കാരക്കാസ്: നിക്കോളാസ് മഡുറോയുടെ വെനസ്വേലയിൽ നിന്നുളള ദുരിത വാർത്തകൾ അവസാനിക്കുന്നില്ല. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി മൂലം ജീവിക്കാൻ വേണ്ടി നെട്ടോടമോടുകയാണ് വെനസ്വേലൻ ജനത. അതിദാരുണമായ വാർത്തകളാണ് ഇപ്പോൾ വെനസ്വേലയിൽ നിന്നും പുറത്തു വരുന്നത്. ഒരുനേരത്തെ അന്നത്തിനായി മുടി മുറിച്ച് വിൽക്കേണ്ട ഗതികേടു വന്നു ഒരു യുവതിക്ക്. കൊളംബിയൻ അതിർത്തിലെത്തി മുടി മുറിച്ച് കൊടുത്താണ് പണം കണ്ടെത്തിയത്. വിഗ് നിർമാതാവായ ലൂയിസ് ഫെർണാർഡോ എന്ന വെനസ്വേലൻ പൗരനാണ് 180,000 കൊളംബിയൻ പെസോസ്(ഏകദേശം 4,067 രൂപ) നൽകി മുടി വാങ്ങിയതെന്ന് ബിസിസിയുടെ റിപ്പോർട്ടിൽ പറയുന്നു. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ വെനസ്വേലയിൽ നിന്ന് നിരവധി പേരാണ് അയൽരാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. മതിയായ രേഖകളോ പണമോ ഇല്ലാതെയാകും ഇവർ പുറപ്പെടുക. ഇത്തരത്തിൽ അതിർത്തിയിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് സ്ത്രീകളാണ് പണത്തിന് വേണ്ടി മുടി മുറിച്ച് നൽകിയിട്ടുള്ളതെന്ന് ലൂയിസ് ഫെർണാർഡോ പറയുന്നു. ഒരു കാലത്ത് ഏറ്റവും…
Read MoreCategory: NRI
ഈ ദേവാലയങ്ങളിലേക്ക് ആരാധനയ്ക്കു വരുന്നവര്‍ക്ക് കൂടെ തോക്കും കൊണ്ടുവരാം
വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തെ ദേവാലയങ്ങളിലേക്ക് ആരാധനയ്ക്കു വരുന്നവര്‍ക്ക് കൂടെ തോക്കും കൊണ്ടുവരാമെന്ന നിയമം വിര്‍ജീനിയ സെനറ്റ് അംഗീകരിച്ചു. ജനുവരി 24-നു വ്യാഴാഴ്ചയായിരുന്നു വിര്‍ജീനിയ സെനറ്റിന്റെ സുപ്രധാനമായ തീരുമാനമുണ്ടായത്. വിര്‍ജീനിയ സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എല്ലാവരും ബില്ലിനെ പിന്തുണച്ചപ്പോള്‍ ഡമോക്രാറ്റിക് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. വിശ്വാസ സമൂഹം ഇത് ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് ഡമെക്രാറ്റിക് സെനറ്റര്‍ ബാര്‍ബര ഷെവെല (ആര്‍ലിംഗ്ടണ്‍) പറഞ്ഞു. ആരാധനാലയങ്ങള്‍ക്കുനേരേ ഉണ്ടാകുന്ന ആക്രമങ്ങള്‍ തടയുന്നതിനു ഈ നിയമം ആവശ്യമാണെന്നു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. തോക്കുകള്‍ കൊണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കാമെന്നത് വെറും വ്യാമോഹമാണെന്നു ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. പക്ഷെ ഈ നിയമം വിര്‍ജീനിയയില്‍ നിലനില്‍ക്കുമോ എന്നത് ചോദ്യചിഹ്നമാണ്. ഇവിടെ അധികാരത്തിലിരിക്കുന്ന ഡമോക്രാറ്റിക് ഗവര്‍ണര്‍ റാള്നോര്തം വില്ല് വീറ്റോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
Read Moreവമ്പൻ കേക്ക് ഒരുക്കി ഫിയാനോ രണ്ടാം ജന്മദിനം ആഘോഷിച്ചു
