ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ കാ​റ്റി​ൽ​പ്പെ​ട്ട് വി​മാ​നം ആ​ടി​യുലഞ്ഞു; പൈ​ല​റ്റ് സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു

ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ കാ​റ്റി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​ഞ്ഞ വി​മാ​നം മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടു​ത്താ​തെ പൈ​ല​റ്റ് വീ​ണ്ടും പ​റ​ത്തു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ട ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സ് വി​മാ​നം ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വി​മാ​നം ആ​ടി​യു​ല​ഞ്ഞു. മാ​ത്ര​മ​ല്ല വി​മാ​ന​ത്തി​ന്‍റെ പി​ൻ ച​ക്ര​ങ്ങ​ൾ റ​ണ്‍​വെ​യി​ൽ കു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ മു​ന്നി​ൽ അ​പ​ക​ടം ക​ണ്ട പൈ​ല​റ്റ് വി​മാ​നം വീ​ണ്ടും പ​റ​ത്തു​ക​യാ​യി​രു​ന്നു. പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ​കൊ​ണ്ട് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നാ​ണ് ര​ക്ഷ​പെ​ട്ട​ത്.

Read More

മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ൻ ക​ര​ടി​കൾക്ക് ഭ​ക്ഷ​ണം എ​റി​ഞ്ഞു ന​ൽ​കി; ഒ​പ്പം ഐ​ഫോ​ണും

മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ൻ ക​ര​ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​റി​ഞ്ഞു ന​ൽ​കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കൈ​വ​ശ​മി​രു​ന്ന വി​ല​യേ​റി​യ ഐ​ഫോ​ണും അ​വയ്ക്ക് നേരെ എ​റി​ഞ്ഞു ന​ൽ​കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്ര​വ​ശ്യ​യി​ലു​ള്ള യാ​ൻ​ചെ​ൻ​ഗ് വൈ​ൽ​ഡ്ലൈ​ഫ് പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. കൂ​ട്ടി​ൽ കി​ട​ക്കു​ന്ന ക​ര​ടി​ക​ൾ​ക്ക് ഈ ​സ​ന്ദ​ർ​ശ​ക​ൻ ത​ന്‍റെ കൈ​വ​ശ​മി​രു​ന്ന ആ​പ്പി​ളും കാ​ര​റ്റും എ​റി​ഞ്ഞു ന​ൽ​കി​യി​രു​ന്നു. അ​തി​നി​ടെ​യി​ലാ​ണ് അ​ബ​ദ്ധ​ത്തി​ൽ ത​ന്‍റെ കൈ​വ​ശ​മി​രു​ന്ന ഐ​ഫോ​ണും അ​ദ്ദേ​ഹം ക​ര​ടി​ക​ൾ​ക്കു നേ​രെ എ​റി​ഞ്ഞു നൽകിയത്. ഇ​തു​വ​രെ കാ​ണാ​ത്ത​തെ​ന്തോ ത​ന്‍റെ മു​മ്പി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട ക​ര​ടി കൗ​തു​ക​ത്തോ​ടെ ഫോണിൽ കു​റ​ച്ചു നേ​രം നോ​ക്കി നി​ന്നു. മാ​ത്ര​മ​ല്ല ഫോ​ണ്‍ ക​ടി​ച്ച് അ​വി​ടെ നി​ന്നും ന​ട​ന്നു നീ​ങ്ങു​ക​യും ചെ​യ്തു. സ​ന്ദ​ർ​ശ​ക​ൻ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ കൂ​ട്ടി​ലി​റ​ങ്ങി ചെ​ന്ന് ഫോ​ണ്‍ തി​രി​കെ എ​ടു​ത്ത് ഇ​യാ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് മു​ഴു​വ​ൻ പൊ​ട്ടി പോ​യി​രു​ന്നു. പി​ന്നീ​ട് മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ…

