കുത്തിവരയല്ല, ചിത്രംവര..! രണ്ടു വയസുകാരിയുടെ ചിത്രരചനകൾക്ക് വില ഒരു ലക്ഷം വരെ

ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ കു​റി​ക്കാ​ൻ പ്രാ​യ​മാ​കും​മു​ന്പേ പെ​യി​ന്‍റിം​ഗ് ബ്ര​ഷു​ക​ൾ കൊ​ണ്ട് ലോ​ക​ത്തെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ് ലോ​ല ജൂ​ണ്‍ എ​ന്ന ര​ണ്ടു വ​യ​സു​കാ​രി. ക​ഴി​ഞ്ഞ ആ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ സ​മാ​പി​ച്ച ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ ലോ​ല​യു​ടെ ചി​ത്ര​ങ്ങ​ൾ വി​റ്റു​പോ​യ​ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യ്ക്കാ​ണ്. ഇതിൽ ഒരു ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിച്ചു. കു​ഞ്ഞു പി​ക്കാ​സോ എ​ന്ന ഓ​മ​ന​പ്പേ​രു ല​ഭി​ച്ച ഈ ​കൊ​ച്ചു മി​ടു​ക്കി​യു​ടെ 40 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​ത്. ഇ​തി​ൽ 34 എ​ണ്ണ​വും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​റ്റു​പോ​യി.​ ഒ​രു വ​യ​സു തി​ക​യും മു​ന്പേ ചാ​യ​ങ്ങ​ളോ​ട് കൂ​ട്ടു​കൂ​ടി​യ ആ​ളാ​ണ് ലോ​ല. പ​ടം വ​ര​യ്ക്കാ​ൻ ഒ​രു പേ​പ്പ​റും ബ്ര​ഷും കു​റ​ച്ച് ചാ​യ​ങ്ങ​ളും കൊ​ടു​ത്താ​ൽ​പ്പി​ന്നെ ലോ​ല​യ്ക്ക് മ​റ്റൊ​ന്നും വേ​ണ്ടെ​ന്ന് അ​വ​ളു​ടെ അ​മ്മ ജ​വി​യ​ർ പ​റ​യു​ന്നു. ജ​വി​യ​റി​ന്‍റെ കൂ​ട്ടു​കാ​രി​യാ​ണ് ലോ​ല​യു​ടെ ചി​ത്ര​ക​ലാ പാ​ഠ​വം ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത്. കു​ഞ്ഞു​ലോ​ല വ​ര​ച്ച ചി​ത്ര​ങ്ങ​ൾ അ​വ​ർ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലു​ള്ള ഒ​രു ഗാ​ല​റി ഉ​ട​മ​യെ കാ​ണി​ച്ചു. ചി​ത്ര​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ട്ട ഗ്യാ​ല​റി…

Read More

പേ​ര​റി​യാ​ത്ത പു​രാ​ത​ന ന​ഗ​രം ക​ണ്ടെ​ത്തി

4000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന ന​ഗ​രം ക​ണ്ടെ​ത്തി. ഒ​രു സം​ഘം ഫ്ര​ഞ്ച് പു​രാ​വ​സ്തു ഗ​വേ​ഷ​ക​രാ​ണ് ഇ​റാ​ക്കി​ലെ കു​ർ​ദി​സ്ഥാ​ന​ത്തി​ൽ പു​രാ​ത​ന ന​ഗ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 2012 മു​ത​ൽ ന​ട​ന്നു​വ​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സാ​ഗ്റോ​സ് മ​ല​നി​ര​ക​ൾ​ക്ക് സ​മീ​പം ന​ഗ​രം ക​ണ്ടെ​ത്തി​യ​ത്. മ​ല​നി​ര​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന ലു​ല്ലു​ബി എ​ന്ന മ​നു​ഷ്യ​വം​ശ​ത്തി​ലെ ആ​ളു​ക​ൾ താ​മ​സി​ച്ചി​രു​ന്ന​താ​കാം ഈ ​ന​ഗ​രം എ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ബി​സി 2200ൽ ​സ്ഥാ​പി​ക്ക​പ്പെ​ട്ട ശി​ലാ​ഫ​ല​ക​ങ്ങ​ളും മ​ണ്‍​ഫ​ല​ക​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വി​വി​ധ ധാ​ന്യ​ങ്ങ​ൾ ഇ​വി​ടെ കൃ​ഷി ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 4000 വ​ർ​ഷം മു​ന്പു​ണ്ടാ​യ ഒ​രു തീ​പി​ടു​ത്ത​ത്തി​ലാ​ണ് ഈ ​ന​ഗ​രം ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഈ ​ന​ഗ​ര​ത്തി​ന്‍റെ പേ​രെ​ന്താ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്താ​ൻ ഗ​വേ​ഷ​ക​ർ​ക്ക് ആ​യി​ട്ടി​ല്ല.

