വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ ലഭിക്കുന്നത് ഭീമന്‍ തുക! മക്കെന്‍സിയുടെ പാതി സമ്പാദ്യം ജീവകാരുണ്യത്തിന്

ആ​​​മ​​​സോ​​​ൺ മേ​​​ധാ​​​വി ജെ​​​ഫ് ബെ​​​സോ​​​സു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പി​​​രി​​​യു​​​ന്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ഭീ​​​മ​​​ൻ തു​​​ക​​​യു​​​ടെ പാ​​​തി ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു ന​​​ല്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച് മ​​​ക്കെ​​​ൻ​​​സി ബെ​​​സോ​​​സ്. 3700 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സ്വ​​​ത്തു​​​ക്ക​​​ളാ​​​ണ് മ​​​ക്കെ​​​ൻ​​​സി​​​ക്കു ല​​​ഭി​​​ക്കു​​​ക. ഇ​​​തി​​​ന്‍റെ പാ​​​തി ജീ​​​വ​​​കാ​​​രു​​​ണ്യ​​​ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു ന​​​ല്കും.

ശ​​​ത​​​കോ​​​ടീ​​​ശ​​​ര​​​ന്മാ​​​രാ​​​യ ബി​​​ൽ ഗേ​​​റ്റ്സും വാ​​​റ​​​ൻ ബ​​​ഫ​​​റ്റും ചേ​​​ർ​​​ന്നു തു​​​ട​​​ങ്ങി​​​യ ‘ഗി​​​വിം​​​ഗ് പ്ലെ​​​ഡ്ജ്’ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് മ​​​ക്കെ​​​ൻ​​​സി തു​​​ക ന​​​ല്കു​​​ന്ന​​​ത്. ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്പോ​​​ഴോ മ​​​രി​​​ച്ച​​​തി​​​നു​​​ ശേ​​​ഷ​​​മോ സ​​​ന്പാ​​​ദ്യ​​​ത്തി​​​ന്‍റെ പാ​​​തി ജീ​​​വ​​​കാ​​​രു​​​ണ്യ​​​ത്തി​​​നു ന​​​ൽകാ​​​നു​​​ള്ള അ​​​നു​​​മ​​​തി ന​​​ല്ക​​​ലാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി.

ഇ​​​തു​​​വ​​​രെ ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 204 പേ​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ക്കെ​​​ൻ​​​സി​​​യ​​​ട​​​ക്കം 19 പേ​​​ർ​​​കൂ​​​ടി പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​യി. വാ​​​ട്സ്ആ​​​പ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ ബ്ര​​​യ​​​ൻ ആ​​​ക്ട​​​ണും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

Related posts