Read More

കു​റ്റ​സ​മ്മ​ത​ത്തി​ന് പോ​ലീ​സി​ന്‍റെ പാ​മ്പ് വി​ദ്യ; ഒ​ടു​വി​ൽ മാ​പ്പ്

മോ​ഷ​ണ​കു​റ്റ​ത്തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ ക​ഴു​ത്തി​ൽ പാ​മ്പി​നെ അ​ണി​യി​ച്ച് പോ​ലീ​സി​ന്‍റെ ക്രൂ​ര​ത. ഇ​ന്തോ​നേ​ഷ്യ​യി​ലെ പാ​പു​വ​യി​ലാ​ണ് സം​ഭ​വം. ലോ​ക്ക​പ്പി​ലി​ട്ടി​രി​ക്കു​ന്ന യു​വാ​വി​ന്‍റെ കൈ​ക​ൾ ര​ണ്ടും പി​ന്നി​ലേ​ക്ക് കെ​ട്ടി​യി​ട്ട​തി​നു ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ ഏ​ക​ദേ​ശം ര​ണ്ട​ര മീ​റ്റ​ർ നീ​ള​മു​ള്ള പാ​മ്പി​നെ അ​ണി​യി​ച്ച​ത്. ഇ​യാ​ൾ ഭ​യ​ന്ന് ക​ര​യു​മ്പോ​ൾ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചോ​ദി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കൂ​ടാ​തെ ഇ​ത് ക​ണ്ട് പോ​ലീ​സു​കാ​ര​ൻ ചി​രി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ്ര​വ​ർ​ത്ത​നം ചെ​യ്ത പോ​ലീ​സി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​പാ​മ്പി​ന് വി​ഷ​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം.

Read More

925 രൂ​പ​യ്ക്ക് വാ​ങ്ങി​യ​ത് വ​ജ്ര മോ​തി​രം; തി​രി​ച്ച​റി​ഞ്ഞ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം

വെ​റും 925 രൂ​പ​യ്ക്ക് വാ​ങ്ങി​യ മോ​തി​രം കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം. ല​ണ്ട​ൻ സ്വ​ദേ​ശി​നി​യാ​യ ഡെ​ബ്ര ഗൊ​ദാ​ർ​ദ് എ​ന്ന 55 വ​യ​സു​കാ​രി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ മു​മ്പ് താ​ൻ ആ​ഗ്ര​ഹി​ച്ചു വാ​ങ്ങി​യ പ​ളു​ങ്ക് മോ​തി​രം കോ​ടി​ക​ൾ വി​ല​മ​തി​ക്കു​മെ​ന്ന് വജ്രമായിരുന്നുവെന്ന് അ​ടു​ത്തി​ടെ തി​രി​ച്ച​റി​ഞ്ഞ​ത്. ഡെ​ബ്ര​യ്ക്ക് 22 വ​യ​സു​ള്ള​പ്പോ​ൾ വാ​ങ്ങി​യ​താ​ണ് ഈ ​മോ​തി​രം. മാ​ത്ര​മ​ല്ല ഇ​വ​ർ ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മോ​തി​രം അ​ണി​യു​ന്നു​മി​ല്ല. അ​ടു​ത്തി​ടെ ഡെ​ബ്ര​യു​ടെ മാ​താ​വ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​മോ​തി​രം വി​ൽ​ക്കു​വാ​ൻ ഡെ​ബ്ര തീ​രു​മാ​നി​ച്ചു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മാ​റ്റു​വാ​നാ​യി​രു​ന്നു ഡെ​ബ്ര ഈ ​തീ​രു​മാ​നം സ്വീ​ക​രി​ച്ച​ത്. മോ​തി​രം വി​ൽ​ക്കു​വാ​നാ​യി ഡെ​ബ്ര ഒ​രു ജൂ​വ​ല്ല​റി​യി​ൽ എ​ത്തി. തു​ട​ർ​ന്ന് ജൂ​വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​മോ​തി​ര​ത്തി​ൽ 25.27 കാ​ര​റ്റ് ര​ത്നം പ​തി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് 6 കോ​ടി 82 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മെ​ന്നും ഇ​വ​ർ അ​റി​ഞ്ഞ​ത്.…