സിൻസിയാറ്റി: ഫിയാനോ എന്ന രണ്ടു വയസുകാരിയുടെ ജന്മദിനം മൃഗശാലയിൽ ആഘോഷമാക്കി. 2017 ജനുവരി 24 ന് സിൻസിയാറ്റി മൃഗശാലയിൽ പുർണവളർച്ച എത്തുന്നതിനു മുൻപ് ജനിച്ച ഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിക്കുന്നതിന് മൃഗശാലാ അധികൃതരും പരിശീലകരും വമ്പൻ കേക്കാണ് ഒരുക്കിയത്. പൂർണ വളർച്ച എത്തുന്നതിനു മുമ്പ് ജനിച്ചു വീണ ഫിയാനൊ എന്ന ഹിപ്പൊയെ വളരെ ശ്രദ്ധയോടെയാണ് മൃഗശാല അധികൃതർ പരിപാലിച്ചിരുന്നത്. ജനിക്കുമ്പോൾ വെറും 29 പൗണ്ടു മാത്രമായിരുന്നു ഫിയാനോയുടെ തൂക്കം. സാധാരണ ഹിപ്പൊയുടെ തൂക്കം 1500 കിലോ മുതൽ 1300 കിലോ വരെയാണ്.ആയുർദൈർഘ്യം 40 മുതൽ 50 വരെ വർഷമാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ വർഷം ജീവിച്ചത് ഡോണാ എന്ന ഹിപ്പൊയാണ് (61 വർഷം). ഇന്ത്യാനയിലെ മെസ്ക്കർ പാർക്ക് മൃഗശാലയിൽ 2012 ലായിരുന്നു ഡോണായുടെ അന്ത്യം. സിൻസിയാറ്റിയിലെ ഫിയാനൊയുടെ ഭാവി സംബന്ധിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവിടെ തന്നെ തുടരണമോ, അതോ…
Read Moreനിങ്ങളുടെ ശരീരത്തിൽനിന്നും ദുർഗന്ധം വമിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക…
ഫ്ളോറിഡ: നിങ്ങളുടെ ശരീരത്തിലെ ദുർഗന്ധം മറ്റൊരാൾക്ക് അസഹനീയമായാൽ സൂക്ഷിക്കുക…. മയാമിയിൽ ജനുവരി 23 നാണ് സംഭവം. ഫ്ളോറിഡയിൽ നിന്നും വെക്കേഷൻ കഴിഞ്ഞു അമേരിക്കൻ എയർലൈൻസിൽ മിഷിഗണിലേക്ക് പുറപ്പെട്ടതായിരുന്നു യോസി ആർഡറും ഭാര്യ ജനിയും 19 മാസം പ്രായമുള്ള മകളും അടങ്ങിയ കുടുംബം. സഹയാത്രികർ ഇവരുടെ ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി വിമാനജീവനക്കാരോട് പരാതിപ്പെട്ടു. യാത്രക്കാരുടെ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതോടെ അമേരിക്കൻ എയർലൈൻസ് ജീവനക്കാർ മൂവരെയും വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. അതേസമയം ദിവസവും രാവിലെ കുളിക്കുന്ന പതിവുണ്ടെന്നും ശരീരത്തിലെ ദുർഗന്ധമല്ല, ജൂതമത വിശ്വാസികളായതുകൊണ്ടാണു തങ്ങളെ ഇറക്കിവിട്ടതെന്നുമാണ് കുടുംബം ഇതേക്കുറിച്ച് പരാതിപ്പെട്ടത്. എന്നാൽ ഇവരുടെ പരാതി അമേരിക്കൻ എയർലൈൻസ് അധികൃതർ തള്ളിക്കളഞ്ഞു. മാത്രമല്ല ഇവർക്ക് ഹോട്ടൽ സൗകര്യവും പിറ്റേ ദിവസത്തെ വിമാന ടിക്കറ്റും നൽകിയതായും അധികൃതർ പറയുന്നു. ഒടുവിൽ സംഭവം വിവാദമായപ്പോൾ അമേരിക്കൻ എയർലൈൻസിനെ പിന്തുണച്ചു ഹൂസ്റ്റൺ യൂണിവേഴ്സിറ്റി പ്രഫസർ…
Read Moreആന്റണിയുടെയും ക്ലിയോപാട്രയുടെയും ശവകുടീരം കണ്ടെത്തുന്നതിനായി ചരിത്രകാരന്മാർ കാത്തിരിക്കുന്നു
ലോക ചരിത്രത്തിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളായിരുന്നു ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര. ക്ലിയോപാട്രയെക്കുറിച്ച് ചരിത്രകാരൻമാർ കണ്ടെത്തുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട്. സൗന്ദര്യത്തിന്റെ മൂർത്തീഭാവമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ക്ലിയോപാട്രയുടെ ശവകുടീരം ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്നത് പുരാവസ്തു ശാസ്ത്രജ്ഞർക്ക് ഏറെ സങ്കടകരമായ ഒരു കാര്യമായിരുന്നു. എന്നാൽ ക്ലിയോപാട്രയുടെയും ആന്റണിയുടെയും ശവകുടീരം ഉടൻ കണ്ടെത്തുമെന്നാണ് ഈജിപ്ഷ്യൻ ചരിത്രകാരൻമാർ അവകാശപ്പെടുന്നത്. അലക്സാൻഡ്രിയയിൽനിന്ന് 30 കിലോമീറ്റർ അകലെ ടപോസിരിസ് മാഗ്ന എന്ന സ്ഥലത്താണ് ഇവരുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകർ ഇവിടെ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
Read Moreഡാർജിലിംഗ് മലനിരകളിലെ അപൂർവ ചായ; കിലോയ്ക്ക് ഒരു ലക്ഷം!
