ഒറ്റ പ്രസവത്തിൽ യുവതി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഉത്തർപ്രദേശ് സ്വദേശിനിയായ റിഹാനയാണ് ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. രണ്ട് ആണ് കുഞ്ഞുങ്ങളും രണ്ട് പെണ് കുഞ്ഞുങ്ങളുമാണ് ജനിച്ചത്. ഗോൻഡ ജില്ലയിൽ താമസിക്കുന്ന റിഹാനയ്ക്ക് ബുധനാഴ്ച്ചയാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവസ്ഥ ഗുരുതരമാകുവാൻ തുടങ്ങിയതോടെ ഇവരെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ശസ്ത്രക്രീയയിലൂടെയാണ് കുട്ടികൾക്ക് ജന്മം നൽകിയത്. എല്ലാ കുട്ടികൾക്കും ഒന്നര കിലോയാണ് ഭാരം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.
Read MoreCategory: NRI
വിവാഹബന്ധം വേര്പിരിയുമ്പോള് ലഭിക്കുന്നത് ഭീമന് തുക! മക്കെന്സിയുടെ പാതി സമ്പാദ്യം ജീവകാരുണ്യത്തിന്
ആമസോൺ മേധാവി ജെഫ് ബെസോസുമായുള്ള വിവാഹബന്ധം വേർപിരിയുന്പോൾ ലഭിക്കുന്ന ഭീമൻ തുകയുടെ പാതി ജീവകാരുണ്യപ്രവർത്തനത്തിനു നല്കാൻ തീരുമാനിച്ച് മക്കെൻസി ബെസോസ്. 3700 കോടി ഡോളറിന്റെ സ്വത്തുക്കളാണ് മക്കെൻസിക്കു ലഭിക്കുക. ഇതിന്റെ പാതി ജീവകാരുണ്യ പ്രവർത്തനത്തിനു നല്കും. ശതകോടീശരന്മാരായ ബിൽ ഗേറ്റ്സും വാറൻ ബഫറ്റും ചേർന്നു തുടങ്ങിയ ‘ഗിവിംഗ് പ്ലെഡ്ജ്’ പദ്ധതിയുടെ ഭാഗമായിട്ടാണ് മക്കെൻസി തുക നല്കുന്നത്. ജീവിച്ചിരിക്കുന്പോഴോ മരിച്ചതിനു ശേഷമോ സന്പാദ്യത്തിന്റെ പാതി ജീവകാരുണ്യത്തിനു നൽകാനുള്ള അനുമതി നല്കലാണ് ഈ പദ്ധതി. ഇതുവരെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നായി 204 പേർ പദ്ധതിയിൽ ഒപ്പുവച്ചിട്ടുണ്ട്. മക്കെൻസിയടക്കം 19 പേർകൂടി പദ്ധതിയിൽ അംഗമായി. വാട്സ്ആപ് സഹസ്ഥാപകൻ ബ്രയൻ ആക്ടണും ഇതിൽ ഉൾപ്പെടുന്നു.
Read Moreമണിക്കൂറിൽ 360 കിലോമീറ്റർ: ഓട്ടത്തിൽ റിക്കാർഡിട്ട് ജപ്പാന്റെ ബുള്ളറ്റ് ട്രെയിൻ
ലോകത്തെ ഏറ്റവും വേഗമുള്ള ബുള്ളറ്റ് ട്രെയിൻ എന്ന വിശേഷണവുമായി ജപ്പാൻ അവതരിപ്പിച്ച എൻ 700 ട്രെയിനിന് പരീക്ഷണ ഓട്ടത്തിൽത്തന്നെ മിന്നും റിക്കാർഡ്. മണിക്കൂറിൽ 360 കിലോമീറ്റർ വേഗത്തിലോടിയാണ് ജപ്പാന്റെ സുപ്രീം ബുള്ളറ്റ് ട്രെയിൻ റിക്കാർഡ് താണ്ടിയത്. ലോകത്തിലാദ്യമായാണ് ഒരു ബുള്ളറ്റ് ട്രെയിൻ ഇത്രയും വേഗം കൈവരിക്കുന്നത്. ജപ്പാനിലെ മെയിബാരാ-സ്റ്റേഷൻ മുതൽ ക്യോട്ടോ സ്റ്റേഷൻ വരെയായിരുന്നു പരീക്ഷണ ഓട്ടം. ഭൂകന്പമുൾപ്പെടെയുള്ള സാഹചര്യങ്ങളിലും സുരക്ഷിതമായി ഓടാൻ സംവിധാനമുള്ള എൻ 700 ട്രെയിനിന് ഇന്ധന വിനിയോഗം കുറവാണെന്നും അധികൃതർ പറഞ്ഞു. നേരത്തെ ആൽഫാ എക്സ് എന്ന അതിവേഗ ബുള്ളറ്റ് ട്രെയിനും ജപ്പാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പരീക്ഷണ ഓട്ടം നടന്നുകൊണ്ടിരിക്കുകയാണ്.
