ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കു മാ​സ്ക് ഇ​ല്ലാ​തെ ഒ​ത്തു​ചേ​രാം; സി​ഡി​സി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ​സ്റ്റ​ർ കാ​ല​ത്തെ കൊ​റോ​ണ വൈ​റ​സ് മു​ൻ​ക​രു​ത​ക​ലി​ന്‍റെ ഭാ​ഗ​മാ​യി വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും ല​ഭി​ച്ച​വ​ർ ഒ​ത്തു​ചേ​രു​ന്പോ​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സെ​ന്േ‍​റ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ ഒ​ത്തു​ചേ​രു​ന്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്പോ​ൾ ത​ന്നെ വ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഒ​ത്തു​ചേ​രു​ന്ന​തി​ന് യാ​തൊ​രു നി​ബ​ന്ധ​ന​ക​ളു​മി​ല്ലെ​ന്ന് ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി അ​റി​യി​ച്ചു. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​ത്തു​ചേ​രു​ന്ന​വ​ർ കോ​വി​ഡ് 19 വ്യാ​പി​ക്കു​ന്ന​തി​നും സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ഴി​വ​തും വെ​ർ​ച്ച്വ​ൽ ആ​യി ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സി​ഡി​സി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഈ​സ്റ്റ​ർ ആ​ഘോ​ഷം വീ​ടി​നു പു​റ​ത്ത് സം​ഘ​ടി​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ടെ​ക്സ​സി​ൽ മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് 19 പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണാ​ധീ​ത​മാ​യി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Read More

പ​തി​മൂ​ന്നു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ മ​ര​ണം: മാ​താ​പി​താ​ക്ക​ൾ​ക്ക് 23 വ​ർ​ഷം ത​ട​വ്; കോ​ട​തി ക​ണ്ടെ​ത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പാം​ബീ​ച്ച് (ഫ്ളോ​റി​ഡ): പ​തി​മൂ​ന്നു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് ശ​രി​യാ​യ ആ​ഹാ​ര​വും പോ​ഷ​ണ​വു​മി​ല്ലാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട​തി 23 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 13 മാ​സം പ്രാ​യ​മു​ള്ള ടെ​യ്ലി എ​ന്ന കു​ട്ടി​യു​ടെ​മ​ര​ണ​ത്തി​ൽ പി​താ​വ് അ​ല​ജാ​ൻ​ഡ്രൊ അ​ല​ക്സ് അ​ൽ​മാ​നാ​ണു (43) ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​ത്. കു​ഞ്ഞ് മ​രി​ച്ച​ത് ശ​രി​യാ​യ ആ​ഹാ​ര​വും പോ​ഷ​ണ​വും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്ന് കോ​ട​തി പി​ന്നീ​ട് ക​ണ്ടെ​ത്തി. പ​തി​മൂ​ന്നാം മാ​സ​ത്തി​ൽ ശ​രാ​ശ​രി 20 പൗ​ണ്ട് തൂ​ക്കം ഉ​ണ്ടാ​കേ​ണ്ട കു​ട്ടി​ക്ക് ഏ​ഴ് പൗ​ണ്ട് തൂ​ക്ക​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ഞ്ഞ് വ​ള​ർ​ന്ന​തെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. 2016 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ടെ​യ്ലി വീ​ട്ടി​ൽ മ​രി​ച്ച​ത്. ടെ​യ്ലി​യെ കൂ​ടാ​തെ 8 മു​ത​ൽ 14 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള ഒ​ൻ​പ​തു കു​ട്ടി​ക​ളു​മാ​യാ​ണ് മാ​താ​പി​താ​ക്ക​ൾ ചെ​റി​യ വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ശ​രീ​രം പോ​ഷ​കാ​ഹാ​ര കു​റ​വ് മൂ​ലം ശോ​ഷി​ച്ച​താ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ർ​ന്നു കു​ട്ടി​ക​ളെ ചൈ​ൽ​ഡ് ആ​ൻ​ഡ്…

Read More

സ്കൂ​ൾ ലോ​ക്ക​ർ റൂ​മി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യം കാ​മ​റ​യി​ൽ പ​ക​ർ​ത്തി! സ്കൂ​ൾ സെ​ക്യൂ​രി​റ്റി​ക്ക് മുട്ടന്‍പണി

