അമേരിക്കൻ അതിർത്തിയിൽ കുടിയേറ്റത്തിനിടെ പിടിയിലായ യുവതിയെ പോലീസ് ചോദ്യം ചെയ്യുമ്പോൾ സമീപമുണ്ടായിരുന്ന ഇവരുടെ കുട്ടി കരയുന്നതിന്റെ ചിത്രത്തിന് ലോക പ്രസ് ഫോട്ടോ പുരസ്ക്കാരം. ജോണ് മൂർ പകർത്തിയതാണ് ഈ ചിത്രം. ലോകമെമ്പാടുമുള്ള 4,738 ഫോട്ടോഗ്രാഫർമാരുടെ 78,801 ചിത്രങ്ങളിൽ നിന്നുമാണ് ഏറെ ഹൃദയസ്പർശിയായ ഈ ചിത്രത്തെ തേടി പുരസ്ക്കാരമെത്തിയത്. അമേരിക്കൻ ഭരണകൂടം ഏറെ വിമർശനം ഏറ്റുവാങ്ങിയ ചിത്രമാണിത്. സാന്ദ്ര സാഞ്ചസ് എന്നു പേരുള്ള യുവതിയും അവരുടെ മകൾ യനേലയുമാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നതിനിടെ മെക്സിക്കൻ അതിർത്തിയിൽ വച്ച് പോലീസിന്റെ പിടിയിലായത്. അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്ന് മകൾ യനേല പോലീസുകാരുടെ മുഖത്ത് നോക്കി കരയുന്ന ദൃശ്യങ്ങൾ ജോണ് മൂർ പകർത്തുകയായിരുന്നു. അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായി കത്തിപ്പടർന്നു. അനധികൃത കുടിയേറ്റക്കാരിൽ നിന്നും മക്കളെ വേർപിരിക്കുന്ന അമേരിക്കൻ നയത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ്…
Read MoreCategory: NRI
ഗിന്നസ് റിക്കാർഡ് മത്സരത്തിൽ അയോഗ്യനായി; അധികൃതർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവാവ്
ഏറ്റവും കൂടുതൽ സമയം ഗാനം ആലപിച്ച് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കുവാൻ ശ്രമിച്ചയാളെ ഗിന്നസ് അധികൃതർ നിരാശനാക്കി. ഡൊമിനിക്കൻ ഗായകനായ കാർലോസ് സിൽവെർ എന്നയാളാണ് 106 മണിക്കൂർ തുടർച്ചയായി ഗാനം ആലപിച്ച് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കുവാൻ ശ്രമിച്ചത്. എന്നാൽ ഗിന്നസ് അധികൃതർ ഇദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. നിലവിൽ ഈ റിക്കാർഡ് ഇന്ത്യക്കാരനായ സുനിൽ എന്നയാളുടെ പേരിലാണ്. 2012ൽ 105 മണിക്കൂർ തുടർച്ചയായി ഗാനം ആലപിച്ചാണ് സുനിൽ ഈ റിക്കാർഡ് സ്വന്തം പേരിൽ എഴുതി ചേർത്തത്. സുനിൽ പാടിയതിലും ഒരു മണിക്കൂർ കൂടുതൽ സമയം കാർലോസ് പാടിയിരുന്നുവെങ്കിലും അദ്ദേഹത്തെ ഭാഗ്യം തുണച്ചില്ല. കാരണം, പാട്ട് പാടുന്നതിനിടെ അനുവദനീയമായതിലൂം കൂടുതൽ സമയം കാർലോസ് വിശ്രമിച്ചുവെന്നാണ് ഗിന്നസ് അധികൃതർ പറയുന്നത്. നിയമമനുസരിച്ച് വിശ്രമത്തിനായി 30 സെക്കൻഡാണ് അനുവദിച്ചിട്ടുള്ളതെന്നും എന്നാൽ കാർലോസ് രണ്ട് മിനിട്ടുവരെയാണ് വിശ്രമത്തിനായി സമയം ചെലവഴിച്ചതെന്നും അധികൃതർ വ്യക്തമാക്കി. എന്റെ കഴിവ് തെളിയിക്കുവാൻ…
Read Moreഭർത്താവ് ഒരു രൂപ പോലും ചിലവഴിക്കുന്നില്ല; മധുവിധുവിനിടെ വിവാഹമോചനം തേടി നവവധു
