ആ​ഡം​ബ​ര കാ​ർ വി​ട്ടുകി​ട്ടാ​ൻ 27.68 ല​ക്ഷം പി​ഴ​യ​ട​ച്ച് യു​വാ​വ്

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത ആ​ഡം​ബ​ര വാ​ഹ​നം തി​ര​കെ കി​ട്ടാ​ൻ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക്ക് അ​ട​ക്കേ​ണ്ടി വ​ന്ന​ത് 27.68 ല​ക്ഷം രൂ​പ. രാ​ജ്യ​ത്ത് ഇ​തു​വ​രെ അ​ട​ച്ച​തി​ൽ ഏ​റ്റ​വും കൂ​ടി​യ പി​ഴ​തു​ക​യാ​ണി​തെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് പോ​ലീ​സ് വി​ശ​ദ​മാ​ക്കി. ര​ഞ്ജി​ത്ത് ദേ​ശാ​യി എ​ന്ന യു​വാ​വാ​ണ് ഇത്രയും ഭീമമായ പിഴയൊടുക്കേണ്ടി വന്നത്. പോ​ർ​ഷെ 991 സ്പോ​ർ​ട്സ് കാ​ർ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. ന​വം​ബ​റി​ലാ​യി​രു​ന്നു കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി​യോ രേ​ഖ​ക​ളോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പിന്നീടാണ് ഉടമയ്ക്കെതിരേ അധികൃതർ പിഴചുമത്തിയത്.

Read More

പൊന്നുംവിലയ്ക്ക് പിടയ്ക്കണ ട്യൂണ; ഒരു മത്സ്യം ലേലത്തിൽ പോയത് 18 ലക്ഷം ഡോളറിന്

മ​ത്സ്യപ്രേ​മി​ക​ളു​ടെ ഇ​ഷ്ട വി​ഭ​വ​മാ​യ ട്യൂ​ണ മ​ത്സ്യ​ത്തെ വ​ൻ തു​ക​യ്ക്ക് സ്വ​ന്ത​മാ​ക്കി റ​സ്റ്റ​റ​ന്‍റ് ഉ​ട​മ. പ്ര​മു​ഖ ജാ​പ്പ​നീ​സ് സു​ഷീ ചെ​യി​ൻ റെ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യാ​യ കി​യോ​ഷി കി​മു​ര​യാ​ണ് 18 ല​ക്ഷം ഡോ​ള​ർ തു​ക​യ്ക്ക് ട്യൂ​ണ മ​ത്സ്യ​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. 276 കി​ലോ ഗ്രാം ​ഭാ​ര​മു​ള്ള ഈ ​മീ​നി​നെ ടോ​ക്കി​യോ​യി​ലെ മീ​ൻ മാ​ർ​ക്ക​റ്റി​ലാ​ണ് ലേ​ല​ത്തി​ന് വ​ച്ച​ത്. നോ​ർ​ത്ത് ജ​പ്പാ​നി​ൽ നി​ന്നും പി​ടി​കൂ​ടി​യ ഈ ​മീ​ൻ പു​തു​വ​ർ​ഷ​ത്തി​ന് ശേ​ഷം ന​ട​ന്ന ആ​ദ്യ​ത്തെ ലേ​ലം വി​ളി​യി​ലാ​ണ് വി​റ്റു പോ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 3.1 മി​ല്യ​ണ്‍ ഡോ​ള​ർ തു​ക​യ്ക്കാ​ണ് കി​മു​ര, ട്യൂ​ണ മ​ത്സ്യ​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. വ​ലി​യ തു​ക​യ്ക്ക് മ​ത്സ്യ​ങ്ങ​ളെ വാ​ങ്ങു​ന്ന​യാ​ൾ എ​ന്ന ബ​ഹു​മ​തി കി​മു​ര​യു​ടെ കൂ​ടെ​യാ​ണ്.

