കീവ്: യുക്രെയ്നിലെ ഭക്ഷണശാലയ്ക്കുനേരേ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. തെക്കൻ മൈക്കോളൈവ് മേഖലയിലാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 8.30 ന് മൈക്കോളൈവ് നഗരത്തിനു വടക്കുപടിഞ്ഞാറായി 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റെപ്പോവ് എന്ന ചെറിയ ഗ്രാമത്തിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ പാർപ്പിട സമുച്ചയത്തിനും വ്യാപാരസ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു.’കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. ഇവരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണു രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. യുക്രെയ്നിലെ സപോരിജിയ, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
Read MoreCategory: NRI
നിലപാട് മയപ്പെടുത്താനൊരുങ്ങി ഇസ്രയേൽ
ജറൂസലെം: ഇസ്രയേൽ-ഹമാസ് യുദ്ധക്കെടുതികളിൽ കഷ്ടപ്പെടുന്ന ഗാസയിലെ ജനങ്ങൾക്ക് അടിയന്തരസഹായം എത്തിക്കാനുള്ള രാജ്യാന്തരസമ്മർദം ശക്തമാകുന്നതിനിടെ, ഇസ്രയേൽ നിലപാട് മയപ്പെടുത്തുന്നു. റഫാ അതിർത്തി വഴി ഈജിപ്ത് മരുന്നും ഭക്ഷണവും എത്തിക്കുന്നതിന് തടസം നിൽക്കില്ലെന്നും എന്നാൽ, ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതുവരെ ഉപരോധം നീക്കില്ലെന്നും ഇസ്രയേൽ അറിയിച്ചു. ഈജിപ്ത് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, ഗാസയിലെ അല്‍ അഹ്ലി അറബി ആശുപത്രിക്കുനേരേ നടന്ന ആക്രമണം സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 471 പേര് കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നത്. പലസ്തീൻ തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്നു പറയുന്ന ഇസ്രേലി പ്രതിരോധ സേന, പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ചാണ് വൻദുരന്തമായതെന്നും വിശദീകരിക്കുന്നു. യുഎന്നിലെ 22 അറബ് അംഗരാജ്യങ്ങൾ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടു. എന്നാൽ, ആക്രമണം നിർത്താൻ ബ്രസീൽ കൊണ്ടുവന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ യുഎസ് എതിർത്തതിനാൽ പരാജയപ്പെട്ടു. ഗാസയിൽ ഉടനടി…
Read Moreഹമാസ് ഐഎസിനേക്കാൾ ഭീകരം; തെക്കൻ ഇസ്രയേലിൽ നടത്തിയതു കശാപ്പാണെന്ന് ബൈഡൻ
ടെൽ അവീവ്: ഇസ്ലാമിക് സ്റ്റേറ്റിനേക്കാൾ കൊടും ഭീകരരാണ് ഹമാസിലുള്ളതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് തെക്കൻ ഇസ്രയേലിൽ നടത്തിയതു കശാപ്പാണ്. ഹമാസിന്റെ ദുഷ്ചെയ്തികൾ വച്ചുനോക്കിയാൽ ഇസ്ലാമിക് സ്റ്റേറ്റിന് കുറച്ചെങ്കിലും ബോധമുണ്ടെന്നു തോന്നിപ്പോകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇസ്രയേലിന് ഐക്യദാർഢ്യവുമായി ടെൽ അവീവിലെത്തിയ ബൈഡൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു. അൽ അഹ്ലി അറബ് ആശുപത്രിക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ പലസ്തീൻ തീവ്രവാദികളാണെന്നും ബൈഡൻ സൂചിപ്പിച്ചു. ആശുപത്രിയിലെ സ്ഫോടനത്തിൽ അങ്ങേയറ്റം ദുഃഖിതനും രോഷാകുലനുമാണെന്ന് ബൈഡൻ പറഞ്ഞു. “പക്ഷേ, ഞാൻ കണ്ടതുവച്ച് ഇത് മറ്റേ ടീം ചെയ്ത പണിയാണ്. ഇസ്രയേലല്ല ഇതിനു പിന്നിൽ”. 1400നു മുകളിൽ ഇസ്രേലികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു ബൈഡനോടു പറഞ്ഞു. അമേരിക്കയുടെ ഉറച്ച പിന്തുണയ്ക്കും സ്വയംപ്രതിരോധത്തിനായി നല്കുന്ന സഹായങ്ങൾക്കും ഇസ്രയേൽ നന്ദി പറയുന്നു. യുദ്ധകാലത്ത് ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡനെന്നും നെതന്യാഹു…
Read Moreഗാസ ആശുപത്രി ആക്രമണത്തിന്റെ പേരില്‍ അറബ് രാജ്യങ്ങള്‍ ഹമാസിനൊപ്പം; ജോ ബൈഡനുമായുള്ള ചർച്ചകളിൽനിന്നു പിന്മാറി അറബ് നേതാക്കൾ
ടെൽ അവീവ്/അമ്മാൻ: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കി ഗാസയിലെ അല്‍ അഹ്ലി അറബി ആശുപത്രി ആക്രമണം മാറുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 471 പേര് കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നത്. പലസ്തീൻ തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്നു പറയുന്ന ഇസ്രേലി പ്രതിരോധ സേന, പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ചാണ് വൻദുരന്തമായതെന്നും വിശദീകരിക്കുന്നു. മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു. ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിച്ച ബൈഡൻ മറുപക്ഷമാണ് ഇതിനു പിന്നിലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആർക്കൊപ്പമാണ് യുഎസ് എന്ന് ഇസ്രേലി ജനതയെയും ലോകത്തെയും ബോധ്യപ്പെടുത്തുകയാണ് സന്ദർശനലക്ഷ്യമെന്ന് ബൈഡൻ പറഞ്ഞു. ഗാസയിലെ ആശുപത്രി ആക്രമണം ഏറെ സങ്കടകരമാണ്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ്, 31…
Read Moreദുബായിലെ ഗ്യാസ് സിലിണ്ടര്‍ അപകടം; രണ്ടാമത്തെ മലയാളിയും മരിച്ചു
കരാമ: ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി നിധിന് ദാസാണ് മരിച്ചത്. വിസിറ്റിംഗ് വിസയില്‍ ദുബായില്‍ ജോലി അന്വേഷിച്ചെത്തിയതാണ് ഇയാള്‍. അപകടത്തില്‍ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല ബുധനാഴ്ച മരിച്ചിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി 12.20ന് കരാമ ഡേ ടു ഡേ ഷോപ്പിംഗ് സെന്ററിന് സമീപമുള്ള ബിന്‍ഹൈദര്‍ ഫ്ലാറ്റിലാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടാകുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.അപകടത്തില്‍ മലയാളികളടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.
