തൊടുപുഴ:വിദേശരാഷ്ട്രങ്ങളിൽ നിന്നും ഇടുക്കിയിലേക്ക് മടങ്ങി വരുന്നതിനായി നോർക്ക വഴി രജിസ്റ്റർ ചെയ്തിരിക്കുന്നതു 4,220 പേർ. ഇവർക്ക് ആവശ്യമായ എല്ലാ സജീകരണങ്ങളും ഒരുക്കി വരികയാണെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ പറഞ്ഞു.6,200-ഓളം പേർക്കായി ശുചിമുറി സൗകര്യത്തോടു കൂടിയ ഒറ്റമുറികളും കുടുംബങ്ങൾക്കായി മൂവായിരത്തോളം മുറികളും നിലവിൽ കണ്ടെത്തിയിട്ടുണ്ട്. സൗകര്യമുള്ളവരെ അവരവരുടെ വീടുകളിലും താമസിക്കാൻ അനുവദിക്കും. അല്ലാത്തവരെയാണ് പ്രത്യേക ഇടങ്ങളിൽ താമസിപ്പിക്കുന്നത്. അതേ സമയം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് വരുന്നവർക്ക് കുമളിചെക്ക് പോസ്റ്റ് വഴി മാത്രമാകും പ്രവേശനം. ഇതിനായി പ്രത്യേക ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്.കോവിഡ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ സംസ്ഥാനത്ത് തുടർ യാത്രയ്ക്ക് അനുമതി നൽകുകയുള്ളൂ. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവരെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റും.പരിശോധനകൾക്കായി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് താത്ക്കാലിക വിശ്രമ കേന്ദ്രവും തയാറാക്കി വരികയാണ്.
Read MoreCategory: NRI
കാണാതായ പട്ടാളകാരിക്കായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി; വിവരം നല്‍കുന്നവര്‍ക്ക് 15000 ഡോളർ പ്രതിഫലവും
ഫോർട്ട് ഹുഡ്, ടെക്സസ് : ഫോർട്ട് ഹുഡ് പട്ടാള ക്യാമ്പിൽ നിന്നും ഏപ്രിൽ 22 മുതൽ കാണാതായ പട്ടാളകാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി മിലിറ്ററി അധികൃതർ അറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങിയ വനേസ ഗൈല്ലെനെ (20) കഴിഞ്ഞ ബുധനാഴ്ച ഫോർട്ട് ഹുഡ് ആർമി പോസ്റ്റിന്റെ പാർക്കിംഗ് ലോട്ടിലാണ് അവസാനമായി കാണുന്നത് അഞ്ച് അടി രണ്ടിഞ്ചു ഉയരവും 126 പൗണ്ടും ഉള്ള ഇവർ ബ്ലാക്ക് ടി ഷർട്ടാണ് ധരിച്ചിരുന്നത് .ഇവരുടെ കൈയിലുണ്ടായിരുന്ന ഫോൺ , വാലറ്റ് ,താക്കോൽ ,തിരിച്ചറിയൽ കാർഡ് എന്നിവ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . അഞ്ചു ദിവസമായി പോലീസും മിലിറ്ററി അധികൃതരും നടത്തിയ അന്വേഷണം ഇതുവരെ ഫലം കണ്ടെത്തിയിട്ടില്ല. ഇവരുടെ തിരോധനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആർമി സിഐഡി സ്പെഷൽ ഏജന്റിനെയോ മിലിറ്ററി പോലീസിനെയോ വിവരം അറിയിക്കണമെന്ന് അഭ്യർഥിച്ചു. 15000 ഡോളർ പ്രതിഫലവും…
Read Moreന്യൂജേഴ്സിയിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചു മാസം ഗർഭിണി
ന്യൂജേഴ്സി : ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ റസ്റ്ററന്റ് ഉടമ ഗരിമൊ കോഠാരി (35) അഞ്ചു മാസം ഗർഭിണിയായിരുന്നുവെന്നു ഓട്ടോപ്സിക്ക് ശേഷം അധികൃതർ അറിയിച്ചു. പാചകകലയിൽ അതി വിദക്തയായിരുന്ന ഗാരിമോ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ കുടുംബത്തിലെ പരിപാടികളുടെ ഇവന്റ് മാനേജരായിരുന്നു. മൈക്രോസാഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ഭാര്യ മെലിന്‍ഡ ഗേറ്റ്സ്, സിനിമാ നടി സാറാ ജെസീക്ക പാര്‍ക്കര്‍, ടെലിവിഷന്‍ താരവും ഗായികയുമായ ചെര്, എഴുത്തുകാരന് ദീപക് ചോപ്ര തുടങ്ങിയവരുടെ പരിപാടികള്‍ ക്യൂറേറ്റ് ചെയ്ത് ഇവന്റ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂജേഴ്സിലെ അപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാവിലെയാണ് ഗരിമൊ കോഠാരിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഹഡ്സണ്‍ നദിയില്‍ നിന്ന് ഭര്‍ത്താവ് മന്മോഹന് മലി(37)ന്റെ മൃതദേഹവും കണ്ടെടുത്തത്. കൊല നടത്തിയശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. പ്രശസ്ത…