Read More

ലോകത്തെ ഏറ്റവും ഉയരമുള്ള മര‌ം മലേഷ്യയിൽ

ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​രം എ​ന്ന റി​ക്കാ​ർ​ഡ് ഇ​നി മ​ലേ​ഷ്യ​യി​ലെ ഒ​രു മ​ര​ത്തി​ന് സ്വ​ന്തം. മ​ലേ​ഷ്യ​യി​ലെ ബോ​ർ​ണി​യോ ദ്വീ​പി​ന് സ​മീ​പം സ​ഭ​വ​ന​മേ​ഖ​ല​യി​ലാ​ണ് ഈ ​മ​രം ക​ണ്ടെ​ത്തി​യ​ത്. ഓ​ക്സ്ഫോ​ർ​ഡ്,നോ​ട്ടിം​ഗ്ഹാം യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ ഗ​വേ​ഷ​ക സം​ഘ​വും സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ റെ​യ്ൻ ഫോ​റ​സ്റ്റ് റി​സേ​ർ​ച്ചും ചേ​ർ​ന്നു​ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഈ ​മ​രം തി​രി​ച്ച​റി​ഞ്ഞ​ത്. 100.8 മീ​റ്റ​റാ​ണ് ഈ ​മ​ര​ത്തി​ന്‍റെ ഉ​യ​രം. ഇ​തി​ന് ഏ​ക​ദേ​ശം 81,500 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ടാ​കു​മെ​ന്ന് ഗ​വേ​ഷ​ക​ർ ക​രു​തു​ന്നു. മെ​നാ​ര എ​ന്നാ​ണ് ഈ ​മ​ര​ത്തി​ന് പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ട​വ​ർ എ​ന്നാ​ണ് ഈ ​മ​ലേ​ഷ്യ​ൻ പേ​രി​ന്‍റെ അ​ർ​ഥം. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച്ച​ർ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മെ​രാ​ന്‍റി എ​ന്ന മ​ര​ത്തി​ന്‍റെ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണ് മെ​നാ​ര. ഗ​വേ​ഷ​ണ​സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​ർ ഈ ​മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ​ക​യ​റി ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ള​ന്നാ​ണ് മ​ര​ത്തി​ന്‍റെ ശ​രി​യാ​യ ഉ​യ​രം ക​ണ്ടെ​ത്തി​യ​ത്.…

Read More

സ​ർ​ക്ക​സ് കൂ​ടി​നു​ള്ളി​ൽ പ​രി​ശീ​ല​ക​നെ സിം​ഹം ആ​ക്ര​മി​ച്ചു; ചോ​ര​മ​ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

നി​റ​ഞ്ഞ സ​ദ​സി​ൽ കാ​ണി​ക​ൾ ഇ​രി​ക്കു​മ്പോ​ൾ സ​ർ​ക്ക​സ് കൂ​ടി​നു​ള്ളി​ൽ സിം​ഹം പ​രി​ശീ​ല​ക​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ചോ​ര​മ​ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഭീ​തി പ​ട​ർ​ത്തു​ന്നു. ഉ​ക്രെ​യി​നി​ലെ ലു​ഹാ​ൻ​സ്കി​ലു​ള്ള സ​ർ​ക്ക​സ് പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നി​ടെ അ​ക്ര​മാ​സ​ക്ത​മാ​മാ​യ സിം​ഹം പ​രി​ശീ​ല​ക​നെ ആ​ക്ര​മി​ച്ച് നി​ല​ത്തി​ട്ടു. കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് സിം​ഹ​ത്തി​ന്‍റെ നെ​ഞ്ചി​ൽ ത​ള്ളി പി​ടി​ച്ച​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ഉ​ട​ൻ ത​ന്നെ ഇ​വി​ടെ എ​ത്തി​ച്ചേ​ർ​ന്ന് മ​റ്റ് പ​രി​ശീ​ല​ക​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ സിം​ഹ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ​ത്. സം​ഭ​വം ക​ണ്ട് കാ​ണി​ക​ൾ പേ​ടി​ച്ച് ക​ര​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