Read More

ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ഒമാന്‍റെ പുതിയ സുൽത്താൻ

മ​സ്കറ്റ്: ഒ​മാ​ന്‍റെ പുതിയ സുൽത്താനായി ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ചു​മ​ത​ല​യേ​റ്റു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​യി​ദ് അ​ല്‍ സ​യി​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ഫാ​മി​ലി കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്നാ​ണ് മു​ന്‍ സാം​സ്‍​കാ​രി​ക മ​ന്ത്രി കൂ​ടി​യാ​യ ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഫാ​മി​ലി കൗ​ൺ​സ​ലി​നു മു​ന്നി​ൽ ഹൈ​തം ബി​ന്‍ താ​രി​ഖ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ത​ന്‍റെ പി​ൻ​ഗാ​മി​യു​ടെ പേ​രെ​ഴു​തി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് സൂ​ക്ഷി​ച്ചി​രു​ന്നു. ഈ ​ക​ത്ത് തു​റ​ന്നാ​ണ് ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി നി​ശ്ച​യി​ച്ച​ത്. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​വും സൗ​ഹൃ​ദ്​ബ​ന്ധ​വും സ്ഥാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം രാ​ജ്യ​ത്തോടായി നടത്തിയ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് പു​ല​ർ​ത്തി​യ ന​യ​ങ്ങ​ൾ ത​ന്നെ​യാ​വും രാ​ജ്യം തു​ട​രു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ന്‍റെ നിര്യാണത്തിൽ അ​നു​ശോ​ചി​ച്ച് ഒ​മാ​ൻ…

Read More

അബദ്ധം പറ്റി! യുക്രെയിൻ വിമാനം തകർന്ന സംഭവം; കുറ്റം സമ്മതിച്ച് ഇറാൻ

ടെ​ഹ്റാ​ൻ: യു​ക്രെ​യി​ൻ വി​മാ​നം അ​ബ​ദ്ധ​ത്തി​ൽ ത​ക​ർ​ത്ത​താ​ണെ​ന്ന് സ​മ്മ​തി​ച്ച് ഇ​റാ​ൻ. ഇ​റാ​ൻ സൈ​ന്യം പ​ത്ര​ക്കു​റു​പ്പി​ലൂ​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ത്ത​ത് ത​ങ്ങ​ളു​ടെ കൈ​യ​ബ​ദ്ധം കൊ​ണ്ടാ​ണെ​ന്ന് സ​മ്മ​തി​ച്ച​ത്. വി​മാ​നം ഇ​റാ​ന്‍റെ മി​സൈ​ൽ പ​തി​ച്ച് ത​ക​ർ​ന്ന് വീ​ണ​താ​ണെ​ന്ന് ആ​രോ​പി​ച്ച് യു​എ​സി​ന് പു​റ​മേ കാ​ന​ഡ​യും ബ്രി​ട്ട​നും രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന നി​ര​വ​ധി ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ പ​റ​ഞ്ഞി​രു​ന്നു. ’ഇ​ത് മ​നഃ​പൂ​ർ​വ്വ​മാ​യി​രി​ക്കി​ല്ലെ​ന്ന് ഞ​ങ്ങ​ൾക്ക​റി​യാം. എ​ന്നി​രു​ന്നാ​ലും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ക​നേ​ഡി​യ​ൻ ജ​ന​ത​യ്ക്കും ത​നി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ത​രം ല​ഭി​ക്കേ​ണ്ട​തു​ണ്ട്’ -ട്രൂ​ഡോ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ഇ​റാ​ന്‍റെ ആ​ദ്യ വി​ശ​ദീ​ക​ര​ണം. 8,000 അ​ടി ഉ​യ​ര​ത്തി​ലെ​ത്തി​യ​തോ​ടെ വി​മാ​നം റ​ഡാ​റി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പൈ​ല​റ്റ് റേ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​ട്ടി​ല്ല. വി​മാ​ന​ത്തി​ൽ തീ ​ദൃ​ശ്യ​മാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ദൃ​ക്സാ​ക്ഷി​ക​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​യിം​ഗ് 737 വി​മാ​ന​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന മ​റ്റൊ​രു വി​മാ​ന​ത്തി​ലെ ദൃ​ക്സാ​ക്ഷി​ക​ളു​ടെ…