ജാ​ക്സ​ണ്‍ വി​ല്ല (ഫ്ലോ​റി​ഡ) · സ്കൂ​ൾ ലോ​ക്ക​ർ റൂ​മി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യം ര​ഹ​സ്യ​മാ​യി ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​. ഹൈ​സ്കൂ​ൾ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നെ യു​എ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി 20 വ​ർ​ഷം ഫെ​ഡ​റ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​ന് ശി​ക്ഷ വി​ധി​ച്ചു. ജേ​സ​ണ്‍ ബ്ര​യാ​ൻ ഗോ​ഫി​നെ(45)​യാ​ണ് ഫെ​ഡ​റ​ൽ ജ​ഡ്ജി ബ്ര​യാ​ൻ ഡേ​വി​സ് ശി​ക്ഷി​ച്ച​ത്. 2019 സെ​പ്റ്റം​ബ​ർ 13 അ​റ​സ്റ്റി​ലാ​യ ഗോ​ഫ് സെ​പ്റ്റം​ബ​ർ 25, 2020ൽ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു മാ​ർ​ച്ച് 29നാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. 2019 ഓ​ഗ​സ്റ്റി​ൽ 14 വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ ക്ലെ ​ഹൈ​സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി കേ​സെ​ടു​ത്ത​ത്. ലോ​ക്ക​ർ റൂ​മി​ൽ കാ​മ​റ ലെ​ൻ​സു ക​ണ്ടെ​ത്തി​യ​തു സ്കൂ​ൾ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ലോ​ക്ക​റി​ന്‍റെ ചു​മ​രി​ൽ സെ​ൽ​ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു ഒ​രു ദ്വാ​ര​ത്തി​ലൂ​ടെ ലെ​ൻ​സ് പു​റ​ത്തു​വ​ച്ചാ​ണു വി​ഡി​യോ പ​ക​ർ​ത്തി​യി​രു​ന്ന​ത്. ഹോം​ലാ​ന്‍റ് സെ​ക്യൂ​രി​റ്റി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ്ര​തി​കു​റ്റം…

Read More

ടെ​ക്സ​സ് ട്രൂ​പ്പ​റെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ

ഹൂ​സ്റ്റ​ണ്‍: ടെ​ക്സ​സ് സ്റ്റേ​റ്റ് ട്രൂ​പ്പ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ പ​തി​യി​രു​ന്നു വെ​ടി​വ​ച്ചു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​പ്പി​ച്ച പ്ര​തി ഡി ​ആ​ർ​ത​ർ പി​ൽ​സ​നെ (37) ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ടെ​ക്സ​സി​ലെ മെ​ക്സി​യ സി​റ്റി​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.45 ന് ​വ​ഴി​യി​ൽ എ​ൻ​ജി​ൻ പ്ര​വ​ർ​ത്ത​നം നി​ല​ച്ച വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റെ സ​ഹാ​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ട്രൂ​പ്പ​ർ​ക്കു വെ​ടി​യേ​റ്റ​തെ​ന്നു ഡി​പി​എ​സ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ടോ​ഡ് സി​ൻ​ഡ​ർ പ​റ​ഞ്ഞു. ഡാ​ള​സി​ൽ നി​ന്നും 75 മൈ​ൽ ദൂ​രെ​യാ​ണ് മെ​ക്സി​യ സി​റ്റി.ട്രൂ​പ്പ​റെ വെ​ടി​വ​ച്ച​ശേ​ഷം വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി ഡി ​ആ​ർ​ത​ർ ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് ടെ​ക്സ​സ് പ​ബ്ലി​ക് സേ​ഫ്റ്റി ഡി​പാ​ർ​ട്ട്മെ​ന്‍റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു പ്ര​തി​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​തെ​ന്ന് ലൈം ​സ്റ്റോ​ണ്‍ കൗ​ണ്ടി ജ​ഡ്ജ് റി​ച്ചാ​ർ​ഡ് ഡ​ങ്ക​ൻ പ​റ​ഞ്ഞു. ത​ല​ക്കും വ​യ​റി​ലും വെ​ടി​യേ​റ്റ ട്രൂ​പ്പ​ർ വെ​ക്കോ ബെ​യ്ല​ർ…

Read More

നിരവധി സ്ത്രീകള്‍ അനുഭവം കോടതിയില്‍ വെളിപ്പെടുത്തി! ലൈംഗിക പീഡനത്തിനിരയായ യുവതികള്‍ക്ക് എഴുപത്തിരണ്ടായിരം കോടി രൂപ നഷ്ടപരിഹാരം

