മോഷണ കുറ്റം ആരോപിക്കപ്പെട്ട പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ കാറിനുള്ളിലിരുന്ന കുട്ടി കൈകൾ രണ്ടും ഉയർത്തി പോലീസിനു നേർക്ക് നടന്നു വരുന്നതിന്റെ ഹൃദയഭേദകമായ രംഗം കണ്ണു നനയിക്കുന്നു. ഫ്ളോറിഡയിലാണ് സംഭവം നടന്നത്. കാർ തടഞ്ഞു നിർത്തിയാണ് പോലീസ് ഈ കുട്ടിയുടെ പിതാവിനെ പിടികൂടിയത്. രണ്ടു വയസുള്ള പെണ്‍കുട്ടിയും ഒരു വയസുള്ള ആണ്‍കുട്ടിയും ഈ കാറിനുള്ളിലുണ്ടായിരുന്നു. അച്ഛനെ പോലീസ് പിടികൂടുന്നത് കണ്ട പെണ്‍കുട്ടിയാണ് കൈകളുയർത്തി പോലീസിനു നേർക്ക് നടന്നു വന്നത്. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. തുടർന്ന് പോലീസിനെതിരെ പ്രതിഷേധ ശബ്ദമുയർന്നിരുന്നു. കുട്ടികളുടെ മുൻപിൽ വച്ച് പിതാവിനെ പിടികൂടിയത് ശരിയായില്ലെന്നായിരുന്നു ഏവരുടെയും അഭിപ്രായം. സംഭവത്തിനെപ്പറ്റി വിശദീകരണം നൽകി പോലീസും രംഗത്തെത്തിയിട്ടുണ്ട്.
Read MoreCategory: NRI
കുടിശിക കിട്ടിയില്ല; എക്സ്കവേറ്റർ ഉപയോഗിച്ച് യുവാവ് ഹോട്ടൽ ലോബി തകർത്തു
കുടിശിക തീർത്തു കിട്ടാത്തതിൽ കുപിതനായ യുവാവ് എക്സ്കവേറ്റർ ഉപയോഗിച്ച് ഹോട്ടലിന്റെ ലോബി തകർത്തു. ബ്രിട്ടനിലെ ലിവർപൂളിലാണ് സംഭവം നടന്നത്. എക്സ്കവേറ്ററുമായി നടപ്പു വഴിയിൽ കൂടി എത്തി ഹോട്ടലിന്റെ റിസപ്ഷനിലേക്കുള്ള സ്റ്റെപ്പ് കയറിയാണ് ഈ ആക്രമണം നടത്തിയത്. സംഭവം കണ്ട് അമ്പരന്ന ഹോട്ടലിലെ ജീവനക്കാർ പകച്ച് നിന്ന് ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിനു ശേഷം ഇയാൾ സ്ഥലത്തു നിന്നും കടന്നു കളഞ്ഞിരുന്നു. എക്സ്കവേറ്റർ ഉപയോഗിച്ചുള്ള പ്രതികാരത്തിൽ ഹോട്ടലിന് വലിയ രീതിയിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreകടുവയെ കൊന്ന ചിത്രം പ്രചരിച്ചു; നായാട്ട് സംഘം പിടിയിൽ
ചോരയൊലിപ്പിച്ച് നിലത്തു കിടക്കുന്ന കടുവയുടെ മുകളിൽ ഇരുന്ന് അതിന്റെ മുഖത്തിടിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ നായാട്ടു സംഘം പിടിയിൽ. തായ്ലൻഡിലാണ് സംഭവം. ചോരയൊലിച്ചു കിടക്കുന്ന ഈ കടുവയ്ക്ക് ജീവനുണ്ടോയെന്ന് വ്യക്തമല്ല. ഒരാൾ കടുവയുടെ ശരീരത്തിൽ കയറിയിരുന്ന് അതിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ഇടിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് സംഭവം ശ്രദ്ധിൽപ്പെട്ട പോലീസ് ഇവിരെ പിടികൂടുകയായിരുന്നു. ഏകദേശം മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിൽ തായ്ലൻഡ്, മലേഷ്യ ഉൾപ്പടെ നാല് രാജ്യങ്ങളിൽ അനധികൃതമായി നായാട്ട് നടത്തുന്ന സംഘത്തെയാണ് പിടികൂടിയത്. ഇവർ വിയറ്റ്നാം സ്വദേശികളാണ്. ഇവരെ പിടികൂടുമ്പോൾ കാറിനുള്ളിൽ നിന്നും ഒരു കടുവയുടെ പൂർണ അസ്ഥികൂടവും പോലീസിനു ലഭിച്ചിരുന്നു. സംഭവം വലിയ മാധ്യമശ്രദ്ധ നേടിയതിനെ തുടർന്ന് ഇവർക്കെതിരെ വലിയ പ്രതിഷേധ സ്വരമാണ് ഉയർന്നത്. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് ഏവരുടെയും അഭിപ്രായം.