Read More

പ്രാ​ർ​ഥന​യോ​ടെ സൗ​ദി; ഒ​ടു​വി​ൽ മ​ഴ​യെ​ത്തി

റി​യാ​ദ്: മ​ഴ​യ്ക്കു ​വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ. രാ​ജ്യ​ത്ത് മ​ഴ പെ​യ്യാ​നാ​യി ജ​ന​ങ്ങ​ൾ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഒ​ടു​വി​ൽ മ​ഴ​യെ​ത്തി. സൗ​ദി​യു​ടെ മ​ധ്യ-കി​ഴ​ക്ക​ൻ പ്ര​വ​ശ്യ​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യും മ​റ്റു പ്ര​വ​ശ്യ​ക​ളി​ൽ ത​ണു​ത്ത കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. റി​യാ​ദ് ന​ഗ​രം ഉ​ൾ​പ്പെ​ട്ട പ്ര​വ​ശ്യ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ക​ന​ത്ത മ​ഴ ചെ​യ്തു. പ​ല ഭാ​ഗ​ങ്ങ​ളി​ലും രാ​ത്രി മു​ഴു​വ​ൻ മ​ഴ പെ​യ്തു. ഉ​ച്ച​നേ​ര​ത്ത് റി​യാ​ദ് ന​ഗ​ര​ത്തെ പൊ​തി​ഞ്ഞ് കോ​ട​മ​ഞ്ഞും രൂ​പ​പ്പെ​ട്ടി​രു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ താ​പ​നി​ല​യും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഈ ​ആ​ഴ്ച​യി​ൽ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ഈ ​രീ​തി​യി​ൽ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

2019ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ… വേള്‍ഡ് മീറ്റേഴ്‌സ് സര്‍വെയില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ന്യൂയോര്‍ക്ക്: 2019ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഭ്രൂണഹത്യയിലൂടെയാണെന്നു ജനുവരി ആദ്യം പുറത്തുവിട്ട വേള്‍ഡ് മീറ്റേഴ്‌സ് സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയില്‍ ജനിക്കേണ്ട 42 മില്യന്‍ കുഞ്ഞുങ്ങളെയാണ് ഭ്രൂണഹത്യയിലൂടെ ഇല്ലായ്മ ചെയ്തത്. അമേരിക്കയിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള 31 സിറ്റികളിലെ ആകെ എണ്ണത്തിനനുസൃതമായാണ് ലോകത്തില്‍ ആകെ നടന്ന ഭ്രൂണഹത്യകളുടെ എണ്ണമെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവില്‍ പ്രതികരിച്ച യു.എസ് സെന്‍സ് ഡേറ്റയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ആഗോള തലത്തില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 8.2 മില്യനും, പുകവലി മൂലം മരിച്ചവരുടെ എണ്ണം 5 മില്യനും, മറ്റു പല കാരണങ്ങളാല്‍ മരിച്ചവരുടെ എണ്ണം 13 മില്യനും, എച്ച്.ഐ.വി/ എയ്ഡ്‌സ് മൂലം മരിച്ചവരുടെ എണ്ണം 1.7 മില്യനും ഉള്‍പ്പടെ ആകെ 27.9 മില്യന്‍ മരണങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് സര്‍വ്വെയില്‍ പറയുന്നു. വാര്‍ദ്ധക്യസഹജമായ രോഗംമൂലവും, കുറ്റകൃത്യങ്ങളില്‍ കൊല്ലപ്പെട്ടവരും കൂടി 58.6 മില്യന്‍…