Read Moreഅഴകും ഓമനത്വവും നിറഞ്ഞ അങ്കോറ
ഒറ്റ നോട്ടത്തിൽ ഒരു വെളുത്ത ബോളാണെന്ന് തോന്നും. പിന്നീട് ഒന്നൂടെ നോക്കിയാൽ ഒരു പഞ്ഞിക്കെട്ട് ഉരുട്ടിവച്ചിരിക്കുകയാണെന്ന് തോന്നും.എന്നാൽ ഇത് ശരിക്കും ഒരു മുയലിന്റെ ചിത്രമാണ്. ലോകത്തുള്ളതിൽവച്ച് ഏറ്റവും നീളത്തിൽ രോമങ്ങൾ വളരുന്ന ഈ മുയൽ വർഗത്തിന്റെ പേര് അങ്കോറ എന്നാണ്. നമ്മുടെ നാട്ടിൽ മാംസത്തിനുവേണ്ടി മുയലുകളെ വളർത്തുന്പോൾ അങ്കോറ മുയലുകളെ അവയുടെ രോമത്തിന് വേണ്ടിയാണ് വളർത്തുന്നത്. ഇവയുടെ വെളുത്ത, നനുത്ത രോമത്തിൽനിന്നുണ്ടാക്കുന്ന അങ്കോറ കന്പിളി ലോകപ്രശസ്തമാണ്. മനുഷ്യൻ ആദ്യമായി ഇണക്കിവളർത്തിയ മുയൽ വർഗത്തിൽ ഒന്നാണ് അങ്കോറ. തുർക്കിയാണ് ഇവയുടെ ജന്മദേശം. തുർക്കിയിലെ ഒരു തുറമുഖമായിരുന്നു അങ്കോറ. 18-ാം നൂറ്റാണ്ടിൽ ഇവിടെ എത്തിയ ഫ്രഞ്ച് നാവികർ ഈ പ്രദേശവാസികൾ ഉപയോഗിക്കുന്ന വിശിഷ്ടമായ പുതപ്പുകളെക്കുറിച്ച് കേൾക്കാൻ ഇടയായി. ഇവിടെ മാത്രം കണ്ടുവരുന്ന മുയലുകളുടെ രോമം ഉപയോഗിച്ച് ഉണ്ടാക്കുന്നതായിരുന്നു ആ പുതപ്പുകൾ. അങ്കോറയിൽനിന്ന് മടങ്ങിയപ്പോൾ നാവികർ കുറച്ചു മുയലുകളെയും കൂടെക്കൂട്ടി. ഫ്രാൻസിലെത്തിയപ്പോൾ…
Read Moreപ്രണയദിനത്തിൽ മൊബൈൽ ഫോണ് വാങ്ങിനൽകിയില്ല; പൊതുസ്ഥലത്ത് വച്ച് കാമുകനെ 52 തവണ കരണത്തടിച്ച് കാമുകി
പ്രണയദിനത്തിൽ സമ്മാനമായി മൊബൈൽ ഫോണ് വാങ്ങി നൽകാതിരുന്ന കാമുകന് കാമുകിയുടെ വക തല്ല്. ചൈനയിലെ അനൗദ്യോഗീക പ്രണയദിനത്തിൽ സിചുവാൻ പ്രവശ്യയിലുള്ള ദോസുവിൽ വച്ചാണ് സംഭവം നടന്നത്. 52 പ്രാവശ്യമാണ് കാമുകി കാമുകന്റെ മുഖത്ത് അടിച്ചത്. പ്രണയദിനത്തിൽ മൊബൈൽ ഫോണ് നൽകാമെന്ന് കാമുകൻ വാക്ക് നൽകിയിരുന്നു. എന്നാൽ കാമുകന് അതിനു സാധിക്കാതെ വന്നപ്പോൾ കലിപൂണ്ട കാമുകി പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തെ അടിക്കുകയായിരുന്നു. യുവതിയുടെ പ്രവൃത്തി കണ്ട് അമ്പരന്ന ചിലർ ഇവരെ പിടിച്ചു മാറ്റുവാൻ ശ്രമിച്ചുവെങ്കിലും ഇവർ അടി നിർത്തിയില്ല. അവസാനം പോലീസ് എത്തിയാണ് യുവതിയെ പിടിച്ചു നിർത്തിയത്. ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുവാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും കാമുകിക്ക് പ്രശ്നമുണ്ടാകുമെന്ന് ഭയന്ന കാമുകൻ പോലീസിനോട് സംസാരിച്ച് അത് ഒഴിവാക്കി. കുറെ നാളുകളായി കാമുകനെ സാമ്പത്തികമായി സഹായിക്കുന്നയാളാണ് ഈ കാമുകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രണയദിനത്തിൽ പോലും ഒരു സമ്മാനം നൽകുവാൻ…
