17 അ​ടി നീ​ള​മു​ള്ള പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി; വ​യ​റ്റി​ൽ 73 മു​ട്ട​ക​ൾ

ഗ​വേ​ഷ​ക​ർ പി​ടി​കൂ​ടി​യ ഭീ​മ​ൻ പെ​രു​മ്പാ​മ്പി​ന്‍റെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത് 73 മു​ട്ട​ക​ൾ. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ 17 അ​ടി​യി​ലേ​റെ നീ​ള​വും 65 കി​ലോ​യോ​ളം ഭാ​ര​വു​മു​ള്ള പെ​രു​മ്പാ​മ്പി​ന്‍റെ വ​യ​റ്റി​ൽ നി​ന്നു​മാ​ണ് ഇ​ത്രെ​യ​ധി​കം മു​ട്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ബി​ഗ് സൈ​പ്ര​സ് നാ​ഷ​ണ​ൽ പ്രി​സേ​ർ​വി​ൽ നി​ന്നും ഗ​വേ​ഷ​ക​ർ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. റേ​ഡി​യോ ട്രാ​ൻ​സ്മി​റ്റ​റു​ക​ൾ ഘ​ടി​പ്പി​ച്ച ആ​ണ്‍ പെ​രു​മ്പാ​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​സ​വി​ക്കാ​റാ​യ പെ​ണ്‍ പെ​രു​മ്പാ​മ്പു​ക​ളെ ക​ണ്ടു​പി​ടി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത് ഗ​വേ​ഷ​ക​ർ അ​റി​യി​ച്ച​ത്.

Related posts