ദു​ബാ​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ അ​പ​ക​ടം; രണ്ടാമത്തെ മലയാളിയും മരിച്ചു

ക​രാ​മ: ദു​ബാ​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ക്കൂടി മ​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ല​ശേ​രി ടെ​മ്പി​ള്‍ ഗേ​റ്റ് സ്വ​ദേ​ശി നി​ധി​ന്‍ ദാ​സാ​ണ് മ​രി​ച്ച​ത്.

വി​സി​റ്റിം​ഗ് വി​സ​യി​ല്‍ ദു​ബാ​യി​ല്‍ ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ​താ​ണ് ഇ​യാ​ള്‍. അ​പ​ക​ട​ത്തി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി യാ​ക്കൂ​ബ് അ​ബ്ദു​ല്ല ബു​ധ​നാ​ഴ്ച മ​രി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി 12.20ന് ​ക​രാ​മ ഡേ ​ടു ഡേ ​ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള ബി​ന്‍​ഹൈ​ദ​ര്‍ ഫ്ലാറ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗ്യാ​സ് സി​ലി​ണ്ട​റി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​കു​ക​യും പി​ന്നാ​ലെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി​ക​ള​ട​ക്കം ഒ​മ്പ​ത് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Related posts

Leave a Comment