കലിഫോര്‍ണിയ: അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളുടെ ചരിത്രത്തില്‍ ആദ്യമായി കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി 1.1 ബില്യന്‍ (എഴുപത്തിരണ്ടായിരം കോടി രൂപ) നഷ്ടപരിഹാരം നല്‍കുന്നു. മാര്‍ച്ച് 25 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച ഒത്തുതീര്‍പ്പുണ്ടായത്. യൂണിവേഴ്‌സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ജോര്‍ജ് ടണ്ടല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗീക പിഡീനത്തിനിരയാക്കിയ കേസിലാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നല്കുന്നതിന് യൂണിവേഴ്‌സിറ്റി ഒത്തുതീര്‍പ്പിലെത്തിയത്. പരിശോധന നടത്തുന്നതിനിടയിലാണ് സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതെന്നും, ഇതിനെക്കുറിച്ച് യൂണിവേഴ്‌സിറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിനു യുണിവേഴ്‌സിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു ലോ സ്യൂട്ടില്‍ ആരോപിക്കപ്പെട്ടിരുന്നത്. 2019 ജൂണില്‍ ജോര്‍ജ് ടണ്ടല്‍ അറസ്റ്റിലായി. കേസ് കോടതിയില്‍ എത്തിയപ്പോള്‍ നിരവധി സ്ത്രീകള്‍ തങ്ങളുടെ അനുഭവം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല യൂണിവേഴ്‌സിറ്റി ഈ സംഭവങ്ങളില്‍ അലംഭാവം പ്രകടിപ്പിച്ചുവെന്നും പരാതിക്കാര്‍ ആരോപിച്ചു. സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവത്തില്‍ യൂണിവേഴ്‌സിറ്റി ഖേദിക്കുന്നതായും, അവരുടെ വികാരത്തെ വ്രണപ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്റെ പ്രവര്‍ത്തി അംഗീകരിക്കാനാവില്ലെന്നും ഒത്തുതീര്‍പ്പ്…

Read More

ഇ​​​ന്ത്യ​​​ൻ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് കോ​​​ഴ്സ് പാ​​​സാ​​​യാ​​ലു​​​ട​​​ൻ അയർലൻഡിൽ കൂടുതൽ അവസരം! എ​​​ൻഎം ​​ബി ഐ ​​​ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​രു​​ത്തി

ഡ​​ബ്ളി​​ൻ: ഇ​​​ന്ത്യ​​​ൻ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് കോ​​​ഴ്സ് പാ​​​സാ​​​യാ​​ലു​​​ട​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​ഡി​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ എ​​​ൻഎം ​​ബി ഐ ​​​ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​രു​​ത്തി. ന​​​ഴ്സ്മാ​​​ർ​​​ക്ക് അ​​​യ​​​ർ​​​ല​​​ൻ​​ഡി​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പു​​​ള്ള, അ​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​നു​​​ള്ളി​​​ൽ ഒ​​രു വ​​​ർ​​​ഷം ജോ​​​ലി ചെ​​​യ്തി​​​രി​​​ക്ക​​​ണം എ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യും പ​​​ഠി​​​ച്ച സ്ഥ​​​ല​​​ത്തെ​​​യോ ജോ​​​ലി ചെ​​​യ്ത സ്ഥ​​​ല​​​ത്തെ​​​യോ ന​​​ഴ്സിം​​​ഗ് ബോ​​​ർ​​​ഡി​​​ന്‍റെ നി​​​ല​​​വി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വേ​​​ണം എ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യും എ​​​ടു​​​ത്തുക​​​ള​​​ഞ്ഞു.

Read More

കാർ തട്ടിയെടുക്കാന്‍ ശ്രമം! പതിമൂന്നും പതിനഞ്ചു വയസ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ കുടുങ്ങി

വാഷിംഗ്ടൺ ഡിസി: കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ യൂബർ ഈറ്റ്സ് ഫുഡ് ഡെലിവറി ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ പതിമൂന്നും പതിനഞ്ചു വയസ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ അറസ്റ്റിൽ. ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ച വൈകിട്ട് 4.30 നായിരുന്നു സംഭവം. വെർജിനിയ സ്പ്രിംഗ് ഫീൽഡിൽ ഹോണ്ട എക്കോഡിൽ ഇരിക്കുകയായിരുന്ന ഡെലിവറി ഡ്രൈവർ മുഹമ്മദ് അൻവർ (66) നെ പെൺകുട്ടികൾ ടെയ്‍സർ ഉപയോഗിച്ച് കീഴ്പ്പെടുത്തിയശേഷം കാർ തട്ടിയെടുക്കുകയായിരുന്നു. തുടർന്നു മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിൽ മുഹമ്മദ്, സ്റ്റിയറിംഗ് പിടിച്ചു നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് നാഷണൽ പാർക്ക് വാൻസ്ട്രീറ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിൽ കാറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പെൺകുട്ടികളെ അന്നു തന്നെ…

Read More

ഇ​രു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ൾ കൂ​ടി ക​ടു​ത്ത ദാ​രി​ദ്യ്ര​ത്തി​ലാ​കും! ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ് ഇങ്ങനെ…

