നിഷ്ഠൂരമായി കൊല്ലപ്പെട്ട ഗർഭിണിയുടെ വയറുകീറി പുറത്തെടുത്ത ആൺകുഞ്ഞ് അദ്ഭുതകരമായി ജീവിതത്തിലേക്കു മടങ്ങിവന്നു. ഷിക്കാഗോയിലെ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോഴു ള്ളത്. പത്തൊന്‍പതു വയസുള്ള മാർലെൻ ഒച്ചോവ ലോപസിന്റെ മൃതദേഹം ഷിക്കാഗോയിലെ ഒരു വസതിക്കു പിന്നിലെ ചവറ്റുപാത്രത്തിൽ കണ്ടെത്തുകയായിരുന്നു. മാർലെന്റെ വയറ്റിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചിരുന്നില്ല. ഉടൻ ആശുപത്രിയിലാക്കി കുഞ്ഞിനെ പുറത്തെടുത്തു. കുട്ടികളുടെ ഉടുപ്പുകൾ സൗജന്യമായി നല്‍കുമെന്ന് ഫേസ്ബുക്കിലൂടെ ഒരു കൂട്ടർ പറഞ്ഞതിനെത്തുടർന്നാണ് മാർലെൻ ഷിക്കാഗോയിലെ വസതിയിലെത്തിയതെന്നു പോലീസ് കണ്ടെത്തി. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത് യുവതിയെ ആകർഷിച്ചുവരുത്തുകയായിരുന്നു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുഞ്ഞ് ജീവിക്കണമേയെന്ന പ്രാർഥനയിലായിരുന്നു അച്ഛൻ യൊവാനി ലോപ്പസും ആശുപത്രി ജീവനക്കാരും. കുഞ്ഞിനെ അച്ഛൻ എടുക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
Read MoreCategory: NRI
ട്രെയിനിലിരുന്ന് ഉറങ്ങുന്ന അമ്മയ്ക്ക് മകന്റെ കരുതൽ; ഹൃദയസ്പർശിയായ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ കൈയടി നേടുന്നു
തിരക്കേറിയ ട്രെയിനിൽ സീറ്റിലിരുന്ന് ഉറങ്ങുന്ന അമ്മയെ മകൻ വീഴാതെ സംരക്ഷിക്കുന്നതിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ കൈയടി നേടുന്നു. ചൈനയിലാണ് സംഭവം. ചൈനീസ് മാധ്യമമായ ചൈനീസ് ഡെയ്ലിയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. വളരെ തിരക്കുള്ള ട്രെയിനിന്റെ സീറ്റിലിരുന്ന ഉറങ്ങുകയാണ് അമ്മ. തൊട്ടു മുമ്പിൽ മകനുമുണ്ട്. അമ്മ ഉറങ്ങി വീഴാതെ മകൻ തന്റെ നെഞ്ചിലേക്ക് അമ്മയെ ചേർത്തു നിർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മകന് അമ്മയോടുള്ള കരുതലിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. Thumbs-up! A little boy with a big heart cares for his mom, letting her fall asleep on his arm while he holds on to the handrail. #HeartwarmingMoments pic.twitter.com/ckUJGfyTe6 — People’s Daily, China (@PDChina) May 15, 2019
Read Moreനൊന്ത് പെറ്റ കുഞ്ഞിനെ കൗമാരക്കാരി ജീവനോടെ കുഴിച്ചിട്ടു; കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് നായ