Read Moreമരുന്ന് കുത്തി വച്ച് കറുത്ത നിറമായി; ഇനി വേണ്ടത് കറുത്ത കുഞ്ഞിനെ
ത്വക്കിന്റെ നിറം കറുപ്പായി മാറുവാൻ മരുന്ന് കുത്തിവച്ച് ജീവിക്കുന്ന ദമ്പതികൾ തങ്ങൾക്ക് കറുത്ത നിറമുള്ള കുട്ടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജർമൻ സ്വദേശിയായ മോഡൽ മാർട്ടീന ബിഗ്, ഭർത്താവ് മൈക്കൽ യുർവനുമാണ് കറുത്ത വർഗക്കാരായി മാറുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നത്. ത്വക്കിന്റെ നിറം കറുപ്പായി മാറുന്നതിന് സിന്തറ്റിക് ഹോർമോണായ മെലാനോടാനാണ് ഇവർ ഉപയോഗിക്കുന്നത്. ദീർഘനാളുകളായി ഇവർ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. ഇതിനെ തുടർന്ന് മാർട്ടീന ബിഗിന്റെ ത്വക്ക് പൂർണമായും കറുത്ത നിലയിലാണ്. തങ്ങൾക്ക് ജനിക്കുന്ന കുട്ടികൾ കറുത്ത നിറമുള്ളവരാകുമെന്ന് ഡോക്ടർമാർ അറിയിച്ചതായി “ദിസ് മോണിംഗ്’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ദമ്പതികൾ അറിയിച്ചത്. എന്നാൽ ഈ വാദങ്ങൾക്ക് കഴമ്പില്ലെന്നാണ് പരിപാടിയുടെ പ്രേക്ഷകർ ട്വീറ്ററിലൂടെ അഭിപ്രായപ്പെടുന്നത്. കാരണം ഡിഎൻഎ പ്രകാരം അവർക്ക് ജനിക്കുന്ന കുട്ടിക്ക് വെളുത്ത നിറമായിരിക്കുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ജനിക്കുന്ന കുട്ടി കറുത്തതല്ലെങ്കിലും ജനിതകപരമായി കുട്ടിയുടെ നിറം കറുത്തതാക്കാൻ ശ്രമിക്കുമെന്നും…
Read Moreഅന്പോ… ഇതെന്തൊരു ഹെയർ സ്റ്റൈൽ
ഭംഗിയായി ചീകി ഒതുക്കി വച്ചിരിക്കുന്ന തലമുടി സ്ത്രീകൾക്ക് ഒരു അലങ്കാരമാണ്. ഈ തലമുടിയിൽ തന്റെ കരവിരുത് പ്രകടമാക്കി ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ലെയ്റ്റിറ്റിയ കൈ എന്ന വെസ്റ്റ് ആഫ്രിക്കൻ യുവതി. മനുഷ്യരെയും മൃഗങ്ങളെയും വാദ്യോപകരണങ്ങളെയും എന്തിന് ചെറിയൊരു സൈക്കിൾപോലും തന്റെ മുടികൊണ്ട് നെയ്തെടുത്തിരിക്കുകയാണ് ഈ ഇരുപത്തിരണ്ട്കാരി. നീണ്ട മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സ്വന്തം തലയിൽ പല രൂപങ്ങൾ കൈ വിരിയിച്ചെടുക്കുന്നത്. തന്റെ ചുരുളൻ മുടി തികയാതെ വരുന്പോൾ കൃത്രിമ മുടിയും കന്പിളിയും നൂലുമൊക്കെ ഉപയോഗിക്കും. പിന്നിയ മുടിക്കിടയിൽ നൂൽക്കന്പികൾ തിരുകിയാണ് പല രൂപങ്ങൾ ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് നേട്ടമെന്നു ചോദിച്ചാൽ കൈ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണിച്ചു തരും. ആയിരക്കണക്കിന് ആളുകളാണ് കൈയുടെ തലമുടിയിലെ കല കാണാൻ അവളെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. കോളനി വത്കരണത്തിനു മുന്‍പ് ആഫ്രിക്കയിലെ ഗോത്രവർഗങ്ങളിൽപ്പെട്ട ആളുകൾ പിന്തുടർന്ന ഹെയർ സ്റ്റൈലുകളാണ് തനിക്ക് പ്രചോദനകരമായതെന്ന്…
Read Moreജർമനിയിൽ സൈബീരിയൻ തണുപ്പ്