Read More

ആ​കാ​ശ​ത്ത് പ​റ​ക്കാം; ദു​ബാ​യി​ൽ ഇ​നി സ്കൈ ​പോ‍​ഡ്സും

പൊ​തു​ഗ​താ​ഗ​ത​രം​ഗ​ത്ത് വി​സ്മ​യം തീ​ർ​ക്കാ​നൊ​രു​ങ്ങി ഡ്രൈ​വ​ർ​ര​ഹി​ത സ്കൈ ​പോ‍​ഡ്സ്. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും ദു​ബാ​യ് കി​രി​ട​വ​കാ​ശി​യും യു​എ​ഇ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ഷെ​യ്ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും സ്‌​കൈ പോ​ഡ്‌​സ് പ​രി​ശോ​ധി​ച്ചു. സ്കൈ​വേ ഗ്രീ​ൻ​ടെ​ക് ക​മ്പ​നി​യു​ടെ ര​ണ്ടു മോ​ഡ​ലു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഭാ​വി വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള റോ​ഡ്സ് ആ​ൻ‍​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ പ​ഠ​ന​ങ്ങ​ളാ​ണ് സ്കൈ ​പോ‍​ഡ്സി​ന്‍റെ സാ​ധ്യ​ത​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ആ​ര്‍​ടി​എ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലു​മാ​യ മ​ത്താ​ര്‍ അ​ല്‍ ത​യെ​ര്‍ സ്‌​കൈ പോ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളേ​ക്കാ​ള്‍ അ​ഞ്ച് മ​ട​ങ്ങ് കു​റ​വ് പ​വ​ര്‍ മാ​ത്ര​മേ സ്‌​കൈ പോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ.

Read More

നാസയുടെ “ഓപ്പർച്യൂണിറ്റി റോവർ’ ഇനിയില്ല

ചൊ​​​വ്വ​​​യി​​​ൽ പ​​​ര്യ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ നി​​​ല​​​ച്ചു​​​പോ​​​യ ഓ​​​പ്പ​​​ർ​​​ച്യൂ​​​ണി​​​റ്റി റോ​​​വ​​റി​​​നെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പിക്കാ​​​നു​​​ള്ള അ​​​ന്തി​​​മ​​​ശ്ര​​​മം പരാജയപ്പെട്ടതായി നാ​​​സ അറിയിച്ചു. എ​​​ട്ടു​​​മാ​​​സം മു​​​ന്പ് ചൊ​​​വ്വാ​​​ഗ്ര​​​ഹത്തി​​​ൽ ആ​​​ഞ്ഞ​​​ടി​​​ച്ച പൊ​​​ടി​​​ക്കാ​​​റ്റി​​​ൽ റോ​​​വ​​​റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റോ​​​വ​​​റി​​​നെ ഉ​​​ണ​​​ർ​​​ത്താ​​​നു​​​ള്ള അ​​​വ​​​സാ​​​ന ശ്ര​​​മ​​​ത്തി​​​ലായിരുന്നു നാ​​​സ. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റോ​​​വ​​​റി​​​ന് പു​​​ന​​​രു​​​ജ്ജീ​​​വ​​​ന ക​​​മാ​​​ൻ​​​ഡു​​​ക​​​ൾ അ​​​യ​​​ച്ചിരുന്നു. ഒ​​​രു ദി​​​വ​​​സം കാ​​​ത്തി​​​രു​​​ന്നി​​​ട്ടും ഫ​​​ലം ക​​​ണ്ടി​​​ല്ലെ​​​ങ്കി​​​ൽ റോ​​​വ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്ന് നാ​​​സ വി​​​ധി​​​യെ​​​ഴു​​​തുമെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് ശ്രമങ്ങൾ പരാജയപ്പെട്ടതായി നാസ ഒൗദ്യോഗീകമായി അറിയിച്ചു. 2003ൽ ​​​വി​​​ക്ഷേ​​​പി​​​ച്ച റോ​​​വ​​​ർ 2004ലാ​​​ണ് ചൊ​​​വ്വ​​​യി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. 90 ദി​​​വ​​​സം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ച്ച​​​തെ​​​ങ്കി​​​ലും 14 വ​​​ർ​​​ഷം സേ​​​വ​​​നം തു​​​ട​​​ർ​​​ന്നു.