ജ​നീ​വ: രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളും കോ​വി​ഡ് പ്ര​തി​സ​ന്ധി​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം വ​രും മാ​സ​ങ്ങ​ളി​ൽ ഇ​രു​പ​തി​ലേ​റെ ലോ​ക​രാ​ജ്യ​ങ്ങ​ൾ കൂ​ടി അ​തി​ദാ​രി​ദ്യ്ര​ത്തി​ലേ​ക്കു വ​ഴു​തു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ്. ഇ​ത് ത​ട​യാ​ൻ ആ​ഗോ​ള സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം, ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​യു​ടെ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ ത​ന്നെ ലോ​ക​ത്ത് 34 മി​ല്യ​ൻ ആ​ളു​ക​ൾ ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് നേ​രി​ടു​ന്നു. മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കാ​വു​ന്ന​ത്ര പ​ട്ടി​ണി​യാ​ണി​ത്. യു​ദ്ധ​ക​ലു​ഷി​ത​മാ​യ യെ​മ​ൻ, തെ​ക്ക​ൻ സു​ഡാ​ൻ, വ​ട​ക്ക​ൻ നൈ​ജീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Read More

മ​ല​യാ​ളി യു​വാ​വ് ഓ​സ്ട്രേ​ലി​യ​യി​ൽ മു​ങ്ങി മ​രി​ച്ചു

പെ​ർ​ത്ത്: സു​ഹൃ​ത്തി​നൊ​പ്പം ക​ട​ലി​ൽ നീ​ന്താ​നി​റ​ങ്ങി​യ ആ​ലു​വ സ്വ​ദേ​ശി ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. പെ​ർ​ത്ത് ജൂ​ണ്ട​ല​പ് എ​ഡ്വി​കൊ​വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ (ഇ​സി​യു) വി​ദ്യാ​ർ​ഥി ആ​ലു​വ ഈ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ കു​ര്യ​ൻ ക​രി​യാ​ട്ടി​യു​ടെ മ​ക​ൻ കെ​വി​ൻ (33) ആ​ണ് മ​രി​ച്ച​ത്. വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള കൂ​ജി ബീ​ച്ചി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ല​യാ​ളി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം നീ​ന്താ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ട​ലി​ൽ മു​ങ്ങി​ത്താ​ണ കെ​വി​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്. ഫി​യോ​ന സ്റ്റാ​ൻ​ലി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. യു​എ​ഇ​യി​ലാ​യി​രു​ന്ന കെ​വി​ൻ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് പെ​ർ​ത്തി​ൽ പ്രോ​ജ​ട്റ്റ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​നാ​യി എ​ത്തി​യ​ത്. പെ​ർ​ത്ത് സെ​ന്‍റ ജോ​സ​ഫ് പ​ള്ളി ജൂ​ണ്ട​ല​പ് സെ​ൻ​ട്ര​ലി​ൽ ഗാ​യ​ക​നും വേ​ദ​പാ​ഠ അ​ധ്യാ​പ​ക​നാ​യി​രു​ന്നു നാ​ട്ടി​ൽ ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​ന്‍റ ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​കാം​ഗ​മാ​ണ്. ഇ​രി​ഞ്ഞാ​ല​ക്കു​ട സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യാ അ​മു​ല്യാ ചി​റ​യ​ത്ത് നാ​ട്ടി​ലാ​ണ് നാ​ല് വ​യ​സു​ള്ള…

Read More

എല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു ! നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ല്ലി​നോ​യ്സ്: വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന പി​റ്റ്ബു​ൾ നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം. നാ​യ​യു​ടെ ഭ​ക്ഷ​ണം വ​ച്ചി​രു​ന്ന പാ​ത്ര​ത്തി​ന​രി​കി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ പെ​ട്ടെ​ന്നാ​യി​രു​ന്നു കു​ട്ടി​യെ നാ​യ ആ​ക്ര​മി​ച്ച​ത്. ത​ല​യി​ൽ മാ​ര​ക​മാ​യി ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കു​ട്ടി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ർ​ച്ച് ഏ​ഴി​ന് ഒ​ന്നാം ജ·​ദി​നം ആ​ഘോ​ഷി​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് അ​തി​ദ​യ​നീ​യ അ​ന്ത്യം സം​ഭ​വി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി പോ​ക്ക​റ്റ​ബു​ള്ളി എ​ന്ന പി​റ്റ്ബു​ൾ വ​ർ​ഗ​ത്തി​ൽ​പെ​ട്ട നാ​യ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​തു​വ​രെ ഇ​ങ്ങ​നെ പ്ര​കോ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല കു​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും ബി​സ്ക്ക​റ്റും മ​റ്റു സാ​ധ​ന​ങ്ങ​ളും നാ​യ എ​ടു​ത്തു ക​ഴി​ക്കാ​റു​ണ്ടെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സം​ഗ​മ​ൻ കൗ​ണ്ടി കൊ​റോ​ണ​റും, സ്പ്രിം​ഗ് ഫി​ൽ​ഡ് പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​ഭ​വ​ത്തെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ആ​രു​ടെ പേ​രി​ലും കേ​സെ​ടു​ത്തി​ട്ടി​ല്ലാ​യെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. 2020 ന​വം​ബ​ർ ഒ​ന്നും…

Read More