നീ ​എ​ന്‍റെ പ്രാർഥന കേ​ട്ടു….; യു​ക്രൈ​യി​നി​ലെ ക​ന്യാ​സ്ത്രീ​ക​ൾ ആ​ല​പി​ച്ച മ​നോ​ഹ​ര മ​ല​യാ​ള ഭക്തി ഗാ​നം

യു​ക്രൈ​യ്നി​ലെ ക​ന്യാ​സ്ത്രീ​ക​ൾ മ​ല​യാ​ള ഭക്തി ഗാ​നം ആ​ല​പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൈ​യ​ടി നേ​ടു​ന്നു. ഉ​ക്രൈ​നി​ലെ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് സെ​ന്‍റ് മാ​ർ​ക്ക് സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​ണി​വ​ർ. 1973ൽ ​പു​റ​ത്തി​റ​ങ്ങി​യ കാ​റ്റു വി​ത​ച്ച​വ​ൻ എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി പൂ​വ​ച്ച​ൽ ഖാ​ദ​ർ ര​ചി​ച്ച നീ ​എ​ന്‍റെ പ്രാ​ർ​ഥ​ന കേ​ട്ടു… എ​ന്ന ഭ​ക്തി ഗാ​ന​മാ​ണ് വ​ള​രെ മ​നോ​ഹ​ര​മാ​യി ഇ​വ​ർ ആ​ല​പി​ച്ച​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഗാ​ന​ത്തി​ന് മി​ക​ച്ച പ്രതി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Read More

ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ അ​ടി​യി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി

റോ​ഡി​ൽ കൂ​ടി പോ​കു​ന്ന​തി​നി​ടെ മ​റി​ഞ്ഞ ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ അ​ടി​യി​ൽ പോ​കാ​തെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. താ​യ്ല​ൻ​ഡി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 40 അ​ടി നീ​ള​മു​ള്ള ക​ണ്ടെ​യ്ന​ർ ലോ​റി​യാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഫ്ളൈ ​ഓ​വ​റി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന ലോ​റി വ​ള​വ് വീ​ശി​യ​പ്പോ​ഴാ​ണ് മ​റി​ഞ്ഞ​ത്. ഈ ​സ​മ​യം ഒ​രു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ലോ​റി​യെ ഓ​വ​ർ ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ലോ​റി മ​റി​യു​ന്ന​ത് ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല. പു​റ​കെ വ​ന്ന കാ​റി​ലെ കാ​മ​റ​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

മൂ​ങ്ങ​യു​ടെ കൂ​ട്ടി​ൽ ഒരു കു​ഞ്ഞു​താ​റാ​വ്; ആ വൈറൽ ചിത്രത്തിനു പിന്നിൽ…

താ​റാ​വും മൂ​ങ്ങ​യു​മൊ​ക്കെ കൂ​ട്ടു​കാ​രാ​കു​ന്ന​ത് ക​ഥ​ക​ളി​ൽ മാ​ത്രം കേ​ട്ടി​ട്ടു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ്. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ല​വ്റി വൂ​ൾ​ഫി​ന്‍റെ വീ​ടി​നു​പി​ന്നി​ലാ​ണ് ഇ​ത്ത​ര​മൊ​രു കാ​ഴ്ച അ​ര​ങ്ങേ​റി​യ​ത്. ഇ​വ​രു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പ​ക്ഷി​ക​ൾ​ക്ക് കൂ​ടൊ​രു​ക്കു​ന്ന​തി​നാ​യി ചെ​റി​യൊ​രു ബോ​ക്സ് സ്ഥാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഈ ​ബോ​ക്സി​നു​ള്ളി​ൽ ഒ​രു മൂ​ങ്ങ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​റു​താ​യി മ​ഴ​പെ​യ്യാ​ൻ തു​ട​ങ്ങി​യ സ​മ​യ​ത്ത് ഈ ​മൂ​ങ്ങ ത​ന്‍റെ കൂ​ടി​ന്‍റെ വാ​തി​ക്ക​ൽ വ​ന്നി​രി​ക്കു​ന്ന​ത് ല​വ്റ ശ്ര​ദ്ധി​ച്ചു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ കൂ​ട്ടി​ന​ക​ത്തു​നി​ന്ന് മ​റ്റൊ​രു ത​ല​യും പു​റ​ത്തേ​ക്ക് വ​ന്നു. മൂ​ങ്ങ​യു​ടെ കു​ഞ്ഞാ​യി​രി​ക്കും ഇ​ത് എ​ന്നാ​ണ് ല​വ്റ ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ അ​തി​ന്‍റെ ഒ​രു ഫോ​ട്ടോ എ​ടു​ത്തു​ക​ള​യാം എ​ന്നു ക​രു​തി കാ​മ​റ എ​ടു​ത്ത് സൂം ​ചെ​യ്ത​പ്പോ​ൾ ല​വ്റ ശ​രി​ക്കും ഞെ​ട്ടി. മൂ​ങ്ങ​യു​ടെ അ​ടു​ത്തി​രു​ന്ന് പു​റ​ത്തെ കാ​ഴ്ച​കാ​ണു​ന്ന​ത് ഒ​രു താ​റാ​വി​ൻ കു​ഞ്ഞാ​യി​രു​ന്നു. ഇ​ര​പി​ട​യ​നാ​യ മൂ​ങ്ങ ഭ​ക്ഷ​ണ​ത്തി​നാ​യാ​ണോ താ​റാ​വി​ൻ കു​ഞ്ഞി​നെ…