Read Moreകോഴിയുടെ കൂവൽ കാരണം ഉറങ്ങാൻ സാധിക്കുന്നില്ല; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ
കോഴിയുടെ കൂവൽ കാരണം ഉറങ്ങാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം. സംരത് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്. അയൽപക്കത്തെ കോഴി എല്ലാ ദിവസവും ഇവരുടെ വീടിനു മുമ്പിൽ വന്ന് കൂവുന്നത് കാരണം ഇവർക്ക് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. ഇവിടെ കുറച്ചു നാൾ താമസിക്കുവാൻ എത്തിയതായതാണ് ഈ യുവതി. പരാതി നൽകിയതിനു ശേഷം ഇവർ സ്ഥലത്തു നിന്നും പോയി. എന്നാൽ തന്റെ സഹോദരിക്ക് ചെറിയ മാനസികപ്രശ്നമുണ്ടെന്ന് ഈ വീടിന്റെ ഉടമസ്ഥ പോലീസിനോട് പറഞ്ഞു.
Read Moreവയറു വേദനയുമായി ആശുപത്രിയിലെത്തി; ഡോക്ടർമാർ പുറത്തെടുത്തത് കത്തിയും സ്ക്രൂഡ്രൈവറും ടൂത്ത് ബ്രഷും
വയറു വേദനയുമായി ആശുപത്രിയിലെത്തിയയാളുടെ വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് എട്ട് സ്പൂണുകളും രണ്ട് സ്ക്രൂഡ്രൈവറുകളും രണ്ട് ടൂത്ത് ബ്രഷുകളും ഒരു കത്തിയും. ഹിമാചൽപ്രദേശിലാണ് സംഭവം. മാണ്ടിയിൽ പ്രവർത്തിക്കുന്ന ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി മെഡിക്കൽ കോളജിലാണ് ഡോക്ടർമാരെ അമ്പരപ്പിച്ച സംഭവം. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഇതെല്ലാം അദ്ദേഹത്തിന്റെ വയറ്റിൽ നിന്നും പുറത്തെടുക്കുവാൻ സാധിച്ചത്. സാധാരണ ഒരു വ്യക്തി ചെയ്യുന്ന കാര്യമല്ല ഇതെന്നും ഇദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നും ഡോക്ടർമാർ അറിയിച്ചു.
Read Moreരണ്ടു മത്തങ്ങ; വില 31 ലക്ഷം രൂപ
ജപ്പാനിലെ യുബാരിയിൽ രണ്ടു മത്തങ്ങകള് ലേലത്തിൽ വിറ്റത് അഞ്ചു മില്യൺ യെന്നിന്(ഏകദേശം 31 ലക്ഷം രൂപ). രുചിയിലും പോഷകത്തിലും അപൂർവയിനമായ മത്തനാണ് റിക്കാർഡ് തുകയ്ക്ക് വിറ്റത്. ഇവ വാങ്ങാൻ ജനങ്ങൾ മത്സരിച്ചതോടെ ലേലം കൊഴുക്കുകയായിരുന്നു.കാർഷിക പട്ടണമായ യുബാരിയിൽ എല്ലാവർഷവും കാർഷികവിളകൾ ലേലം ചെയ്യാറുണ്ട്. ഇവ ഒരാഴ്ചയോളം നഗരമധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും. എന്നാൽ, ഇതാദ്യമായാണ് ഒരു കാർഷിക വിള ഇത്രയധികം തുകയ്ക്കു വിറ്റുപോകുന്നത്.