Read More

മി​സൈ​ൽ മേ​ൽ​ക്കൂ​ര, റോ​ക്ക​റ്റ് ഭി​ത്തി​ക​ൾ..! വ​രൂ… പൊ​ട്ടിത്തെറിക്കാ​ൻ വെ​മ്പു​ന്ന വീ​ടു​ക​ളി​ലെ ജീ​വി​തം കാ​ണാം

കാ​ബൂ​ൾ: മേ​ൽ​ക്കൂ​ര​യി​ൽ മി​സൈ​ലു​ക​ൾ പാ​കി​യ ഭി​ത്തി​ക​ൾ റോ​ക്ക​റ്റു​ക​ൾ കൊ​ണ്ടു​ണ്ടാ​ക്കി​യ വീ​ട്ടി​ൽ ഒ​രു പ​ക​ൽ തി​ക​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യു​മോ? പേ​ടി​ച്ച​ര​ണ്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​രി​ച്ചു​പോ​കു​മെ​ന്നാ​ണ് ന​മ്മു​ടെ ഉ​ത്ത​ര​മെ​ങ്കി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന് മ​റ്റൊ​രു ഉ​ത്ത​ര​മാ​ണ് പ​റ​യാ​നു​ള്ള​ത്. ചെ​റു ആ​യു​ധ​പ്പു​ര​യെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന വീ​ടു​ക​ളി​ൽ അ​ടു​പ്പു​കൂ​ട്ടി ഭ​ക്ഷ​ണം വെ​ച്ചു​ണ്ടാ​ക്കി ക​ഴി​യു​ന്ന ഇ​വ​ർ പ​റ​യും, “ഇ​തൊ​ക്കെ എ​ന്ത്..! ഇ​ത് യു​ദ്ധം ത​ക​ർ​ത്ത അ​ഫാ​ഗാ​നി​സ്ഥാ​നി​ലെ ക്വെ​സീ​ലാ​ബാ​ദി​ൽ​നി​ന്നു​ള്ള കാ​ഴ്ച. ആ​കെ ന​ന​ഞ്ഞാ​ൽ കു​ളി​രി​ല്ലെ​ന്നു പ​റ​ഞ്ഞ​പോ​ലൊ​രു അ​വ​സ്ഥ​യാ​ണ് ഇ​വി​ടു​ത്തു​കാ​ർ​ക്ക്. യു​ദ്ധം ഇ​വ​രെ ജീ​വ​നി​ൽ പേ​ടി​യി​ല്ലാ​ത്ത​വ​രാ​ക്കി​യി​രി​ക്കു​ന്നു. മ​റ്റൊ​രു ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ മ​ര​ണ​ത്തി​നും വേ​ണ്ടാ​ത്ത​വ​രാ​ണ​വ​ർ. അ​വ​രോ​ട് ചോ​ദി​ച്ചാ​ൽ പ​റ​യും ജീ​വി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ട് അ​തി​ജീ​വി​ക്കു​ന്നു. യു​ദ്ധം എ​ല്ലാം ന​ശി​പ്പി​ച്ച​തി​നാ​ൽ വീ​ടു​വ​യ്ക്കാ​ൻ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഒ​ന്നും കി​ട്ടാ​നി​ല്ല. അ​പ്പോ​ൾ പി​ന്നെ ഏ​റ്റ​വും കൂ​ടു​ൽ ല​ഭ്യ​മാ​യ വ​സ്തു​ക്ക​ൾ കൊ​ണ്ട് അ​വ​ർ വീ​ടു​പ​ണി​തു. അ​ത് മി​സൈ​ലു​ക​ളും റോ​ക്ക​റ്റു​ക​ളു​മാ​ണ്. മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി റ​ഷ്യ​ൻ, യു​എ​സ് സൈ​ന്യം ത​ങ്ങ​ൾ​ക്ക് സം​ഭാവ​ന ചെ​യ്ത വ​സ്തു​ക്ക​ളാ​ണ​വ. ഇ​തു​വ​രെ​പൊ​ട്ടാ​ത്ത ഏ​തു…

