വാഷിംഗ്ടൺ ഡിസി: ഹമാസിനെതിരേ ബൈഡൻ രൂക്ഷ ഭാഷയിൽ രംഗത്തെത്തി. ഹമാസിന്റേത് കടിഞ്ഞാണില്ലാത്ത പൈശാചികതയാണെന്ന് ബൈഡൻ കുറ്റപ്പെടുത്തി. “നിരപരാധികളെയാണു ഹമാസ് കൊന്നൊടുക്കിയത്. ഹമാസിന്റെ കൊടും ക്രൂരത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിഷ്ഠുരകൃത്യത്തേക്കാൾ വലുതാണ്. ഞങ്ങൾ ഇസ്രയേലിനൊപ്പം നിലകൊള്ളും’-ബൈഡൻ പറഞ്ഞു. ഹമാസ് ആക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇരുപതിലേറെ അമേരിക്കക്കാരെ ഇസ്രയേലിൽനിന്നു കാണാതായെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. നൂതന യുദ്ധോപകരണങ്ങളുമായി യുഎസിന്റെ ആദ്യവിമാനം ഇസ്രയേലിലെത്തി. തെക്കൻ ഇസ്രയേലിലെ നലേതിം വിമാനത്താവളത്തിൽ അമേരിക്കൻ വിമാനം ആയുധങ്ങളുമായി എത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചരക്കു വിമാനം എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലെത്തുമെന്നു റിപ്പോർട്ടുണ്ട്.
Read MoreCategory: NRI
ഭൂമി മുഴുവൻ ഞങ്ങളുടെ നിയമത്തിനു കീഴിലാക്കുമെന്ന് ഹമാസ് മേധാവി;ഹമാസിലെ ഓരോ അംഗവും മരിച്ച മനുഷ്യനെന്ന് നെതന്യാഹു
റാമള്ള: ഇസ്രയേൽ- ഹമാസ് സംഘർഷം രൂക്ഷമായിരിക്കേ പുതിയ വീഡിയോ സന്ദേശം പുറത്തുവിട്ട് ഹമാസ് സഹസ്ഥാപകനും മേധാവിയുമായ മഹ്മൂദ് അൽ-സഹർ. ഇസ്രായേൽ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ഭൂമി മുഴുവൻ തങ്ങളുടെ നിയമത്തിനു കീഴിലാകുമെന്നും അൽ-സഹർ പറഞ്ഞു. നൂറുകണക്കിന് ഇസ്രേലികൾ കൊല്ലപ്പെട്ട മിന്നലാക്രമണത്തിനു പിന്നാലെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. “ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവനും, പലസ്തീനികൾക്കെതിരെയും അറബികൾക്കെതിരെയും സിറിയയിലും ലെബനനിലും ഇറാഖിലും മറ്റു രാജ്യങ്ങളിലും നടക്കുന്നതുപോലെയുള്ള അനീതിയും അടിച്ചമർത്തലും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാത്ത ഒരു സംവിധാനത്തിന് കീഴിലാകും.’ – ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ മഹ്മൂദ് അൽ-സഹർ പറഞ്ഞു വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം, ഹമാസിനെതിരായ പോരാട്ടം തുടരാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിറക്കി. ഹമാസിലെ ഓരോ അംഗവും “മരിച്ച മനുഷ്യനാണ്’ എന്നാണ്…
Read Moreഇസ്രയേല്‍ ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,300 കടന്നു; ഇന്ത്യക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍
ടെല്‍ അവീവ്: ഇസ്രയേല്‍ ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,300 കടന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ 51 പേര് കൊല്ലപ്പെടുകയും 281 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഗാസയിലെ ഏക വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് പവര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ ജനറേറ്ററുകളെ ആശ്രയിക്കേണ്ടിവരും. എന്നാല്‍ ഡീസല്‍ ക്ഷാമം നേരിടുന്നതിനാല്‍ ഇവയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണമായി വിച്ഛേദിച്ചു. എന്നാല്‍ ഗാസയിലെ പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ഥിച്ചു. ബന്ധികളെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ഗാസയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള…
Read Moreപാഞ്ഞടുത്ത് ‘ലിഡിയ’ മെക്സിക്കോ ആശങ്കയിൽ
ന്യൂയോര്‍ക്ക്: ഭീകരരൂപം പ്രാപിച്ചേക്കാവുന്ന ചുഴലിക്കാറ്റ് “ലിഡിയ’ മെക്സിക്കോയുടെ പസിഫിക് തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി വിവരം. നശീകരണശേഷിയില്‍ വിഭാഗം നാലില്‍പ്പെടുന്ന ലിഡിയയുടെ വേഗം മണിക്കൂറില്‍ 140 മൈല്‍ (220 കി.മി) ആണെന്നും 30 സെന്റിമീറ്റര്‍ മഴ പെയ്യാന്‍ ഇതു പര്യാപ്തമാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. യുഎസ് നാഷണല്‍ ഹരികെയ്ന് സെന്റര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ബുള്ളറ്റിന് അനുസരിച്ച് മെക്സിക്കോയിലെ തീരദേശ നഗരമായ പ്യൂര്‍ട്ടോ വല്ലാര്ട്ടയ്ക്ക് 177 കിലോമീറ്റർ അകലെയാണ് ലിഡിയ. നഗരത്തിലെ എയര്‍പോര്‍ട്ട് താത്ക്കാലികമായി അടച്ചു. ചുഴലിക്കാറ്റ് അടുക്കുന്നതിന്റെ ഭാഗമായുണ്ടായ വേലിയേറ്റത്തില്‍ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലെ ചില റിസോര്‍ട്ടുകളില്‍ വെള്ളം കയറി. ദുരന്തമുണ്ടാകാനിടയുള്ള പ്രദേശങ്ങളിലെ ആളുകളെ സഹായിക്കാന്‍ ആറായിരം സൈനികരെ നിയോഗിച്ചതായി മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോർ അറിയിച്ചു.