പ്രസവിച്ച ഉടൻ മാലിന്യകൂമ്പാരത്തിൽ അമ്മ കുഴിച്ചിട്ട നവജാത ശിശുവിന് തുണയായി നായ. ബാങ്കോങ്കിലാണ് സംഭവം. പതിനഞ്ച് വയസുകാരിയാണ് നൊന്ത് പെറ്റ കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ കുഴിച്ചിട്ടത്. ഉസ നാസിക് എന്നയാൾക്കൊപ്പം സവാരിക്കിറങ്ങിയ പിംഗ് പോംഗ് എന്ന നായയാണ് ഈ കുഞ്ഞിന് തുണയായത്. ബാൻ നോംഗ് ഖാം ഗ്രാമത്തിലെ ഒരു വയലിലെത്തിയ നായ അതിനു സമീപമുള്ള മാലിന്യ കൂമ്പാരത്തിനു ചുറ്റും നടന്നു. മാലിന്യം കാലുകൾക്കൊണ്ട് നീക്കിയ നായ മണ്ണ് ഇളകി കിടന്ന ഭാഗം മാന്തി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കാൽ കണ്ടത്. നായ ഉടൻ തന്നെ കുരച്ച് ഉടമയുടെ ശ്രദ്ധ നേടി. ഉസ കുഴിയിലെ മണ്ണ് നീക്കിയപ്പോഴാണ് അതിനുള്ളിൽ കിടക്കുന്ന ആണ്‍കുഞ്ഞിനെ കണ്ടത്. ഗ്രാമവാസികളുടെ സഹായം തേടിയ ഉസ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഈ കുട്ടിയുടെ മാതാവ് ഒരു കൗമാരക്കാരിയാണെന്ന് കണ്ടെത്തിയത്.…
Read Moreമകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; വളർത്തമ്മയായ ഇന്ത്യൻ മധ്യവയ്സക കുറ്റക്കാരി
ന്യൂയോർക്ക്: ഒൻപതു വയസുള്ള വളർത്തു മകൾ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ മധ്യവയസ്ക കുറ്റക്കാരിയാണെന്ന് ജൂറി കണ്ടെത്തി. ഷംഡായ് അർജുൻ (55) എന്ന വനിതയാണു കേസിൽ പ്രതി. യുഎസിലെ ക്യൂൻസിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ക്യൂൻസ് സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോൾഡർ ജൂണ്‍ മൂന്നിന് ഇവർക്ക് ശിക്ഷ വിധിക്കും. 25 വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകമാണ് നടത്തിയിരിക്കുന്നതെന്ന് ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി ജോണ്‍ വിസ്താരത്തിനിടെ കോടതിയെ ബോധിപ്പിച്ചു. പിതാവ് സുക്ക്ജിൻഡർ സിംഗും വളർത്തമ്മ ഷംഡായും താമസിക്കുന്ന ക്യൂൻസ് അപ്പാർട്ട്മെന്റിൽ കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുന്‍പാണ് ഈ കുട്ടി പഞ്ചാബിൽ നിന്നും എത്തിയത്. കുട്ടിയെ കൊല്ലുമെന്ന് ഷംഡായ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നു. 2016 ഓഗസ്റ്റിലായിരുന്നു സംഭവം. ഷംഡായും ഇവരുടെ മുൻ ഭർത്താവും രണ്ടു പേരക്കുട്ടികളും വീട്ടിൽ…
Read Moreനഴ്സുമാര്‍, ഡോക്ടര്‍മാര്‍, ടെക്നീഷന്മാര്, ഗാര്‍ഹിക തൊഴിലാളികള്‍! മലേഷ്യയില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ ജാഗ്രത പാലിക്കണം: നോര്‍ക്ക-റൂട്ട്സ്
തിരുവനന്തപുരം: മലേഷ്യയിൽ തൊഴിൽ തേടിപ്പോകുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേർ വീസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ ചതിയിൽപ്പെട്ട് മറ്റു തട്ടിപ്പുകൾക്കും ഇരയായതായും നോർക്ക-റൂട്ട്സിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അടുത്തിടെ മലേഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ 19 പേരെ നോർക്ക-റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. പാസ്പോർട്ടിന്റെയും വിസിറ്റിംഗ് വീസയുടേയും കാലാവധി തീർന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുളള കേരള സർക്കാരിന്റെ രണ്ട് സ്ഥാപനത്തിൽ ഒന്നാണ് നോർക്ക-റൂട്ട്സ്. നഴ്സുമാർ, ഡോക്ടർമാർ, ടെക്നീഷൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലകളിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള നോർക്ക-റൂട്ട്സ് മുഖേനയുള്ള റിക്രൂട്ട്മെന്റ് തികച്ചും സുതാര്യമാണ്. പ്രസ്തുത സാഹചര്യങ്ങളിൽ മലേഷ്യയിൽ തൊഴിൽതേടി പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്ക-റൂട്ട്സ് കാൾസെന്ററിൽ (18004253939 ഇന്ത്യയിൽ)…
Read Moreലോറ! വ്യത്യസ്തയായ ഫോട്ടോഗ്രാഫർ
പലർക്കും തങ്ങളുടെ തൊഴിൽ വെറുമൊരു ഉപജീവനമാർഗം മാത്രമണ്. എന്നാൽ അമേരിക്കക്കാരിയായ ലോറ സ്കാന്റിലിംഗ് എന്ന ഫോട്ടോഗ്രാഫർക്ക് തന്റെ തൊഴിൽ നിരവധി ആളുകൾക്ക് കാൻസർ എന്ന മാരക രോഗത്തെക്കുറിച്ച് അവബോധം പകരുന്നതിനുള്ള വഴികൂടിയാണ്. എല്ലാ ഫോട്ടോഗ്രാഫർമാരെയുംപോലെതന്നെ ജീവിതത്തിലെ സന്തോഷകരമായ ആഘോഷങ്ങൾമാത്രം കാമറയിൽ പകർത്തുന്ന ഒരാളായിരുന്നു ലോറ. ഏതാനും വർഷങ്ങൾക്കുമുന്‍പ് തന്റെ അച്ഛൻ ശ്വാസകോശ അർബുദത്തെത്തുടർന്ന് മരിച്ചതോടെയാണ് കാൻസർ ബോധവത്കരണത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ലോറ തീരുമാനിച്ചത്. കാൻസർ രോഗത്തെ ധീരമായി നേരിടുന്ന കുട്ടികൾക്ക് അവരുടെ മനോഹരമായ ചിത്രങ്ങൾ എടുത്തു നൽകാൻ ലോറ തീരുമാനിച്ചു. ഇതിനായി തന്റെ സ്റ്റുഡിയോയിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കി. ഫോട്ടോഷൂട്ടിന് താത്പര്യമുള്ളവരെ ഫേസ്ബുക്ക് വഴി ക്ഷണിച്ചു. ഇങ്ങനെ താത്പര്യപ്പെട്ടെത്തുന്ന കുട്ടികളെ മനോഹരമായ വസ്ത്രങ്ങൾ അണിയിച്ച് അവർ ആവശ്യപ്പെടുന്ന രീതിയിൽ മെയ്ക് അപ്പ് ചെയ്യിപ്പിച്ച് കാമറയുടെ മുന്നിലെത്തിച്ച് മനോഹര ചിത്രങ്ങളെടുത്തു. ഇവരുടെ ചിരിക്കുന്ന മുഖങ്ങൾ കാൻസർ രോഗികളായ പലർക്കും കാൻസറിനെ…
Read Moreമത്സ്യബന്ധ ബോട്ടിനു മുമ്പിൽ തിമിംഗലത്തിന്റെ ഉഗ്രൻ ചാട്ടം
ബോട്ടിനു തൊട്ടുമുമ്പിൽ ഭീമൻ തിമിംഗലം ചാടി മറിയുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ അമ്പരപ്പുളവാക്കുന്നു. കാനഡയിലെ മൊണ്ടേറേ ബേയിലാണ് സംഭവം. തിമിംഗല നിരീക്ഷനായ കേയ്റ്റ് ക്യുമിംഗും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റുമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഒരു ചെറിയ മത്സ്യബന്ധന ബോട്ടിനു മുമ്പിലാണ് തിമിംഗലം അന്തരീക്ഷത്തിലേക്ക് കുതിച്ചുയർന്നത്. പെട്ടന്ന് തന്നെ വെള്ളത്തിന് അടിയിലേക്ക് മടങ്ങി പോകുകയും ചെയ്തു. തിമിംഗലം വെള്ളത്തിലേക്ക് വീഴുമ്പോൾ വലിയ തിരമാലയാണ് രൂപപ്പെടുന്നത്. മാത്രമല്ല വലിയൊരു മതിലിന് സമമായാണ് തിമിംഗലത്തെ തോന്നിപ്പിക്കുന്നതും. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
Read Moreമഴ നനയാതിരിക്കുവാൻ ശ്രമിക്കുന്ന ഗൊറില്ലകൾ; രസകരമായ ദൃശ്യങ്ങൾ
