കൊല്ലം: ഷാർജയിൽ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അഞ്ചാലുംമൂട് പ്രക്കുളം സ്വദേശി അശോക് കുമാറാണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അൾസർ രോഗബാധയെത്തുടർന്ന് ഏറെ നാളായി ഇയാൾ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പനിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൊറോണ പരിശോധനയ്ക്കായി സ്രവം നൽകി ഫലമറിയാനിരിക്കെയാണ് മരണം. നാളെ സ്രവ പരിശോധനാ ഫലം വരും. തുടർന്നു മാത്രമെ മറ്റ് നടപടികളുണ്ടാകു. ഷാർജയിലെ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കി വരികയാണ് അശോക് കുമാർ .ഇയാൾ ഒരു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അതേസമയം കോവിഡ് ഭീതിയിൽ അശാക് കുമാർ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Read MoreCategory: NRI
മാസ്ക്കുകള്‍ നല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍; മാസ്ക് ലഭിക്കാതെ ജോലിയെടുക്കില്ലെന്ന് നഴ്സുമാര്‍; ഒടുവില്‍…
സാന്റാമോണിക്ക (കലിഫോർണിയ): മാസ്ക് ധരിക്കുന്നത് അത്യാവശ്യമല്ലെന്നും അതുകൊണ്ടു തന്നെ മാസ്ക്കുകൾ നൽകുന്നില്ലെന്നുമുള്ള ആശുപത്രി അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച പത്തു നഴ്സുമാരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്ത സംഭവം കലിഫോർണിയ സാന്റാമോണിക്കായിൽ നിന്നും റിപ്പോർട്ട് ചെയ്തു. സാന്റാമോണിക്കായിലെ പ്രൊവിഡൻസ് സെന്റ് ജോണ്‍സ് ഹെൽത്ത് സെന്ററിലാണു സംഭവം. കോവിഡ് 19 ൽ നിന്നും രക്ഷ നേടുന്നതിന് എൻ 95 മാസ്ക്ക് വേണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു. 95 ശതമാനം പുറമെ നിന്നുള്ള വൈറസിനേയും അണുക്കളേയും തടയുവാൻ കഴിയുന്ന മുഖാവരണമാണ് എൻ 95. കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ചശേഷം ഞങ്ങൾക്കു വീട്ടിൽ പോയി ഭാര്യയും മക്കളുമായി ഒന്നിച്ചു ജീവിക്കേണ്ടതാണെന്നും ജോലി കഴിഞ്ഞു ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി വീട്ടിൽ പോകുന്നതിനു മുന്‍പ് ഹോട്ടലിൽ മുറിയെടുത്ത് കുളിച്ചു ശുദ്ധി വരുത്തിയതിനുശേഷമേ ഞങ്ങൾ വീട്ടിലേക്കു പോകാറുള്ളൂ- പ്രതിഷേധത്തിൽ പങ്കെടുത്ത മൈക്ക് ഗളിൽ എന്ന നഴ്സ് പറഞ്ഞു.…
Read Moreസഹായഹസ്തവുമായി സോഫിയാ രാജകുമാരി
സ്റ്റോക്ഹോം: കൊറോണ മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്വീഡനിലെ സോഫിയാ രാജകുമാരി ആശുപത്രിയിൽ സേവനത്തിനെത്തി. ഇന്റൻസീവ് പരിശീലന കോഴ്സ് പൂർത്തിയാക്കിയാണ് മുപ്പത്തഞ്ചുകാരിയായ സോഫിയ ആരോഗ്യപ്രവർത്തകരെ സഹായിക്കാനെത്തിയത്. രോഗികളെ ശുശ്രൂഷിക്കുന്നതു മുതൽ ക്ലീനിംഗ് വരെയുള്ള ജോലികൾ ചെയ്യാൻ രാജകുമാരിക്കു മടിയില്ല. വിഷമം പിടിച്ച ഈ സന്ദർഭത്തിൽ ശുശ്രൂഷയ്ക്ക് അവസരം കിട്ടിയതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നു സോഫിയ പറഞ്ഞു. സ്റ്റോക്ഹോമിലെ സോഫിയാ ഹെമ്മറ്റ് ആശുപത്രിയിലാണ് രാജകുമാരി സേവനം അനുഷ്ഠിക്കുന്നത്. ഈ ആശുപത്രിയുടെ രക്ഷാധികാരികൂടിയായ സോഫിയ സ്വീഡനിലെ കാൾ ഫിലിപ്പ് രാജകുമാരന്റെ പത്നിയാണ്.
