വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽനിന്നു പുതിയ സസ്യത്തെ കണ്ടെത്തി മലയാളി ഗവേഷകസംഘം. നാഗാലാൻഡിലെ ഫെക്ക് ജില്ലയിൽനിന്നുമാണ് ഗ്ലോബ കാഞ്ചിഗാന്ധി എന്ന ചെടി കണ്ടെത്തിയത്. സിഞ്ചിബറേസിയ കുടുംബത്തിലാണ് പുതിയ സസ്യം ഉൾപ്പെടുന്നത്. അമേരിക്കയിലെ ഹാർവഡ് യൂണിവേഴ്സിറ്റിയിലെ സീനിയർ നോമൻക്ലേച്ചർ രജിസ്ട്രാർ കാഞ്ചി എൻ. ഗാന്ധിയോടുള്ള ബഹുമാന സൂചകമായാണ് ഈ സസ്യത്തിനു ഗ്ലോബ കാഞ്ചിഗാന്ധി എന്ന പേരു നല്കിയത്. അന്തർദേശീയ പ്രസിദ്ധീകരണമായ ‘തായ്വാനിയ’യിലാണ് പുതിയ സസ്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ആൽഫ്രഡ്ജോ, കാലിക്കട്ട് സർവകലാശാലാ ബോട്ടണി പ്രഫസർ ഡോ. എം. സാബു, കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ഇ. സനോജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വി.പി. തോമസ് എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.
Read MoreCategory: NRI
കാണാതായ വളർത്തു പൂച്ചയ്ക്കു വേണ്ടി തെരഞ്ഞു; കണ്ടെത്തിയത് ഭീമൻ മുതലയെ
കാണാതായ വളർത്തു പൂച്ചയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെ കണ്ടെത്തിയത് ഭീമൻ മുതലയെ. മിസിസിപ്പിയിലാണ് ഏറെ അമ്പരപ്പുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ബ്രൂക്ക് സ്നോ എന്നയാളും വളർത്തുമകളുമാണ് കാണാതായ പൂച്ചയ്ക്കു വേണ്ടി തെരഞ്ഞത്. തെരച്ചിലിനൊടുവിൽ ഇവർ വീടിനു മുൻപിലുള്ള റോഡിലുള്ള അഴുക്കുചാലിൽ നിന്നും ഒരു മുതലയെ കണ്ടെത്തുകയായിരുന്നു. ആദ്യം കണ്ടപ്പോൾ എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും അൽപ്പ സമയമെടുത്താണ് അത് ഒരു മുതലയാണെന്ന് മനസിലാക്കിയതെന്നും ബ്രൂക്ക് സ്നോ പറഞ്ഞു. പിന്നീട് മുതലയുടെ ചിത്രം പകർത്തിയ ബ്രൂക്ക് സമീപവാസികളോട് സംഭവത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. മാത്രമല്ല ആനിമൽ കണ്ട്രോൾ അധികൃതരെയും വിവരം ധരിപ്പിച്ചു. ഏകദേശം നാല് മീറ്ററിലേറെ നീളമുള്ള മുതലയായിരുന്നു അത്. അഴുക്കു ചാലിൽ നിന്നും മുതലയെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read Moreവീട്ടിലേക്കുള്ള വഴി ചോദിക്കാൻ നാണക്കേട്; കൗമാരക്കാരൻ സിംഗപ്പൂർ നഗരത്തിൽ അലഞ്ഞത് 10 ദിവസം
അപരിചിതമായ സ്ഥലത്തെത്തിയാൽ അവിടെയുള്ളവരോട് വഴി ചോദിച്ച് മനസിലാക്കുന്നതിൽ അസ്വഭാവികതയൊന്നുമില്ല. എന്നാൽ നാണക്കേട് ഭയന്ന് ആരോടും വഴി ചോദിക്കാതിരുന്ന ഒരു കൗമാരക്കാരന്റെ അനുഭവമാണ് ഏറെ അമ്പരപ്പുളവാക്കുന്നത്. മലേഷ്യ സ്വദേശിയായ ഹാംഗ് ഡാമിംഗ് എന്ന 18കാരനാണ് താൻ താമസിക്കുന്ന കെട്ടിടത്തിലേക്കുള്ള വഴിയറിയാതെ സിംഗപ്പൂർ നഗരത്തിൽ 10 ദിവസങ്ങൾ കറങ്ങി നടന്നത്. ജോലി തേടി കഴിഞ്ഞ മാസമാണ് ഹാംഗ് മലേഷ്യയിൽ നിന്നും സിംഗപ്പൂരിലെത്തിയത്. ഹാംഗ് ഒരു സുഹൃത്തിനൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. സുഹൃത്ത് മറ്റൊരു സ്ഥലത്തു പോകുന്നതിനു മുൻപായി