ഹ​മാ​സ് ആ​ക്ര​മ​ണം: ഇ​​​സ്ര​​​യേ​​​ലി​​​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ര​ണ്ട് വ​നി​താ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥർ

ജ​​​റൂ​​​സലെം: ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഇ​​​ന്ത്യ​​​ൻ​​​ വം​​​ശ​​​ജ​​​രാ​​​യ ര​​​ണ്ടു വ​​​നി​​​താ സു​​​ര​​​ക്ഷാ ഉദ്യോഗ സ്ഥരും. ല​​​ഫ്. ഒ​​​ർ മോ​​​സ​​​സ് (22), ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കിം ​​​ദൊ​​​ക്രാ​​​കെ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ. ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​ന് ഹ​​​മാ​​​സ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്ത​​​വേ ഇ​​​രു​​​വ​​​രും ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ഹോം ​​​ഫ്ര​​​ണ്ട് ക​​​മാ​​​ൻ​​​ഡ​​​റാ​​​ണ് ഒ​​​ർ മോ​​​സ​​​സ്.സെ​​​ൻ​​​ട്ര​​​ൽ ഡി​​​സ്ട്രി​​​ക്‌​​​ടി​​​ലെ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റാ​​​ണ് കിം ​​​ദൊ​​​ക്രാ​​​കെ​​​ർ. ഹ​​​മാ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 286 ഇ​​​സ്ര​​​യേ​​​ൽ സൈ​​​നി​​​ക​​​രും 51 പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. ബ​​ന്ദി​​കളിൽ നേ​​പ്പാ​​ളി വി​​ദ്യാ​​ർ​​ഥി​​യും ഹ​​മാ​​സ് ബ​​ന്ദി​​ക​​ളാ​​ക്കി​​യ​​വ​​രി​​ൽ നേ​​പ്പാ​​ളി വി​​ദ്യാ​​ർ​​ഥി​​യാ​​യ ബി​​പി​​ൻ ജോ​​ഷി​​യും. ഇ​​യാ​​ളെ മോ​​ചി​​പ്പി​​ക്കാ​​ൻ അ​​ന്താ​​രാ​​ഷ്‌​​ട്ര സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹാ​​യം തേ​​ടി​​യെ​​ന്ന് നേ​​പ്പാ​​ൾ ഗ​​വ​​ൺ​​മെ​​ന്‍റ് അ​​റി​​യി​​ച്ചു. ഹ​​മാ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ 10 നേ​​പ്പാ​​ളി വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ആ​​റു പേ​​ർ ര​​ക്ഷ​​പ്പെ​​ട്ടു. ബി​​പി​​ൻ ജോ​​ഷി​​യെ കാ​​ണാ​​താ​​യി​​രു​​ന്നു. താ​​യ്‌​​ല​​ൻ​​ഡ് പൗ​​ര​​ന്മാ​​ർ​​ക്കൊ​​പ്പ​​മാ​​ണ് ജോ​​ഷി​​യെ ഹ​​മാ​​സ് തീ​​വ്ര​​വാ​​ദി​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്.

Read More

കാ​ഴ്ച​ക്കാ​രാ​കി കൈ​യും​കെ​ട്ടി നോ​ക്കി​യി​രി​ക്കി​ല്ല: ഇ​സ്ര​യേ​ലി​ന് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്

