വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ അതിർത്തിയിലൂടെ മാതാപിതാക്കൾ ഇല്ലാതെ എത്തുന്ന കുട്ടികളെ പാർപ്പിക്കുന്നതിനും, അവരുടെ ചിലവുകൾക്കുമായി ബൈഡൻ അഡ്മിനിസ്ട്രേഷൻ ആഴ്ചയിൽ 60 മില്യണ്‍ ഡോളറാണ് നികുതിദായകർ നൽകുന്ന പണത്തിൽ നിന്നും ചിലവഴിക്കുന്നത്. പ്രതിവർഷം 3.1 ബില്യൻ ഡോളർ, കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ഫെസിലിറ്റികൾക്കുവേണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹുമണ്‍ സർവീസിനെ ഫെഡറൽ ഗവണ്മെന്റ് ഏൽപിക്കുന്നു. അടുത്ത മാസങ്ങളിൽ ഈ ചിലവിൽ വൻ വർധന വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോൾ തന്നെ 16,000 കുട്ടികളാണ് വിവിധ അതിർത്തി പ്രദേശങ്ങളിലെ ക്യാന്പുകളിൽ കഴിയുന്നത്. പത്ത് എമർജൻസി ഷെൽട്ടറുകൾ കൂടെ സ്ഥാപിക്കുന്നതിന് ഫെഡറൽ ഗവണ്മെന്റ് അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നു. അതിർത്തിയിലൂടെ മാതാപിതാക്കളുടെ അകന്പടിയില്ലാതെ കടന്നുവരുന്ന കുട്ടികളെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കസ്റ്റഡിയിലെടുത്ത് മുപ്പത്തിയൊന്ന് ദിവസം ഹെൽത്ത് ആന്റ് ഹൂമണ്‍ സർവീസിന്റെ ഷെൽട്ടറുകളിൽ താമസിപ്പിച്ചശേഷം, കുട്ടികളുടെ കുടുംബാംഗങ്ങൾ ആയിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവരേയോ, അല്ലെങ്കിൽ…
Read MoreCategory: NRI
ഇങ്ങനെയൊക്കെ ചെയ്യാമോ? കാൻസർ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് യുവതിക്ക് 30 ദിവസം ജയിൽ ശിക്ഷയും പിഴയും
ജാക്സണ്‍വില്ല: കാൻസർ രോഗിയുടെ മുഖത്തു നോക്കി ചുമച്ചതിനു യുവതിക്ക് ജാക്സണ് വില്ല ജഡ്ജി നൽകിയത് 30 ദിവസത്തെ ജയിൽ ശിക്ഷയും, 500 ഡോളർ പിഴയും. കഴിഞ്ഞ വർഷം കോവിഡ് വ്യാപകമായ സമയത്തായിരുന്നു സംഭവം. ഡെബ്ര ഹണ്ടർ എന്ന യുവതി പിയർ വണ്‍ സ്റ്റോറിൽ എത്തിയത് കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഉണ്ടോ എന്നറിയുന്നതിനായിരുന്നു. ഇതേ ആവശ്യത്തിനു തന്നെയായിരുന്നു കാൻസർ രോഗിയായ ഹെതറും ഇവിടെയെത്തിയത്. സ്റ്റോറിലെ ജീവനക്കാരുമായി ഹണ്ടർ തർക്കത്തിൽ ഏർപ്പെടുന്നത് ഹെതർ സെൽഫോണിൽ പകർത്തി. ഇത് ഇഷ്ടപ്പെടാതിരുന്ന ഹണ്ടർ, ഹെതറിന്റെ മുന്നിലെത്തി ഗൗരവത്തോടെ മുഖത്തേക്കു നോക്കി ചുമയ്ക്കുകയായിരുന്നു. ഈ സംഭവം കാൻസർ രോഗിയായ എന്നെ വല്ലാതെ വേദനിപ്പിക്കുകയും, തനിക്ക് ഉറക്കം നഷ്ടപ്പെട്ടതായും ഹെതർ നൽകിയ പരാതിയിൽ ചൂണ്ടികാട്ടി. തുടർന്നു കേസ് കോടതിയിലെത്തി. സംഭവത്തിൽ ഹണ്ടർ ഖേദം പ്രകടിപ്പിച്ചു. തന്റെ വീട്ടിലുണ്ടായ ദുഃഖകരമായ സംഭവങ്ങളാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഹണ്ടർ…
Read More12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ ഫൈസർ ബയോണ്‍ടെക് വാക്സിൻ നൂറുശതമാനം ഫലപ്രദം