ഭക്ഷണം വാങ്ങിക്കുവാൻ ഹാംഗിന് പണം നൽകിയിരുന്നു. അദ്ദേഹം പോയി കഴിഞ്ഞ് ഭക്ഷണം വാങ്ങുവാനായി അടുത്തുള്ള ഭക്ഷണശാലയിൽ ഹാംഗ് പോയി. എന്നാൽ തിരികെ മുറിയിലേക്കു പോകുവാൻ ഇറങ്ങിയപ്പോഴാണ് ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന് അറിയാതെ ഹാംഗ് കുഴങ്ങിയത്. എവിടെ നോക്കിയാലും ഒരു പോലുള്ള കെട്ടിടങ്ങളും വഴികളും അതായിരുന്നു ഹാംഗിൽ സംശയമുണ്ടാക്കിയത്. ഹാംഗ് പണവും പാസ്പോർട്ടും മൊബൈൽ…
Read Moreമുതലയുടെ സംസ്ക്കാര ചടങ്ങിന് പങ്കെടുത്തത് 500 പേർ; ക്ഷേത്രവും നിർമിക്കാനൊരുങ്ങി ഗ്രാമവാസികൾ
കുളത്തിൽ ചത്തു പൊങ്ങിയ മുതലയെ അടക്കം ചെയ്യാൻ ഒത്തു കൂടിയത് 500 ഗ്രാമവാസികൾ. ചത്തീസ്ഗഡിലെ ബെമെത്ര ജില്ലയിലെ ബാവമൊഹാത്ര ഗ്രാമത്തിലാണ് സംഭവം. ദൈവത്തിന്റെ അവതാരമായാണ് ഗ്രാമവാസികൾ ഈ മുതലയെ കണ്ടിരുന്നത്. ഏകദേശം 130 വയസ് കണക്കാക്കപ്പെടുന്ന ഈ മുതലയെ ഗംഗാരം എന്നാണ് ഗ്രാമവാസികൾ വിളിച്ചിരുന്നത്. ആചാരപരമായ ചടങ്ങുകൾക്കു ശേഷമാണ് ഗ്രാമവാസികൾ മുതലയുടെ സംസ്ക്കാരം നടത്തിയത്. മുതല കിടന്നിരുന്ന കുളത്തിലാണ് ഗ്രാമവാസികളെല്ലാം കുളിച്ചിരുന്നത്. ആരെയും ഉപദ്രവിക്കുവാൻ മുതല ശ്രമിച്ചിരുന്നില്ലെന്നും കുട്ടികൾക്കു പോലും ഗംഗാരം പ്രിയപ്പെട്ടവനായിരുന്നുവെന്നും എല്ലാവരും ദൈവത്തിന്റെ അവതാരമായാണ് ഗംഗാരാമിനെ കണ്ടിരുന്നതെന്നും ഗ്രാമവാസികളിലൊരാൾ പറഞ്ഞു. ഗ്രാമവാസികൾ നൽകുന്ന അരിയും മറ്റ് ഭക്ഷണങ്ങളുമാണ് ഗംഗാരം കഴിച്ചിരുന്നത്. ആരെങ്കിലും കുളത്തിൽ നീന്താൻ ഇറങ്ങിയാൽ ഗംഗാരം കുളത്തിന്റെ ഒരു വശത്തേക്കു മാറി കിടക്കുമായിരുന്നു. 250 കിലോഗ്രാം ഭാരമുണ്ടായിരുന്ന മുതലയെ സംസ്ക്കരിക്കുവാൻ വനംവകുപ്പ് അധികൃതർ ഗ്രാമവാസികൾക്ക് അനുമതി നൽകിയിരുന്നു. ഗംഗാരാമിന്റെ ഓർമയ്ക്ക് ക്ഷേത്രം നിർമിക്കുവാനുള്ള…
Read Moreപരസ്യ ബോർഡിൽ ഒന്നരമണിക്കൂർ പ്രദർശിപ്പിച്ചത് അശ്ലീല വീഡിയോ
തിരക്കേറിയ റോഡിനു സമീപം സ്ഥാപിച്ചിരുന്ന ഭീമൻ പരസ്യബോർഡിൽ അബദ്ധം സംഭവിച്ച് പ്രദർശിപ്പിച്ചത് അശ്ലീല വീഡിയോ. ചൈനയിലെ ജിയാംഗ്സു സിറ്റിയിലെ ലിയാംഗിലാണ് ഏറെ അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സമീപമുള്ള ഒരു സ്ഥാപനത്തിന്റെ പരസ്യം പ്രദർശിപ്പിച്ചിരുന്ന സ്ക്രീൻ ആയിരുന്നു ഇത്. വിശ്രമ സമയത്ത് സ്ഥാപനത്തിലെ ജീവനക്കാരിലൊരാൾ അശ്ലീല വീഡിയോ കണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇയാൾ കണ്ട അശ്ലീല വീഡിയോ മുഴുവൻ പരസ്യബോർഡിൽ പ്രദർശിക്കുകയായിരുന്നു. സംഭവം കണ്ട് അമ്പരന്ന യാത്രികർ പരസ്യബോർഡിലെ ലീലാവിലാസങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂർ ഈ അശ്ലീല വീഡിയോ പരസ്യ ബോർഡിൽ പ്രദർശനം നടത്തി. തുടർന്ന് സംഭവത്തെക്കുറിച്ച് അറിഞ്ഞ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരൻ ഇയാളെ വിളിക്കുകയും വീഡിയോ നിർത്തുവാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഭവങ്ങൾക്ക് വിരാമമായത്.