Read Moreഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന പദ്ധതി വെളിപ്പെടുത്താതെ കേന്ദ്രം
ന്യൂഡൽഹി: യുദ്ധം രൂക്ഷമായി തുടരുന്ന ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്താതെ കേന്ദ്രം. ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരികയാണെന്നാണ് കേന്ദ്രം അറിയിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗാസയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തല്കാലം പരിമിതിയുണ്ടെന്നാണ് ഇന്ത്യ അറിയിക്കുന്നത്. ഈജിപ്തിലേക്കുള്ള വഴി ഉള്‍പ്പെടെ അടഞ്ഞതോടെ ഒഴിപ്പിക്കല്‍ എളുപ്പമല്ലെന്നാണ് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിക്കുന്നത്. ഇസ്രയേലിന് പുറമെ പലസ്തീനും ഇന്ത്യക്കാരുണ്ട്. അവിടങ്ങളിലെ ഇന്ത്യക്കാരുമായി സമ്പർക്കത്തിലാണെന്ന് ഇന്ത്യൻ പ്രതിനിധിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യന്‍പൗരമാരെയും ഇന്ത്യന്‍ വംശജരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, യുദ്ധം രൂക്ഷമായതോടെ കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാരെ ഇസ്രയേലില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ ഊര്‍ജിതമാക്കി. ഇസ്രയേലില്‍നിന്ന് കാനേഡിയന്‍ പൗരന്മാരെ ഉടന്‍ ഒഴിപ്പിക്കുമെന്ന് കാനഡ അറിയിച്ചു. ഹംഗറി, അൽബേനിയ, തായ്ലൻഡ്, മെക്സിക്കോ, കംബോഡിയ, ബൾഗേറിയ, റുമേനിയ രാജ്യങ്ങൾ ഒഴിപ്പിക്കൽ തുടരുന്നു.
Read Moreദീർഘകാല പോരാട്ടത്തിനു തയാറെന്ന് ഹമാസ്
ബെയ്റൂട്ട്: പോരാട്ടം അവസാനിക്കാതെ ഇസ്രേലി ബന്ദികളെ വിട്ടയയ്ക്കുന്നതിൽ ചർച്ചയില്ലെന്ന് ഹമാസ്. ഇസ്രയേലുമായി ദീർഘകാല യുദ്ധത്തിനു തയാറാണെന്നും ഹമാസ് അറിയിച്ചു. ഇതോടെ ഹമാസ് ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ 150ഓളം ഇസ്രേലികളുടെ മോചനത്തിൽ അനിശ്ചിതാവസ്ഥ ശക്തമായി. ഇസ്രയേൽ ഗാസയിൽ ആക്രമണം തുടർന്നാൽ ബന്ദികളെ വധിക്കാൻ തുടങ്ങുമെന്ന ഭീഷണിയും ഹമാസ് മുഴക്കിയിട്ടുണ്ട്. ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ ആക്രമണം അഴിച്ചുവിട്ട ഹമാസ് 150ഓളം പേരെയെങ്കിലും തട്ടിക്കൊണ്ടുപോയതായി അനുമാനിക്കുന്നു. സൈനികർക്കു പുറമേ സ്ത്രീകളും കുട്ടികളും വയോധികരും ഇതിലുണ്ട്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിക്കാതെ ഇവരുടെ മോചനത്തിൽ ചർച്ചയില്ലെന്നാണു ഹമാസിന്റെ രാഷ്ട്രീയവിഭാഗം മേധാവി ഇസ്മയിൽ ഹനിയ അറിയിച്ചത്. മധ്യസ്ഥചർച്ച നടത്തുന്നവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലുമായി ദീർഘയുദ്ധത്തിനു തയാറാണെന്നു പ്രവാസത്തിൽ കഴിയുന്ന ഹമാസ് നേതാവ് അലി ബരാക്കെ പറഞ്ഞു. ദീർഘകാല യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ഹമാസ് നടത്തിയിട്ടുണ്ട്. ദീർഘകാലത്തേക്കുള്ള റോക്കറ്റുകൾ ഹമാസിന്റെ ആയുധപ്പുരയിൽ തയാറാണ്. ഇസ്രയേലിലും വിദേശത്തുമുള്ള പലസ്തീൻ…
Read Moreഅഫ്ഗാൻ ഭൂകമ്പം: മരണം 4000 കവിഞ്ഞു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. 20 ഗ്രാമങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. 2000ത്തോളം വീടുകൾ പൂർണമായി തകർന്നു. ശനിയാഴ്ചയാണ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയെ തകർത്തെറിഞ്ഞ് ഭൂകന്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ മൂന്നു ഭൂചലനങ്ങളാണ് അര മണിക്കൂറിനുള്ളിൽ ഉണ്ടായത്. വിചാരിച്ചതിലും അതീവഗുരുതരമാണു കാര്യങ്ങളെന്നാണ് യുഎൻ ഏജൻസികൾ പറയുന്നത്.