ടെ​ഹ്‌​റാ​ൻ: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ കാ​ഴ്ച​ക്കാ​രാ​കി​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി. ഗാ​സ​യി​ൽ പ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​സ്ര​യേ​ലി​ന് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. ഹ​മാ​സി​നെ​തി​രേ ശ​ക്ത​മാ​യ ക​ര​യാ​ക്ര​മ​ണ​ത്തി​ന് ഇ​സ്ര​യേ​ൽ ത​യാ​റെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. നാ​സി​ക​ൾ ചെ​യ്ത​ത് ഇ​സ്ര​യേ​ൽ ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം ഗാ​സ​യി​ലെ കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ചൈ​ന ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സ​യ​ണി​സ്റ്റ് ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ല്ലെ​ങ്കി​ൽ മേ​ഖ​ല​യി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും കൈ​ക​ൾ ട്രി​ഗ​റി​ലാ​ണെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മി​റാ​ബ്ദൊ​ല്ലാ​ഹി​യാ​ൻ പ​റ​ഞ്ഞ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. സാ​ഹ​ച​ര്യം നി​യ​ന്ത്രി​ക്കാ​നും സം​ഘ​ർ​ഷ​ങ്ങ​ൾ വ​ഷ​ളാ​കാ​തി​രി​ക്കാ​നും ആ​ർ​ക്കും ഉ​റ​പ്പ് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. യു​ദ്ധ​ത്തി​ന്‍റെ​യും പ്ര​തി​സ​ന്ധി​യു​ടെ​യും വ്യാ​പ്തി വി​ക​സി​ക്കു​ന്ന​ത് ത​ട​യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ, ഗാ​സ​യി​ലെ പൗ​ര​ന്മാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും എ​തി​രാ​യ നി​ല​വി​ലെ പ്രാ​കൃ​ത ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യേ​ണ്ട​തു​ണ്ടെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചു. ഗാ​സ​യി​ൽ തു​ട​ർ​ച്ച​യാ​യി ഇ​സ്ര​യേ​ൽ ന​ട​ത്തി​യ…

Read More

190ല​ധി​കം ആ​ൺ‌​കു​ട്ടി​ക​ളെ കൊ​ന്ന “സീ​രി​യ​ൽ കി​ല്ല​ർ ലൂ​യി​സ് ആ​ൽ​ഫ്രെ​ഡോ ഗ്രാ​വി​റ്റോ മ​രി​ച്ചു

ബൊ​ഗോ​ട്ട: “ദി ​ബീ​സ്റ്റ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന, ലോ​കം ക​ണ്ട​തി​ൽ ഏ​റ്റ​വും ക്രൂ​ര​നാ​യ കൊ​ളം​ബി​യ​ൻ സീ​രി​യ​ൽ കി​ല്ല​ർ ലൂ​യി​സ് ആ​ൽ​ഫ്രെ​ഡോ ഗ്രാ​വി​റ്റോ ക്യൂ​ബി​ലോ​സ് (66) മ​രി​ച്ചു. 190 ല​ധി​കം കു​ട്ടി​ക​ളെ കൊ​ന്ന കേ​സി​ലെ പ്ര​തി‍​യാ​ണ് ഗ്രാ​വി​റ്റൊ. ത​ട​വി​ൽ തു​ട​ര​വേ വ്യാ​ഴാ​ഴ്‌​ച വ​ട​ക്ക​ൻ കൊ​ളം​ബി​യ​യി​ലെ വ​ല്ലെ​ദു​പാ​റി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. 1992 ലാ​ണ് ഗ്രാ​വി​റ്റൊ കൊ​ല​പാ​ത​ക​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. ആ​റി​നും 16നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ൺ കു​ട്ടി​ക​ളെ ക്രൂ​ര​മാ​യ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നു​ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. 1992ൽ ​നി​ര​വ​ധി കു​ട്ടി​ക​ൾ കൊ​ളം​ബി​യ​യി​ൽ​നി​ന്നു കാ​ണാ​താ​യി​രു​ന്നു. 1994 മു​ത​ൽ രാ​ജ്യ​ത്തെ 59 പ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്ന് 114 കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ഒ​രേ രീ​തി​യി​ലാ​യി​രു​ന്നു കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്ന​ത്. 22 വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. 2021 ൽ ​ശി​ക്ഷ​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന​ത്തെ സ​ർ​ക്കാ​ർ ജ​യി​ൽ​മോ​ച​നം ത​ട​യു​ക​യാ​യി​രു​ന്നു.

Read More

പ​ലാ​യ​നം ചെ​യ്യു​ന്ന​വ​രു​ടെ നേ​ർ​ക്കും ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​മെ​ന്ന് ഹ​മാ​സ്