Read Moreമരണം കൊണ്ടുവന്ന ‘വ്യവസായം’! കോവിഡ്-19 ആഞ്ഞടിച്ചതോടെ സ്പെയിനിൽ ശവപ്പെട്ടി നിർമാണം തകൃതി
മാഡ്രിഡ്: കോവിഡ്-19 ആഞ്ഞടിച്ചതോടെ ലോകമെങ്ങും വ്യവസായ രംഗത്ത് തകർച്ചയാണ്. സ്പെയിനിലും ഇതു തന്നെയാണ് സ്ഥിതി. എന്നാൽ, രോഗം മൂലം മരണസംഖ്യ പെരുകിയതോടെ സ്പെയിനിൽ ശവപ്പെട്ടി നിർമാണം തകൃതിയായെന്നു കണക്കുകൾ പറയുന്നു. നേരത്തെ ചൈനയിൽനിന്നു ശവപ്പെട്ടി ഇവിടേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു കൂടുതലും. എന്നാൽ, രോഗം പിടിമുറുക്കിയതോടെ ശവപ്പെട്ടികൾ എത്തിക്കാനാവാതായി. അതോടെയാണ് പ്രാദേശികമായി ഇവയുടെ നിർമാണം ഊർജിതമായത്. കോവിഡ് മരണം വിതച്ച എല്ലാ രാജ്യങ്ങളിലും തന്നെ ഇതാണ് സ്ഥിതി. സ്ഥിരമായി ശവപ്പെട്ടി നിർമാണം നടത്തിയിരുന്ന പലരും ജോലി സമയം വർധിപ്പിച്ചു കഴിഞ്ഞു. കൂടുതൽ അലങ്കാരങ്ങളൊക്കെ ഒഴിവാക്കി ലളിതമായി പെട്ടെന്നു നിർമിക്കാവുന്ന തരം പെട്ടികളാണ് കൂടുതലായിതയാറാക്കുന്നത്. സ്പെയിനിൽ 551 പേരാണ് വ്യാഴാഴ്ച മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ പത്തൊന്‍പതിനായിരം കടന്നു. അതേസമയം, രണ്ടാഴ്ചയായി മരണസംഖ്യയും രോഗബാധയും കുറയുന്നതു പ്രത്യാശ പകർന്നിട്ടുണ്ട്. അതിരു കടന്ന് ഷോപ്പിംഗ് വേണ്ട ബേണ്‍: രാജ്യാതിർത്തി കടന്ന്…
Read Moreജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്..! ശുശ്രൂഷാ ദൗത്യവുമായി യുവ വൈദിക സംഘം
ഷിക്കാഗോ: ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കാരണം ഞങ്ങൾ നല്കുന്ന കൂദാശയുടെ വില അതിനും മുകളിലാണ്. ഇതിനുവേണ്ടിയാണ് ഞങ്ങൾ വൈദികരാകാൻ വിളിക്കപ്പെട്ടിരിക്കുന്നതെന്നു വിശ്വസിക്കുന്നു. ഷിക്കാഗോ രൂപതയിലെ ഫാ. ഒ ഡോണലിന്റെ വാക്കുകളാണിത്. കോവിഡ് ബാധിതരായി അത്യാസന്നനിലയിൽ കഴിയുന്നവരുടെ ആത്മീയാവശ്യങ്ങൾ നിർവഹിക്കാൻ ഷിക്കാഗോ അതിരൂപത നിയോഗിച്ച 24 വൈദികരടങ്ങുന്ന സംഘത്തിലെ അംഗമാണ് അദ്ദേഹം. അത്യന്തം അപകടകരമായ ജോലിയായതിനാൽ പല ആശുപത്രികളും മരണാസന്നർക്കു രോഗീലേപനം നല്കാൻ അനുവദിക്കുന്നില്ല. എന്നാൽ, തങ്ങൾക്ക് അനന്തരഫലങ്ങൾ അറിയാമെന്നും വൈദികരാണെന്നുമുള്ള അവരുടെ നിശ്ചയദാർഢ്യത്തിനുമുന്നിലാണ് ആശുപത്രി അധികൃതർ വഴങ്ങിയിട്ടുള്ളത്. കോവിഡ്-19 അതിവേഗം പടർന്നുപിടിക്കുന്ന അമേരിക്കയിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്പോഴാണ് അവർക്ക് ആശ്വാസമായി ഈ യുവവൈദികർ ഓടിനടക്കുന്നത്. ആശുപത്രിക്കിടക്കയിൽ രോഗികളെ സമീപിച്ചു തൈലാഭിഷേകം നടത്തി ഇവർ പ്രാർഥിക്കുന്നു. അതേസമയം, അതിൽ രോഗവ്യാപനം ചെറുക്കാനുള്ള മുൻകരുതലുകളിൽ ഒരു വിട്ടുവീഴ്ചയുമില്ല. എല്ലാ വൈദികരും 60നു താഴെ പ്രായമുള്ളവരും ആരോഗ്യപരമായി യാതൊരുവിധ…
Read Moreതോക്ക് പരിശീലനം നല്കുന്നതിനിടയില് എട്ടു വയസുകാരനു വെടിയേറ്റു; പിതാവ് കസ്റ്റഡിയില്‍