Read Moreഹമാസ് ഇസ്രയേലിൽ യുദ്ധം; പങ്കില്ലെന്ന് ഖമനേയി
ടെഹ്റാൻ: ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. എന്നാൽ ആക്രമണം നടത്തുന്നവരെ അഭിനന്ദിക്കുന്നതായും ടെലിവിഷനിലൂടെ അദ്ദേഹം അറിയിച്ചു. സയണിസ്റ്റ് ഭരണകൂടത്തിനെതിരേ ആക്രമണം ആസൂത്രണം ചെയ്തവരുടെ കൈകളിൽ ഞങ്ങൾ ചുംബിക്കുന്നു എന്നാണു ഖമനേയി പറഞ്ഞത്. ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്ക് ഉത്തരവാദി ഇസ്രയേലാണ്. ഈ ഭൂകന്പത്തിൽ എളുപ്പത്തിൽ കേടുപാട് തീർക്കാൻ കഴിയാത്ത നാശമാണ് ഇസ്രയേലിന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിന് ആയുധവും പണവും നല്കി സഹായിക്കുന്ന ഇറാന് ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. നേരത്തേ ഇറാനിലെ വിദേശകാര്യമന്ത്രാലയവും ആക്രമണത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചിരുന്നു.
Read Moreപലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി
റിയാദ്: ഇസ്രയേൽ- ഹമാസ് സംഘർഷം രൂക്ഷമായിരിക്കെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. പലസ്തീൻ ജനതയുടെ മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും നീതിപൂർവകവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും സൗദി അവർക്കൊപ്പം നിൽക്കുകയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത സൗദി അറേബ്യ, പ്രശ്നങ്ങൾ പരിഹരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കാൻ യുഎസുമായി ധാരണയിലെത്തിയിരുന്നു. സൗദി- യുഎസ് പ്രതിരോധ കരാറിനൊപ്പമുള്ള ധാരണയുടെ ഭാഗമായി പലസ്തീൻ വിഷയത്തിൽ ഇസ്രയേൽ വിട്ടുവീഴ്ചയ്ക്കൊരുങ്ങുമെന്നും സൂചനകൾ വന്നിരുന്നു. ഇതിനിടെയാണ് അതിർത്തികടന്നുള്ള ഹമാസിന്റെ ഭീകരാക്രമണം. ഇസ്രയേൽ – സൗദി ബന്ധം വഷളാകാൻ കണക്കുകൂട്ടിയാണ് ഹമാസ് ആക്രമണം നടത്തിയതെന്നും ഊഹാപോഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് സൗദിയുടെ പ്രതികരണം. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പലസ്തീൻ പ്രശ്നം വളരെ പ്രധാനപ്പെട്ടതാണ് എന്ന്…
Read Moreകാനഡയില്‍ ഖലിസ്ഥാൻ ഭീകരവാദിയുടെ കൊലയിൽ ചൈനയ്ക്ക് പങ്ക്
ന്യൂയോര്‍ക്ക് സിറ്റി: കാനഡയില്‍ ഖലിസ്ഥാൻ ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന ആക്ഷേപവുമായി ബ്ലോഗര്‍. സ്വതന്ത്ര ബ്ലോഗറായ ജെന്നിഫര്‍ സെംഗ് ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ഏജന്റുമാര്‍ക്കു നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെയാണു നിജ്ജാര്‍ വധം ചൈന ആസൂത്രണം ചെയ്തതെന്നു ജെന്നിഫര്‍ പറയുന്നു. തയ് വാനുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ സൈനിക തന്ത്രത്തിന്റെ ഭാഗമാണിതെന്നും ജെന്നിഫര്‍ ചൂണ്ടിക്കാട്ടി. യുഎസില്‍ താമസിക്കുന്ന ചൈനീസ് വംശജയായ ഇവര്‍ ആക്ടിവിസ്റ്റും ജേണലിസ്റ്റുമാണ്. ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ഗുരുദ്വാരയിലാണു നിജ്ജാര്‍ കൊല്ലപ്പെട്ടത്. ചൈനീസ് എഴുത്തുകാരനും യുട്യൂബറുമായ, കാനഡയില്‍ താമസിക്കുന്ന ലാവോ ഡെംഗിനെ ഉദ്ധരിച്ച് ജെന്നിഫര്‍ തന്റെ ആരോപണങ്ങള്‍ ഉറപ്പിക്കുന്നു.
Read More