ടെ​ല്‍ അ​വീ​വ്: ഗാ​സ​യി​ല്‍ നി​ന്നും പ​ലാ​യ​നം ചെ​യ്യു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ന് നേ​രെ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 70 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​തോ​ടെ ഗാ​സ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 1,900 ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​സ്ര​യേ​ലി​ന്‍റെ മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഗാ​സ​യി​ല്‍ നി​ന്നും പ​ലാ​യ​നം ചെ​യ്യു​ന്ന​ത്. ഒ​ഴി​ഞ്ഞ് പോ​കു​ന്ന​വ​ര്‍​ക്ക് മേ​ലും ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് 70 പേ​രും കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഹ​മാ​സ് കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നി​ട​യി​ല്‍ തെ​ക്ക​ന്‍ ല​ബാ​നോ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തെ​ക്ക​ന്‍ ല​ബാ​നോ​നി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ന്യൂ​സ് വീ​ഡി​യോ​ഗ്രാ​ഫ​ര്‍ ഇ​സ്സാം അ​ബ്ദു​ല്ല​യാ​ണ് മ​രി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ത്ത് ലൈ​വ് ന്യൂ​സ് ക​വ​റേ​ജി​നാ​യി പോ​യ റോ​യി​ട്ടേ​ഴ്‌​സ് സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ഇ​സ്സാം.

Read More

പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​ക​ള്‍ വി​ല​ക്കി ഫ്രാ​ന്‍​സ്; തെ​രു​വു​ക​ളി​ല്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍

പാ​രീ​സ്: സു​ര​ക്ഷാ പ്ര​ശ്‌​നം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​ക​ള്‍ നി​രോ​ധി​ച്ച് ഫ്രാ​ന്‍​സ്. എ​ന്നാ​ല്‍ റാ​ലി​ക​ള്‍ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ തെ​രു​വി​ല്‍ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. തു​ട​ര്‍​ന്ന് ഇ​വ​രെ പി​രി​ച്ചു​വി​ടാ​നാ​യി പോ​ലീ​സി​നു ക​ണ്ണീ​ര്‍ വാ​ത​ക​വും പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നു. പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​യ്ക്കു​ള്ള വി​ല​ക്ക് മ​റി​ക​ട​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ഫ്രാ​ന്‍​സി​ന്‍റെ തെ​രു​വു​ക​ളി​ല്‍ ഇ​റ​ങ്ങി​യ​ത്. പാ​രീ​സി​നെ​ക്കൂ​ടാ​തെ ലി​ല്ലി, ബോ​ര്‍​ഡോ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​ര്‍ തെ​രു​വു കൈ​യ​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഫ്ര​ഞ്ച് ജ​ന​ത ഐ​ക്യ​ത്തോ​ടെ തു​ട​ര​ണ​മെ​ന്നും ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് സം​ഘ​ര്‍​ഷം രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​ല്‍ നി​ന്ന് ഏ​വ​രും വി​ട്ടു നി​ല്‍​ക്ക​ണ​മെ​ന്നും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോ അ​ഭ്യ​ര്‍​ഥി​ച്ചു. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഷെ​റാ​ള്‍​ഡ് ഡാ​ര്‍​മ​നി​ന്‍ പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ രാ​ജ്യ​ത്ത് നി​രോ​ധി​ച്ച​ത്. യൂ​റോ​പ്പി​ല്‍ മു​സ്ലീ​ങ്ങ​ളും ജൂ​ത​ന്മാ​രും ഏ​റ്റ​വു​മ​ധി​ക​മു​ള്ള രാജ്യമാണ് ഫ്രാ​ന്‍​സ്. മ​ധ്യേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ മു​മ്പ്…

Read More

ഇ​സ്ര​യേ​ലി​നെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് സൗ​ദി അ​റേ​ബ്യ