Read More

മാറിപ്പോയ മരണം..! കേടായ കാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി നി​ന്നു; തൊട്ടുപിന്നാലെ കാ​ർ ഇ​ടി​ച്ചു തെ​റു​പ്പി​ച്ച് ട്ര​ക്ക്

കാ​ർ കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്നു​മി​റ​ങ്ങി ഫോ​ണി​ൽ സ​ഹാ​യം തേ​ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ, നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പാ​ഞ്ഞെ​ത്തി​യ ട്ര​ക്ക് കാ​ർ ഇ​ടി​ച്ചു ത​ക​ർ​ത്തു. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി കു​ൻ​മിം​ഗ് എ​ക്സ്പ്രെ​സ് ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. കേ​ടാ​യ കാ​ർ ഹൈ​വേ​യു​ടെ സ​മീ​പം നി​ർ​ത്തി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു ഒ​രു യു​വാ​വ്. പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ദ്ദേ​ഹം കാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ദ്ദേ​ഹം ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ത്തി​യ ട്ര​ക്ക്, കാ​ർ ഇ​ടി​ച്ച് തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി. ര​ണ്ട് വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സമീപത്തെ സിസിടിവിയിലാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.

Read More

അബുദാബിയിലെ ഭാഗ്യക്കുറി തുണച്ചു; ഇന്ത്യക്കാരന് സമ്മാനമായി ലഭിച്ചത് 19 കോടി; ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ​യും മ​ല​യാ​ളി​ക​ൾ

മ​ഹാ​രാ​ഷ്‌ട്ര​ലെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ദൈ​വ​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​വും യാ​ചി​ച്ച് ന​ട​ക്കു​ന്പോ​ഴാ​ണ് ര​വീ​ന്ദ്ര ബൊ​ലൂ​റി​നെ തേ​ടി ഒ​രു ഫോ​ണ്‍​കോ​ൾ എ​ത്തു​ന്ന​ത്. ഒ​രൊ​റ്റ നി​മി​ഷം​കൊ​ണ്ട് താ​ൻ കോ​ടീ​ശ്വ​ര​നാ​യ വിവരം അ​റി​യി​ക്കു​ന്ന​തി​നു​ള്ള ഫോ​ണ്‍​കോ​ളാ​യി​രു​ന്നു അ​ത്. അ​ബു​ദാ​ബി​യി​ലെ ബി​ഗ് ടി​ക്ക​റ്റ് എ​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ​ത്തെ വി​ജ​യി​യാ​ണ് ര​വീ​ന്ദ്ര ബൊ​ലൂ​ർ. ഒ​ന്നും ര​ണ്ടു​മ​ല്ല 19 കോ​ടി രൂ​പ​യാ​ണ് ഈ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഈ ​ഇ​ന്ത്യ​ൻ പ്ര​വാ​സി സ്വ​ന്ത​മാ​ക്കി​യ​ത്. അ​ബു​ദാ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണ് ര​വീ​ന്ദ്ര ബ​ലൂ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ അ​ധി​കൃ​ത​ർ ര​വീ​ന്ദ്ര​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. യു​എ​ഇ​യി​ലെ ന​ന്പ​റി​ൽ വി​ളി​ച്ചി​ട്ട് നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഒ​ടു​വി​ൽ നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ച​തി​നു​ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ ന​ന്പ​റി​ൽ ഒ​രു പെ​ണ്‍​കു​ട്ടി ഫോ​ണെ​ടു​ത്തു. ര​വീ​ന്ദ്ര മും​ബൈ​യി​ൽ പോ​യി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് വി​ളി​ച്ചാ​ൽ കി​ട്ടു​മെ​ന്നും പ​റ​ഞ്ഞ് കു​ട്ടി ഫോ​ണ്‍ ക​ട്ട് ചെ​യ്തു. പി​ന്നീ​ട് എ​ത്ര വി​ളി​ച്ചി​ട്ടും ഫോ​ണ്‍ എ​ടു​ത്തു​മി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ര​വീ​ന്ദ്ര​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന്…

Read More

അ​നു​മ​തി​യി​ല്ലാ​തെ വി​മാ​നം നി​ർ​മി​ച്ച് പ​റ​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