Read More

ലി​ങ്ക​ണിന്‍റെ മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട ടെ​ല​ഗ്രാ​മി​ന് മൂ​ന്ന​ര​ക്കോ​ടി

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഏ​ബ്ര​ഹാം ലി​ങ്കണിന്‍റെ മ​ര​ണ​വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച ടെ​ല​ഗ്രാ​മി​ന് മൂ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​യി​ട്ടു. 1865 ഏ​പ്രി​ൽ 15ന് ​പു​ല​ർ​ച്ചെ​യാ​ണ് ഈ ​ടെ​ല​ഗ്രാം എ​ഴു​ത​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ യു​ദ്ധ​വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന മേ​ജ​ർ തോ​മ​സ് എ​കെ​ർ​ട്ടാ​ണ് ഈ ​ടെ​ല​ഗ്രാം എ​ഴു​തി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ലിങ്കണിന്‍റെ മരണ​വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്ന ഈ ​ടെ​ല​ഗ്രാ​മി​ന്‍റെ ഉ​ദ്ദേ​ശ്യം. ഇ​ന്നു രാ​വി​ലെ ഏ​ഴു​മ​ണി ക​ഴി​ഞ്ഞ് 22 മി​നി​റ്റാ​യ​പ്പോ​ൾ ഏ​ബ്രാ​ഹം ലി​ങ്ക​ണ്‍ മ​രി​ച്ചു എ​ന്നാ​ണ് ടെ​ല​ഗ്രാ​മി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഒ​രു സ്വ​കാ​ര്യ കു​ടും​ബ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ഈ ​ടെ​ല​ഗ്രാം റാ​ബ് ക​ള​ക്ഷ​ൻ​സ് എ​ന്ന ഏ​ജ​ൻ​സി​യാ​ണ് മൂ​ന്ന​ര​ക്കോ​ടി രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന​ത്. 1865 ഏ​പ്രി​ൽ 14ന് ​വൈ​കി​ട്ട് വാ​ഷിം​ഗ​ട​ണ്‍ ഡി​സി​യി​ലു​ള്ള ഫോ​ർ​ഡ് തി​യ​റ്റ​റി​ൽ​വ​ച്ചാ​ണ് ഏ​ബ്രാ​ഹം ലി​ങ്ക​ണ് വെ​ടി​യേ​ൽ​ക്കു​ന്ന​ത്.

Read More

അമ്മയേക്കാൾ വലിയ പോരാളിയില്ല..! കു​ഞ്ഞി​നെ ആക്രമിച്ച പു​ലിയെ കൈ​കൊ​ണ്ട് അ​ടി​ച്ചോ​ടി​ച്ച് അമ്മ