പണം ചിലവഴിക്കുന്നതിൽ വളരെയധികം പിശുക്ക് കാണിക്കുന്ന ഭർത്താവിൽ നിന്നും മധുവിധു കഴിയുന്നതിനു മുമ്പേ വിവാഹമോചനം ആവശ്യപ്പെട്ട് നവവധു. അബുദാബിയിലാണ് സംഭവം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കുന്നതിനും കറന്റ് ബില്ലും വെള്ളത്തിന്റെ വാടകയും കൊടുക്കുവാൻ ഭർത്താവ് തയാറാകുന്നില്ലെന്നും എല്ലാത്തിനുമുള്ള പണം നൽകുവാൻ തന്നെ എപ്പോഴും നിർബന്ധിക്കുകയാണെന്നാണ് വധുവിന്റെ വാദം. വിവാഹത്തിനുള്ള പണം പോലും ഭർത്താവ് ചിലവാക്കിയില്ലെന്ന് ഈ യുവതി പറയുന്നു. വീട്ടിലേക്കുള്ള എല്ലാ ഫർണിച്ചർ ഉപകരണങ്ങളും യുവതിയാണ് വാങ്ങിയത്. ഭർത്താവിൽ നിന്നുമുള്ള ഈ പെരുമാറ്റത്തിൽ മനം മടുത്ത ഭാര്യ തന്റെ അതൃപ്തിയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞുവെങ്കിലും ഭാര്യയെ അവഗണിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതിനെ തുടർന്നാണ് ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ അപേക്ഷിച്ചത്.
Read Moreഅഞ്ചു സഹോദരങ്ങളെ പൊന്നുപോലെ നോക്കുന്ന ചേച്ചിക്ക് അയൽക്കാരന്റെ സ്നേഹ സമ്മാനം
മാതാപിതാക്കൾ മരിച്ചതോടെ തന്റെ ഇളയ അഞ്ചു സഹോദരങ്ങളെയും നോക്കുന്ന സമാന്ത എന്ന പെണ്കുട്ടിക്ക് അയൽക്കാരന്റെ സ്നേഹ സമ്മാനം. ഫ്ളോറിഡക്കാരിയായ ഈ ഇരുപതുകാരിക്ക് ഒരു പുതിയ കാറാണ് അയൽക്കാരൻ സമ്മാനമായി നൽകിയത്. ഇത്ര ചെറുപ്പത്തിൽത്തന്നെ തന്റെ ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവരെ പരിപാലിക്കുന്ന സമാന്തയുടെ ജീവിതകഥ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകണ്ടാണ് അയൽക്കാരൻ സമാന്തയ്ക്ക് ഈ സമ്മാനം നൽകിയത്. എന്നാൽ തന്റെ അയൽക്കാരിൽ ആരാണ് ഈ സമ്മാനം നൽകിയതെന്ന് സമാന്തയ്ക്ക് അറിയില്ല. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സമാന്തയുടെ അയൽക്കാരിൽ ഒരാൾ വാഹനം പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം അവരോട് സമാന്തയ്ക്ക് കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. സമാന്തയുടെ ജീവിത കഥകേട്ട് നിരവധിപ്പേരാണ് അവളെയും സഹോദരങ്ങളെയും സഹായിക്കാനായി മുന്നോട്ടു വരുന്നത്.
Read Moreഫേസ് ലോക്ക് കൊടുത്ത പണി..! ഉറങ്ങിക്കിടന്നയാളുടെ ഫോണ് അൺലോക്ക് ചെയ്ത് റൂംമേറ്റ്സ് കവർന്നത് ഒരു ലക്ഷം രൂപ
മുറിയിൽ ഉറങ്ങി കിടന്നയാളുടെ മുഖം ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഫോണ് ലോക്ക് തുറന്ന് കൂടെയുണ്ടായിരുന്ന രണ്ടുപേർ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു. ചൈനയിലെ നിൻഗ്ബോയിലാണ് ഏറെ അമ്പരപ്പ് ഉണ്ടാക്കിയ സംഭവം നടന്നത്. ഇവിടെ പ്രവർത്തിക്കുന്ന ഒരു റസ്റ്ററന്റിലെ ജീവനക്കാരാണ് ഇവരെല്ലാവരും. ജോലി ചെയ്തതിന്റെ ക്ഷീണത്തിൽ ഇയാൾ മുറിയിൽ കിടന്ന് ഉറങ്ങുമ്പോൾ സമീപമെത്തിയ രണ്ടു പേർ ഇയാളുടെ മുഖം ഉപയോഗിച്ച് ഫോണ് ലോക്ക് തുറക്കുകയും പണം ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. 10,000 യുവാൻ (ഒരു ലക്ഷം രൂപ) ആണ് ഇവർ മോഷ്ടിച്ചത്. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ഇയാൾ പണം നഷ്ടമായത് മനസിലാക്കി പോലീസിനെ അറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ കൂടെയുണ്ടായിരുന്നവരാണ് പണം മോഷ്ടിച്ചതെന്ന് മനസിലാക്കുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
Read Moreധൈര്യമുണ്ടോ തീകൊണ്ട് മുടിവെട്ടാൻ..!