Read Moreജോ ബൈഡൻ ഇസ്രായേലിൽ; ദുരന്തത്തിൽ കൊല്ലപ്പെട്ടവരെ ഓർത്ത് വിലപിക്കുന്നു; പോസ്റ്റുമായി ബെെഡൻ
ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ചർച്ച നടത്തുന്നതിനുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിൽ എത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഐസക് ഹെർസോഗിയും ചേർന്ന് ബൈഡനെ വരവേറ്റു. യുദ്ധം തുടങ്ങി 12 ദിനങ്ങൾ പിന്നിട്ടപ്പോഴാണ് ബെെഡന്റെ ഇസ്രായേൽ സന്ദർശനം. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിനോടുള്ള തന്റെ പിന്തുണ ബൈഡൻ അറിയിച്ചു. ഗാസയിലെ ആശുപത്രിയിലുണ്ടായ അതിക്രമത്തെ ജോ ബൈഡൻ അപലപിച്ചു. ഇന്നലെ ഗാസയിലെ ഹോസ്പിറ്റലിൽ ഉണ്ടായ സ്ഫോടനത്തിൽ ഞാൻ വളരെ ദുഃഖിതനും രോക്ഷാകുലനുമാണ്. ഞാൻ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ, ഇത് മറ്റ് ടീം ചെയ്തതാണെന്ന് തോന്നുന്നു,എന്ന് ബൈഡൻ ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. ഗാസയിലെ അൽ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകമായ ജീവഹാനിയിലും ഞാൻ രോഷാകുലനും ദുഃഖിതനുമാണ്. ഈ വാർത്ത കേട്ടയുടനെ, ഞാൻ ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും സംസാരിക്കുകയും കൃത്യമായി…
Read Moreഗാസയ്ക്ക് 100 മില്യൺ അടിയന്തര സഹായം നൽകുമെന്നു ജിസിസി രാജ്യങ്ങൾ
ഗാസ സിറ്റിയിലെ ആശുപത്രിക്കുനേരേയുണ്ടായ ആക്രമണത്തെ സൗദി, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു, കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതിനിധി പ്രതികരിച്ചു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. കൂടാതെ ഗാസയ്ക്ക് 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അറിയിച്ചു. ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. ആശുപത്രി ആക്രമണത്തെ അപലപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സംഘർഷ സമയത്ത് യുഎസ് നിലകൊള്ളുന്നത് പൗരന്മാരുടെ സുരക്ഷയ്ക്കായാണെന്ന് അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജോർദാൻ രാജാവ് എന്നിവരുമായും ബൈഡൻ സംസാരിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ…
Read Moreഎന്റെ മകളെ വിട്ടുതരൂ… ഭീകരർ ബന്ദിയാക്കിവച്ചിരിക്കുന്ന തന്റെ മകളെ വിട്ടുതരാൻ ലോകത്തോട് യാചിച്ച് ഒരമ്മ
ഇസ്രയേലിൽനിന്ന് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയവരിൽ ഒരാളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഇസ്രേലി യുവതി 21കാരിയായ മിയ ഷെമ്മിന്റെ വീഡിയോയാണു കഴിഞ്ഞ രാത്രിയിൽ പുറത്തുവിട്ടത്. ഭീകരർ ബന്ദിയാക്കിവച്ചിരിക്കുന്ന തന്റെ മകളെ വിട്ടുതരാൻ ലോകത്തോട് യാചിക്കുകയാണെന്ന് ഹമാസ് ബന്ദിയാക്കിയ മിയ ഷെമ്മിന്റെ അമ്മ കെരെൻ ഷെം. തിങ്കളാഴ്ച രാത്രിയിൽ ഹമാസ് പുറത്തുവിട്ട മകളുടെ വീഡിയോ കണ്ട് ഒരുനിമിഷം താൻ പൊട്ടിക്കരഞ്ഞെന്നും പിന്നീട് വീഡിയോ പലകുറി കണ്ട് മകളുടെ ക്ഷേമത്തിനായി എന്തു ചെയ്യാനാകുമെന്നായിരുന്നു പിന്നീടത്തെ ആലോചനയെന്നും, ഹമാസ് ബന്ദികളാക്കിയ ഇസ്രേലികളുടെ പ്രതിനിധികൾ നടത്തിയ പത്രസമ്മേളനത്തിൽ കെരെൻ ഷെം പറഞ്ഞു. ഏതായാലും മകൾ ജീവനോടെ ഇരിക്കുന്നതിൽ സന്തോഷമുണ്ട്. ബന്ദികളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. ബന്ദികളുടെ സുരക്ഷിത മോചനത്തിനായി ലോകനേതാക്കൾ ഇടപെടണം. മകൾ വളരെ ഭയന്നാണ് ഇരിക്കുന്നതെന്നു വ്യക്തമാണ്. അവൾ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടാകും. മകളുടെ ചുമലിന് വെടിയേറ്റെന്നാണ് പലരും പറയുന്നത്. വീഡിയോ കാണുന്നതുവരെ മകൾ…