പി​ഞ്ചു കു​ഞ്ഞി​നെ ക​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച പു​ള്ളി​പ്പു​ലി​യെ അ​മ്മ കൈ​കൊ​ണ്ട് അ​ടി​ച്ചോ​ടി​ച്ചു. മ​ഹ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലു​ള്ള പിം​പ്രി ചി​ൻ​ച്വാ​ഡി​ലാ​ണ് സം​ഭ​വം. ക​രി​മ്പി​ൻ തോ​ട്ട ക​ർ​ഷ​ക​രാ​യ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​നെ​യാ​ണ് ക​ടു​വ ക​ടി​ച്ചു​കൊ​ണ്ടു പോ​കു​വാ​ൻ ശ്ര​മി​ച്ച​ത്. 18 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞും അ​മ്മ​യും ഇ​വ​രു​ടെ ഭ​ർ​ത്താ​വും വീ​ടി​നു പു​റ​ത്താ​ണ് കി​ട​ന്നി​രു​ന്ന​ത്. ശ​ബ്ദം കേ​ട്ട് ഈ ​യു​വ​തി എ​ഴു​ന്നേ​റ്റ് നോ​ക്കി​യ​പ്പോ​ൾ കാ​ണു​ന്ന​ത് കു​ട്ടി​യു​ടെ ത​ല​യി​ൽ ക​ടി​ക്കു​ന്ന പു​ലി​യെ​യാ​ണ്. പേ​ടി​ക്കാ​തി​രു​ന്ന ഇ​വ​ർ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യി കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ നേ​രി​ട്ടു. എ​ന്നാ​ൽ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച പു​ലി ഇ​വ​ർ നേ​രെ തി​രി​ഞ്ഞു. എ​ന്നാ​ൽ ഇ​വ​ർ ഉ​റ​ക്കെ ബ​ഹ​ളം വ​ച്ച​പ്പോ​ൾ പു​ലി ഇ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കു​ക​ളേ​റ്റ കു​ഞ്ഞി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

നേരിട്ടത് സഹിക്കാൻ പറ്റാത്ത പീഡനം; അപ്പനോടും അമ്മയോടും ക്ഷമിച്ച് 13 മക്കൾ

പ​​തി​​മ്മൂ​​ന്നു മ​​ക്ക​​ളെ വ​​ർ​​ഷ​​ങ്ങ​​ളോ​​ളം വീ​​ട്ടി​​ൽ പൂ​​ട്ടി​​യി​​ട്ടു പീ​​ഡി​​പ്പി​​ച്ച ഡേ​​വി​​ഡ്(57)-​​ലൂ​​യി​​സ്(50) ട​​ർ​​പി​​ൻ ദ​​ന്പ​​തി​​ക​​ൾ​​ക്കു യു​​എ​​സ് കോ​​ട​​തി ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വു​​ശി​​ക്ഷ വി​​ധി​​ച്ചു. സ​​ഹി​​ക്കാ​​ൻ പ​​റ്റാ​​ത്ത പീ​​ഡ​​ന​​മാ​​ണു നേ​​രി​​ട്ട​​തെ​​ങ്കി​​ലും അ​​പ്പ​​നെ​​യും അ​​മ്മ​​യെ​​യും ഇ​​പ്പോ​​ഴും സ്നേ​​ഹി​​ക്കു​​ന്നു​​വെ​​ന്നും മാ​​പ്പു ന​​ല്കു​​ന്നു​​വെ​​ന്നും കു​​ട്ടി​​ക​​ൾ കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു. ര​​ണ്ടു മു​​ത​​ൽ 29 വ​​രെ വ​​യ​​സു പ്രാ​​യ​​മു​​ള്ള മ​​ക്ക​​ളെ പീ​​ഡി​​പ്പി​​ച്ച ദ​​ന്പ​​തി​​ക​​ൾ 2018 ജ​​നു​​വ​​രി​​യി​​ലാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പ​​ല കു​​ട്ടി​​ക​​ളെ​​യും ച​​ങ്ങ​​ല​​യി​​ൽ പൂ​​ട്ടി​​യി​​രു​​ന്നു. വ​​ർ​​ഷ​​ത്തി​​ൽ ഒ​​രി​​ക്ക​​ലേ കു​​ളി അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു​​ള്ളൂ. ഭ​​ക്ഷ​​ണം ല​​ഭി​​ക്കാ​​തെ മു​​തി​​ർ​​ന്ന കു​​ട്ടി​​ക​​ളു​​ടെ വ​​ള​​ർ​​ച്ച മു​​ര​​ടി​​ച്ചി​​രു​​ന്നു. ഇ​​ത്ര പീ​​ഡ​​ന​​ങ്ങ​​ൾ ന​​ല്കു​​ന്പോ​​ഴും ദ​​ന്പ​​തി​​ക​​ൾ മ​​ക്ക​​ളു​​മാ​​യി ഇ​​ട​​യ്ക്കി​​ടെ ഡി​​സ്നി​​ലാ​​ൻ​​ഡി​​ൽ അ​​ട​​ക്കം ഉ​​ല്ലാ​​സ​​യാ​​ത്ര​​യ്ക്കു പോ​​കു​​മാ​​യി​​രു​​ന്നു. 17 വ​​യു​​ള്ള പെ​​ൺ​​കു​​ട്ടി വീ​​ട്ടി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ട് പോ​​ലീ​​സി​​നെ ഫോ​​ണി​​ൽ വി​​ളി​​ച്ച​​തോ​​ടെ​​യാ​​ണ് സം​​ഭ​​വം പു​​റം​​ലോ​​കം അ​​റി​​ഞ്ഞ​​ത്. വീ​​ടി​​ന്‍റെ വി​​ലാ​​സ​​മോ, തീ​​യ​​തി​​യോ ഒ​​ന്നും ഈ ​​കു​​ട്ടി​​ക്ക് അ​​റി​​യാ​​ൻ പാ​​ടി​​ല്ലാ​​യി​​രു​​ന്നു. ദ​​ന്പ​​തി​​ക​​ൾ​​ക്ക് 25 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മേ പ​​രോ​​ൾ ല​​ഭി​​ക്കൂ. വി​​ചാ​​ര​​ണ​​യു​​ടെ ആ​​ദ്യംത​​ന്നെ കു​​റ്റം…

