ഇ​വി​ടെ മ​നു​ഷ്യ​രും മു​ത​ല​ക​ളും ഭ​യ്യാ, ഭ​യ്യാ

നീ​ണ്ട ശ​രീ​ര​വും വ​ലി​യ പ​ല്ലു​ക​ളു​മൊ​ക്കെ​യാ​യി നി​ല​ത്തു​കൂ​ടെ ഇ​ഴ​ഞ്ഞു ന​ട​ക്കു​ന്ന മു​ത​ല​ക​ളെ മ​നു​ഷ്യ​ർ​ക്ക് പൊ​തു​വെ ഭ​യ​മാ​ണ്. ത​ക്കം കി​ട്ടി​യാ​ൽ മ​നു​ഷ്യ​രെ ഉ​പ​ദ്ര​വി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത മു​ത​ല​ക​ളു​മു​ണ്ട്. എ​ന്നാ​ൽ മ​നു​ഷ്യ​രും മു​ത​ല​ക​ളും ഒ​രു​മി​ച്ച് വ​സി​ക്കു​ന്ന ഒ​രു പ്ര​ദേ​ശം ഗു​ജ​റാ​ത്തി​ലു​ണ്ട്. സ​ബ​ർ​മ​തി ന​ദി​ക്കും മ​ഹി ന​ദി​ക്കു​മി​ട​യി​ലാ​യി 4,000 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ പ​ട​ർ​ന്നു​കി​ട​ക്കു​ന്ന ച​രോ​റ്റ​രാ​ണ് ആ ​സ്ഥ​ലം. ആ​ന്പ​ലും താ​മ​ര​യും വി​ട​ർ​ന്നു​നി​ൽ​ക്കു​ന്ന നി​ര​വ​ധി കു​ള​ങ്ങ​ൾ നി​റ​ഞ്ഞ 30 ചെ​റു ഗ്രാ​മ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. മ​ഗ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഇ​രു​നൂ​റി​ല​ധി​കം മു​ത​ല​ക​ളാ​ണ് ഈ ​കു​ള​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന​ത്. ഈ ​മു​ത​ല​ക​ൾ​ക്കൊ​പ്പം​ത​ന്നെ ഒ​രു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ല​ത്ത് 600 ആ​ളു​ക​ൾ വീ​ത​വും തി​ങ്ങി​പ്പാ​ർ​ക്കു​ന്നു. ഇ​വി​ട​ത്തെ ഗ്രാ​മീ​ണ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​കു​ള​ങ്ങ​ൾ അ​വ​രു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. കു​ടി​ക്കാ​നും കു​ളി​ക്കാ​നും വ​സ്ത്രം ക​ഴു​കാ​നും പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കാ​നു​മൊ​ക്കെ അ​വ​ർ ഈ ​കു​ള​ങ്ങ​ളി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​കു​ള​ങ്ങ​ൾ​ക്ക​ടു​ത്താ​യി അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മു​ത​ല​യു​ണ്ട് സൂ​ക്ഷി​ക്കു​ക എ​ന്ന…

Read More

പ്രാ​യം വെ​റും കോ​മ​ഡി​യ​ല്ലേ..! അമ്പതാം വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ ആടിത്തകർത്ത് ദ​മ്പ​തി​കൾ

പ്രാ​യം മു​ൻ​പോ​ട്ടു പോ​കു​മ്പോ​ൾ ശ​രീ​ര​ത്തി​ന് മാ​ത്ര​മേ മാ​റ്റം സം​ഭ​വി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ത് മ​ന​സി​ന് യാ​തൊ​രു കോ​ട്ട​വും വ​രു​ത്തു​ക​യു​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഒ​രു സി​ഖ് ദ​മ്പ​തി​ക​ൾ. കാ​ര​ണം ത​ങ്ങ​ളു​ടെ അമ്പതാം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ കാ​ണി​ക​ൾ​ക്കു മു​ൻ​പി​ൽ വ​ച്ച് ഇ​വ​ർ അ​തി​മ​നോ​ഹ​ര​മാ​യ് ഡാ​ൻ​സ് ക​ളി​ച്ചു. ചെ​റു​പ്പ​ക്കാ​രെ വെ​ല്ലും വി​ധ​ത്തി​ൽ പ​ഞ്ചാ​ബി ഗാ​ന​ത്തി​നൊ​പ്പം ഇ​വ​ർ ചു​വ​ടു​ക​ള​ന​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് അ​ഭി​ന​ന്ദ​നം ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

മാ​ര​ത്തണിനിടെ വ​ഴി​യ​രി​കി​ൽ ക​ണ്ട നായക്കുട്ടി​യെ കൈ​യി​ലെ​ടു​ത്ത് യു​വ​തി ഓ​ടി​യ​ത് 30 കി​ലോ​മീ​റ്റ​ർ

മാ​ര​ത്ത​ണ്‍ ഓ​ട്ട​ത്തി​നി​ട​യി​ൽ വ​ഴി​യ​രി​കി​ൽ ക​ണ്ട നായക്കുട്ടി​യെ കൈ​യി​ലെ​ടു​ത്ത് യു​വ​തി ഓ​ടി​യ​ത് 30 കി​ലോ​മീ​റ്റ​ർ. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത സം​ഭ​വം അ​ര​ങ്ങേ​റി​യ​ത് താ​യ്ല​ൻ​ഡി​ലാ​ണ്. 42 കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ര​ത്ത​ണ്‍ ഓ​ട്ട​മാ​യി​രു​ന്നു ഇ​വി​ടെ​യു​ള്ള ഒ​രു സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ട്ടം ആ​രം​ഭി​ച്ച ഒ​രു യു​വ​തി ഏ​ക​ദേ​ശം 12 കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ട​പ്പോ​ഴാ​ണ് വ​ഴി​യ​രി​കി​ൽ ഒ​രു നായക്കു​ട്ടി കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​വ​ർ ഈ ​പ​ട്ടി​ക്കു​ഞ്ഞി​നെ ക​ണ്ടി​ട്ടും അ​തി​നെ അ​വ​ഗ​ണി​ച്ച് ഓ​ട്ടം തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നെ ഉ​പേ​ക്ഷി​ച്ചു പോ​കു​വാ​ൻ ഈ ​യു​വ​തി​യു​ടെ മ​ന​സ് അ​നു​വ​ദി​ച്ചി​ല്ല. ത​ന്‍റെ ഓ​ട്ടം നി​ർ​ത്തി​യ യു​വ​തി ഈ ​നായക്കുട്ടി അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി. മാ​ത്ര​മ​ല്ല ത​നി​ക്കൊ​പ്പം ഈ ​നായക്കു​ട്ടി​യെ കൊ​ണ്ടു​പോ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. അതിനെ കൈ​യി​ലെ​ടു​ത്ത ഇ​വ​ർ ത​ന്‍റെ ഓ​ട്ടം പു​ന​രാ​രം​ഭി​ച്ചു. തുടർന്ന് നായക്കുട്ടിയുമായി 30 കി​ലോ​മീ​റ്റ​ർ ഓ​ടി യു​വ​തി മാ​ര​ത്ത​ണ്‍ പൂ​ർ​ത്തി​യാ​ക്കു​ക​യു​മാ​യി​രു​ന്നു. നായ്ക്കുട്ടി​യെ കൈ​യി​ലെ​ടു​ത്ത്…

Read More

പൂ​വ​ൻ കോ​ഴി മ​ക​ളെ നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്നു; പ​രാ​തി​യു​മാ​യി ദ​മ്പ​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