റി​യാ​ദ്: ഇ​സ്ര​യേ​ലി​നെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് സൗ​ദി അ​റേ​ബ്യ. ഗാ​സ​യി​ൽ​നി​ന്നു പ​ല​സ്തീ​നി​ക​ളെ കു​ടി​യി​റ​ക്കു​ന്ന​തി​നെ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തെ​യും സൗ​ദി അ​പ​ല​പി​ച്ചു. ഗാ​സ​യി​ൽ​നി​ന്നു പ​ല​സ്തീ​ൻ ജ​ന​ത​യെ നി​ർ​ബ​ന്ധി​ത​മാ​യി കു​ടി​യി​റ​ക്കാ​നു​ള്ള ആ​ഹ്വാ​ന​ങ്ങ​ൾ നി​ര​സി​ക്കു​ന്ന​താ​യും സാ​ധാ​ര​ണ​ക്കാ​രെ തു​ട​ർ​ച്ച​യാ​യി ല​ക്ഷ്യ​മി​ടു​ന്ന​തി​നെ അ​പ​ല​പി​ക്കു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ ക​ര​യു​ദ്ധ​ത്തി​നു ത​യാ​റെ​ടു​ക്ക​വേ വ​ട​ക്ക​ൻ ഗാ​സ​യി​ൽ​നി​ന്ന് 11 ല​ക്ഷം പേ​ർ തെ​ക്ക​ൻ ഭാ​ഗ​ത്തേ​ക്കു മാ​റ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഉ​പ​രോ​ധം മൂ​ലം ഭ​ക്ഷ​ണ​വും വെ​ള്ള​വും വൈ​ദ്യു​തി​യു​മി​ല്ലാ​തെ ന​ര​കി​ക്കു​ന്ന ജ​നം കാ​ൽ​ന​ട​യാ​യും കാ​റു​ക​ളി​ലും ട്ര​ക്കു​ക​ളി​ലും തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴി​ഞ്ഞു​തു​ട​ങ്ങി. ഒ​രേ​യൊ​രു പ്ര​ധാ​ന റോ​ഡാ​ണ് തെ​ക്കോ​ട്ടു​ള്ള​ത്. ജ​നം ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഇ​സ്ര​യേ​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യു​എ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​ന​കം ഇ​ത്ര​യ​ധി​കം ജ​നം പ​ലാ​യ​നം ചെ​യ്യു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് യു​എ​ൻ മു​ന്ന​റി​യി​പ്പു ന​ല്കി. ഇ​സ്ര​യേ​ലി​ന്‍റേ​ത് സം​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ​ത്ത​ന്നെ തു​ട​ര​ണ​മെ​ന്നു​മാ​ണു ഹ​മാ​സി​ന്‍റെ നി​ല​പാ​ട്.

Read More

ഇ​സ്ര​യേ​ലി​ന് പിന്തുണ നൽകി യു​ദ്ധ​വി​മാ​ന​വും ക​പ്പ​ലു​ക​ളും അ​യ​യ്ക്കു​മെ​ന്ന് ബ്രി​ട്ട​ൻ

ല​ണ്ട​ൻ: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും നി​രീ​ക്ഷ​ണ വി​മാ​ന​വും ഹെ​ലി​കോ​പ്റ്റ​റു​ക​ളും കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലേ​ക്ക് അ​യ​യ്ക്കും. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ര​ണ്ട് യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ഇ​ന്നു മു​ത​ൽ ഈ ​മേ​ഖ​ല​യി​ലൂ​ടെ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഒ​രു പി8 ​എ​യ​ർ​ക്രാ​ഫ്റ്റ്, യു​ദ്ധ​ക്ക​പ്പ​ലു​ക​ളാ​യ ആ​ർ​എ​ഫ്എ ലൈം ​ബേ, ആ​ർ​എ​ഫ്എ ആ​ർ​ഗ​സ്, മൂ​ന്ന് മെ​ർ​ലി​ൻ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ന്നി​വ​യെ​യാ​ണ് മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള ത​ങ്ങ​ളു​ടെ സൈ​നി​ക, ന​യ​ത​ന്ത്ര ടീ​മു​ക​ൾ, സു​ര​ക്ഷ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ഹ​മാ​സ് ഭീ​ക​ര​രു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ ആ​യി​ര​ക്ക​ണ​ക്കി​നു നി​ര​പ​രാ​ധി​ക​ളി​ലേ​ക്ക് മാ​നു​ഷി​ക​സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് പ​റ​ഞ്ഞു.

Read More

ഇ​സ്ര​യേ​ലി​ൽ നി​ന്നും ആ​ദ്യ വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി;212 അംഗത്തിൽ മലയാളികളും

ന്യൂ​ഡ​ൽ​ഹി:  ഇ​സ്ര​യേ​ലി​ൽ നി​ന്നും ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള ആ​ദ്യ വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി. ഒ​ൻ​പ​ത് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ 212 പേ​രാ​ണ് ഇ​സ്ര​യേ​ലി​ൽ നി​ന്നും രാ​ജ്യ​ത്ത് മടങ്ങി എ​ത്തി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ഇ​വ​രെ സ്വീ​ക​രി​ച്ചു. കേ​ര​ള ഹൗ​സ് അ​ധി​കൃ​ത​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​ൽ നി​ന്നു​മെ​ത്തു​ന്ന മ​ല​യാ​ളി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി കേ​ര​ള ഹൗ​സി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. ഫോ​ൺ ന​മ്പ​ർ. 01123747079. അതേസമയം, ഇസ്രായേലിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഉടനെ അടയ്ക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഓപ്പറേഷൻ അജയ് ഒരാഴ്ചയെങ്കിലും തുടരുമെന്നും അതിനാലാണ് നയതന്ത്രകാര്യാലയങ്ങൾ അടയ്ക്കാത്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു.  

