സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ താ​മ​സ​രേ​ഖ പു​തു​ക്ക​ൽ ഓ​ണ്‍​ലൈ​നാ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ റെ​സി​ഡ​ൻ​സി പു​തു​ക്ക​ൽ മാ​ർ​ച്ച് ഒ​ന്ന് ഞാ​യ​റാ​ഴ്ച മു​ത​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ത​ലാ​ൽ മ​റാ​ഫി പ്ര​ഖ്യാ​പി​ച്ചു.

രാ​ജ്യ​ത്തെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കു​വാ​ൻ പ​രി​ശ്ര​മി​ച്ച പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫോ​ർ പ​ബ്ലി​ക് അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ടെ​ക്നോ​ള​ജി സെ​ക്ട​റു​ക​ളെ മ​റാ​ഫി പ്ര​ശം​സി​ച്ചു.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ താ​മ​സ​രേ​ഖ കൈ​വ​ശ​മു​ള്ള​വ​ർ​ക്കാ​യി ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ പു​തു​ക്ക​ൽ സേ​വ​നം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും റ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സി​ന്‍റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യും ബ​ന്ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് (www.moi.gov.kw) സ​ന്ദ​ർ​ശി​ച്ച് ഇ ​ഫോം​സ് എ​ന്ന ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​യാ​ൽ പു​തി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

Related posts

Leave a Comment