Read Moreഗൾഫിൽനിന്ന് ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ തയാറെന്ന് നാവികസേന
ന്യൂഡൽഹി: കോവിഡ് 19യുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ നാവികസേന തയാറെന്ന് അഡ്മിറൽ കരന്പിർ സിംഗ്. ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിനു പദ്ധതിയുണ്ട്. ഇതിന് ഇന്ത്യൻ സായുധസേന തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിൽ വലിയൊരു പ്രവാസി സമൂഹമുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ കപ്പലുകൾ തയാറാണ്. ഒറ്റയടിക്ക് ഇവരെ മുഴുവൻ തിരികെ കൊണ്ടുവരാൻ സാധ്യമല്ല. എന്നാൽ ഘട്ടംഘട്ടമായി ഇവരെ മടക്കിക്കൊണ്ടുവരാമെന്നും കരന്പിർ സിംഗ് കൂട്ടിച്ചേർത്തു.
Read Moreപ്രവാസി മടക്കത്തിനു വഴിയൊരുങ്ങുന്നു; ആദ്യ പരിഗണന ഗൾഫിലെ പാവപ്പെട്ട തൊഴിലാളികൾക്ക്; രണ്ടാമതു വിദ്യാർഥികൾ
സെബി മാത്യു ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വിദേശത്തു കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ കരട് പദ്ധതി രൂപീകരിച്ചു കേന്ദ്ര സർക്കാർ. തിരികെ എത്തിക്കേണ്ടവരുടെ പട്ടിക ഇന്ത്യൻ എംബസികളായിരിക്കും തയാറാക്കുക. ഇതിനു പ്രത്യേക കണ്ട്രോൾ റൂം ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ മുൻഗണനാപട്ടിക അനുസരിച്ച് ഗൾഫ് മേഖലയിലുള്ള പാവപ്പെട്ട തൊഴിലാളികളെ ആയിരിക്കും ആദ്യം തിരിച്ചെത്തിക്കുക. പ്രധാനമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പാവപ്പെട്ട തൊഴിലാളികളെ ആദ്യം കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കാണ് രണ്ടാമത് പരിഗണന നൽകുന്നത്. ഏകദേശം നാൽപതിനായിരത്തോളം വിദ്യാർഥികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം ഇവരെ ഇവിടെ എത്തിച്ച ശേഷം ക്വാറന്റൈൻ ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഗൾഫ് മേഖലയിൽ അടക്കം കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കാൻ വ്യോമസേനയും നാവിക സേനയും ചേർന്നു പ്രവർത്തിക്കും. ഗൾഫ് മേഖലയിൽ നിന്നുള്ള കുടിയേറ്റ…
Read Moreട്രംപിനെ വിശ്വസിച്ചു; അണുനാശിനി കുത്തിവച്ച 30പേർ ആശുപത്രിയിൽ
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസിനെ നശിപ്പിക്കാൻ അണുനാശിനികൾ കുത്തിവെക്കുന്നതിന്റെ സാധ്യത തേടി പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ അണുനാശിനികൾ കുത്തിവെച്ച് അപകടത്തിലായവരുടെ കേസുകൾളിൽ വർധന. വീടുകളിൽ ഉപയോഗിക്കുന്ന അണുനാശിനി കുത്തിവയ്ക്കുന്നത് കോവിഡിനെതിരായ ഫലപ്രദമായ ചികിത്സയായിരിക്കുമെന്ന് ട്രംപ് പറഞ്ഞതിനു തൊട്ടുപിന്നാലെ വിഷ നിയന്ത്രണ കേന്ദ്രത്തിന് സാധാരണ വരുന്നതിനെക്കാൾ കൂടുതൽ കേസുകൾ ലഭിച്ചെന്ന് ന്യൂയോർക്കിലെ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവന പുറത്തുവന്ന് 18 മണിക്കൂറിനുള്ളിൽ 30 പേരാണ് കോവിഡിനെ ചെറുക്കാൻ അണുനാശിനികൾ കുത്തിവെച്ച് സ്വയം പരീക്ഷണം നടത്തി അപകടത്തിലായത്. ഇതിൽ ഒൻപത് കേസുകൾ “ലിസോൾ’ പ്രയോഗിച്ചും 10 കേസുകൾ ബ്ലീച്ചിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും 11 എണ്ണം മറ്റ് ഗാർഹിക ക്ലീനിംഗ് ഉത്പന്നങ്ങൾ ഉപയോഗിച്ചുമാണ് രോഗമുക്തിക്ക് ശ്രമിച്ചത്.