തീ ഉപയോഗിച്ച് മുടിവെട്ടി ഇന്റർനെറ്റ് ലോകത്തെയാകെ സ്തബ്ധരാക്കിയിരിക്കുകയാണ് ചെന്നൈക്കാരനായ ഒരു ബാർബർ. മുടിക്ക് ചെറുതായി തീ കൊടുത്ത ശേഷം 12 സെക്കൻഡുകൾക്കുള്ളിൽ ചീപ്പുകൊണ്ട് ചീകി തീ കെടുത്തുന്ന വിദ്യയാണ് ഇദ്ദേഹം ചെയ്യുന്നത്. മുടി കത്തിക്കുന്പോൾ ഉണ്ടാകുന്ന മണം ഒഴിവാക്കാൻ തീ കത്തിക്കുന്നതിനൊപ്പം അൽപ്പം കുന്തിരിക്കം കൂടി പുകയ്ക്കും. ഇത്തരത്തിൽ തീ കൊണ്ട് മുടി വെട്ടിയാൽ ശക്തിയില്ലാത്തതും അറ്റം പൊട്ടിയതുമായ മുടിയിഴകളെ ഒഴിവാക്കാനാകുമെന്ന് ഈ ബാർബർ പറയുന്നു. തലയിൽ ഒരു ജെല്ലും അൽപ്പം സുഗന്ധദ്രവ്യവും പുരട്ടിയ ശേഷമാണ് മുടി വെട്ടൽ ആരംഭിക്കുന്നത്. അതിസാഹസികമായി ഇത്തരത്തിൽ മുടിവെട്ടുന്നതിന് ആയിരം രൂപയ്ക്ക് മുകളിലാണ് നിരക്ക്.
Read More17 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി; വയറ്റിൽ 73 മുട്ടകൾ
ഗവേഷകർ പിടികൂടിയ ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെടുത്തത് 73 മുട്ടകൾ. അമേരിക്കയിലെ ഫ്ളോറിഡയിൽ ഗവേഷകർ കണ്ടെത്തിയ 17 അടിയിലേറെ നീളവും 65 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നുമാണ് ഇത്രെയധികം മുട്ടകൾ കണ്ടെത്തിയത്. ബിഗ് സൈപ്രസ് നാഷണൽ പ്രിസേർവിൽ നിന്നും ഗവേഷകർ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. റേഡിയോ ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ച ആണ് പെരുമ്പാമ്പുകളെ ഉപയോഗിച്ച് പ്രസവിക്കാറായ പെണ് പെരുമ്പാമ്പുകളെ കണ്ടുപിടിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. സോഷ്യൽമീഡിയയിൽ ചിത്രം പങ്കുവച്ചാണ് പാമ്പിനെ പിടികൂടിയത് ഗവേഷകർ അറിയിച്ചത്.
Read Moreമുൻഭർത്താവിന്റെ ഭാര്യയെ “കുതിര’ എന്ന് വിളിച്ചു; യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷയും 45 ലക്ഷം രൂപ പിഴയും
ഭർത്താവിന്റെ മുൻഭാര്യയെ “കുതിര’ എന്ന് വിളിച്ച യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. ബ്രിട്ടീഷ് യുവതിയായ ലലേഹ് ഷാർവേഷിനാണ് ഈ ശിക്ഷ സ്വീകരിക്കേണ്ടി വന്നത്. 2016ലാണ് ഈ ലലേഹിൽ നിന്നും വിവാഹമോചനം നേടി ഭർത്താവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തത്. നവദമ്പതികൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രത്തിന്റെ കമന്റ് ബോക്സിൽ നിങ്ങൾ നശിച്ചു പോകട്ടേയെന്നും ഈ കുതിരയ്ക്കു വേണ്ടിയാണോ നിങ്ങൾ എന്നെ ഉപേക്ഷിച്ചതെന്നും ലലേഹ് കുറിച്ചിരുന്നു. ഇരുവരും ദുബായിയിലാണ് താമസിച്ചിരുന്നത്. പതിനെട്ട് വർഷത്തെ വിവാഹജീവിതത്തിന് വിരാമമിട്ട് ലലേഹ് ലണ്ടനിലേക്ക് മടങ്ങിയെങ്കിലും ഭർത്താവ് ദുബായിയിൽ തുടരുകയായിരുന്നു. ലണ്ടനിൽ താമസിക്കുകയായിരുന്ന ഇവർ മുൻഭർത്താവ് മരിച്ചപ്പോൾ അനുശോചനം അറിയിക്കുവാൻ എത്തിയപ്പോൾ ദുബായ് വിമാനത്താവളത്തിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു. രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്കു പുറമെ 45 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. ഇവർക്ക് പതിനാല് വയസുകാരിയായ മകളുണ്ട്.
