സ്കൂളിൽ റിപ്പബ്ളിക് ദിന ചടങ്ങിൽ പരിപാടി അവതരിപ്പിച്ച വിദ്യാർഥിനികൾക്കു നേർക്ക് പണം വാരിയെറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ. പ്രമോദ് വാക്കെ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് പണം വിതറിയത്. നാഗ്പൂരിലെ ഒരു സ്കൂളിലായിരുന്നു സംഭവം. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ വിദ്യാർഥിനികൾക്കുമേൽ മദ്യലഹരിയിലായിരുന്ന പ്രമോദ് കറൻസി നോട്ടുകൾ വാരി വിതറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇതേതുടർന്ന് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ഭിവാപുർ പോലീസ് സ്റ്റേഷനു കീഴിലെ നന്ദിലായിരുന്നു പ്രമോദിനു പോസ്റ്റിംഗ് നൽകിയിരുന്നത്. യൂണിഫോമിലാണ് ഇയാൾ വിദ്യാർഥിനികൾക്കു മേൽ പണം വാരി വിതറിയത്.
Read MoreCategory: NRI
മുതലയുടെ ആക്രമണത്തിൽ നിന്നും മകനെ രക്ഷിക്കാൻ പിതാവിന്റെ സാഹസം
മുതലയുടെ ആക്രമണത്തിൽ നിന്നും മകനെ രക്ഷിക്കാൻ പിതാവ് മുതലയെ ആക്രമിച്ചു. ഫിലിപ്പെൻസ് സ്വദേശിയായ പിതാവാണ് മുതലയുടെ ആക്രമണത്തിൽ നിന്നും പന്ത്രണ്ട് വയസുകാരനായ മകനെ രക്ഷിക്കാൻ അൽപ്പം സാഹസത്തിന് മുതിർന്നത്. പാലാവാ റീജിയണിലെ ബാലാബാക്ക് ടൗണിലുള്ള വീട്ടിൽ നിന്നും അൽപ്പം ദൂരെയുള്ള നദിയിൽ കുളിക്കുകയായിരുന്നു ഡിയെഗോ അബ്ദുൾ ഹാസൻ എന്ന കുട്ടിയും സഹോദരനും. പെട്ടന്ന് ഇവിടെ പ്രത്യക്ഷപ്പെട്ട ഒരു മുതല ഡിയെഗോയെ വെള്ളത്തിനടിയിലേക്ക് കടിച്ചു വലിച്ചു. മക്കളുടെ കരച്ചിൽ കേട്ട പിതാവ് തെജാദ അബ്ദുൾഹാസൻ കൈയിൽ വടിയുമായി ഇവിടേക്ക് പാഞ്ഞെത്തി. വെള്ളത്തിലേക്കു ചാടിയിറങ്ങിയ ഇദ്ദേഹം കൈയ്യിൽ കരുതിയ വടി കൊണ്ട് മുതലയെ ശക്തിയായി അടിച്ചു. എന്നാൽ മുതല ഡിയെഗോയുടെ മേലുള്ള പിടിവിട്ടില്ല. പിന്നീട് രണ്ടാമതൊന്ന് ചിന്തിച്ച് സമയം കളയാതിരുന്ന ഈ പിതാവ് മുതലയുടെ കാലിൽ ശക്തിയായി കടിക്കുകയായിരുന്നു. അൽപ്പ സമയത്തിനു ശേഷം കുട്ടിയുടെ മേലുള്ള പിടിവിട്ട മുതല തിരികെ…
Read Moreവളർത്തു പൂച്ചയ്ക്കുള്ള ഭക്ഷണം ഓർഡർ ചെയ്തു; കിട്ടിയത് സ്റ്റണ്‍ ഗണ്ണും കുരുമുളക് സ്പ്രേയും
വളർത്തു പൂച്ചയ്ക്കുള്ള ഭക്ഷണം ഓണ്‍ലൈനിൽ ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് സ്റ്റണ്‍ ഗണ്ണും കുരുമുളകു സ്പ്രേയും. കാനഡ സ്വദേശിനിയായ ഒരു യുവതിയാണ് ആമസോണിൽ പൂച്ചയ്ക്കുള്ള ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ തനിക്ക് കിട്ടിയ വസ്തുക്കൾ കണ്ട് ഇവർ അമ്പരന്നു പോയി. ഇതിൽ ഏറെ അത്ഭുതമുളവാക്കുന്നതെന്തന്നാൽ സ്റ്റണ്‍ ഗണ്ണും കുരുമുളക് സ്പ്രേയും കാനഡയിൽ നിരോധിച്ചിട്ടുള്ളതാണ്. ആമസോണിന്റെ ഡെലിബറി ബോയ് രണ്ടു സാധനങ്ങളും ഇവരുടെ വീടിനു മുൻപിൽ വച്ച് പോകുകയായിരുന്നു. ഇവർ ഉടൻ തന്നെ ഇരുസാധനങ്ങളുമെടുത്ത് മോണ്‍ട്രീലിലെ പോലീസ് സ്റ്റേഷനിൽ എത്തി അവിടെ കൈമാറുകയും ചെയ്തു. സംഭവം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വിശദീകരണവുമായി ആമസോണ്‍ അധികൃതർ രംഗത്തെത്തിയിരുന്നു. ബാർ കോഡ് സ്കാൻ ചെയ്തതിലെ അപാകതയാണ് ഈ അബദ്ധത്തിന് കാരണമായതെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
Read Moreവഞ്ചിച്ച പെണ്‍സുഹൃത്തിനോട് യുവാവിന്റെ മധുരപ്രതികാരം
അന്ധമായി വിശ്വസിച്ച പെണ്‍സുഹൃത്തിന്റെ വഞ്ചനയ്ക്ക് ഇരയായ ഒരു യുവാവിന്റെ മധുര പ്രതികാരമാണ് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴി വയ്ക്കുന്നത്. പ്രതികാരം ചെയ്യാനുള്ള സ്ഥലമായി ഇയാൾ തെരഞ്ഞെടുത്തത് ഓസ്ട്രേലിയയിലെ മെൽബണ്‍ വിമാനത്താവളവും. ഇവിടെ വന്ന് വിമാനമിറങ്ങിയ യുവതിയെ തേടി, ഐ നോ യൂ ചീറ്റഡ്( നീ ചതിച്ചെന്ന് എനിക്കറിയാം) എന്ന് വലിയൊരു പ്ലക്കാർഡ്ലെഴുതി അത് ഉയർത്തിപ്പിടിച്ച് എല്ലാവരെയും കാണിച്ചായിരുന്നു ഈ യുവാവ് നിന്നത്. സംഭവം കണ്ട് അമ്പരന്ന യാത്രികർക്ക് അൽപ്പ സമയത്തിനു ശേഷമാണ് കാര്യം പിടികിട്ടിയത്. പിന്നീട് ഇവർ സോഷ്യമീഡിയയിൽ പങ്കുവച്ച ചിത്രം നിമിഷ നേരത്തിനുള്ളിൽ വൈറലായി മാറുകയായിരുന്നു.
Read Moreകുട്ടികൾക്കു വിളമ്പിയ ഉച്ചഭക്ഷണത്തിൽ “പാമ്പ്’
കുട്ടികൾക്കു വിളമ്പിയ ഉച്ചഭക്ഷണത്തിൽ “പാമ്പ്’. മഹാരാഷ്ട്രയിലെ ഗാർഗാവൻ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലെ കുട്ടികൾക്കാണ് കിച്ചടിയിൽ നിന്നും പാമ്പിനെ ലഭിച്ചത്. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയായി 80 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. സംഭവം കണ്ട് അമ്പന്ന സ്കൂൾ അധികൃതർ ഭക്ഷണം വിതരണം നിർത്തിയിരുന്നു. ഇതിനെ തുടർന്ന് കുട്ടികൾ വിശപ്പ് സഹിച്ചിരുന്നുവെന്ന് നാന്ദീത് ജില്ല വിദ്യാഭാസ ഓഫീസർ പ്രശാന്ത് ദിഗ്രാസ്ക്കർ വ്യക്തമാക്കി. നാട്ടിലുള്ള പാചകക്കാർക്കാണ് കിച്ചടിയുണ്ടാക്കുന്നതിന്റെ കരാർ സ്കൂൾ അധികൃതർ നൽകിയിരിക്കുന്നതെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവിദേശത്തു പോകുവാൻ സഹോദരനും സഹോദരിയും വിവാഹിതരായി
