മ​ഞ്ഞി​ൽ വി​രി​ഞ്ഞ വി​വാ​ഹാ​ഭ്യ​ർ​ഥ​ന

പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​വാ​ൻ ഒ​രു യു​വാ​വ് സ്വീ​ക​രി​ച്ച മാ​ർ​ഗ​മാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ആ​ശ്ച​ര്യ​വും അ​മ്പ​ര​പ്പു​മു​ള​വാ​ക്കു​ന്ന​ത്. ചി​ക്കാ​ഗോ സ്വ​ദേ​ശി​യാ​യ ബോ​ബ് ലം​ബാ എ​ന്ന യു​വാ​വാ​ണ് ഈ ​സാ​ഹ​സ​ത്തി​നു പി​ന്നി​ൽ. ത​ന്‍റെ പെ​ണ്‍​സു​ഹൃ​ത്താ​യ പെ​ഗ്ഗി ബേ​ക്ക​റി​നോ​ടാ​ണ് ബോ​ബ് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. ഇ​വി​ടെ​യു​ള്ള പ്ര​ശ​സ്ത​മാ​യ മാ​ഗി ഡാ​ലെ പാ​ർ​ക്കി​നു സ​മീ​പ​മാ​ണ് പെ​ഗ്ഗി ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സ്. കെ​ട്ടി​ട​ത്തി​ലെ 37-)മ​ത്തെ നി​ല​യി​ലാ​ണ് മാ​ഗി​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും നോ​ക്കി​യാ​ൽ മ​ഞ്ഞ് മൂ​ടി​ക്കി​ട​ക്കു​ന്ന പാ​ർ​ക്കി​ന്‍റെ വി​ശാ​ല​മാ​യ ദൃ​ശ്യം വ​ള​രെ വ്യ​ക്ത​മാ​യി കാ​ണു​വാ​ൻ സാ​ധി​ക്കും. ഈ ​മ​ഞ്ഞി​ലാ​ണ് ബോ​ബ് അ​ത്ഭു​തം സൃ​ഷ്ടി​ച്ച​ത്. “മാ​രി മീ’ ​എ​ന്ന് മ​ഞ്ഞി​ൽ വ​ലി​യ അ​ക്ഷ​ര​ത്തി​ൽ എ​ഴു​തി​യാ​ണ് ബോ​ബ് പെ​ഗ്ഗി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. 45 അ​ടി നീ​ള​ത്തി​ലും 31 അ​ടി വീ​തി​യി​ലു​മാ​യി ഈ ​വാ​ക്ക് എ​ഴു​താ​ൻ ആ​റ് മ​ണി​ക്കൂ​റാ​ണ് ബോ​ബ് ചെ​ല​വ​ഴി​ച്ച​ത്. പാ​ർ​ക്കി​ൽ ആ​രോ ഒ​രാ​ൾ ദീ​ർ​ഘ​നേ​ര​മാ​യി എ​ന്തോ ചെ​യ്യു​ന്നു​ണ്ടെ​ന്ന്…

Read More

കു​ട്ടി​യെ ട​യ​റി​ൽ ഇ​രു​ത്തി ന​ടു​റോ​ഡി​ൽ പി​താ​വി​ന്‍റെ സാ​ഹ​സി​ക​യാ​ത്ര

കാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച ട​യ​റി​ൽ മ​ക​നെ ഇ​രു​ത്തി റോ​ഡി​ൽ കൂ​ടി പി​താ​വ് കാ​ർ ഓ​ടി​ച്ചു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഞെ​ട്ട​ലു​ള​വാ​ക്കു​ന്നു. ചൈ​ന​യി​ലെ ഹ​ൻ​ഡാ​ൻ സി​റ്റി​യി​ൽ ന​ട​ന്ന സം​ഭ​വം ചൈ​നീ​സ് സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ വെ​യ്ബോ​യി​ലാ​ണ് പ്ര​ച​രി​ച്ച​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യു​ടെ പി​താ​വാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി ചെ​യ്ത​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​മാ​യി പി​താ​വ് സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി​യ​പ്പോ​ൾ റോ​ഡി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്ന​ത് വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നാ​യി. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

ഷോ​പ്പിം​ഗ് മാ​ളി​ൽ പു​ലി; സി​സി​ടി​വി ദൃ​ശ്യം ക​ണ്ട് ന​ടു​ങ്ങി ജീ​വ​ന​ക്കാ​ർ

മും​ബൈ താ​നെ​യി​ൽ ഷോ​പ്പിം​ഗ് മാ​ളി​ൽ പു​ലി​യി​റ​ങ്ങി. താ​നെ​യി​ലെ കോ​റം മാ​ളി​ലാ​ണ് പു​ലി എ​ത്തി​യ​താ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് പു​ലി മാ​ളി​നു​ള്ളി​ൽ ക​ട​ന്ന​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്ന വി​വ​രം. മാ​ളി​ൽ പു​ലി​ ക​യ​റി​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ആ​ളു​ക​ൾ ഇ​വി​ടേ​ക്കു വ​രാ​താ​യി​രി​ക്കു​കയാണെന്നും ജീവനക്കാർ പറഞ്ഞു.