Read More

തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മീ​ൻ മു​ള്ള് എ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി സ്പൂ​ണ്‍ വി​ഴു​ങ്ങി

തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മീ​ൻ മു​ള്ള് എ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച യു​വ​തി സ്പൂ​ണ്‍ വി​ഴു​ങ്ങി. ചൈ​ന​യി​ലെ ഷെ​ൻ​സെ​ന്നി​ലാ​ണ് സം​ഭ​വം. ഒ​രു ഫെ​സ്റ്റി​വ​ല്ലി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​വ​രു​ടെ തൊ​ണ്ട​യി​ൽ മീ​ൻ മു​ള്ള് കു​ടു​ങ്ങി​യ​ത്. കു​റെ പ​രി​ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ത് പു​റ​ത്തെ​ടു​ക്കു​വാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. പി​ന്നീ​ടാ​ണ് സ്പൂ​ണ്‍ ഉ​പ​യോ​ഗി​ച്ച് മീ​ൻ മു​ള്ള് പു​റ​ത്തെ​ടു​ക്കു​വാ​ൻ ഇ​വ​ർ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​ർ സ്പൂ​ണ്‍ വാ​യി​ൽ ഇ​ട്ട​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ അ​ത് വി​ഴു​ങ്ങി പോ​യി. ആ​രോ​ഗ്യ പ്ര​ശ്ന​മോ മ​റ്റൊ​ന്നും തോ​ന്നാ​തി​രു​ന്ന ഇ​വ​ർ സം​ഭ​വം ന​ട​ന്ന് നാ​ല് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ത​യാ​റാ​യ​ത്. ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ചെ​റു​കു​ട​ലി​ൽ സ്പൂ​ണ്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. പി​ന്നീ​ട് ദീ​ർ​ഘ​നേ​രം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഇ​വ​രു​ടെ വ​യ​റ്റി​ൽ നി​ന്നും സ്പൂ​ണ്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല പു​രോ​ഗ​മി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

പി​താ​വി​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​നൊ​പ്പം ന​ഗ്ന​നാ​യി കി​ട​ന്ന് മ​ക​ന്‍റെ ഫോ​ട്ടോഷൂ​ട്ട്; വി​മ​ർ​ശ​നം