Read Moreകോടീശ്വര ഭാര്യയെ കാണാനില്ല; തട്ടിക്കൊണ്ടുപോയവരുടെ ആവശ്യം…
ഒസ്ലൊ: നോർവീജിയൻ ശതകോടീശ്വരന്റെ ഭാര്യയെ വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ശതകോടീശ്വരനും ഊർജ, റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ ടോം ഹേഗന്റെ ഭാര്യ അന്നെ എലിസബത്ത് ഫാൽകെവിക് ഹേഗനെയാണ് (68) തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഒക്ടോബർ 31 ന് ആണ് അന്നെ എലിസബത്തിനെ നോർവെയുടെ തലസ്ഥാനമായ ഓസ്ലോയ്ക്കു സമീപമുള്ള വസതിയിൽനിന്നും കാണാതാകുന്നത്. എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിലും ഇവരെ പോലീസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോയവർ ഇതിനിടെ മോചനദ്രവ്യമായി ഒരു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഈ തുക ക്രിപ്റ്റോ കറൻസിയിൽ നൽകണമെന്നാണ് ഇവരുടെ ആവശ്യം. നോർവെയിലെ കോടീശ്വരൻമാരിൽ പ്രമുഖനായ ടോം ഹേഗന്റെ ആസ്തി ഏകദേശം 174 ദശലക്ഷം യൂറോയാണ്. അടുത്തിടെ പുറത്തിറങ്ങിയ കണക്കുകൾ പ്രകാരം രാജ്യത്തെ കോടിശ്വരൻമാരിൽ 172 ാം സ്ഥാനത്താണ് ടോം ഹേഗൻ.
Read Moreപഞ്ചാബിലെ ഡ്രൈവറില്ലാ സോളാർ ബസ്; വില വെറും ആറുലക്ഷം രൂപ
ഒരു കാറിനുതന്നെ ഈ വില വരുന്പോൾ എങ്ങനെ ഒരു ബസ് ലഭിക്കും! ഇതിന് ഉത്തരം പറയുന്നത് പഞ്ചാബിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്. ഇവരാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന, ഡ്രൈവർ ഇല്ലാത്ത സ്മാർട്ട് ബസ് വികസിപ്പിച്ചത്. പഞ്ചാബിൽ നടന്നുവരുന്ന 106-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിലാണ് ഈ വാഹനം പ്രദർശിപ്പിച്ചിരിക്കുന്നത്. മലിനീകരണമില്ലാത്ത ഈ വാഹനത്തിന് ആറു ലക്ഷം രൂപ മാത്രമാണ് വില വരുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോർ ആണ് വാഹനത്തിന്റെ കരുത്ത്. 12 മാസത്തെ പരിശ്രമത്തിന്റെ ഫലമായ ഈ ബസിന്റെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഒരു തവണ ചാർജ് ചെയ്താൽ 10 മുതൽ 30 പേർക്കു വരെ 70 കിലോമീറ്റർ ദൂരം യാത്ര ചെയ്യാനാകുമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു. കൂടാതെ യാത്രയ്ക്ക് ജിപിഎസ്, ബ്ലൂടൂത്ത് എന്നിവ ബസ് ഉപയോഗിക്കുന്നുണ്ട്. 10 മീറ്റർ ചുറ്റളവിൽ നിന്ന് ബസ് നിയന്ത്രിക്കാനുമാകും.…
Read More‘ട്യൂണ രാജാവ്’ ട്യൂണയ്ക്കു മുടക്കിയത് 31 ലക്ഷം ഡോളർ!
