സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ച്ച് ല​​​​വ്റേ അ​​​​ബു​​​​ദാ​​​​ബി മ്യൂ​​​​സി​​​​യം

യു​​​​എ​​​​ഇ​​​​യി​​​​ലെ സാ​​​​ദി​​​​യാ​​​​ത്ത് ദ്വീ​​​​പി​​​​ലു​​​​ള്ള വി​​​​ഖ്യാ​​​​ത​​​​മാ​​​​യ ല​​​​വ്റേ അ​​​​ബു​​​​ദാ​​​​ബി മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽനി​​​​ന്നും യൂ​​​​റോ​​​​പ്പി​​​​ൽ നി​​​​ന്നു​​​​മു​​​​ള്ള പൗ​​​​രാ​​​​ണി​​​​ക ക്രൈ​​​​സ്ത​​​​വ, ഹൈ​​​​ന്ദ​​​​വ വി​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും കാ​​​​ണി​​​​ക​​​​ളു​​​​ടെ ശ്ര​​​​ദ്ധ നേ​​​​ടു​​​​ന്നു. ഇ​​​​സ്‌ലാമി​​​​ക പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി നൊപ്പ​​​​മോ, അ​​​​തി​​​​ലേ​​​​റെ​​​​യോ ആ​​​​ണ് ഈ ​​​​മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ, ഹി​​​​ന്ദു, ഗ്രീ​​​​ക്ക്, ചൈ​​​​നീ​​​​സ് പൗ​​​​രാ​​​​ണി​​​​ക​​​​ത​​​​ക​​​​ളു​​​​ടെ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​മെ​​​​ന്ന​​​​താ​​​​ണു പ്ര​​​​ത്യേ​​​​ക​​​​ത.

യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​ന്‍റെ​​​​യും ക​​​​ന്യ​​​​കാമാ​​​​താ​​​​വി​​​​ന്‍റെ​​​​യും ഉ​​​​ണ്ണി​​​​യേ​​​​ശു​​​​വി​​​​നെ കൈ​​​​ക​​​​ളി​​​​ലേ​​​​ന്തി നി​​​​ൽ​​​​ക്കുന്ന മാ​​​​താ​​​​വി​​​​ന്‍റെ​​​​യും പ​​​​ഴ​​​​ക്കം ചെ​​​​ന്ന നി​​​​ര​​​​വ​​​​ധി മാ​​​​തൃ​​​​ക​​​​ക​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും കു​​​​രി​​​​ശു​​​​ക​​​​ളും പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളും ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഉ​​​​ണ്ണി​​​​യും ക​​​​ന്യ​​​​ക​​​​യു​​​​മെ​​​​ന്ന 1500ലേ​​​​റെ വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ശി​​​​ല്പം ഫ്രാ​​​​ൻ​​​​സി​​​​ലെ നോ​​​​ർ​​​​മ​​​​ണ്ടി​​​​യി​​​​ൽനി​​​ന്നെ​​​​ത്തി​​​​ച്ച​​​​താ​​​​ണ്.

ഫ്രാ​​​​ൻ​​​​സി​​​​ലെ ത​​​​ന്നെ ലി​​​​മോ​​​​സി​​​​നി​​​​ൽനി​​​​ന്നു കൊ​​​​ണ്ടു​​​​വ​​​​ന്ന അ​​​​മൂ​​​​ല്യ ര​​​​ത്ന​​​​ങ്ങ​​​​ൾ പ​​​​തി​​​​ച്ച വ​​​​ർ​​​​ണ​​​​ക്കു​​​​രി​​​​ശി​​​​ന് 1250-ാം ആ​ണ്ടി​​​​ലേ​​​​താ​​​​ണെ​​​​ന്ന് മ്യൂ​​​​സി​​​​യം അ​​​​ധി​​​​കൃ​​​​ത​​​​​​​​ർ പ​​​​റ​​​​ഞ്ഞു. 1300 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ കു​​​​രി​​​​ശു​​​​ പ​​​​തി​​​​ച്ച ക​​​​ല്ലി​​​​ൽ തീ​​​​ർ​​​​ത്ത ശ​​​​വ​​​​ക്ക​​​​ല്ല​​​​റ​​​​യും കൂ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ട്.

വ​​​​ലി​​​​യ ആ​​​​ന​​​​ക്കൊ​​​​ന്പി​​​​ൽ കൊ​​​​ത്തി​​​​യെ​​​​ടു​​​​ത്ത, യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​ന്‍റെ ജീ​​​​വി​​​​ത ക​​​​ഥ​​​​ക​​​​ളു​​​​ടെ 1350-1400 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ശേ​​​​ഖ​​​​ര​​​​വും അ​​​​മൂ​​​​ല്യ​​​​മാ​​​​ണ്. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽനി​​​​ന്നു കി​​​​ട്ടി​​​​യ​​​​താ​​​​ണി​​​​ത്. ക്രൂ​​​​ശി​​​​ത​​​​നാ​​​​യ യേ​​​​ശു​​​​വി​​​​ന്‍റെ 1,500 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള, ഗ്രീ​​​​സി​​​​ൽനി​​​​ന്നു കി​​​​ട്ടി​​​​യ ഓ​​​​യി​​​​ൽ പെ​​​​യി​​​​ന്‍റിം​​​​ഗ് ആ​​​​ണ് മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലെ മ​​​​റ്റൊ​​​​രു അ​​​​മൂ​​​​ല്യ ശേ​​​​ഖ​​​​രം.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ചോ​​​​ള രാ​​​​ജ​​​​വം​​​​ശ​​​​ത്തി​​​​ന്‍റെ ശേ​​​​ഖ​​​​ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​ണ് 950 -1000 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ പൗ​​​​രാ​​​​ണി​​​​ക​​​​ത​​​​യു​​​​ള്ള ഡാ​​​​ൻ​​​​സ് ചെ​​​​യ്യു​​​​ന്ന ശി​​​​വ​​​​ന്‍റെ രൂ​​​​പം. ചൈ​​​​ന​​​​യി​​​​ലെ ഷാ​​​​ൻ​​​​സി പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽനി​​​​ന്നു കി​​​​ട്ടി​​​​യ ബു​​​​ദ്ധ​​​​പ്ര​​​​തി​​​​മ 1050-1150 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​താ​​​​ണ്.

മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തി​​​​നും സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വ​​​​ത്തി​​​​നും യു​​​​എ​​​​ഇ ന​​​​ൽ​​​​കു​​​​ന്ന പ്രാ​​​​ധാ​​​​ന്യം ആ​​​​ധു​​​​നി​​​​ക​​​​മാ​​​​യ ല​​​​വ്റേ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ തെ​​​​ളി​​​​യു​​​​ന്നു​​​​വെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽനി​​​​ന്നെ​​​​ത്തി​​​​യ ജോ​​​​ർ​​​​ജ് വെ​​​​ൽ​​​​സും സോ​​​​ഫി​​​​യ, ഇ​​​​സ​​​​ബെ​​​​ല്ല തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​റ​​​​ഞ്ഞു.

Related posts