Read More

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഇന്ത്യാക്കാരനും

ന്യൂയോര്‍ക്ക്: മെരിലാന്‍ഡിലെ ഡങ്കിന്‍ ഡോണട്ട്സില്‍ ഭാര്യ പലക് പട്ടേലിനെ കൊലപ്പെടുത്തിയ കേസില്‍ എഫ്ബിഐ അന്വേഷിക്കുന്ന 29 കാരനായ ഭദ്രേഷ്കുമാര്‍ പട്ടേല്‍ ഇപ്പോഴും എഫ്ബിഐയുടെ പത്ത് പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ തുടരുന്നു. 2015 ലായിരുന്നു സംഭവം. ഇന്ത്യയിലെ ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ്കുമാര്‍ ചേതന്‍ ഭായ് പട്ടേല്‍ 21 കാരിയായ ഭാര്യ പലക് പട്ടേലിനൊപ്പം മെരിലാന്‍ഡിലെ ഹാനോവറിലുള്ള പട്ടേലിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള ഒരു ഡോണട്ട് ഷോപ്പില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് എഫ്ബിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. 2015 ഏപ്രില്‍ 12 അര്‍ധരാത്രിക്കു തൊട്ടുമുമ്പ്, ഉപഭോക്താക്കള്‍ കടയുടെ മുന്പില്‍ നില്‍ക്കുമ്പോഴാണ് പട്ടേല്‍ തന്‍റെ ഭാര്യ പാലക് പട്ടേലിനെ കടയുടെ പിന്‍ഭാഗത്തുവച്ചു പലതവണ കുത്തി കൊലപ്പെടുത്തിയത്. പലക് പട്ടേല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പലകിന്‍റെ വീസ കാലാവധി ഒരു മാസം മുന്‍പ് കാലഹരണപ്പെട്ടതായിരുന്നു കാരണം. എന്നാല്‍ ഭര്‍ത്താവ് ഭദ്രേഷ്കുമാര്‍ ഇതിനെ…

Read More

അലബാമയിൽ വാഹനാപകടം; മൂന്നു ഹൈസ്കൂള്‍ വിദ്യാർഥിനികൾ മരിച്ചു

അലബാമ: അലബാമയിലെ ബർമിംഗ്ഹാമിൽ നിന്നും ഇരുന്നൂറു മൈൽ ദൂരെ ജനവെ ഗ്രാമത്തിൽ ക്രിസ്മസ് രാത്രിയിലുണ്ടായ വാഹനാപകടത്തിൽ ജനവെ ഹൈസ്കൂളിലെ മൂന്നു വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി. അഞ്ചു കൂട്ടുകാരികൾ ചേർന്നു കാറിൽ പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്നും തെന്നിമാറി മരത്തിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇവർ അപകടനില തരണം ചെയ്തതായും പോലീസ് പറഞ്ഞു. മുൻ സീറ്റിലുണ്ടായിരുന്ന കാമ്പിഡെ ഡൺ, എമിലി ഫെയ്‍ൽ, അഡിസൺ മാർട്ടിൻ എന്നീ, 16 നും 17 നും ഇടയില്‍ പ്രായമുള്ള വിദ്യാർഥിനികളാണ് കൊല്ലപ്പെട്ടത്. പിൻസീറ്റിലുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചു പേരെയും ബർമിംഗ്ഹാമിലുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കാനായില്ല. ക്രിസ്മസ് രാത്രിയിൽ കൂട്ടുകാരിയുടെ വീട്ടിലുള്ള ആഘോഷങ്ങൾക്കു ശേഷം മറ്റൊരു കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം. പോലീസ് അപകട കാരണം പരിശോധിച്ചു…

Read More

ജീവനക്കാരായി വന്ന് ജീവിതത്തിൽ ഒന്നിച്ചു; ജോലി ചെയ്ത സ്ഥാപനം തന്നെ സ്വന്തമാക്കി ദമ്പതികൾ