വിദേശത്തു പോകുവാനുള്ള വീസക്കു വേണ്ടി സഹോദരനും സഹോദരിയും വിവാഹിതരായി. ഓസ്ട്രേലിയയിൽ പോകണമെന്ന ആഗ്രഹത്താലാണ് പഞ്ചാബ് സ്വദേശികളായ സഹോദരനും സഹോദരിയും വിവാഹം ചെയ്തത്. ഓസ്ട്രേലിയയിൽ താമസമാക്കിയ ഇവരെക്കുറിച്ച് ഒരു ബന്ധു പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവത്തെക്കുറിച്ച് പുറത്തറിയുന്നത്. 2012ലാണ് ഇവരുടെ വിവാഹം നടന്നത്. സഹോദരിയുടെ പേരിൽ ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട്, മറ്റ് ചില വ്യാജ രേഖകളും ഇവർ കെട്ടിച്ചമച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സഹോദരന് ഓസ്ട്രേലിയയിൽ താമസിക്കുവാനുള്ള പെർമെനന്റ് റെസിഡെന്റ് സർട്ടിഫിക്കറ്റ് ഉള്ളതാണ്. സഹോദരിക്കും ഇവിടേക്കു വരുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിയമ തടസം കാരണം ഇവർക്കു സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് വിവാഹിതരാകുവാൻ ഇവർ തീരുമാനിച്ചത്. ഗുരുദ്വാരയിൽ വച്ച് വിവാഹിതരായതിന്റെ സർട്ടിഫിക്കറ്റ് ഇവർ സ്വന്തമാക്കിയിട്ടുണ്ടെന്നും പിന്നീട് ഇത് സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രർ ചെയ്തുവെന്നും കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥൻ ജയ് സിംഗ് പറഞ്ഞു. അച്ഛനും അമ്മയും സഹോദരനും മുത്തശിയുമെല്ലാം ഓസ്ട്രേലിയയിലാണ് താമസം. വ്യാജ…
Read Moreഇന്ത്യക്കാർ എന്താന്നേ ഇങ്ങനെ തുടങ്ങുന്നേ…?
വിവാഹാഭ്യർഥനയുമായി യുവാക്കൾ പുറകേ നടന്നാൽ പെൺകുട്ടിക്കും കുടുംബത്തിനും എന്തൊരു അസ്വസ്ഥതയാണുണ്ടാവുക. അപ്പോൾ വിവാഹാഭ്യർഥനയുടെ എണ്ണം നാലര ലക്ഷം കവിഞ്ഞാലോ…? ഇന്ത്യക്കാരാണ് എറെ വിവാഹാഭ്യർഥന നടത്തിയിട്ടുള്ളതെന്നാണ് വിവാഹാഭ്യർഥന ലഭിച്ച ആളുടെ ബന്ധുക്കൾ പറയുന്നത്. വിവാഹാഭ്യർഥനമൂലം പൊറുതിമുട്ടിയിരിക്കുന്നത് ഗൂഗിളിന്റെ എഐ സംവിധാനമായ ഗൂഗിൾ അസിസ്റ്റന്റാണെന്നുള്ളതാണ് രസകരമായ കാര്യം. കഴിഞ്ഞ ദിവസം ഇക്കാര്യം സൂചിപ്പിച്ച് ഗൂഗിൾ ഇന്ത്യ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഗൂഗിൾ അസിസ്റ്റന്റിനോട് വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്നത് എന്നറിയണം എന്നായിരുന്നു ഗൂഗിൾ ഇന്ത്യ കുറിച്ചത്. ഇതിനു മറുപടിയായി നിരവധി രസകരമായ ഉത്തരങ്ങളും ഗൂഗിളിന് ട്വിറ്ററിലൂടെ ലഭിക്കുന്നുണ്ട്. ഇനി ഇത്തരത്തിൽ ഒരു വിവാഹാഭ്യർഥന നടത്തരുതെന്ന മുന്നറിയിപ്പ് സൂചന ട്വീറ്റിലൂടെ ഗൂഗിൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. മുന്‍പും ഇന്ത്യക്കാരുടെ വിവാഹാഭ്യർഥനയെക്കുറിച്ച് പരാമർശിച്ച് ഗൂഗിൾ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. മൊബൈൽ, സ്മാർട്ട് ഹോം ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിനായി ഗൂഗിൾ വികസിപ്പിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് പിന്തുണയുള്ള ഒരു…
Read Moreസൗദി തൊഴിൽ മേഖലയിൽ സജീവ സ്ത്രീ സാന്നിധ്യം