ജെഫര്‍സണ്‍ സിറ്റി (മൊണ്ടാന): എട്ടു വയസുകാരനും ആറു വയസുകാരനും തോക്ക് സുരക്ഷാ ക്ലാസ് എടുക്കുന്നതിനിടയില്‍ പിതാവിന്റെ തോക്കില്‍ നിന്നും വെടിയേറ്റ് എട്ടു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45 വയസ്സുള്ള ഫിലിപ്പ് ലുമാസിനെതിരെയാണ് സെക്കന്റ് ഡിഗ്രി ഡൊമസ്റ്റിക് അസോള്‍ട്ടിന് പൊലീസ് കേസ്സെടുത്തിരിക്കുന്നത്. കുട്ടികള്‍ ആവശ്യപ്പെട്ടതനുസരിച്ച് തോക്കിന്റെ പ്രവര്‍ത്തനം പിതാവ് കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. നെഞ്ചില്‍ വെടിയേറ്റ കുട്ടിയെ മാതാവ് ലിവിംഗ് റൂമിലേക്ക് കൊണ്ടുവരുമ്പോഴാണ് വെടിയേറ്റ വിവരം പിതാവ് മനസിലാക്കുന്നത്. തോക്കിനെ കുറിച്ചു വിശദീകരിക്കുന്നതിനിടയില്‍ പിതാവിന്റെ ശ്രദ്ധ ടിവിയിലേക്ക് തിരിഞ്ഞതാണ് വെടിപൊട്ടുന്നതിനു കാരണമായതെന്ന് പറയപ്പെടുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
Read Moreസാമൂഹ്യ അകലം പാലിക്കാതിരുന്ന യുവതിയെ ആക്രമിച്ച ഡോക്ടർ അറസ്റ്റിൽ
കെന്റുക്കി: കോവിഡ് രോഗബാധ തടയുന്നതിന് സാമൂഹ്യ അകലം പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടും അതു പാലിക്കാതിരുന്ന യുവതിയെ ഡോക്ടർ മർദ്ദിച്ചവശയാക്കി. കെന്റുക്കിയിൽ കഴിഞ്ഞ ആഴ്ച ആയിരുന്നു സംഭവം.ഡോക്ടറും ഒരു സ്ത്രീയും നടന്നു പോകുന്നതിനിടയിൽ നാലു പെൺകുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡോക്ടറുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ഇവരുടെ വീഡിയോ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഇതുകണ്ട നാലു പെൺകുട്ടികളിൽ ഒരാൾ ഞങ്ങൾ പിരിഞ്ഞു പോകുകയാണെന്ന് അറിയിച്ചു. ഈ സമയത്താണ് ഡോക്ടർ പെൺകുട്ടികളുടെ നേർക്ക് അക്രമണം അഴിച്ചുവിട്ടത്. ഒരു പെൺകുട്ടിയെ നിലത്തു തള്ളിയിട്ടു കഴുത്തു ഞെരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമായി. ഇതിനെതുടർന്നു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. സംഭവത്തിന് ഇരയായതു 18 വയസുള്ള ഹിസ്പാനിക്ക് യുവതിയാണെന്നും പോലീസ് വെളിപ്പെടുത്തി. സാമൂഹ്യ അകലം പാലിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ടെങ്കിലും നിയമം കൈയിലെടുക്കുന്നതിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വില്ലി പോലീസ്…
Read More200 മലയാളികൾ അയർലൻഡിൽ കുടുങ്ങി; രോഗമുക്തരായ നഴ്സുമാർ തിരികെ ജോലിയിൽ കയറി
രാജു കുന്നക്കാട്ട് ഡബ്ലിൻ: കേരളത്തിൽനിന്നു മക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ താത്കാലിക വിസയിൽ അയർലൻഡിൽ എത്തിയ മാതാപിതാക്കൾ ഉൾപ്പെടെ 200 പേർ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ദുരിതപ്പെടുന്നു. വിസിറ്റിംഗ് വീസ കാലാവധി നീട്ടിക്കിട്ടിയാൽതന്നെ ഇവർക്ക് തിരികെപ്പോരാൻ വിമാന സർവീസുകൾ നിലവിലില്ല. കുറഞ്ഞത് ഒന്നര മാസം കഴിയാതെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കില്ലെന്നാണു സൂചന. കൊറോണ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ഇവരുടെ ആരോഗ്യകാര്യങ്ങളിൽ ആശങ്ക ഉയരുന്നുണ്ട്. അയർലൻഡിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം 8200 കവിഞ്ഞു. മരണം 