ജൈവവൈവിധ്യ സന്പന്നമാണ് ഡാർജിലിംഗിലെ മലനിരകൾ. ഈ ഹിമാലയ താഴ്വരയിലെ കാഴ്ചകൾ സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്നവയാണ്. സമുദ്രനിരപ്പിൽനിന്നും 2200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകളിൽ ഉത്പാദിപ്പിക്കുന്ന തേയില ലോകപ്രശസ്തമാണ്. വിക്ടോറിയൻ കാലത്തെ ഓർമിപ്പിക്കുന്ന കെട്ടിടങ്ങൾ നിറഞ്ഞ ടൗണിൽനിന്ന് 33 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ലോകത്തിലെ ഏറ്റവും പഴയ തേയില ഫാക്ടറികളിൽ ഒന്നു കാണാം. മകൈബരി എന്ന എസ്റ്റേറ്റിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ തേയിലപ്പൊടി ഉത്പാദിപ്പിക്കുന്ന സ്ഥലമാണിത്. സിൽവർ ടിപ്സ് ഇംപീരിയൽ എന്നാണ് ആ തേയിലപ്പൊടിയുടെ പേര്. മകൈബരി എസ്റ്റേറ്റിലെ ഒരു പ്രത്യേക ഭാഗത്ത് നട്ടുവളർത്തുന്ന തേയിലച്ചെടിയുടെ ഇല പാകമായതിനുശേഷം വെളുത്തവാവ് ദിവസം നുള്ളിയെടുത്താണ് ഈ ചായപ്പൊടി തയാറാക്കുന്നത്. കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽവരെ ഈ ചായപ്പൊടിക്ക് വില ലഭിക്കാറുണ്ട്. 1859ലാണ് മകൈബരി ഫാക്ടറി തുടങ്ങുന്നത്. ഡാർജിലിംഗിലെ ഏറ്റവും പഴയ…
Read Moreനോട്ട് മല; പുതുവർഷ ദിനത്തിൽ ചൈനീസ് കമ്പനി ജീവനക്കാർക്ക് നൽകിയത്
എല്ലാവർഷത്തേയും പോലെ തങ്ങളുടെ പുതുവർഷത്തെ വരവേൽക്കുവാനൊരുങ്ങുകയാണ് ചൈന. നിറങ്ങളും അലങ്കാരങ്ങളും എല്ലായിടത്തും അണിയിച്ചൊരുക്കി സന്തോഷം പങ്കുവയ്ക്കുവാൻ രാജ്യത്തെ ജനങ്ങൾ തയാറെടുക്കുമ്പോൾ അൽപ്പം അമ്പരപ്പ് സമ്മാനിക്കുകയാണ് ഇവിടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം. ചൈനയിലെ നാൻചാംഗിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റീൽ പ്ലാന്റ് കമ്പനി, നോട്ടുകൾ ഉപയോഗിച്ച് ചെറിയൊരു മല നിരയുടെ രൂപം സൃഷ്ടിച്ചിരിക്കുകയാണ്. തങ്ങളുടെ സ്ഥാപനത്തിലെ 5,000 ജീവനക്കാർക്ക് വർഷാവസാനം നൽകുന്ന ബോണസ് തുകയാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഏകദേശം 34 കോടി രൂപ ഉപയോഗിച്ചായിരുന്നു ഈ രൂപം അവർ നിർമിച്ചത്. എന്തായാലും കമ്പനിയുടെ ജീവനക്കാർ വളരെ സന്തോഷത്തിലാണ്. ചൈനയിൽ ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ നിരവധിയായി അരങ്ങേറിയിട്ടുണ്ട്.