സ്വ​യം നി​ർ​മി​ച്ച വി​മാ​നം അ​നു​മ​തി​യി​ല്ലാ​തെ പ​റ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പാ​ക്കി​സ്ഥാ​നി​ലാ​ണ് സം​ഭ​വം. പാ​ക്ക്പ​ത്താ​നി​ലെ ആ​രി​ഫ്‌വാ​ല​യി​ൽ പോ​പ്പ്കോ​ണ്‍ വി​ൽ​പ്പ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് മു​ഹ​മ്മ​ദ് ഫ​യാ​സ് എ​ന്നാ​ണ്. അ​ധ്വാ​നി​ച്ച് ല​ഭി​ച്ച വ​രു​മാ​ന​വും ബാ​ങ്ക് ലോ​ണും ഉ​ൾ​പ്പ​ടെ 50,000 രൂ​പ​യ്ക്കാ​ണ് അ​ദ്ദേ​ഹം വി​മാ​നം നി​ർ​മി​ച്ച​ത്. ആ​വ​ശ്യ​മാ​യ അ​നു​മ​തി​യി​ല്ലാ​തെ വി​മാ​നം നി​ർ​മി​ക്കു​ക​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വി​മാ​നം പ​റ​ത്തു​ക​യും ചെ​യ്തു​വെ​ന്ന കു​റ്റ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. “എ​ന്‍റെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ടാ​ണ് ഞാ​ൻ ഈ ​ചെ​റു​വി​മാ​നം നി​ർ​മി​ച്ച​ത്. 1,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​വാ​ൻ എ​ന്‍റെ വി​മാ​ന​ത്തി​നു സാ​ധി​ക്കും. ഞാ​ൻ ദേ​ശ​സ്നേ​ഹി​യാ​യ ഒ​രാ​ളാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ എ​നി​ക്ക് ഒ​രു അ​വ​സ​രം ന​ൽ​കു. വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധി​കൃ​ത​രെ​യും ഞാ​ൻ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രും എ​നി​ക്ക് മ​റു​പ​ടി ന​ൽ​കി​യി​ല്ല. വി​മാ​നം പ​റ​ത്തി നോ​ക്കു​വാ​നു​ള്ള അ​പേ​ക്ഷ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി​ക്ക് ഞാ​ൻ അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​രും മ​റു​പ​ടി ന​ൽ​കി​യി​ല്ല’.…

Read More

രാ​ഹു​ൽ ഇ​ഫ​ക്ട് ഗ​ൾ​ഫ് നാ​ടു​ക​ളി​ലും! പ്ര​വാ​സി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ നാ​ട്ടി​ലേ​ക്ക്…

മു​ക്കം: തെ​ക്കും വ​ട​ക്കും വേ​ർ​തി​രി​വി​ല്ലാ​തെ ഇ​ന്ത്യ ഒ​ന്നാ​ണെ​ന്ന സ​ന്ദേ​ശ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ ആ​ഘോ​ഷാ​ര​വ​ങ്ങ​ൾ ആ​യി​രം കാ​ത​മ​ക​ലെ ഗ​ൾ​ഫു​നാ​ടു​ക​ളി​ലും . രാ​ഹു​ലും വ​യ​നാ​ടു​മാ​ണ് സൗ​ദി അ​റേ​ബ്യ​യി​ലും ദു​ബാ​യി​യും ഉ​ൾ​പ്പെ​ടെ മ​ല​യാ​ളി​ക​ൾ ഏ​റെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പ്ര​ധാ​ന ച​ർ​ച്ച. വ​യ​നാ​ട് മ​ണ്ഡ​ല​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​ത്യേ​കി​ച്ചും. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ക്കാ​നു​ള്ള വി​വി​ധ രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും പ​രി​പാ​ടി​ക​ളു​മാ​ണ് ഗ​ൾ​ഫു​നാ​ടു​ക​ളി​ലെ​ങ്ങും ന​ട​ക്കു​ന്ന​ത്. വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റി​ലെ സു​ൽ​ത്താ​ൻ ബ​ത്തേ​രി , ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, തി​രു​വ​മ്പാ​ടി, ഏ​റ​നാ​ട്, വ​ണ്ടൂ​ർ, നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​ർ യു.​എ.​ഇ​യി​ൽ മാ​ത്ര​മാ​യു​ള്ള​താ​യി ഷാ​ർ​ജ വ​യ​നാ​ട് ജി​ല്ല കെ​എം​സി​സി .പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സാ​ദ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് ഷാ​ർ​ജ​യും രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ എ​ക്കാ​ല​ത്തും നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന കെ​എം​സി​സി, ജ​നാ​ധി​പ​ത്യ​ത്തെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​തി​വി​ലേ​റെ സ​ജീ​വ​മാ​ണ്. യു​എ​ഇ…