Read Moreഒരു നഴ്സിംഗ് ഹോമിൽ മരിച്ചത് 20 നഴ്സുമാർ…
ബർലിൻ: ജർമനിയിലെ വാർധക്യ ജീവിത നഴ്സിംഗ് ഹോമുകളിലെ മരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്. കൊറോണ വൈറസ് പാൻഡെമിക്കിൽ കേന്ദ്രബിന്ദുവായി മാറുന്പോൾ പ്രായമായ ആളുകൾക്ക് അപകട സാധ്യത കൂടുന്നതിനൊപ്പം അവരെ പരിചരിക്കുന്നവരും ഭീഷണിയിലാണ്. ഒരു നഴ്സിംഗ് ഹോമിൽ കൊറോണ അണുബാധയുണ്ടായപ്പോൾ അവിടെ മരിച്ചത് ഇരുപതോളം ആരോഗ്യ പ്രവർത്തകരാണെന്നു ഫെഡറൽ അസോസിയേഷൻ ഓഫ് പ്രൈവറ്റ് പ്രൊവൈഡേഴ്സ് ഓഫ് സോഷ്യൽ സർവീസസ് പ്രസിഡന്റ് ബെർഡ് മൗറർ പറയുന്നു. 3,30,000 സ്ഥലങ്ങളിലായി 5,400 കെയർ സൗകര്യങ്ങളും 2,55,000 അന്തേവാസികളും 5,600 കെയർ സേവനങ്ങളും മൗററിന്റെ കീഴിലുണ്ട്. അതേസമയം, വയോധികരുടെ വീടുകളിലും നഴ്സിംഗ് ഹോമുകളിലും ആശുപത്രികളിലും വൈറസ് പടരുന്നത് തുടരുമെന്നു ബർലിനിലെ റോബർട്ട് കോഹ് മാനേജ്മെന്റ് (ആർകെഐ ) പറയുന്നു.
Read Moreഡോ. അജികുമാർ കവിദാസൻ; മരണമുഖത്തെ മലയാളി പോരാട്ടം
ജോസ് കുന്പിളുവേലിൽ ലണ്ടൻ: കോവിഡ് -19 എന്ന മഹാമാരിമൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനമുള്ള ബ്രിട്ടനിൽ ഇതുവരെയായി 17,500ൽ അധികം പേരാണു മരിച്ചത്. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ജോലി ചെയ്യുന്നതു യുദ്ധസമാനമായ സാഹചര്യത്തിലാണ്. ക്രോയ്ഡണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ (സിയുഎച്ച്) മലയാളിയായ ഡോ. അജികുമാർ കവിദാസൻ എന്ന ചെസ്റ്റ് കണ്‍സൾട്ടന്റും ഇന്റർവെൻഷണൽ പൾമോണോളജിസ്റ്റും അദ്ദേഹത്തിന്റെ ടീമും മരണമുഖത്തെ നേരിൽ കാണുന്പോഴും പുഞ്ചിരിയിൽ പൊതിഞ്ഞ ധൈര്യവുമായി നേരിടുന്നു. കൊറോണയെ നേരിടാൻ ഡോ. അജികുമാറിനൊപ്പം സിയുഎച്ചിനെ സജ്ജമാക്കുന്നതിൽ ഡോക്ടർമാരായ റോഷൻ ശിവ, സജിത് ചൗധരി, യോഗിനി രാസ്തേ, റെസ മോടാസദ് , ശ്രീകാന്ത് അകുനൂറി എന്നിവരാണുള്ളത്. ആലപ്പുഴ സ്വദേശിയാണ് ഡോ. അജി. തുടക്കത്തിൽ ചികിത്സാരംഗത്ത് ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും ഡോ. അജികുമാറും സംഘവും ധൈര്യപൂർവം ആ സാഹസികഘട്ടത്തെ പിന്നിട്ടു. സിയുഎച്ചിലെ റെസ്പിറേറ്ററി…
Read Moreഇറ്റലിയിൽ മരണനിരക്കിൽ നേരിയ കുറവ്; ബാക്കിയായതു നഷ്ടങ്ങളും ദുഃഖങ്ങളും
