ​ന്ദ​ർ​ശി​ക്ക​വേ യ​ഹൂ​ദ​രെ “ന​മ്മു​ടെ ജേ​ഷ്ഠസ​ഹോ​ദ​ര​ർ” എ​ന്നു​വി​ളി​ച്ച​ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഓ​ർ​ത്തെ​ടു​ത്തു. യ​ഹൂ​ദ-​ക്രി​സ്ത്യ​ൻ സം​വാ​ദം മ​ത​പ​ര​മ​ല്ലെ​ന്നും കു​ടും​ബ​വി​ഷ​യ​മാ​ണെന്നും മാ​ർ​പാ​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

യു​എ​സ് സൈ​നി​ക​മാ​യി ഇ​ട​പെ​ടും; ഇ​റാ​നും ഹി​സ്ബു​ള്ള​യ്ക്കും മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കാ​ൻ മു​തി​ര​രു​തെ​ന്ന് ഇ​റാ​നും ഹി​സ്ബു​ള്ള​യ്ക്കും അ​മേ​രി​ക്ക മു​ന്ന​റി​യി​പ്പു ന​ല്കി​യ​താ​യി റി​പ്പോ​ർ​ട്ട്. അ​ങ്ങ​നെ​വ​ന്നാ​ൽ അ​മേ​രി​ക്ക സൈ​നി​ക​ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന സ​ന്ദേ​ശം ഇ​റാ​നും ഹി​സ്ബു​ള്ള​യ്ക്കും വൈ​റ്റ്ഹൗ​സ് ന​ല്കി​യ​താ​യി ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ആ​ണ​വ മി​സൈ​ലു​ക​ൾ വ​ഹി​ക്കു​ന്ന മു​ങ്ങി​ക്ക​പ്പ​ൽ അ​മേ​രി​ക്ക പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് അ​യ​ച്ചു. ബാ​ലി​സ്റ്റി​ക്, ക്രൂ​സ് മി​സൈ​ലു​ക​ൾ തൊ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള ഒ​ഹാ​യോ ക്ലാ​സ് മു​ങ്ങി​ക്ക​പ്പ​ൽ ഈ​ജി​പ്തി​ലെ സൂ​യ​സ് ക​നാ​ലി​ലൂ​ടെ നി​ങ്ങു​ന്ന​തി​ന്‍റെ ഫോ​ട്ടോ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യെ ഇ​സ്ര​യേ​ൽ സ്വാ​ഗ​തം തെ​യ്തു. മു​ങ്ങി​ക്ക​പ്പ​ലു​ക​ളു​ടെ സ്ഥാ​നം പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ഇ​റാ​നും ഹി​സ്ബു​ള്ള​യ്ക്കു​മു​ള്ള വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണി​തെ​ന്ന് വി​ല​യി​യി​രു​ത്ത​പ്പെ​ടു​ന്നു. ഏ​തെ​ങ്കി​ലും രാ​ജ്യ​മോ സം​ഘ​ട​ന​യോ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കാ​ൻ മു​തി​ർ​ന്നാ​ൽ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ യു​എ​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പെ​ന്‍റ​ഗ​ൺ മേ​ധാ​വി ലോ​യ്ഡ് ഓ​സ്റ്റി​ൻ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​മേ​രി​ക്ക നേ​ര​ത്തേ ര​ണ്ടു വി​മാ​ന വാ​ഹി​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​പ്പ​ൽ​പ്പ​ട​യെ മെ​ഡി​റ്റ​റേ​നി​യ​നി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. അ​ത്യാ​ധു​നി​ക എ​ഫ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ള​ട​ക്ക​മാ​ണ് ഇ​വ…

Read More

ആ​ശ​ങ്ക​യു​ണ​ർ​ത്തി ഭൂ​ച​ല​ന​ങ്ങ​ൾ;​വ​രാ​ൻ പോ​കു​ന്ന വ​ലി​യ ച​ലന​ത്തി​ന്‍റെ സൂ​ച​ന​യാ​കാ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ

കാ​ഠ്മ​ണ്ഡു: ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ര​ണ്ടു ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു. ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കാ​നി​രി​ക്കു​ന്ന 8.5 തീ​വ്ര​ത​യോ​ടെ​യു​ള്ള വ​ൻ ഭൂ​ക​ന്പ​ത്തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ബം​ഗ​ളൂ​രു​വി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച് 2018ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ത​ൽ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ൾ വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ധ്യ​ഹി​മാ​ല​യ​ത്തി​ൽ വ​ൻ ഭൂ​ക​ന്പ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന് 5.8 തീ​വ്ര​ത​യോ​ടെ ഉ​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ൽ നേ​പ്പാ​ളി​ൽ 153 പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ ജാ​ജാ​ർ​കൊ​ട്ട് മേ​ഖ​ല​യി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മു​ണ്ടാ​യ​ത്. ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 2015ലു​ണ്ടാ​യ 8.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​ത്തി​ൽ 90,000 പേ​രാ​ണു മ​രി​ച്ച​ത്.

Read More

ഇ​സ്ര​യേ​ലി​ലേ​ക്ക് 30 വ​രെ  എ​യ​ർ ഇ​ന്ത്യ പ​റ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി:‌ ടെ​ൽ അ​വീ​വി​ലേ​ക്കു റ​ദ്ദാ​ക്കി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 30 വ​രെ എ​യ​ർ ഇ​ന്ത്യ നീ​ട്ടി. ഒ​ക്ടോ​ബ​ർ ഏ​ഴ് മു​ത​ൽ ടെ​ൽ അ​വീ​വി​ലേ​ക്കും അ​വി​ടെ​നി​ന്ന് ഇ​ങ്ങോ​ട്ടേ​യ്ക്കും എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. നേ​ര​ത്തെ, ഡ​ൽ​ഹി​യി​ൽ​നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് ആ​ഴ്ച​യി​ൽ അ​ഞ്ച് സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ഈ ​സ​ർ​വീ​സ്. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്രാ​യേ​ലി​ൽ​നി​ന്ന് മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ അ​ജ​യ്‌​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മാ​സം എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.

Read More