അ​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളെ അ​യ​ൽ​വാ​സി​യു​ടെ പൂ​വ​ൻ കോ​ഴി ആ​ക്ര​മി​ച്ച​തി​ൽ ക​ലി​പൂ​ണ്ട മാ​താ​പി​താ​ക്ക​ൾ നി​യ​മ​ന​ട​പ​ടി തേ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ഭോ​പ്പാ​ലി​ലെ ശി​വ​പു​രി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണ് പൂ​വ​ൻ കോ​ഴി​യു​ടെ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടി​യ​ത്. ക​ഴി​ഞ്ഞ 5 മാ​സ​ത്തി​നി​ടെ ഈ ​പൂ​വ​ൻ കോ​ഴി ത​ങ്ങ​ളു​ടെ മ​ക​ളെ 4 പ്രാ​വ​ശ്യം ആ​ക്ര​മി​ച്ചെ​ന്ന് ഇ​വ​ർ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​യ​ൽ​വാ​സി​ക്ക് നി​ര​വ​ധി പ്രാ​വ​ശ്യം താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും അ​വ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് ഈ ​മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ന്‍റെ സേ​വ​നം തേ​ടി​യ​ത്. തു​ട​ർ​ന്ന് പൂ​വ​ൻ കോ​ഴി​യു​ടെ ഉ​ട​മ​സ്ഥ​രാ​യ പ​പ്പു ജാ​ദ​വി​നെ​യും ല​ക്ഷ്മി​യെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. എ​ന്നാ​ൽ അ​വ​രു​ടെ മ​റു​പ​ടി​യാ​ണ് പോ​ലീ​സി​നെ ഏ​റെ കു​ഴ​പ്പി​ച്ച​ത്. മ​ക്ക​ളി​ല്ലാ​ത്ത ത​ങ്ങ​ൾ​ക്ക് ഈ ​പൂ​വ​ൻ കോ​ഴി മ​ക​നെ പോ​ലെ​യാ​ണെ​ന്നും കോ​ഴി​ക്കു പ​ക​രം ത​ങ്ങ​ൾ ഇ​രു​വ​രെ​യും ശി​ക്ഷി​ച്ചു കൊ​ള്ളു എ​ന്നു​മാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൂ​ടി​നു​ള്ളി​ൽ നി​ന്നും കോ​ഴി​യെ…

Read More

സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ച്ച് ല​​​​വ്റേ അ​​​​ബു​​​​ദാ​​​​ബി മ്യൂ​​​​സി​​​​യം

യു​​​​എ​​​​ഇ​​​​യി​​​​ലെ സാ​​​​ദി​​​​യാ​​​​ത്ത് ദ്വീ​​​​പി​​​​ലു​​​​ള്ള വി​​​​ഖ്യാ​​​​ത​​​​മാ​​​​യ ല​​​​വ്റേ അ​​​​ബു​​​​ദാ​​​​ബി മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽനി​​​​ന്നും യൂ​​​​റോ​​​​പ്പി​​​​ൽ നി​​​​ന്നു​​​​മു​​​​ള്ള പൗ​​​​രാ​​​​ണി​​​​ക ക്രൈ​​​​സ്ത​​​​വ, ഹൈ​​​​ന്ദ​​​​വ വി​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും കാ​​​​ണി​​​​ക​​​​ളു​​​​ടെ ശ്ര​​​​ദ്ധ നേ​​​​ടു​​​​ന്നു. ഇ​​​​സ്‌ലാമി​​​​ക പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി നൊപ്പ​​​​മോ, അ​​​​തി​​​​ലേ​​​​റെ​​​​യോ ആ​​​​ണ് ഈ ​​​​മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ, ഹി​​​​ന്ദു, ഗ്രീ​​​​ക്ക്, ചൈ​​​​നീ​​​​സ് പൗ​​​​രാ​​​​ണി​​​​ക​​​​ത​​​​ക​​​​ളു​​​​ടെ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​മെ​​​​ന്ന​​​​താ​​​​ണു പ്ര​​​​ത്യേ​​​​ക​​​​ത. യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​ന്‍റെ​​​​യും ക​​​​ന്യ​​​​കാമാ​​​​താ​​​​വി​​​​ന്‍റെ​​​​യും ഉ​​​​ണ്ണി​​​​യേ​​​​ശു​​​​വി​​​​നെ കൈ​​​​ക​​​​ളി​​​​ലേ​​​​ന്തി നി​​​​ൽ​​​​ക്കുന്ന മാ​​​​താ​​​​വി​​​​ന്‍റെ​​​​യും പ​​​​ഴ​​​​ക്കം ചെ​​​​ന്ന നി​​​​ര​​​​വ​​​​ധി മാ​​​​തൃ​​​​ക​​​​ക​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും കു​​​​രി​​​​ശു​​​​ക​​​​ളും പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളും ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഉ​​​​ണ്ണി​​​​യും ക​​​​ന്യ​​​​ക​​​​യു​​​​മെ​​​​ന്ന 1500ലേ​​​​റെ വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ശി​​​​ല്പം ഫ്രാ​​​​ൻ​​​​സി​​​​ലെ നോ​​​​ർ​​​​മ​​​​ണ്ടി​​​​യി​​​​ൽനി​​​ന്നെ​​​​ത്തി​​​​ച്ച​​​​താ​​​​ണ്. ഫ്രാ​​​​ൻ​​​​സി​​​​ലെ ത​​​​ന്നെ ലി​​​​മോ​​​​സി​​​​നി​​​​ൽനി​​​​ന്നു കൊ​​​​ണ്ടു​​​​വ​​​​ന്ന അ​​​​മൂ​​​​ല്യ ര​​​​ത്ന​​​​ങ്ങ​​​​ൾ പ​​​​തി​​​​ച്ച വ​​​​ർ​​​​ണ​​​​ക്കു​​​​രി​​​​ശി​​​​ന് 1250-ാം ആ​ണ്ടി​​​​ലേ​​​​താ​​​​ണെ​​​​ന്ന് മ്യൂ​​​​സി​​​​യം അ​​​​ധി​​​​കൃ​​​​ത​​​​​​​​ർ പ​​​​റ​​​​ഞ്ഞു. 1300 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ കു​​​​രി​​​​ശു​​​​ പ​​​​തി​​​​ച്ച ക​​​​ല്ലി​​​​ൽ തീ​​​​ർ​​​​ത്ത ശ​​​​വ​​​​ക്ക​​​​ല്ല​​​​റ​​​​യും കൂ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ട്. വ​​​​ലി​​​​യ ആ​​​​ന​​​​ക്കൊ​​​​ന്പി​​​​ൽ കൊ​​​​ത്തി​​​​യെ​​​​ടു​​​​ത്ത, യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​ന്‍റെ ജീ​​​​വി​​​​ത ക​​​​ഥ​​​​ക​​​​ളു​​​​ടെ 1350-1400 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ശേ​​​​ഖ​​​​ര​​​​വും അ​​​​മൂ​​​​ല്യ​​​​മാ​​​​ണ്. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽനി​​​​ന്നു കി​​​​ട്ടി​​​​യ​​​​താ​​​​ണി​​​​ത്. ക്രൂ​​​​ശി​​​​ത​​​​നാ​​​​യ യേ​​​​ശു​​​​വി​​​​ന്‍റെ…