ബെർലിൻ: കൊറോണയ്ക്കെതിരെ പ്രതിരോധ വാക്സിൻ വികസിപ്പിച്ച സംയുക്ത സംരംഭമായ ജർമൻ അമേരിക്കൻ കന്പനി ഫൈസർ ബയോണ്‍ടെക് വികസിപ്പിച്ച കോവിഡ് വാക്സിൻ 12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ 100 ശതമാനം ഫലപ്രദമെന്ന് കന്പനി അവകാശപ്പെട്ടു. അമേരിക്കയിലെ 2,260 കൗമാരക്കാരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി കന്പനിയുടെ വാർത്തക്കുറിപ്പിൽ അറിയിച്ചു. പരീക്ഷണ വിവരങ്ങൾ ഉടൻ അമേരിക്കൻ അധികൃതർക്കും മറ്റു രാജ്യങ്ങൾക്കും കൈമാറുമെന്നും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി നൽകിയ അനുമതിയിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെടുമെന്നും കന്പനി വ്യക്തമാക്കി. അടുത്ത അധ്യയന വർഷത്തിനു മുന്‍പ് 12 മുതൽ 15വരെ പ്രായമുള്ള സ്കൂൾ വിദ്യാർഥികൾക്ക് വാക്സിൻ കുത്തിവയ്പ്പെടുക്കാനുള്ള അനുമതിക്കു വേണ്ടിയാണ് കന്പനി ശ്രമിക്കുന്നത്. പരീക്ഷണഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും യുകെ വകഭേദത്തിന്റെ വ്യാപനത്തെയും തടയാൻ കഴിയുമെന്നാണ് വ്യക്തമാകുന്നതെന്നും ജർമനിയിലെ മൈൻസ് ആസ്ഥാനമായ ബയോണ്‍ടെക് അധികൃതർ പറഞ്ഞു. ഫൈസർ…
Read Moreകോവിഡ് രോഗീശുശ്രൂഷയ്ക്ക് ആദരവ്! റോമിലെ റോഡിന് മലയാളി കന്യാസ്ത്രീകളുടെ പേരിട്ടു
കേളകം: കോവിഡ് രോഗികളെ ശുശ്രൂഷിച്ചതിന് മലയാളി കന്യാസ്ത്രീകൾക്ക് ഇറ്റാലിയൻ സർക്കാരിന്റെ ആദരം. ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സഭാംഗങ്ങളായ സിസ്റ്റർ തെരേസ് വെട്ടത്ത്, സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴി എന്നിവരാണ് നാടിന് അഭിമാനമായത്. വനിതാദിനത്തിൽ ഇറ്റാലിയൻ സർക്കാരും മുനിസിപ്പാലിറ്റി അധികൃതരും ആദരിച്ചതിനു പുറമെ റോം നഗരത്തിനു സമീപമുള്ള സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ രണ്ടു റോഡുകൾക്ക് താത്കാലികമായി ഇരുവരുടെയും പേര് നല്‍കുകയും ചെയ്തു. കമില്ലസ് സന്യാസിനീ സഭയുടെ മദർ ജോസ്ഫീൻ വനീനി ആശുപത്രിയിൽ ഇരുപതു വർഷത്തോളമായി സേവനം ചെയ്യുകയാണ് മാനന്തവാടി രൂപതാംഗങ്ങളായ സിസ്റ്റർ തെരേസും സിസ്റ്റർ ഡെയ്സിയും. ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയപ്പോൾ അതിന്റെ ചുമതല ഇവർക്കായിരുന്നു. ഇറ്റലിയില്‍നിന്നും നൈജീരിയയില്നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റർ തെരേസ വെട്ടത്ത് പരേതനായ മത്തായി-മേരി ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാത്തെ മകളാണ്. മാനന്തവാടി രൂപതയിലെ ചുങ്കക്കുന്ന് സ്വദേശിനിയാണ്…
Read Moreരണ്ടു ഡോസ് കോവിഡ് 19 വാക്സിനേഷൻ ലഭിച്ചവരിൽ 246 പേർക്കു വീണ്ടും കോവിഡ്! മൂന്നു മരണം
മിഷിഗണ്‍: മിഷിഗണ്‍ സംസ്ഥാനത്ത് രണ്ടു ഡോസ് കോവിഡ് 19 വാക്സിനേഷൻ ലഭിച്ചവരിൽ 246 പേർക്കു വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയും മൂന്നുപേർ ഇതിനെ തുടർന്ന് മരണമടയുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പൂർണമായി വാക്സിനേഷൻ ലഭിച്ചതിനു രണ്ടാഴ്ചക്കുള്ളിലാണ് ഇവരിൽ വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കുത്തിവയ്പ്പു ലഭിച്ചവരിൽ പലരിലും കോവിഡ് പോസിറ്റീവ് കണ്ടെത്തിയെങ്കിലും എല്ലാവരും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നില്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹൂമണ്‍ സർവീസ് വക്താവ് ലിൻ സ്റ്റിഫിൻ പറഞ്ഞു. എങ്ങനെയാണ് വീണ്ടും വൈറസ് സജീവമായതെന്ന് സിഡിസി അന്വേഷിച്ചുവരികയാണെന്നും ഇവർ കൂട്ടിച്ചേർത്തു. ഇവരിൽ കോവിഡിന്റെ രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമല്ലെന്നും, ആശുപത്രിയിൽ ചികിത്സാർഥം 117 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 65 വയസിനു മുകളിലുള്ളവരാണ് മരിച്ച മൂന്നു പേരും. മൂന്നു പേരും വാക്സിനേഷൻ ലഭിച്ചതിനു മൂന്നാഴ്ചയ്ക്കുള്ളിൽ മരിക്കുകയായിരുന്നുവെന്നും ലിൻ വെളിപ്പെടുത്തി. സാധാരണയായ വാക്സിനേഷൻ സ്വീകരിച്ചവരിൽ 14 ദിവസത്തിനകം രോഗപ്രതിരോധ ശക്തി…