മഴ നനയാനും കണ്ട് ആസ്വദിക്കുവാനും നല്ല രസമാണെങ്കിലും ചില സമയങ്ങളിൽ മഴ അരോചകമാണ് സമ്മാനിക്കുന്നത്. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അത് ശരിയാണെന്ന് തെളിയിക്കുകയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ. അമേരിക്കയിലെ സൗത്ത് കരോളീനയിൽ പ്രവർത്തിക്കുന്ന ഒരു മൃഗശാലയിലാണ് ഈ സംഭവം അരങ്ങേറിയത്. ആർത്തലച്ച് പെയ്യുന്ന മഴയിൽ നിന്നും ഗൊറില്ലകൾ മഴ നനയാതിരിക്കുവാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൂട്ടത്തിലുള്ള രണ്ട് പെണ് ഗൊറില്ലകൾ തങ്ങളുടെ കൈവശമുള്ള കുഞ്ഞങ്ങളെ മഴ നനയിക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നതും വീഡിയോയിൽ കാണാം. മൃഗശാലയിലെ ജീവനക്കാരനായ ബ്രൂക്ക് ഹണ്സിംഗറാണ് ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ഈ വീഡിയോയ്ക്ക് രസകരമായ നിരവധി പ്രതികരണങ്ങളുമായി ആയിരങ്ങളാണ് രംഗത്തെത്തുന്നത്.
Read Moreഎന്തിനീ ക്രൂരത; പർവതം കയറി വന്ന കരടിയെ ജനക്കൂട്ടം കല്ലെറിഞ്ഞു നദിയിൽ വീഴ്ത്തി
കുത്തനെയുള്ള പർവതം കയറി വരുന്ന കരടിയെ ജനക്കൂട്ടം കല്ലെറിഞ്ഞ് നദിയിൽ വീഴിക്കുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ജമ്മുകാഷ്മീരിലെ കാർഗിലിലാണ് സംഭവം നടന്നത്. പാറക്കെട്ടിൽ പിടിച്ച് മുകളിലെക്ക് കയറി വരുന്ന കരടിയെ കണ്ട ജനങ്ങൾ കരടിയുടെ നേർക്ക് കല്ലെറിയുകയായിരുന്നു. ഒരു കല്ല് തലയിൽ കൊണ്ടതോടെ പിടിവിട്ട കരടി പാറകളിൽ ഇടിച്ച് താഴെ ഒഴുകുന്ന നദിയിലേക്ക് വീഴുകയായിരുന്നു. ഈ കരടിക്ക് ഗുരുതര പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാഷ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഈ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടന്ന് ഈ പ്രവൃത്തി ചെയ്തവരെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. This is macabre, happened today at Drass. pic.twitter.com/rtnqzghLF3 — Mahmood Ah Shah (@mashah06) May 9, 2019
Read Moreജനത്തിരക്ക് കാരണം കാലുകുത്താൻ ഇടമില്ല; മെക്സിക്കോയിലെ റെയിൽവെ സ്റ്റേഷനിൽ സംഭവിച്ചത്
റെയിൽവെ സ്റ്റേഷനിലെ അമിതമായ ജനത്തിരക്ക് കാരണം എസ്കലേറ്ററിൽ കയറിയവർ അപകടത്തിൽപ്പെടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോയിലെ പാറ്റിറ്റ്ലാൻ മെട്രോ 9 ലൈൻ സ്റ്റേഷനിലാണ് സംഭവം നടന്നത്. അമിതമായ ജനത്തിരക്ക് കാരണം എസ്കലേറ്ററിൽ കയറി മുകളിലെത്തുന്ന ആളുകൾക്ക് കാല് കുത്തുവാൻ പോലും സ്ഥലമില്ലാത്തതായിരുന്നു അപകട കാരണമായത്. ഇതെ തുടർന്ന് ആളുകൾ വീഴുകയും മറ്റും ചെയ്തു. കുറച്ചാളുകൾ എസ്കലേറ്ററിൽ നിന്നും ചാടിയിറങ്ങുന്നും തിരികെയിറങ്ങി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യാത്രക്കാരിലൊരാൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്. ഈ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read More