Read More

എനിക്ക് ജ​ന്മം ന​ൽ​കുമ്പോൾ ആദ്യം എന്‍റെ അ​നു​വാ​ദം വാങ്ങേണ്ടേ..‍?- മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി മ​ക​ൻ

ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ത​നി​ക്ക് ജ​ന്മം ന​ൽ​കി​യ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി 27കാ​ര​നാ​യ മ​ക​ൻ. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ പേ​ര് റാ​ഫേ​ൽ സാ​മു​വ​ൽ എ​ന്നാ​ണ്. ഒ​രു വ്യ​ക്തി​ക്ക് അ​യാ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ജ​ന്മം ന​ൽ​കു​ന്ന​ത് തെ​റ്റാ​ണെ​ന്നാ​ണ് സാ​മു​വ​ലി​ന്‍റെ വാ​ദം. ഒ​രു വ്യ​ക്തിയുടെ സ​മ്മ​ത​മി​ല്ലാ​തെ അ​യാ​ളെ ഈ ​ലോ​ക​ത്തേ​ക്കു കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ലെ​ന്നും. അ​ങ്ങ​നെ ചെ​യ്താ​ൽ ഈ ​ജീ​വി​ത​ത്തി​ലെ വി​ഷ​മ​ത​ക​ൾ അവർ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും റാ​ഫേ​ൽ വി​ശ്വ​സി​ക്കു​ന്നു. ഒ​രു കാ​ര്യ​ത്തി​നും നി​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളെ അ​നു​സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​യി​ലെ ഓ​രോ കു​ട്ടി​ക​ളോ​ടും എ​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ന്ന് റാ​ഫേ​ൽ വ്യ​ക്ത​മാ​ക്കു​ന്നു. എ​നി​ക്ക് എ​ന്‍റെ മാ​താ​പി​താ​ക്ക​ളെ ഇ​ഷ്ട​മാ​ണ്. ഞ​ങ്ങ​ൾ ത​മ്മി​ൽ വ​ള​രെ മി​ക​ച്ച ബ​ന്ധ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ അ​വ​ർ അ​വ​രു​ടെ സ​ന്തോ​ഷം നി​റ​വേ​റ്റാ​ൻ മാ​ത്ര​മാ​ണ് എ​നി​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. റാ​ഫേ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ഠ​ന​ത്തി​നും മ​റ്റ് കാ​ര്യ​ങ്ങ​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന​തും അ​വ​രെ ശ​കാ​രി​ക്കു​ന്ന​തും റാ​ഫേ​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ക​യാ​ണ്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ്…