പത്തുലക്ഷത്തിലധികം ഹൗസ് ഡ്രൈവർമാർ, അതിൽ 98 പേർ വനിതാ ഹൗസ് ഡ്രൈവർമാർ. ഇത്രയേറെ ഹൗസ് ഡ്രൈവർമാരുള്ള സ്ഥലമേതെന്നല്ലേ – നമ്മുടെ സൗദി അറേബ്യ. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകളിലാണ് സൗദിയിലെ ഹൗസ് ഡ്രൈവർമാരായ വിദേശികളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഇതാദ്യമായാണ് സൗദിയിൽ വിദേശ വനിതകൾ ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കാര്യം തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ലോകം വളരെ കൗതുകത്തോടെയാണ് ഈ കണക്കുകൾ ശ്രദ്ധിച്ചത്. സൗദിയിലെ ഗാർഹിക തൊഴിലാളികളിൽ 56 ശതമാനത്തിലേറെ പേരും ഹൗസ് ഡ്രൈവർമാരത്രെ. വാച്ച്മാൻമാരായി ജോലി ചെയ്യുന്നവരുടെ കണക്കും പുറത്തുവിട്ടിട്ടുണ്ട്. 33,426 വിദേശികൾ വീടുകളിലും കെട്ടിടങ്ങളിലും വാച്ച്മാൻമാരായി ജോലിചെയ്യുന്നു. ഇക്കൂട്ടത്തിൽ 15 വനിതകളുണ്ട്. ഹൗസ് മാനേജർമാരായി 2405 പേരാണ് വിദേശികൾ ജോലി നോക്കുന്നത്. ഇതിൽ 975 സ്ത്രീകളുണ്ട്. ലേഡീസ് ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി വിവിധ പ്രവിശ്യകളിൽ പതിനാല് ലേഡീസ് ഡ്രൈവംഗ്…
Read Moreകണ്ണിൽ കണ്ടതെല്ലാം തിന്നരുത് കുട്ടികളേ…
അബുദാബിയിലെ സ്കൂൾ കാന്റീനുകളിൽ ഏതാനും ഭക്ഷണ ഇനങ്ങൾ വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയമാണ് നിരോധനമേർപ്പെടുത്തിയത്. വിദ്യാർഥികളുടെ ഭക്ഷണശീലങ്ങളും പോഷകാഹാര ആവശ്യവും ആഗോളനിലവാരത്തിൽ കാത്തുസൂക്ഷിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും സ്കൂളുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് നിരോധനമെന്ന് ഉത്തരവിൽ പറയുന്നു. ഹോട്ട് ഡോഗ്സ്, പ്രോസസ് ചെയ്ത മാംസാഹാരം, ഇൻഡോമി, ചോക്ലേറ്റ് ബാറുകൾ, ലോലിപോപ്സ്, ജെല്ലി, ചോക്ലേറ്റ് സ്പ്രൈഡ്സ്, കപ്പലണ്ടി ഉത്പന്നങ്ങൾ, പൊട്ടറ്റോ ചിപ്സ്, ക്രീം കേക്കുകൾ തുടങ്ങിയവയെല്ലാം നിരോധിച്ച ഭക്ഷണ ഇനങ്ങളിൽ ഉൾപ്പെടുന്നു. വലിയ തോതിലുള്ള കൊഴുപ്പും പഞ്ചസാരയും അടങ്ങിയതുകൊണ്ടാണ് ഇവ നിരോധിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Read Moreസൗദിയിൽ നഴ്സ് നിയമനം: സ്കൈപ്പ് ഇന്റർവ്യൂ ഫെബ്രുവരി ആറിന്
തിരുവനന്തപുരം: സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബിഎസ്സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒഡിഇപിസി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ ഫെബ്രുവരി ആറിന് സ്കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. വിവരങ്ങൾക്ക് www.odepc.kerala.g ov.in. ഫോൺ: 0471-2329440/ 41/42/43/45.
Read More