Read More

ശസ്ത്രക്രിയ വിജയിച്ചു; പക്ഷെ കത്രിക യുവതിയുടെ വയറ്റില്‍ വച്ചു മറന്നു

ശ​​​സ്ത്ര​​​ക്രി​​​യയ്​​​ക്കി​​​ടെ യു​​​വ​​​തി​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ ഡോ​​​ക്ട​​​ർ ശ​​​സ്ത്ര​​​ക്രി​​​യാ ഉ​​​പ​​​ക​​​ര​​​ണം മ​​​റ​​​ന്നു​​​വ​​​ച്ചു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ നൈ​​​സാം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഒാ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലാ​​​ണ് സം​​​ഭ​​​വം. ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​ഹെ​​​ർ​​​ണി​​​യ​​​യെ തു​​​ട​​​ർ​​​ന്ന് വ​​​യറ്റുവേ​​​ദ​​​ന​​​യു​​​മാ​​​യി എ​​​ത്തി​​​യ മു​​​പ്പ​​​ത്തി​​മൂ​​​ന്നു​​​കാ​​​രി​​​യാ​​​യ മ​​​ഹേ​​​ശ്വ​​​രി ചൗ​​​ധ​​​രി​​​ക്കു ന​​​വം​​​ബ​​​ർ ര​​​ണ്ടി​​​നു ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ക​​​യും ‌12ന് ​​​ഡി​​​സാ​​​ചാ​​​ർ​​​ജ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വീ​​​ട്ടി​​​ലെ​​​ത്തി ആ​​​ഴ്ച​​​ക​​​ൾ​​​ക്ക​​​കം ക​​​ഠി​​​ന​​​മാ​​​യ വ​​​യ​​​റ്റുവേദന വീ​​​ണ്ടും അ​​​നു​​​ഭ​​​വ​​​പ്പെ​​ട്ടു. ചി​​​കി​​ത്സ​​ക​​​ൾ ഫ​​​ലി​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് മൂ​​​ന്നു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​ത​​​ന്നെ മ​​​ഹേ​​​ശ്വ​​​രി ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​ടു​​​ത്ത എ​​​ക്സ് റേ​​​യി​​​ലാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ​​യ്​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ച​​​വ​​​ണ(​​​ഫോ​​​ർ​​​സെ​​​പ്സ്) രോ​​​ഗി​​​യു​​​ടെ വ​​​യ​​​റ്റിനു​​​ള്ളി​​​ൽ മ​​​റ​​​ന്നു​​​വ​​​ച്ച​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ്ര​​​ഥ​​​മ​​​പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​തു രോ​​​ഗി​​​ക്കാ​​​ണെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു പി​​​ഴ​​​വ് ക​​​ണ്ടെ​​​ത്തി​​​യ ഉ​​​ട​​​ൻ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും നിം​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കെ. മ​​​നോ​​​ഹ​​​ർ അ​​​റി​​​യി​​​ച്ചു. രോ​​​ഗി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​ക്കു പു​​​റ​​​ത്തു പ്ര​​​തി​​​ഷേധി​​​ച്ചു. അ​​ന്വേ​​ഷി​​ക്കാ​​ൻ സ​​​മി​​​തി​​​യെ നി​​യ​​മി​​ച്ച​​താ​​യി ഡോ. ​​​കെ. മ​​​നോ​​​ഹ​​​ർ അ​​​റി​​​യി​​​ച്ചു. ഡോ.…