Read Moreടെക്സസിൽ വെടിവയ്പ്; ഒരാൾ മരിച്ചു, നാല് പേരുടെ നില ഗുരുതരം; ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ വെടിവയ്പിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കൻ ടെക്സസ് നഗരമായ ബ്രയാനിലെ വ്യവസായ പാർക്കിൽ പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം 2.30 ന് ആണ് വെടിവയ്പുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ഷെരിഫ് ഡൊണാൾഡ് സോവൽ പറഞ്ഞു. വ്യവസായ പാർക്കിലെ തൊഴിലാളിയാണ് വെടിവയ്പു നടത്തിയതെന്നാണ് കരുതുന്നത്. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയിലെ തോക്ക് സംസ്കാരത്തെ പകർച്ചവ്യാധിയെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ജോ ബൈഡൻ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വെടിവയ്പുണ്ടാകുന്നത്.
Read Moreകുടിയേറിയ മുസ്ലീം കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ട നിലയിൽ
അലൻ(ടെകസസ്): ബംഗ്ലാദേശിൽ നിന്നും അമേരിക്കയിലെ ടെകസസ് സംസ്ഥാനത്തെ അലൻ(ഡാളസ്) പട്ടണത്തിൽ കുടിയേറിയ മുസ്ലീം കുടുംബത്തിലെ ആറുപേർ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ. ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെയാണ് ഒരു കുടുംബത്തിൽ ആറുപേരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസമായി വിവരം ലഭിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഇരട്ട സഹോദരങ്ങളായ ഫർബിൻ തൗഹിദ്(19), ഫർഹൻ തൗഹിദ്(19). ഇവരുടെ ജേഷ്ഠസഹോദരൻ തൻവിർ തൗഹിദ്. മാതാപിതാക്തളായ തൗഹിദുൾ ഇസ്ലാം(54), ഐറിൻ ഇസ്ലാം(56). മുത്തശ്ശി അൽറ്റഫണ് നിസാ(77) എന്നിവരാണ് ഇവർ താമസിക്കുന്ന വീട്ടിൽ വെടിയേറ്റു മരിച്ചത്. ജീവനൊടുക്കാൻ തീരുമാനിച്ച ഫർഹൻ തൗഹിദ്, തൻവീർ തൗഹിദ് എന്നിവരാണ് മറ്റു നാലുപേരേയും വെടിവച്ചശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്. സഹോദര·ാരായ ഫർബിനും തൻവീറും വിഷാദരോഗത്തിന് അടിമകളാണെന്ന് അറിയുന്നു. രോഗം ഒരുവർഷത്തിനകം മാറിയില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരേയും കൊലപ്പെടുത്തി ജീവനൊടുക്കുമെന്ന് ഫർഹൻ ഇൻസ്റ്റാഗ്രാമിൽ എഴുതിയിരുന്നു. കൊലപാതകം…
Read More12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ ഫൈസർ ബയോണ്‍ടെക് വാക്സിൻ നൂറുശതമാനം ഫലപ്രദം
ബെർലിൻ: കൊറോണയ്ക്കെതിരെ പ്രതിരോധ വാക്സിൻ വികസിപ്പിച്ച സംയുക്ത സംരംഭമായ ജർമൻ അമേരിക്കൻ കന്പനി ഫൈസർ ബയോണ്‍ടെക് വികസിപ്പിച്ച കോവിഡ് വാക്സിൻ 12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ 100 ശതമാനം ഫലപ്രദമെന്ന് കന്പനി അവകാശപ്പെട്ടു. അമേരിക്കയിലെ 2,260 കൗമാരക്കാരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി കന്പനിയുടെ വാർത്തക്കുറിപ്പിൽ അറിയിച്ചു. പരീക്ഷണ വിവരങ്ങൾ ഉടൻ അമേരിക്കൻ അധികൃതർക്കും മറ്റു രാജ്യങ്ങൾക്കും കൈമാറുമെന്നും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി നൽകിയ അനുമതിയിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെടുമെന്നും കന്പനി വ്യക്തമാക്കി. അടുത്ത അധ്യയന വർഷത്തിനു മുന്‍പ് 12 മുതൽ 15വരെ പ്രായമുള്ള സ്കൂൾ വിദ്യാർഥികൾക്ക് വാക്സിൻ കുത്തിവയ്പ്പെടുക്കാനുള്ള അനുമതിക്കു വേണ്ടിയാണ് കന്പനി ശ്രമിക്കുന്നത്. പരീക്ഷണഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും യുകെ വകഭേദത്തിന്റെ വ്യാപനത്തെയും തടയാൻ കഴിയുമെന്നാണ് വ്യക്തമാകുന്നതെന്നും ജർമനിയിലെ മൈൻസ് ആസ്ഥാനമായ ബയോണ്‍ടെക് അധികൃതർ പറഞ്ഞു. ഫൈസർ…
Read Moreബൈഡന്റെ ജുഡിഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജിയും
വാഷിങ്ടന്‍ ഡിസി: പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ച പതിനൊന്ന് ജഡ്ജിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി റൂപ രംഗ പുട്ടഗുണ്ടയും ഉള്‍പ്പെടുന്നു. ഡി സി റെന്റല്‍ ഹൗസിങ് കമ്മീഷനില്‍ അഡ്മനിസ്ട്രേറ്റീവ് ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന റൂപ രംഗയെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ സുപ്പിരിയര്‍ കോടതി ജഡ്ജിയായിട്ടാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. 2013 മുതല്‍ 2019 വരെ സോളൊ പ്രാക്ടീഷണറായിരുന്നു.2008 മുതല്‍ 2010 വരെ ഡി സി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാക്സന്റെ ലൊ ക്ലാര്‍ക്കായിരുന്നു. 2002 ല്‍ വാസ്സര്‍ കോളജില്‍ നിന്നും ബിരുദവും, 2007 ല്‍ ഒഹായെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. യുഎസ് സെനറ്റ് രൂപായുടെ നിയമനം അംഗീകരിക്കുകയാണെങ്കില്‍ യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദി ഡിസ്ട്രിക്ട് ഓഫ് ഡിസിയില്‍ നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജിയായിരിക്കും. റൂപ രംഗയോടൊപ്പം നാമനിര്‍ദേശം…
Read Moreവാക്സീന് സ്വീകരിച്ചവര്‍ക്ക് ആഭ്യന്തര യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല
വാഷിങ്ടന്‍ ഡി സി: വിമാന യാത്രക്കാര്‍ കോവിഡ് വാക്സിന്റെ രണ്ടും ഡോസും സ്വീകരിച്ചവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് സിഡിസിയുടെ അറിയിപ്പില്‍ പറയുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, ക്വാറന്റീനും വാക്സീന് സ്വീകരിച്ചവര്‍ക്ക് ആവശ്യമില്ലെന്ന് സിഡിസി പുറത്തിറക്കിയ ഗൈഡ്ലൈന്സില് ചൂണ്ടികാണിക്കുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ അവിടെ വിമാനമിറങ്ങുന്നവരോട് ക്വാറന്റീനില്‍ പ്രവേശിക്കണെന്ന് ആവശ്യപെടാറുണ്ട്. അത് അനുസരിക്കുവാന്‍ യാത്രക്കാന് ബാധ്യസ്ഥരാണെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ വാക്സീന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും, എന്നാല്‍ വിമാനമിറങ്ങുന്ന രാജ്യത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ അത് കൈവശം കരുതണമെന്നും സിഡിസി നിര്‍ദേശിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനതാവളത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്റീന് ഒഴിച്ച് നിലവിലുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും വിമാനയാത്രക്കാര്‍ പാലിക്കണം. മാസ്ക്, സാമൂഹിക അകലം, എന്നിവയില്‍ നിന്നും…
Read More