Read Moreകോടതി ഇടപെട്ടു; ദയാവധത്തിൽനിന്ന് ലാംബെർട്ട് രക്ഷപ്പെട്ടു
പത്തുവർഷത്തിലധികമായി അബോധാവസ്ഥയിൽ കഴിയുന്ന ഫ്രഞ്ചുകാരൻ വിൻസെന്റ് ലാംബർട്ടിന്റെ ജീവൻ നിലനിർത്താനുള്ള കോടതിയുത്തരവിൽ ആശ്വാസം കണ്ടെത്തി മാതാപിതാക്കൾ. നാല്പത്തിരണ്ടുകാരനായ വിന്സെന്റ് 2008ലെ വാഹനാപകടത്തിലാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തിന്റെ ജീവൻ ഏതുവിധേനയും നിലനിർത്തണമെന്നാണ് കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കളുടെ ആവശ്യം. എന്നാൽ വിൻസെന്റിന്റെ സഹോദരങ്ങളും ഭാര്യയും ഇനിയും അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കേണ്ടതില്ലെന്ന പക്ഷക്കാരാണ്. ദയാവധത്തിനുള്ള ഒരുക്കങ്ങളും അവർ തുടങ്ങിവച്ചു. ഭക്ഷണവും ജലവും എത്തിക്കുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യാൻ കോടതിയിൽനിന്ന് ഉത്തരവും നേടി. ഇതനുസരിച്ച് ഡോക്ടർമാർ നടപടിയെടുത്തു. മണിക്കൂറുകൾക്കകം പാരീസിലെ അപ്പീൽ കോടതി ജീവൻ നിലനിർത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതാണ് മാതാപിതാക്കൾക്ക് ആശ്വാസമായത്. വിൻസെന്റിനെ ജീവിക്കാൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും ആവശ്യപ്പെട്ടു. ജീവൻ ദൈവത്തിന്റെ ദാനമാണെന്നും അതു സംരക്ഷിക്കണമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
Read Moreപ്രസവശേഷം വീട്ടിലേക്ക് മടങ്ങി; കുഞ്ഞിനെ കാറിനുള്ളിൽ മറന്നു വച്ചു
നവജാത ശിശുവിനെ മാതാപിതാക്കൾ കാറിനുള്ളിൽ മറന്നു വച്ചു. ജർമനിയിലെ ഹംബർഗിലാണ് സംഭവം. പ്രസവ ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഇവർ ദിവസങ്ങൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ കാറിനുള്ളിൽ മറന്ന് വച്ചത്. മാതാപിതാക്കൾക്കൊപ്പം ഇവരുടെ ആദ്യത്തെ കുട്ടിയും കാറിനുള്ളിൽ ഉണ്ടായിരുന്നു. ഈ കുട്ടിയെയും എടുത്ത് കാറിനുള്ളിൽ നിന്നും ഇറങ്ങിയ ഇവർ തങ്ങളുടെ കൈക്കുഞ്ഞിനെ എടുക്കുവാൻ മറന്നു പോയിരുന്നു. ടാക്സിയുടെ വാടക കൊടുത്തിനു ശേഷം വീടിനുള്ളിൽ കയറിയപ്പോഴാണ് കുട്ടി കൂടെയില്ലന്ന് ഇവർക്ക് മനസിലായത്. എന്ത് ചെയ്യണമെന്ന് അറിയാതെ മാതാപിതാക്കൾ കുറച്ചു നേരം പകച്ചു നിന്നു. എന്നാൽ ബോധം വീണ്ടെടുത്ത പിതാവ് ഉടൻ തന്നെ കാർ പോയതിനു പിന്നാലെ ഓടി. എന്നാൽ കാറ് കണ്ടെത്താൻ സാധിച്ചില്ല. അദ്ദേഹം ഉടൻ തന്നെ പോലീസുമായി ബന്ധപ്പെട്ടു. എന്നാൽ ഈ സമയമത്രെയും കുഞ്ഞ് കാറിന്റെ പിറകിലുണ്ടെന്ന് അറിയാതെ ഡ്രൈവർ കാർ ഓടിച്ചു കൊണ്ടിരുന്നു. കൂടാതെ…
Read More