Read More

പ്ര​​​യോ​​​ഗി​​​ച്ചി​​​ട്ടും പൊ​​​ട്ടാ​​​ത്ത അ​​​വ​​​സ്ഥ! ഉരുളക്കിഴങ്ങിനൊപ്പം രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രനേഡ്

ഫ്രാ​​​ൻ​​​സി​​​ൽ​​​നി​​​ന്നു ഹോ​​​ങ്കോം​​​ഗി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങു​​​ക​​​ളു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്തെ ഗ്ര​​​നേ​​​ഡും. കാ​​​ൽ​​​ബീ എ​​​ന്ന ഭ​​​ക്ഷ്യ​​​ഫാ​​​ക്ട​​​റി​​​യി​​​ലേ​​​ക്കു വ​​​ന്ന പെ​​​ട്ടി​​​ക​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ഇ​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബോം​​​ബ് സ്ക്വാ​​​ഡ് എ​​​ത്തി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി. പ്ര​​​യോ​​​ഗി​​​ച്ചി​​​ട്ടും പൊ​​​ട്ടാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു ഗ്ര​​​നേ​​​ഡ്. ഫ്രാ​​​ൻ​​​സി​​​ലെ യു​​​ദ്ധ​​​ഭൂ​​​മി​​​യി​​​ൽ പ്ര​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. ഇ​​​വി​​​ടം പി​​​ന്നീ​​​ട് കൃ​​​ഷി​​​ഭൂ​​​മി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കാം. വി​​​ള​​​വെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് അ​​​ബ​​ദ്ധ​​​ത്തി​​​ൽ ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങു​​​ക​​​ളു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ പെ​​​ട്ട​​​താ​​​കാ​​​മെ​​​ന്നും അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

Read More

ഈ​ജി​പ്തി​ലെ പ്രാ​ചീ​ന ശ​വ​കു​ടീ​ര​ത്തി​ൽ 50 മ​മ്മി​ക​ൾ ക​ണ്ടെ​ത്തി

മ​ധ്യ ഈ​ജി​പ്തി​ലെ മി​ന്‍​യ പ്ര​വി​ശ്യ​യി​ലെ പു​രാ​ത​ന ശ​വ​കു​ടീ​ര​ത്തി​ൽ​നി​ന്ന് 50 മ​മ്മി​ക​ൾ ക​ണ്ടെ​ത്തി. ബി​സി 305-30 കാ​ല​ത്തെ മ​മ്മി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷി​ത​മാ​യി അ​ട​ക്കം ചെ​യ്ത നി​ല​യി​ലു​ള്ള മ​മ്മി​ക​ള്‍​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മി​ന്‍​യ​യി​ൽ ടു​ണ എ​ൽ ഗെ​ബെ​ലി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട ഗ​വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് മ​മ്മി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​മ്പ​തു മീ​റ്റ​റോ​ളം മ​ണ്ണ് നീ​ക്കം ചെ​യ്താ​ണ് മ​മ്മി​ക​ള്‍ പു​റ​ത്തെ​ടു​ത്ത​ത്. ക​ണ്ടെ​ത്തി​യ മ​മ്മി​ക​ളി​ൽ 12 എ​ണ്ണം കു​ട്ടി​ക​ളു​ടെ​യാ​ണ്. ഈ​ജി​പ്ഷ്യ​ന്‍ രാ​ജ​വം​ശ​ങ്ങ​ളു​ടെ കാ​ല​ത്ത് ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്ന​വ​രു​ടെ മ​മ്മി​ക​ളാ​ണ് ഇ​തെ​ന്ന് ക​രു​തു​ന്നു. മ​മ്മി​ക​ളി​ൽ ചി​ല​ത് ലി​ന​ൻ തു​ണി ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും ഗ​വേ​ഷ​ക​ർ ഒ​രു​ങ്ങു​ക​യാ​ണ്.

Read More