വ​ർ​ഷം 1997. അ​മേ​രി​ക്ക​യി​ലെ യൂട്ടായി​ലു​ള്ള സബ്‌വേ ഫാ​സ്റ്റ് ഫു​ഡ് റ​സ്റ്റ​റ​ന്‍റി​​ലെ സാ​ൻ​വി​ച്ച് മേ​ക്ക​റാ​യി​രു​ന്നു പ​തി​നേ​ഴു​കാ​ര​നാ​യ ജോ​ർ​ദാ​ൻ ഓ​ൾ​സെ​ൻ. 2019 ഓ​ഗ​സ്റ്റി​ൽ അ​തേ സബ്‌വേ യുടെ ഉടമയായിരിക്കുക​യാ​ണ് ജോ​ർ​ദാ​ൻ. ഈ ​സ്വ​ന്ത​മാ​ക്ക​ലി​നു പി​ന്നി​ൽ ക​ഥ​യു​ണ്ട്, ഒ​രു പ്ര​ണ​യ​ക​ഥ. ജോ​ർ​ദാനാ​ണ് ക​ഥ​യി​ലെ നാ​യ​ക​നെ​ങ്കി​ൽ സബ്‌വേയി​ൽ സാ​ൻ​വി​ച്ച് ഉ​ണ്ടാ​ക്കാ​നെ​ത്തി​യ ജെ​ന്നി​ഫ​റാ​ണ് നാ​യി​ക. സബ്‌വേയി​ൽ വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം ജോ​ർ​ദാ​ൻ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്നു. ജെ​ന്നി​ഫ​ർ സ്വ​ന്തം നാ​ടാ​യ ഐ​ഡ​ഹോ​യി​ലേ​ക്കും പോ​യി. 2002ൽ ​ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. വൈ​കാ​തെ ഇ​രു​വ​രും യൂട്ടാ​യി​ലെ​ത്തി താ​മ​സം ആ​രം​ഭി​ച്ചു. ഇ​തോ​ടെ ത​ങ്ങ​ൾ നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന സബ്‌വേയി​ലെ​ത്താ​ൻ ഇ​രു​വ​ർ​ക്കും സ​മ​യം കി​ട്ടിത്തുട​ങ്ങി. വ​ല്ല​പ്പോ​ഴു​മു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് സബ്‌വേ വി​ൽ​ക്കാ​നു​ള്ള നീ​ക്ക​ത്തെ​ക്കു​റി​ച്ച് ജോ​ർ​ദാ​ൻ അ​റി​ഞ്ഞ​ത്. ഇ​തോ​ടെ ജെ​ന്നി​ഫ​റു​മാ​യി ആ​ലോ​ചി​ച്ച് ഇ​രു​വ​രും ചേ​ർ​ന്ന് സബ്‌വേ വാ​ങ്ങുകയായിരുന്നു. ബാ​ങ്ക് വാ​യ്പ​യും മ​റ്റും സം​ഘ​ടി​പ്പി​ച്ചാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ പ്ര​ണ​യ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പുഷ്പം ഇ​താ….

റ​ഫ്ളേ​ഷ്യ ടു​ൻ മൂ​ഡെ എ​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പുഷ്പത്തിന്‍റെ ഏ​റ്റ​വും വ​ലി​യ പു​ഷ്പം ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റ​ൻ സു​മാ​ത്ര​യി​ലെ കാ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ഈ ​പൂ​വി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള വ്യാ​സം 111 സെ​ന്‍റീ​മീ​റ്റ​റാ​ണ്. ഇ​തി​ന് മു​ൻ​പ് ക​ണ്ടെ​ത്തി​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പുഷ്പത്തി​ന്‍റെ വ്യാ​സം 107 വ്യാ​സ​മാ​ണ്. സാ​ധാ​ര​ണ​യാ​യി റ​ഫ്ളേ​ഷ്യ പുഷ്പങ്ങൾ​ക്ക് 15 കി​ലോ വ​രെ ഭാ​ര​മു​ണ്ടാ​കും. പു​ഷ്പി​ച്ച ശേ​ഷം ഒ​രാ​ഴ്ച മാ​ത്ര​മാ​ണ് ഈ ​പൂ​വി​ന്‍റെ ആ​യു​സ്. ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ഏ​ജ​ൻ​സി ഗ​വേ​ഷ​ക​ൻ സ​ർ സ്റ്റാം​ഫോ​ർ​ഡ് റ​ഫ​ൽ​സാ​ണ് റ​ഫ്ളേ​ഷ്യ പൂ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ഒ​രു പ​രാ​ദ​സ​സ്യ​മാ​ണ്. വ​ലി​യ തോ​തി​ൽ ദു​ർ​ന്ധം വ​മി​ക്കു​ന്ന ഈ ​പുഷ്പം തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ ദ്വീ​പു​ക​ളാ​യ മ​ലാ​യ് ഉ​പ​ദ്വീ​പ്, ബോ​ർ​ണി​യോ, സു​മാ​ത്ര, ഫി​ലി​പ്പീൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടാ​റു​ള്ള​ത്.

Read More