ബർലിൻ :പുതുവർഷത്തിന്റെ ആരംഭത്തിൽ തന്നെ ശൈത്യം കടുത്തുവെങ്കിലും ഇപ്പോൾ ജർമനി ഉൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങളിൽ സൈബീരിയൻ തണുപ്പിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ രണ്ടു ആഴ്ചകളായി ആൽപ്സ് പർവത നിരകൾക്ക് ചുറ്റുമുള്ള രാജ്യങ്ങളിൽ കനത്ത മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി താപനിലയും ആയിരുന്നു. മഞ്ഞ് മലകൾ ഇടിഞ്ഞു ഏതാണ്ട് പന്ത്രണ്ടോളം പേര് മരിക്കുകയും ചെയ്തു. ജർമനിയിലെ ബവേരിയ മേഖല മുഴുവൻ മഞ്ഞിനടി യിലാണ്. കാലാവസ്ഥ 20 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. ഇപ്പോൾ സൈബീരിയൻ തണുപ്പിലേക്ക് പതിയെ നടന്നു അടുക്കുക ആണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സ്കീയിങ്ങിന് പോയ ആയിരക്കണക്കിന് ആളുകൾ ഹിമപരപ്പിൽ പെട്ടു പോയിരുന്നെങ്കിലും അവരെ എല്ലാം രക്ഷ പെടുത്തിയിരുന്നു. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ വീണു കിടക്കുന്ന മഞ്ഞ് പാളികൾ ഇപ്പോഴും മാറ്റാൻ സാധിക്കാതെ കിടക്കുകയാണ്. അന്തരീക്ഷ താപനില വാരാന്ത്യത്തിൽ മൈനസ് ഇരുപത് മുതൽ 25 ഡിഗ്രി വരെ ഉണ്ടാകും…
Read Moreഅപകടവും, വെല്ലുവിളികളും, സമ്മര്‍ദ്ദങ്ങളും ഏറെ! ജൊവീന ജോയി ഇല്ലിനോയിയിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍
ഷിക്കാഗോ: ചിക്കാഗോയുടെ പ്രാന്തപ്രദേശമായ കരോള്‍സ്ട്രീം വില്ലേജ് പോലീസ് ഫോഴ്സില്‍ ഇനിമുതല്‍ ഒരു മലയാളി വനിതാ സാന്നിധ്യം. ഡെസ്പ്ലെയിന്‍സിലുള്ള കടിയംപള്ളി ജോയി വെറോനിക്കാ ദമ്പതികളുടെ പുത്രി ജൊവീനാ ജോയിയാണ് ഇല്ലിനോയിയിലെ തന്നെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍ എന്ന ഖ്യാദിക്ക് അര്‍ഹയായത്. സ്ഥിരീകരിച്ച വാര്‍ത്തകളുടെ അഭാവത്തില്‍ അമേരിക്കയിലെ തന്നെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസറാകാം ഒരുപക്ഷെ ജൊവിനോയുടെ നിയമനം. അപകടവും, വെല്ലുവിളികളും, സമ്മര്‍ദ്ദങ്ങളും ഏറെയുണ്ടെങ്കിലും അമേരിക്കയില്‍ പോലീസ് ഓഫീസര്‍ പദവിക്ക് സമൂഹത്തില്‍ ഉയര്‍ന്ന മാന്യത കല്‍പ്പിച്ചിട്ടുള്ളതും, മികച്ച വേതനവും സേവന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. അപകടഭീതി തന്നെയാകാം ഇന്ത്യന്‍ വംശജരെ അമേരിക്കന്‍ സൈന്യത്തിലും, പോലീസ് ഫോഴ്സിലും സേവനം ചെയ്യാന്‍ നിരുത്സാഹപ്പെടുത്തുന്ന പ്രധാന ഘടകം. മൂന്നുമാസത്തെ തീവ്ര പരിശീലനത്തിനുശേഷം 2018 ഡിസംബര്‍ 21നാണ് ജൊവീനാ ജോയി കരോള്‍സ്ട്രിം പോലീസ് സ്റ്റേഷനില്‍ ചുമതലയേറ്റുടുത്തത്. രണ്ടു വര്‍ഷത്തിലധികം പാര്‍ക്ക് റിഡ്ജ്, മോര്‍ട്ടന്‍ഗ്രോവ്…
Read Moreവിശന്നാൽ കണ്ണുകാണില്ല..! ഇണയെ അകത്താക്കി ആൺകടുവ