Read More

ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം;​ സി​റി​യ​യി​ലെ ര​ണ്ട് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ചു പൂ​ട്ടി

ഡ​മാ​സ്‌​ക്ക​സ്: ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് അ​യ​ല്‍​രാ​ജ്യ​മാ​യ സി​റി​യ​യി​ലെ ര​ണ്ട് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. സി​റി​യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ഡ​മാ​സ്‌​ക്ക​സി​ലെ​യും വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ അ​ലെ​പ്പോ​യി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്. ഹ​മാ​സി​നെ​തി​രേ​യാ​യ ഇ​സ്രാ​യേ​ലി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഫ്‌​ളൈ​റ്റു​ക​ള്‍ പ​തി​വാ​യി മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളും സി​റി​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. ഇ​സ്ര​യേ​ലി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ലാ​ന്‍​ഡിം​ഗ് സ്ട്രി​പ്പു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നു. ഇ​തോ​ടെ ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളും താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​റി​യ​ന്‍ ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Read More

ഗാ​സ താവളത്തിലേക്ക് ഇ​സ്രേ​ലി സൈ​ന്യ​ത്തി​ന്‍റെ മി​ന്ന​ലാ​ക്ര​മ​ണം; 250 ബ​ന്ദി​ക​ളെ ര​ക്ഷ​പെ​ടു​ത്തി; വീഡിയോ കാണാം

  ടെൽ അവീവ്: ഗാ​സ സു​ര​ക്ഷാ വേ​ലി​ക്ക് സ​മീ​പം ബ​ന്ദി​ക​ളാ​ക്കി​യ 250 ഓ​ളം പേ​രെ എ​ലൈ​റ്റ് യൂ​ണി​റ്റ് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന (ഐ​ഡി​എ​ഫ്) പു​റ​ത്തു​വി​ട്ടു. സൈ​ന്യ​ത്തി​ന്‍റെ “ഷാ​യെ​റ്റെ​റ്റ് 13′ യൂ​ണി​റ്റ് സൂ​ഫ ഔ​ട്ട്‌​പോ​സ്റ്റി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സ് ദ​ക്ഷി​ണ നാ​വി​ക വി​ഭാ​ഗ​ത്തി​ന്‍റെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് അ​ബു ആ​ലി ഉ​ൾ​പ്പെ​ടെ അ​റു​പ​തി​ല​ധി​കം ഹ​മാ​സ് ഭീ​ക​ര​രെ വ​ധി​ക്കു​ക​യും 26 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​താ​യി ഐ​ഡി​എ​ഫ് അ​റി​യി​ച്ചു. പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ൽ ഇ​സ്ര​യേ​ൽ സൈ​നി​ക​ർ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പോ​കു​ന്ന​ത് കാ​ണു​ന്ന​തും വെ​ടി​യൊ​ച്ച​ക​ൾ മു​ഴ​ങ്ങു​ന്ന​തകാ​ണാം. ഒ​രു സൈ​നി​ക​ൻ മ​റ​വി​ൽ നി​ന്ന് വെ​ടി​യു​തി​ർ​ക്കു​ന്ന​തും മ​റ്റൊ​രാ​ൾ ഔ​ട്ട്‌​പോ​സ്റ്റി​ലേ​ക്ക് ഗ്ര​നേ​ഡ് എ​റി​യു​ന്ന​തും കാ​ണാം. തു​ട​ർ​ന്ന് ബ​ങ്ക​റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച സൈ​നി​ക​ർ ബ​ന്ദി​ക​ളെ ര​ക്ഷി​ക്കു​ന്ന​തും പ​രി​ക്കേ​റ്റ​വ​രെ സ്ട്രെ​ച്ച​റി​ൽ കൊ​ണ്ടു​പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.  ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് സൂ​ഫ സൈ​നി​ക പോ​സ്റ്റി​ന്‍റെ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​നു​ള്ള സം​യു​ക്ത ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

Read More