Read Moreഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി; ഗാസയിൽ ആഹാരത്തിനും മരുന്നുകൾക്കും കടുത്ത ക്ഷാമം
ഗാസാ: ഇസ്രേയൽ- ഹമാസ് യുദ്ധം കൊടുംപിരിയിൽ. ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ദുരിതത്തിലായി ഗാസയിലെ ജനജീവിതം. പലയിടത്തും 24 മണിക്കൂർ ഉപയോഗിക്കാനുള്ള കുടിവെള്ളമേ ബാക്കിയുള്ളൂ. ഭക്ഷണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ലോകാരോഗ്യസംഘടനയുടെയും മറ്റുസന്നദ്ധസംഘടനകളുടെയും സഹായം റാഫ അതിർത്തി തുറക്കാത്തതിനാൽ ഈജിപ്തിൽ കെട്ടിക്കിടക്കുകയാണ്. കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളിൽ മൂന്നെണ്ണം യുദ്ധം തുടങ്ങിയപ്പോഴേ അടച്ചിരുന്നു. ഇസ്രയേൽ ഇന്ധനം നൽകാത്തതിനാൽ ഏക വൈദ്യുത നിലയത്തിന്റെ പ്രവർത്തനവും നിലച്ചു. ഇന്ധനക്ഷാമം കാരണം പമ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. വ്യോമാക്രമണത്തിൽ പൈപ്പുകൾ പൊട്ടിയതും ജലവിതരണം മുടക്കി. കരയുദ്ധഭീതിയിൽ വടക്കൻ ഗാസവിട്ട് പത്തുലക്ഷത്തിലേറെപ്പേർ തെക്കോട്ടെത്തിയത് ജലക്ഷാമം രൂക്ഷമാക്കി. മതിയായ ശൗചാലയ സൗകര്യങ്ങളില്ലാത്തതും ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നതും സാംക്രമികരോഗങ്ങൾക്കിടയാക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ജീവൻ നിലനിൽത്താൻ റൊട്ടിയെങ്കിലും കിട്ടുമോയെന്നറിയാൻ കടകളുടെ മുന്പിൽ പുലർച്ചെ മുതൽ ആളുകളുടെ നീണ്ടനിരയാണ്. നാലോ അഞ്ചോ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാത്രമേ കടകളിൽ സ്റ്റോക്കുള്ളൂ. ഗാസാ…
Read Moreഗാസയിലെ ആശുപത്രിയിൽ ഇസ്രയേല്‍ വ്യോമാക്രമണം; മരണസംഖ്യ 500 കടന്നു
ഗാസ: ഗാസയിലെ ഹോസ്പിറ്റല്‍ വളപ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ 500 കടന്നതായി സൂചന.എന്നാല്‍ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഇസ്രയേൽ, ഹമാസ് തീവ്രവാദികള്‍ വിട്ട റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്നാണ് ആരോപിക്കുന്നത്. ഇസ്രയേലിന് പിന്തുണ ഉറപ്പാക്കുന്നതിനും ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുമായുള്ള ചര്‍ച്ചകൾക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പശ്ചിമേഷ്യയിൽ എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു ആക്രമണം. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിനു പിന്നാലെ ഇരുഭാഗത്തുമായി ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. പത്തു ദിവസമായി തുടരുന്ന ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട 200നും 300നും ഇടയിലുള്ള ആളുകള്‍ ഗാസയിലെ അഹ്ലി അറബ് ആശുപത്രിയില്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അധീനതയിലുള്ള ആരോഗ്യമന്ത്രാലയം പറഞ്ഞു. ബോംബാക്രമണത്തില്‍ വാസസ്ഥലം നഷ്ടമായവര്‍ കൂട്ടത്തോടെ ഹോസ്പിറ്റലുകളിലാണ് കഴിയുന്നത്. ആ സാഹചര്യത്തിലാണ് ഇത്തരമൊരു വ്യോമാക്രമണം നടന്നിരിക്കുന്നത്. യുദ്ധക്കുറ്റമെന്നാണ് സംഭവത്തെ ജോർദാൻ വിശേഷിപ്പിച്ചത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനിലെ ഇസ്രയേല്‍…
Read More