Read More

എ​ന്തി​നീ ക്രൂ​ര​ത..​ഒ​രു വ​യ​സു​കാ​ര​നാ​യ മ​ക​നെ ബി​യ​ർ കു​ടി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

ഒ​രു വ​യ​സു​കാ​ര​നാ​യ മ​ക​നെ ബി​യ​ർ കു​ടി​പ്പി​ച്ച പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ല​ങ്ക​യി​ലെ അ​നു​രാ​ധ​പു​ര ജി​ല്ല​യി​ലു​ള്ള മീ​ഗാ​ലാ​വ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പി​താ​വി​ന്‍റെ മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. അ​വ​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. കു​ട്ടി​യോ​ടു​ള്ള ഈ ​ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പി​താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പി​താ​വി​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

പെ​രു​മ്പാ​മ്പും മു​ത​ല​യും ത​മ്മി​ൽ ഉ​ഗ്ര പോ​രാ​ട്ടം; അ​വ​സാ​നം…

പെ​രു​മ്പാ​മ്പും ഭീ​മ​ൻ മു​ത​ല​യും ത​മ്മി​ൽ ന​ട​ന്ന ഭീ​ക​ര​പോ​രാ​ട്ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഫ്ളോ​റി​ഡ​യി​ലെ എ​വ​ർ​ഗ്ലേ​ഡ്സ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ഷാ​ർ​ക്ക് വാ​ലി സെ​ന്‍റ​റി​ലാ​ണ് സ​ന്ദ​ർ​ശ​ക​രെ ഏ​റെ അ​മ്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഏ​ക​ദേ​ശം 10 അ​ടി നീ​ള​മു​ണ്ടാ​യി​രു​ന്നു പെ​രു​മ്പാ​മ്പി​ന്. ദീ​ർ​ഘ നേ​ര​ത്തെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ പെ​രു​മ്പാ​മ്പി​നെ മു​ത​ല ക​ടി​ച്ചു കു​ട​ഞ്ഞു. ഫ്ളോ​റി​ഡ സ്വ​ദേ​ശി​യാ​യ റി​ച്ചു ക്രു​ഗെ​റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

Read More

80 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ നി​ന്നു​ള്ള ക്യാ​ച്ചെ​ടു​ത്തു; ഓ​സീ​സ് വ​നി​താ കീ​പ്പ​റി​ന് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്

ഏ​റ്റ​വും ഉ​യ​ര​ത്തി​ല്‍ നി​ന്നു​ള്ള ക്യാ​ച്ചെ​ടു​ത്ത​തി​നു​ള്ള ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ പേ​രെ​ഴു​തി ഓ​സീ​സ് വ​നി​താ ടീം ​വി​ക്ക​റ്റ് കീ​പ്പ​ർ ആ​ലി​സ ഹീ​ലി. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് 80 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ നി​ന്ന് താ​ഴേ​ക്കി​ട്ട പ​ന്ത് താ​രം കൈ​ക​ളി​ലൊ​തു​ക്കി. കീ​പ്പിം​ഗ് ഗ്ലൗ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് താ​രം ക്യാ​ച്ചെ​ടു​ത്ത​ത്. മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് മൈ​താ​ന​ത്തു​വ​ച്ചാ​യി​രു​ന്നു ഹീ​ലി​യു​ടെ വി​സ്മ​യ​പ്ര​ക​ട​നം. മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് താ​രം ക്യാ​ച്ചെ​ടു​ത്ത​ത്. ഇ​തോ​ടെ ക്രി​സ്റ്റ്യ​ന്‍ ബൗ​ഗാ​ര്‍​ട്ട്‌​ന​ർ സ്ഥാ​പി​ച്ച 62 മീ​റ്റ​റി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. 1 year to go to the @ICC Women’s #T20WorldCup in Australia! To celebrate, @ahealy77 faces up to a ball dropped from above the MCG lights in a @GWR title attempt for the highest catch of a cricket ball! See it in full @ https://t.co/9BFoVKDlzL…

Read More

ഒ​റ്റ പ്ര​സ​വ​ത്തി​ൽ യു​വ​തി ജ​ന്മം ന​ൽ​കി​യ​ത് ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ​ക്ക്

ഒ​റ്റ പ്ര​സ​വ​ത്തി​ൽ യു​വ​തി ജ​ന്മം ന​ൽ​കി​യ​ത് ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ​ക്ക്. ഇ​റാ​ഖി​ലെ ദി​യാ​ലി പ്ര​വ​ശ്യ​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സു​കാ​രി ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. ആ​റ് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളും ഒ​രു ആ​ണ്‍ കു​ഞ്ഞു​മാ​ണ് ജ​നി​ച്ച​ത്. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഒ​റ്റ പ്ര​സ​വ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ ജ​നി​ക്കു​ന്ന സം​ഭ​വം ഇ​റാ​ഖി​ൽ ഇ​താ​ദ്യ​മാ​യാ​ണ്. ലോ​ക​ത്ത് ആ​ദ്യ​മാ​യി ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ ജ​നി​ച്ച​ത് 1997ലാ​ണ്.

Read More

മെ​യ്ദും പി​ര​മി​ഡി​ൽ കൗ​മാ​ര​ക്കാ​രി​യു​ടെ മ​മ്മി

നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് മ​ര​ണ​മ​ട​ഞ്ഞ കൗ​മാ​ര​ക്കാ​രി​യു​ടെ മ​മ്മി ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 4,600 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മെ​യ്ദും പി​ര​മി​ഡി​ൽ നി​ന്നു​മാ​ണ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ 13 വ​യ​സു​ള്ള​പ്പോ​ൾ മ​ര​ണ​മ​ട​ഞ്ഞ കു​ട്ടി​യു​ടെ മ​മ്മി ക​ണ്ടെ​ത്തി​യ​ത്. ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ നി​ന്നും 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മെ​യ്ദും പി​ര​മി​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​പി​ര​മി​ഡി​ന്‍റെ ഏ​റ്റ​വും താ​ഴെ​യു​ള്ള ക​ല്ല​റ​യ്ക്കു​ള്ളി​ൽ നി​ന്നു​മാ​ണ് മ​മ്മി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നൊ​പ്പം മൂ​ന്ന് മ​ണ്‍ ക​ല​ങ്ങ​ളും ര​ണ്ട് കാ​ള​ക​ളു​ടെ ത​ല​യോ​ട്ടി​യും രാ​ജ​കീ​യ മു​ദ്ര​യി​ൽ കു​റി​ച്ച സ​ന്ദേ​ശ​ങ്ങ​ളും എ​ഴു​തി​യി​ട്ടു​ണ്ട്. ഈ ​സ​ന്ദേ​ശ​ത്തി​ന്‍റെ അ​ർ​ത്ഥം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ.

Read More

പ്ര​ണ​യ​ദി​ന​ത്തി​ൽ ഭാ​ര്യ​യ്ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ ലോ​ട്ട​റി ടി​ക്ക​റ്റി​ന് ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ സ​മ്മാ​നം

പ്ര​ണ​യ​ദി​ന​ത്തി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യ്ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ ഭാ​ഗ്യ​ക്കു​റി​ക്ക് ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ. അ​മേ​രി​ക്ക​യി​ലെ വി​ർ​ജീ​നി​യ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ തേ​ടി​യാ​ണ് ഈ ​അ​പൂ​ർ​വ ഭാ​ഗ്യ​മെ​ത്തി​യ​ത്. പ്ര​ണ​യ​ദി​ന​ത്തി​ൽ ഭാ​ര്യ മ​ഡോ​ണ​യ്ക്ക് എ​ന്തെ​ങ്കി​ലും സ​മ്മാ​നം ന​ൽ​ക​ണ​മെ​ന്ന് ഭ​ർ​ത്താ​വ് ടെ​റി മ​ഡ്ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജോ​ലി തി​ര​ക്ക് കാ​ര​ണം അ​ദ്ദേ​ഹം സ​മ്മാ​ന​ത്തി​ന്‍റെ കാ​ര്യം മ​റ​ന്നു പോ​യി. വൈ​കു​ന്നേ​ര​മാ​യ​പ്പോ​ഴേ​ക്കും ഇ​തേ​ക്കു​റി​ച്ച് ഓ​ർ​മ വ​ന്ന അ​ദ്ദേ​ഹം സ​മ്മാ​നം വാ​ങ്ങു​വാ​നാ​യി അ​ടു​ത്തു​ള്ള ക​ട​യി​ൽ പോ​യി. ഈ ​യാ​ത്ര​യി​ലാ​ണ് വെ​റു​തെ ഒ​രു ലോ​ട്ട​റി അ​ദ്ദേ​ഹം എ​ടു​ത്ത​ത്. തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​ങ്ങി​യ സ​മ്മാ​ന​ത്തോ​ടൊ​പ്പം ഈ ​ലോ​ട്ട​റി ടി​ക്ക​റ്റും അ​ദ്ദേ​ഹം ഭാ​ര്യ​യ്ക്ക് ന​ൽ​കി. പി​ന്നീ​ടാ​ണ് ഈ ​ലോ​ട്ട​റി​ക്ക് സ​മ്മാ​നം ല​ഭി​ച്ചെ​ന്ന് ഇ​രു​വ​രും അ​റി​യു​ന്ന​ത്. ആ​ദ്യം അ​മ്പ​ര​പ്പും പി​ന്നീ​ട് വ​ള​രെ സ​ന്തോ​ഷ​വും തോ​ന്നി​യ ഇ​രു​വ​രും ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച​തി​നു ശേ​ഷം ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് രാ​ജ്യം മു​ഴ​വ​ൻ സ​ഞ്ച​രി​ക്കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Read More