300നു മുകളിലായി. മരിച്ചവരിൽ പകുതിയിലേറെ പേർ നഴ്സിംഗ് ഹോമുകളിൽ കഴിഞ്ഞിരുന്ന വയോധികരാണ്. അയർലൻഡിൽനിന്ന് 14,000 പേരുടെ സാന്പിൾ ജർമനിയിലേക്കു പരിശോധനയ്ക്ക് അയച്ചതിൽ 1035 പേർ മാത്രമാണ് പോസിറ്റീവായി കാണുന്നതെന്നത് ആശ്വാസവാർത്തയാണ്. ഇതര യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് അയർലണ്ടിൽ കൊറോണ ബാധിതരുടെ എണ്ണം. ദിവസം 1,000 പേരുടെ സാന്പിൾ പരിശോധന നടക്കുന്നതായാണ് പ്രഖ്യാപനമെങ്കിലും ഇത്രയും…
Read Moreലോക്ക്ഡൗണ്‍ ലംഘകരെ പൂട്ടാൻ റോബോട്ട് ഇറങ്ങി…
ട്യൂണിസ്: കോവിഡ് ബാധ ആശങ്കയേറ്റി പടരുന്നതിനിടെ രാജ്യത്തെ ലോക്ക്ഡൗണ്‍ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ വ്യത്യസ്ത മാർഗവുമായി ടുണീഷ്യ. പരിശോധനകൾക്കായി പോലീസ് റോബോട്ടിനെയാണ് ടുണീഷ്യ തയാറാക്കിയിരുന്നത്. റിമോട്ട് കണ്ട്രോൾ സിസ്റ്റത്തിലൂടെയാണ് റോബോട്ട് പ്രവർത്തിക്കുക. ആരെങ്കിലും നിരത്തിലിറങ്ങി നടക്കുന്നത് കണ്ടാൽ റോബോട്ട് അവരെ സമീപിച്ച് എന്തിനാണ് പുറത്തിറങ്ങിയത് എന്ന് ആരായും. ആ സമയത്ത് പുറത്തിറങ്ങിയത് ആരായാലും അവർ ഐഡന്റിറ്റി കാർഡും മറ്റ് രേഖകളും റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന കാമറയിലേക്ക് കാണിക്കണം. കണ്ട്രോൾ റൂമിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നൽകും. ഒന്നിലേറെ റോബോട്ടുകളെ നിർമിച്ചിട്ടുണ്ടെന്നാണ് വിവരം. പി ഗാർഡ് എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ നിർമാതാക്കൾ ഇനോവ റോബോട്ടിക്സ് ആണ്. തെർമൽ ഇമേജിംഗ് കാമറയും ലിഡാർ സംംവിധാനവുമാണ് പി ഗാർഡ് റോബോട്ടിന്റെ പ്രത്യേകതയെന്നു പറഞ്ഞ കന്പനി അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കൂട്ടിച്ചേർത്തു. ടുണീഷ്യൻ ആഭ്യന്തര മന്ത്രാലയമാണ് റോബോട്ടിന്റെ…
Read More24 മണിക്കൂറിനിടെ 1,320 മരണങ്ങൾ, ഞെട്ടിത്തരിച്ച് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ലോകജനതയുടെ ആശങ്ക വർധിപ്പിച്ച് കോവിഡ്- 19 വൈറസ് അതിവേഗം പടർന്ന് പിടിക്കുന്നു. അമേരിക്കയിലാണ് വൈറസ് ഇപ്പോൾ വേഗത്തിൽ പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,320 പേരാണ് ഇവിടെ കോവിഡ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. 7,391 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത്. ഒറ്റദിവസം കൊണ്ട് 32,000ത്തിേലേറെപ്പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,76,965 ആയി. അമേരിക്കയിൽ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 1,03,476 പേർ. ഇവിടെ 24 മണിക്കൂറിനിടെ 680 പേരാണ് മരണപ്പെട്ടത്. ന്യൂജഴ്സിയിൽ 29,895 പേർക്ക് രോഗം ബാധിച്ചപ്പോൾ മിഷിഗണിൽ 12,774 പേർ വൈറസ് ബാധിതരായി. ഫ്രാൻസിലും സ്പെയിനിലും ഇറ്റലിയിലുമെല്ലാം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നുണ്ട്. ഫ്രാൻസിൽ 1,124 പേരാണ് പുതുതായി മരണപ്പെട്ടത്. ഇവിടെ ആകെ 64,338 പേർക്ക് രോഗം ബാധിച്ചപ്പോൾ…
Read More