Read More

വി​സ്കി കു​പ്പി​യു​ടെ അ​ട​പ്പി​ൽ “ദൈ​വ​ത്തി​ന്‍റെ ക​ണ്ണ്’; കൊ​ല​ക്കേ​സ് ചു​രു​ള​ഴി​ച്ച് പോ​ലീ​സ്

മ​ദ്യ​ക്കു​പ്പി​യു​ടെ അ​ട​പ്പി​ൽ പ​തി​പ്പി​ച്ചി​രു​ന്ന ബാ​ർ​കോ​ഡി​ൽ​നി​ന്നു കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച് പോ​ലീ​സ്. ഹൈ​ദ​രാ​ബാ​ദി​ലെ ര​ച​കൊ​ണ്ട പോ​ലീ​സാ​ണ് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 29-ന് ​കീ​സ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധിയി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​താ​യി​രു​ന്നു മൃ​ത​ദേ​ഹം. ബി.​ശ്രീ​നി​വാ​സ് എ​ന്ന യു​വാ​വി​ന്‍റെ​യാ​ണു മൃ​ത​ദേ​ഹ​മെ​ന്നു പി​ന്നീ​ട് തി​രി​ച്ച​റി​ഞ്ഞു. ഡി​സം​ബ​ർ 27-ന് ​രാ​ത്രി​യാ​ണ് ശ്രീ​നി​വാ​സ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത് ഒ​രു മാ​സ​ത്തി​നു​ശേ​ഷ​വും. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് അ​ടു​ത്തു​നി​ന്നു പോ​ലീ​സ് ഒ​രു വി​സ്കി കു​പ്പി​യു​ടെ അ​ട​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന ബാ​ർ കോ​ഡി​നെ ചു​റ്റി​പ്പ​റ്റിയു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സി​നെ പു​ദു​ർ എ​ക്സ് റോ​ഡി​ലെ മ​ദ്യ വി​ത​ര​ണ​ശാ​ല​യി​ൽ എ​ത്തി​ച്ചു. ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശ്രീ​നി​വാ​സ് മ​റ്റു ര​ണ്ടു പേ​ർ​ക്കൊ​പ്പം മ​ദ്യം വാ​ങ്ങി മ​ട​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി. ബൈ​ക്കി​ലാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ബൈ​ക്കി​ൽ ശ്രീ​നി​വാ​സി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ്രീ​നി​വാ​സി​ന്‍റെ ഭാ​ര്യ​യു​ടെ അ​മ്മാ​വ​നും സു​ഹൃ​ത്തു​മാ​യി​രു​ന്നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.…

Read More

അ​മേ​രി​ക്ക​യി​ൽ മ​ര​ണ​ത്ത​ണു​പ്പ്..! യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി മ​രി​ച്ചു

ചി​ക്കാ​ഗോ: മ​ധ്യ​പ​ശ്ചി​മ അ​മേ​രി​ക്ക​യി​ലെ കൊ​ടും ശൈ​ത്യ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി മ​രി​ച്ചു. ലോ​വ യൂ​ണി​വേ​ഴ്സി​റ്റി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി ജെ​റാ​ൾ​ഡ് ബെ​ൽ​സ് (18) ആ​ണ് മ​രി​ച്ച​ത്. യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​നു പു​റ​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബെ​ൽ​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സെ​ഡാ​ർ റാ​പി​ഡ്സി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി ബെ​ൽ​സ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും സെ​ഡാ​ർ റാ​പി​ഡ്സി​ലേ​ക്ക് അ​ര​മ​ണി​ക്കൂ​ർ ദൂ​രം മാ​ത്ര​മാ​ണു​ള്ള​ത്. ലോ​വ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മൈ​ന​സ് 21 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു താ​പ​നി​ല. മൈ​ന​സ് 55 ഡി​ഗ്രി​യി​ലു​ള്ള ശൈ​ത്യ​കാ​റ്റും പ്ര​ദേ​ശ​ത്ത് വീ​ശി​യ​ടി​ച്ചി​രു​ന്നു. ഇ​തു​വ​രെ അ​തി​ശൈ​ത്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 21 പേ​രാ​ണ് മ​രി​ച്ച​ത്. ശ​രീ​രോ​ഷ്മാ​വ് കു​റ​യു​ന്ന അ​വ​സ്ഥ​യാ​യ ഹൗ​പോ​തെ​ർ​മി​യ ബാ​ധി​ച്ച് നി​ര​വ​ധി പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. അ​തി ശൈ​ത്യ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ദേ​ശ​ത്തെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ത​പാ​ൽ ഇ​പാ​ടു​ക​ൾ, വി​മാ​ന-​തീ​വ​ണ്ടി…