കാ​ൾ ലാ​ഗെ​ർ​ഫെ​ൽ​ഡി​ന്‍റെ മരണത്തോടെ കോ​ടീ​ശ്വ​രി​യാ​യത് വളർത്തുപൂ​ച്ച

വി​ഖ്യാ​ത ഫാ​ഷ​ൻ ഡി​സൈ​ന​ർ കാ​ൾ ലാ​ഗെ​ർ​ഫെ​ൽ​ഡി​ന്‍റെ മ​ര​ണ​വാ​ർ​ത്ത ഏ​റെ ദു​ഖ​ത്തോ​ടെ​യാ​ണ് ഫാ​ഷ​ൻ ലോ​കം കേ​ട്ടി​ട്ടു​ള്ള​ത്. ഫാ​ഷ​ൻ വി​സ്മ​യ​ങ്ങ​ളി​ലൂ​ടെ ഏ​റെ ത​വ​ണ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​ട്ടു​ള്ള​യാ​ളാണ് ലാ​ഗെ​ർ​ഫെ​ൽ​ഡ്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം വാ​ർ​ത്താ താ​ര​മാ​യി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പൊ​ന്നോ​മ​ന​യാ​യി​രു​ന്ന വ​ള​ർ​ത്തു പൂ​ച്ച ചൗ​പെ​റ്റേ​യാ​ണ്. ലാ​ഗെ​ർ​ഫെ​ൽ​ഡി​ന്‍റെ കോ​ടി​ക്ക​ണ​ക്കി​ന് മൂ​ല്യ​മു​ള്ള സ്വ​ത്തു​ക്ക​ളു​ടെ അ​വ​കാ​ശി​ക​ളി​ൽ ഒ​രാ​ളാ​ണ് ഈ ​എ​ട്ടു​വ​യ​സു​കാ​രി വെ​ള്ള​പ്പൂ​ച്ച. 2011 ലെ ​ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് കാ​ൾ ചൗ​പെ​റ്റെ​യെ വാ​ങ്ങു​ന്ന​ത്. അ​ന്നു​മു​ത​ൽ പി​രി​ക്കാ​നാ​കാ​ത്ത വി​ധം അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും. ചൗ​പെ​റ്റെ​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ താ​ൻ വി​വാ​ഹം ക​ഴി​ച്ചേ​നെ​യെ​ന്ന് ലാ​ഗെ​ർ​ഫെ​ൽ​ഡ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ചൗ​പെ​റ്റെ ആ​ള് നി​സാ​ര​ക്കാ​രി​യ​ല്ല. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഈ ​പൂ​ച്ച സു​ന്ദ​രി​ക്ക് 1,31,000 ഫോ​ളോ​വേ​ഴ്സു​ണ്ട്. മ​നു​ഷ്യ​ർ​ക്ക് പോ​ലും സ്വ​പ്നം കാ​ണാ​വു​ന്ന​തി​ല​പ്പു​റ​മു​ള്ള ആ​ഢം​ബ​ര ജീ​വി​ത​മാ​ണ് ഈ ​പൂ​ച്ച​യു​ടേ​ത്. എ​പ്പോ​ഴും കൂ​ടെ ര​ണ്ടു പ​രി​ചാ​രി​ക​മാ​ർ, ഒ​രു അം​ഗ​ര​ക്ഷ​ൻ പി​ന്നെ ഒ​രു സ്വ​കാ​ര്യ ഡോ​ക്ട​റും- ഇ​ങ്ങ​നെ പോ​കു​ന്നു…

Read More