ഇറ്റലിയിലെ ലോഡിയിൽനിന്നു ഫാ. ജിനോ മുട്ടത്തുപാടം കോവിഡ് മഹാമാരി ദിവസം ആയിരം എന്നതോതിൽ ആൾനാശം വിതച്ച ഇറ്റലിയിൽ മരണനിരക്കും രോഗബാധിതരുടെ പട്ടികയും അൽപം കുറഞ്ഞു എന്നതാണ് ഏപ്രിൽ അവസാനമെത്തുന്പോൾ പ്രത്യാശയുടെ വാർത്ത. ഓരോ ദിവസത്തെയും മരണനിരക്ക് 400 വീതം എന്ന തോതിലും രോഗവിമുക്തരാകുന്നവരുടെ എണ്ണം 1,200 എന്ന നിരക്കിലും എത്തിയിരിക്കുന്നു. രണ്ടാഴ്ച മുൻപത്തെ വച്ചു നോക്കിയാൽ ഏറെ ആശ്വാസകരം. ദുരിതക്കൊടുങ്കാറ്റ് എല്ലാം തൂത്തെറിഞ്ഞു പിൻവാങ്ങുന്പോൾ പല വീടുകളിലും പല ഗ്രാമങ്ങളിലും ആളനക്കം പോലും ഇല്ലാതായിരിക്കുന്നു. കൊറോണ ബാധിതരിൽ 75 ശതമാനവും ഇപ്പോഴും വീടുകളിൽ അടച്ചുപൂട്ടിക്കഴിയുകയാണ്. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും അനുഭവങ്ങൾ മാത്രമേ ഓരോ ഗ്രാമത്തിലും നഗരത്തിലും കാണാനും കേൾക്കാനുമുള്ളു. തുണയായി സാന്പത്തിക സഹായം കൊറോണയുടെ പ്രത്യാഘാതമായി സാന്പത്തിക മാന്ദ്യം രൂക്ഷമായി ഇറ്റലിയെ ബാധിച്ചിട്ടില്ല എന്നത് ആശ്വാസകരം. തൊഴിൽരഹിതരായവർക്കും രോഗബാധിതർക്കും കരുതൽ വേണ്ടവർക്കും ഗവണ്മെന്റ് സാന്പത്തിക സഹായം അനുവദിക്കുന്നുണ്ട്. കുഞ്ഞുങ്ങളുള്ള…
Read Moreഅയർലൻഡിലെ കൊറോണബാധിതരിൽ പത്തിലൊന്നും നഴ്സുമാർ
രാജു കുന്നക്കാട്ട് ഡബ്ലിൻ: അയർലൻഡിലെ പതിനായിരത്തിലേറെ കൊറോണ ബാധിതരിൽ പത്തിലൊന്നും നഴ്സുമാർ എന്നത് ആരോഗ്യസുരക്ഷാ മേഖലയിൽ ആശങ്ക ഉയർത്തുന്നു. രോഗബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ മേഖലയിലുള്ളവരുടെ രോഗവ്യാപനം രാജ്യം നേരിടുന്ന വലിയ ഭീഷണിയാണ്. വിവിധ പ്രോവിൻസുകളിലായി 1100 നഴ്സുമാർ കൊറോണ ബാധിതരായി കഴിയുന്നു. ഇവരിൽ 200 പേർ മലയാളികളാണ്. മലയാളികളായ 150 നഴ്സുമാർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നു. രോഗം ഭേദമായ അൻപതു മലയാളി നഴ്സുമാർ വീടുകളിൽ വിശ്രമിക്കുന്നു. ഇവരുടെ കുടുംബാംഗങ്ങളിൽ നൂറിലേറെപ്പേർ കൊറോണ ബാധിതരായുണ്ട്. കേരളീയരിൽ ആരുടെയും നില നിലവിൽ ഗുരുതരമല്ല. ഇതര യൂറോപ്യൻ രാജ്യങ്ങളിലെന്നപോലെ അയർലൻഡിലും കൊറോണ നിയന്ത്രണവിധേയമായിട്ടില്ല എന്നിരിക്കെ ഇതോടകം മരണം 700 കവിഞ്ഞു. നഴ്സിംഗ് ഹോമുകളിൽ കഴിയുന്ന വയോധികരാണ് മരിച്ചവരിൽ ഏറെയും. വിവിധ മേഖലയിലെ പത്ത് നഴ്സിംഗ് ഹോമുകളിലായി മൂന്നൂറിലേറെ അന്തേവാസികൾക്കു മരണം സംഭവിച്ചു. ഒരു നഴ്സിംഗ് ഹോമിൽ വിശ്രമജീവിതം…
Read More