Read More

മ​ര​ണ​ത്തെ കൈ​യി​ലെ​ടു​ത്ത വി​നോ​ദ സ​ഞ്ചാ​രി

അ​തീ​വ വി​ഷ​കാ​രി​യാ​യ നീ​രാ​ളി​യെ ഒ​രു വി​നോ​ദ സ​ഞ്ചാ​രി ത​ന്‍റെ കൈ​ക്കു​ള്ളി​ൽ വ​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ ഒ​രു ക​ട​ൽ​ത്തീ​ര​ത്തു നി​ന്നു​മു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ഈ ​നീ​രാ​ളി​യു​ടെ ശ​രീ​ര​ത്തി​ൽ മാ​ര​ക​മാ​യ വി​ഷ​മു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ദ​ർ പ​റ​യു​ന്ന​ത്. നീ​രാ​ളി​യു​ടെ വി​ഷം ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കും. ഈ ​നീ​രാ​ളി​യു​ടെ അ​ടു​ക്ക​ൽ നി​ൽ​ക്കു​ന്ന​തു പോ​ലും മ​ര​ണം വി​ളി​ച്ചു വ​രു​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും വി​ദ​ഗ്ദ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന്‍റെ വി​ഷ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്ന് പോ​ലും ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. നീ​രാ​ളി​യെ കൈ​യി​ൽ വ​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​പ്ര​വ​ർ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ര​ണ​ത്തെ​യാ​ണ് നി​ങ്ങ​ൾ കൈ​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Read More

കൂട്ടുകാരനായാൽ ഇങ്ങനെ വേണം..! മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ കി​ട​ക്കു​ന്ന യു​വാ​വി​നൊ​പ്പം സു​ഹൃ​ത്തി​ന്‍റെ സെ​ൽ​ഫി

മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ നി​ല​ത്തു കി​ട​ക്കു​ന്ന യു​വാ​വി​ന്‍റെ അ​ടു​ക്ക​ൽ നി​ന്ന് സു​ഹൃ​ത്ത് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ന്നു. ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലെ ഒ​രു റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ബോ​ധ​മി​ല്ലാ​തെ നി​ല​ത്തു കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ സമീപം ആദ്യം രണ്ടു മൂന്നു പേരുണ്ടായിരുന്നു. അൽപ്പ സമയത്തിനു ശേഷം ഫോ​ണു​മാ​യി എ​ത്തി​യ ഒരു സു​ഹൃ​ത്ത് നിലത്തു കിടക്കുകയായിരുന്ന ആളുടെ അടുക്കൽ ഇരുന്ന് പ​ല രീ​തി​യി​ൽ സെ​ൽ​ഫി എ​ടു​ത്തു. ആ​വ​ശ്യ​ത്തി​നു സെ​ൽ​ഫി എ​ടു​ത്ത​തി​നു ശേ​ഷം ത​ന്‍റെ സു​ഹൃ​ത്തി​നെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു പോ​കാ​തെ അ​ദ്ദേ​ഹ​വു​മാ​യാ​ണ് ഇ​യാ​ൾ സ്ഥ​ല​ത്തു നി​ന്നും മടങ്ങിയത്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടെ​യു​ള്ള​വ​രെ കൈ​വെ​ടി​യാ​ത്ത​വ​രാ​ണ് യ​ഥാ​ർ​ത്ഥ സു​ഹൃ​ത്തെ​ന്നാ​ണ് ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Read More