വിശന്നു വലഞ്ഞ ആണ് കടുവ പെണ്‍കടുവയെ ഭക്ഷണമാക്കി. മധ്യപ്രദേശിലെ കാനാ നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. സ്വന്തം വിഭാഗത്തിൽപ്പെടുന്ന ജീവികളെ മൃഗങ്ങൾ ഭക്ഷണമാക്കുന്നത് വളരെ അപൂർവമായ സംഭവമാണ്. പാർക്കിലെ ജീവനക്കാരാണ് പെണ്‍കടുവയുടെ ശരീരം കണ്ടെത്തിയത്. സാധാരണ പെണ്‍കടുവകൾ പരസ്പരം പോരടിക്കാറുണ്ടെങ്കിലും ആണ്‍കടുവകൾ ഇത്തരത്തിൽ പെരുമാറുന്നത് അപൂർവമാണെന്ന് പാർക്കിന്റെ ഫീൽഡ് ഡയറക്ടർ കെ. കൃഷ്ണമൂർത്തി പറഞ്ഞു. കടുവയെ കൊന്നതിന്റെ കാരണം വിശപ്പാണെന്ന് വിശ്വസിക്കുവാൻ പറ്റില്ലെന്നും കടുവകളുടെ എണ്ണം കൂടിയത് കാരണമുള്ള വഴക്കായിരിക്കും ഇതിനു കാരണമെന്ന് കൃഷ്ണ മൂർത്തി പറയുന്നു. കടുവയുടെ തലയോട്ടിയും കാലുകളും കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
Read Moreപ്രിസംപ്സ്കറ്റ് നദിയിലെ അത്ഭുത പ്രതിഭാസം കണ്ട് അമ്പരന്ന് ലോകം
അമേരിക്കയിലെ മെയ്നിലെ വെസ്റ്റ്ബ്രൂക്കിൽ കൂടിയൊഴുകുന്ന പ്രിസംപ്സ്കറ്റ് നദിയിലെ അത്ഭുത പ്രതിഭാസം കണ്ട് അന്പരന്ന് ലോകം. നദിയുടെ മധ്യഭാഗത്തായി രൂപം കൊണ്ട ഭീമൻ ഐസ് കട്ടകൾ വൃത്താകൃതിയിൽ കറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. അമേരിക്കയിൽ ഇതിനു മുൻപും നദിയിൽ വൃത്താകൃതിയിൽ ഐസ് കട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ അതിനെല്ലാം 20 മുതൽ 30 അടി മാത്രമാണ് വലിപ്പമുണ്ടായിരുന്നത്. എന്നാൽ പ്രിസംപ്സ്കറ്റ് നദിയിലെ ഈ പ്രതിഭാസത്തിന് ഏകദേശം 100 അടിയിലേറെ വലിപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പ്രതിഭാസത്തിനു പിന്നിലെ രഹസ്യം ഇതുവരെയും കണ്ടെത്തുവാനായിട്ടില്ല. നദിയിലെ വെള്ളത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിന്റെ കാരണമെന്നാണ് സംഭവത്തെ കുറിച്ച് കുറച്ചു വിദഗ്ദർ നൽകുന്ന വിശദീകരണം.
Read Moreവെറും 81 രൂപയ്ക്ക് വീടു സ്വന്തമാക്കാം; ഇറ്റലിക്കു പോരേ..!
വെറും ഒരു യൂറോ(81 രൂപ) കൊടുത്താൽ ഒരു വീട് സ്വന്തമാക്കാം. സംഭവം നമ്മുടെ നാട്ടിലൊന്നുമല്ല-അങ്ങ് ഇറ്റലിയിലാണ്. ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ മലനിരകളിലുള്ള പുരാതന പാർപ്പിടങ്ങളാണ് ഒരു യൂറോയ്ക്ക് ഇവിടത്തെ തദ്ദേശ ഭരണകൂടം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ജനസംഖ്യ തീർത്തും കുറഞ്ഞിരിക്കുന്ന ഈ പ്രദേശത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വീടു വിൽപ്പന. വീടിന്റെ വിലയായി ഒരു യൂറോ നൽകിയാൽ മതിയെങ്കിലും വേറെ കുറച്ചു ചെലവുകൾ വാങ്ങുന്നയാൾക്ക് ഉണ്ടാകും. ഈ പ്രദേശത്തുള്ള കെട്ടിടങ്ങൾ മിക്കവയും വളരെ പഴക്കം ചെന്നവയാണ്. അവ തദ്ദേശ ഭരണകൂടംതന്നെ നന്നാക്കി കൊടുക്കും. എന്നാൽ വീടു വാങ്ങുന്നവർ അടുത്ത മൂന്നുവർഷംകൊണ്ട് ഇതിനായി ഏകദേശം 12 ലക്ഷം രൂപ അടയ്ക്കണം. പോരാത്തതിന് സെക്യൂരിറ്റി ഫണ്ടായി നാലു ലക്ഷം രൂപയും നൽകണം. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ തുക തിരികെ നൽകും.
Read More