Read Moreമാധ്യമപ്രവർത്തകൻ കാൽതെറ്റി വീണു; ഓടിയെത്തി എഴുന്നേൽപ്പിച്ച് രാഹുൽ ഗാന്ധി
ഒഡീഷയിൽ സന്ദർശനത്തിനിടെ കാൽതെറ്റി വീണ കാമറാമാനെ കൈപിടിച്ചുയർത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സോഷ്യൽ മീഡിയയുടെ കൈയ്യടി. രാഹുലിന്റെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ കാമറമാൻ അടിത്തെറ്റി നിലത്തുവീണു. ഉടൻ അയാളുടെ അടുത്തേക്ക് രാഹുൽ ഓടിയെത്തുകയും കൈപിടിച്ചു എഴുന്നേൽപ്പിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ ഭുവനേശ്വര്‍ വിമാനത്താവളത്തിൽ വന്നിറങ്ങിയ രാഹുൽ പുറത്തേക്ക് വരുമ്പോൾ മാധ്യമപ്രവർത്തകർ ചുറ്റുംകൂടുകയായിരുന്നു. അതിനിടെയാണ് ഒരു കാമറാമാന് പടിക്കെട്ടിൽ നിന്ന് നിലത്തേക്ക് വീണത്. ഇയാളെ പിടിച്ചുയർത്തായി പോലീസുകാരും മറ്റു മാധ്യമപ്രവർത്തകരും ഓടിയപ്പോൾ രാഹുലും ഒപ്പം ഓടി എത്തി കൈപിടിച്ചുയർത്തി. നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയോടുള്ള ബന്ധത്തിൽ രാഹുൽ ഒഡീഷയിൽ എത്തിയത്. ഒഡീഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു.
Read Moreമനുഷ്യൻ കണ്ടു പഠിക്കണം ഈ ചിന്പാൻസിയെ
ഒരു ചൂലും കൈയിലെടുത്ത് താൻ താമസിക്കുന്ന മുറിയും പരിസരവും വൃത്തിയാക്കുന്ന ഒരു ചിന്പാൻസിയാണ് ഇപ്പോൾ ഇന്റർനെറ്റിൽ താരം. ചൈനയിലെ ഷെൻയാങ്ങ് നഗരത്തിലുള്ള ഒരു മൃഗശാലയിൽനിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ദിവസവും മൃഗശാല വൃത്തിയാക്കാൻ എത്തുന്നവരുടെ പ്രവർത്തനങ്ങൾ കണ്ട് അത് അതുപോലെ ഈ പെണ് ചിന്പാൻസി അനുകരിക്കുകയായിരുന്നെന്ന് മൃഗശാല അധികൃതർ പറഞ്ഞു. തന്റെ കൂടിനു ചുറ്റും കിടക്കുന്ന കരിയിലകളും ഭക്ഷണ അവശിഷ്ടങ്ങളുമൊക്കെയാണ് ഈ ചിന്പാൻസി അടിച്ചു വാരി സമീപത്തുവച്ചിരിക്കുന്ന വെയ്സ്റ്റ് ബാസ്കറ്റിൽ ഇടുന്നത്. 18 വയസ് പ്രായമുള്ള ഈ ചിന്പാൻസി അടുത്തകാലത്താണ് ഈ വൃത്തിയാക്കൽ പരിപാടി തുടങ്ങിയത്. നാലു വയസുള്ള ഒരു കുട്ടിയുടെ ഐക്യു ഈ ചിന്പാൻസിക്കുണ്ടെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.
Read Moreലോണ്‍ നിഷേധിച്ചു; ബാങ്ക് മാനേജറെ വശീകരിക്കാൻ യുവതി ചെയ്തത്…
ബാങ്ക് ലോണ്‍ നൽകുവാൻ വിസമ്മതിച്ച ബാങ്ക് മാനേജറെ വശീകരിക്കാൻ യുവതി വസ്ത്രമുരിഞ്ഞു. റഷ്യയിലെ കസാനിലാണ് ഏറെ അമ്പരപ്പുളവാക്കിയ സംഭവം അരങ്ങേറിയത്. പുതിയൊരു കാറു വാങ്ങുവാനാണ് 20 വയസുകാരിയായ യുലിയാ കുസ്മിന ബാങ്കിലെത്തി ലോണിന് അപേക്ഷിച്ചത്. ഇതിനായി എല്ലാ രേഖകളും ഇവർ കരുതിയിരുന്നു. പക്ഷെ ലോണ്‍ നൽകാൻ ഇവർക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തിയ ബാങ്ക് മാനേജർ പണം നൽകുവാൻ വിസമ്മതിച്ചു. പിന്നീട് മാനേജരെ വശീകരിച്ച് കാര്യം സാധിക്കാൻ തീരുമാനിച്ചുറപ്പിച്ച യുലിയ മാനേജറുടെ മുൻപിൽ വച്ച് വസ്ത്രമുരിയുകയായിരുന്നു. യുവതിയുടെ പ്രവർത്തി കണ്ട് അസ്വസ്ഥനായ മാനേജർ ഇവരുടെ അടുക്കലെത്തി വസ്ത്രം ധരിപ്പിച്ചു. മാത്രമല്ല ഉടൻ തന്നെ ഇവരെ തന്റെ മുറിയിൽ നിന്നും മടക്കി അയക്കുകയും ചെയ്തു. മാനേജറുടെ മുറിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തോട് പ്രതികരിച്ച് നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്.
Read More