Read Moreകാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടിയരച്ചു; സിംഹങ്ങൾ ഭക്ഷണമാക്കി
ജൊഹാനസ്ബർഗ്: കാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടിയരച്ചു, സിംഹങ്ങൾ ഭക്ഷണമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിലാണു സംഭവം അരങ്ങേറിയത്.വേട്ടക്കാരനൊപ്പമുണ്ടായിരുന്നവരാണ് ചൊവ്വാഴ്ച ആനയുടെ ആക്രമണം സംബന്ധിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ വിവരം ധരിപ്പിക്കുന്നത്. ഇവർ ദേശീയ പാർക്ക് അധികൃതരെ വിവരമറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയെങ്കിലും തലയോട്ടിയും ഒരു ജോടി വസ്ത്രവും മാത്രമാണ് അവശേഷിച്ചിരുന്നത്. സംഭവസ്ഥലത്തു നിന്ന് തോക്കുകളും തിരകളും കണ്ടെത്തി. ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വേട്ടക്കാരുടെ നിരന്തരശല്യമുണ്ട്. കാണ്ടാമൃഗത്തെ വേട്ടയാടുകയാണ് ഇവരുടെ പ്രധാന ഉദ്ദേശ്യം. കാണ്ടാമൃഗത്തിന്റെ കൊന്പിന് ഏഷ്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്.
Read Moreമനം നിറയ്ക്കുന്ന ചോക്ലേറ്റ് കുന്നുകൾ
ഫിലിപ്പീൻസിലെ പത്താമത്തെ വലിയ ദ്വീപാണ് ബൊഹോൽ. പ്രകൃതി സൗന്ദര്യം തുളിന്പിനിൽക്കുന്ന കുന്നുകളും വെളുത്ത മണൽ വിരിച്ച കടൽത്തീരവും ഈ പ്രദേശത്തെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. ലോകത്ത് ഇവിടെ മാത്രമായി സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന ഒരു കാഴ്ചയുണ്ട്. ബെഹോലിലെ ചോക്ലേറ്റ് കുന്നുകൾ. കോണാകൃതിയിലുള്ള പച്ചപുതച്ച ആയിരക്കണക്കിന് ചെറുകുന്നുകളാണ് ചോക്ലേറ്റ് കുന്നുകൾ എന്നറിയപ്പെടുന്നത്. 50 ചതുരശ്രകിലോമീറ്റർ സ്ഥലത്തായി 1776 കുന്നുകൾ ഇവിടെയുണ്ട്. 30 മുതൽ 50 മീറ്റർ വരെയാണ് ഇവയിൽ മിക്കതിന്റെയും ഉയരം. പുൽമേടുകളാണ് ഈ കുന്നുകൾ വേനൽക്കാലമാകുന്നതോടെ പുല്ലുകൾ കരിഞ്ഞ് ബ്രൗണ് നിറത്തിലാകും. ഈ നിറമാണ് ഇവയ്ക്ക് ചോക്ലേറ്റ് കുന്നുകൾ എന്ന പേരുനൽകിയത്. പേര് ചോക്ലേറ്റ് കുന്നെന്നൊക്കെ ആണെങ്കിലും ശരിക്കും ഈ കുന്നുകളിലുള്ളത് ചുണ്ണാന്പുകല്ലുകളാണ്. ഈ ചോക്ലേറ്റു കുന്നുകളുടെ ഉത്പത്തിയെക്കുറിച്ച് രസകരമായ രണ്ടു കഥകളുണ്ട്. പണ്ട് വലിയ ശരീരമുള്ള ഒരു മനുഷ്യൻ ആകാശത്തുനിന്ന് ഇറങ്ങിവന്നത്രെ. ഇയാൾ ഈ പ്രദേശത്തുള്ള…
Read More