Read More

പോ​ലീ​സി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ സി​നി​മ സ​റ്റൈ​ലി​ൽ സാ​ഹ​സം; അ​വ​സാ​നം അ​ഴി​ക്കു​ള്ളി​ലേ​ക്ക്

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 23-)മ​ത്തെ നി​ല​യി​ലെ ജ​നാ​ല​യി​ൽ കൂ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ഒ​രു മോ​ഷ്ടാ​വ് ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ണ​ർ​ത്തു​ന്നു. ചൈ​ന​യി​ലെ ഹു​നാ​ൻ സി​റ്റി​യി​ലാ​ണ് സി​നി​മ രം​ഗ​ങ്ങ​ളെ വെ​ല്ലു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 23 നി​ല​യി​ലെ മു​റി​യി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് 10,000 യു​വാ​നും ബാ​ങ്ക് കാ​ർ​ഡും ക​വ​ർ​ന്നി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് പോ​ലീ​സ് സം​ഘം ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ ര​ക്ഷ​പെ​ടാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലെ​ന്ന് മോ​ഷ്ടാ​വി​നു മ​ന​സി​ലാ​യി. എ​ങ്ങ​നെ​യെ​ങ്കി​ലും ര​ക്ഷ​പെ​ട​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച മോ​ഷ്ടാ​വ് ര​ണ്ടും ക​ൽ​പ്പി​ച്ച് ജ​നാ​ല​യി​ൽ കൂ​ടി പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ത​റ നി​ര​പ്പി​ൽ നി​ന്നും ഏ​ക​ദേ​ശം 60 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് മോ​ഷ്ടാ​വ് സാ​ഹ​സി​ക​മാ​യി തൂ​ങ്ങി കി​ട​ന്ന​ത്. എ​ന്നാ​ൽ പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഒ​രു വി​ധ​ത്തി​ലും ര​ക്ഷ​പെ​ടു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​യാ​ൾ​ക്ക് മ​ന​സി​ലാ​യ​ത്. മാ​ത്ര​മ​ല്ല താ​ഴേ​ക്കു നോ​ക്കി​യ​പ്പോ​ൾ ഇ​യാ​ൾ ഭ​യ​ന്ന് പോ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​ക​ത്തേ​ക്ക് വ​ലി​ച്ചു ക​യ​റ്റി​യ​ത്. പി​ന്നീ​ട് ഇ​യാ​ളെ അ​റ​സ്റ്റ്…

Read More

ബി​യ​ർ കാ​നി​നു​ള്ളി​ൽ ത​ല​കു​ടു​ങ്ങി​യ പാ​മ്പി​ന് തു​ണ​യാ​യി യു​വ​തി

ബി​യ​ർ കാ​നി​നു​ള്ളി​ൽ ത​ല കു​ടു​ങ്ങി​യ പാ​മ്പി​നെ യു​വ​തി ര​ക്ഷി​ച്ചു. ഫ്ളോ​റി​ഡ സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​യാ​ണ് ബി​യ​ർ കാ​നി​നു​ള്ളി​ൽ ത​ല​കു​ടു​ങ്ങി ജീ​വ​നു​വേ​ണ്ടി പി​ട​ഞ്ഞ് വ​ഴി​യ​രി​കി​ൽ കി​ട​ന്ന പാ​മ്പി​ന് തു​ണ​യാ​യ​ത്. പാ​മ്പ് ആ​ക്ര​മി​ക്കു​മോ എ​ന്ന് ഭ​യ​ന്ന് അ​ൽ​പ്പം പേ​ടി​യോ​ടെ​യാ​ണ് ഇ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. എന്നാൽ അ​ൽ​പ്പ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ഇവർക്ക് പാ​മ്പി​നെ മോ​ചി​പ്പി​ക്കു​വാ​നാ​യി. ഇ​വ​ർ ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഈ യുവതിക്ക് അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More