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മ​ര​ണ​മ​ട​ഞ്ഞ പി​താ​വി​ന്‍റെ അ​സ്ഥി​കൂടം​ പു​റ​ത്തെ​ടു​ത്ത് അ​തി​നൊ​പ്പം ന​ഗ്ന​നാ​യി കി​ട​ന്ന് ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്ത മ​ക​ന് വി​മ​ർ​ശ​നം. ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ലാ​ണ് സം​ഭ​വം. സി​യു​വാ​ൻ സു​ജി എ​ന്നാ​ണ് ഈ ​യു​വാ​വി​ന്‍റെ പേ​ര്. ത​ന്‍റെ മൂ​ന്നാം വ​യ​സി​ൽ മ​ര​ണ​മ​ട​ഞ്ഞ പി​താ​വി​ന്‍റെ കു​ഴി​മാ​ടം തു​റ​ന്ന് അ​സ്ഥി​ക​ൾ പു​റ​ത്തെ​ടു​ത്ത സി​യു​വാ​ൻ, അ​തി​നൊ​പ്പം ന​ഗ്ന​നാ​യി നി​ല​ത്ത് കി​ട​ന്ന് ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ നി​മി​ഷ നേ​രം​കൊ​ണ്ടാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്. ത​നി​ക്ക് ഓ​ർ​മ​പോ​ലു​മി​ല്ലാ​ത്തെ കാ​ല​ത്ത് മ​ര​ണ​മ​ട​ഞ്ഞ പി​താ​വി​നൊ​പ്പം കി​ട​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​ഗ്ര​ഹ​മാ​ണ് താ​ൻ സാ​ധി​ച്ച​തെ​ന്നും മ​ക​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് വ​ള​രെ ല​ജ്ജാ​ക​ര​വും പി​താ​വി​നെ അ​പ​മാ​നി​ക്കു​ന്ന പ്ര​വൃ​ത്തി​യു​മാ​ണെ​ന്നാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്.

Read More

സൗ​ദി​യി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി; വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​ഞ്ഞി​ല്ല

റി​യാ​ദ്: സൗ​ദി അ​ബ്യേ​യി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-നു ​ന​ട​ന്ന സം​ഭ​വം ഈ ​മാ​സ​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഹോ​ഷി​യാ​ർ​പു​ർ സ്വ​ദേ​ശി സ​ത്വീ​ന്ദ​ർ കു​മാ​ർ, ലു​ധി​യാ​ന സ്വ​ദേ​ശി ഹ​ർ​ജി​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് വ​ധി​ച്ച​തെ​ന്ന് സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​വ​രു​ടെ വ​ധ​ശി​ക്ഷ എ​ന്നാ​ണ് ന​ട​പ്പാ​ക്കി​യ​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ക്ക​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല. ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ വ​ധ​ശി​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ത്ത​തും ഇ​ത് ത​ട​യാ​ൻ ക​ഴി​യാ​ത്ത​തും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് രം​ഗ​ത്തെ​ത്തി. കൂ​ടൂ​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി നി​യ​മ​പ്ര​കാ​രം വ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​ല്ലെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ​ത്വീ​ന്ദ​റി​ന്‍റെ വി​ധ​വ​യെ അ​റി​യി​ച്ചു. സ​ത്വീ​ന്ദ​റി​നെ വ​ധി​ച്ചെ​ന്ന​റി​യി​ച്ച് മാ​ർ​ച്ച് ര​ണ്ടി​ന് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ന്നും…

Read More

ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ ‘ഒ​റ്റു​കാ​ര​നെ’ പോ​ലീ​സി​ലെ​ടു​ത്ത് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സ് നാ​യ ഇ​നി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ ഭാ​ഗം. ഇ​ത്ത​ര​ത്തി​ൽ ര​ണ്ടു നാ​യ​ക​ളെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ ഒ​സാ​മ ബി​ൻ ലാ​ദ​നെ വ​ധി​ച്ച അ​മേ​രി​ക്ക​ൻ ക​മാ​ൻ​ഡോ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സ് നാ​യ​ക​ൾ. ര​ണ്ടു ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സ് നാ​യ​ക​ളെ കൂ​ടാ​തെ 12 ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് നാ​യ​ക​ളെ​യും 12 ഡോ​ബ​ർ​മാ​ൻ നാ​യ​ക​ളെ​യു​മാ​ണ് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പോ​ലീ​സി​ലെ​ടു​ത്ത​ത്. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നാ​ണ് ഇ​വ​യെ വാ​ങ്ങി​യ​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സ് നാ​യ​ക​ളെ സം​സ്ഥാ​ന പോ​ലീ​സ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ഭോ​പ്പാ​ൽ 23 ബ​റ്റാ​ലി​യ​ൻ ഡോ​ഗ് സ്ക്വാ​ഡ് ഓ​ഫീ​സ​ർ എ.​പി. സിം​ഗ് അ​റി​യി​ച്ചു. ഒ​ന്പ​തു മാ​സ​മാ​ണ് ഇ​വ​യ്ക്കു പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​ത്. ഒ​രു മാ​സം ഒ​രു ല​ക്ഷം രൂ​പ ഇ​വ​യു​ടെ പ​രി​പാ​ല​ന​ത്തി​നു ചെ​ല​വ് വ​രും. പോ​ലീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ഒ​രു മാ​സം…

Read More