പുതുവത്സരത്തോട് അനുബന്ധിച്ചു ടോക്കിയോയിലെ മത്സ്യമാർക്കറ്റിൽ നടന്ന ലേലത്തിൻ ഭീമൻ ട്യൂണ വിറ്റുപോയത് 31 ലക്ഷം ഡോളറിന്. സുഷി മത്സ്യവിഭവം വിൽക്കുന്നറസ്റ്ററന്റുകൾ നടത്തി പ്രസിദ്ധ നായ കിയോഷി കിമുറയാണ് വാങ്ങിയത്. എല്ലാ വർഷവും ലേലത്തിൽ പങ്കെടുത്ത് ഏറ്റവും വലിയ ട്യൂണയെ വാങ്ങുന്ന ഇദ്ദേഹം ‘ട്യൂണ രാജാവ്’ എന്നാണറിയപ്പെടുന്നത്. ബ്ലൂഫിൻ ഇനത്തിൽപ്പെട്ട ട്യൂ ണയ്ക്ക് 278 കിലോ തൂക്കമുണ്ട്. സാധാരണ 60,000 ഡോളർവരെ ഇതിനു വില ലഭിക്കാം. വംശനാശഭീഷണി നേരിടുന്ന ഈ മത്സ്യ ത്തിന്റെ ലഭ്യത ഇപ്പോൾ കുറവാണ്. 2013ലെ പുതുവത്സരത്തിലെ ലേലത്തിൽ കിമുറ ടൂണ വാങ്ങിയത് 14 ലക്ഷം ഡോളറിനായിരുന്നു.
Read Moreചുറ്റികയും ഉളിയും ഉപയോഗിച്ച് പിളർത്തിയത് ഭീമൻ പാറ; സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹം
ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ച് ഭീമൻ പാറ രണ്ടായി പിളർക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. തമിഴ്നാട്ടിലാണ് സംഭവം. രണ്ടായി പിളർന്നിരിക്കുന്ന ഒരു പാറയിൽ ചുറ്റികയും ഉളിയും ഉപയോഗിച്ച് ഒരാൾ അടിക്കുന്നതാണ് വീഡിയോയിൽ ആദ്യം. ഇദ്ദേഹത്തിനു ചുറ്റും മൂന്നു പേർ ഉണ്ട്. എല്ലാവരും മാറി മാറി ചുറ്റിക കൊണ്ട് ശക്തിയായി അടിച്ചു കഴിയുമ്പോൾ പാറ പിളർന്ന് ഇരുവശത്തേക്കും മറിഞ്ഞു വീഴുകയായിരുന്നു. ഏകദേശം 40 അടി ഉയരമുള്ള പാറയായിരുന്നു ഇത്. സോഷ്യൽമീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഇവരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചാണ് കമന്റുകളേറയും ഉയരുന്നത്.
Read Moreലക്ഷങ്ങൾ മുടക്കി വിവാഹ സത്ക്കാരം കേറ്ററിംഗ് കമ്പനിയെ ഏൽപ്പിച്ചു; വധുവിനും വരനും കിട്ടിയത് എട്ടിന്റെ പണി
വിവാഹസത്ക്കാരത്തിനായി ലക്ഷങ്ങൾ ചിലവഴിച്ച ദമ്പതികൾക്ക് കേറ്ററിംഗ് കമ്പനി നൽകിയത് എട്ടിന്റെ പണി. ഫിലിപ്പീൻസ് സ്വദേശികളായ ദമ്പതികളുടെ വിവാഹത്തിനിടയിലാണ് ഏവരെയും സങ്കടത്തിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. ഷൈൻ തമയോയും ജോണ് ചെനും തമ്മിലുള്ള വിവാഹത്തിന് സത്ക്കാരം നടത്തുവാനായി 5 ലക്ഷം രൂപ ഒരു കാറ്ററിംഗ് കമ്പനിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം വിരുന്നിനെത്തിയ ദമ്പതികൾക്കായി ഭക്ഷണമൊന്നും എത്തിയിരുന്നില്ല. കാറ്ററിംഗ് കമ്പനിയുമായി ബന്ധപ്പെടുവാൻ ഇവർ ശ്രമിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. സമയോചിതമായി ഇടപെട്ട ഇവരുടെ സുഹൃത്തുക്കൾ അടുത്തുള്ള റസ്റ്റൊറന്റിൽ നിന്നും ഭക്ഷണമെത്തിച്ച് അതിഥികൾക്ക് നൽകി. എന്നാൽ വേദിയിലിരുന്ന കേക്ക് മുറിച്ച് പരസ്പരം നൽകി ദാമ്പത്യ ജീവിതം ആരംഭിക്കുവാനായി വധുവും വരനും വധുവും കേക്ക് മുറിച്ചപ്പോൾ അവരെ കാത്തിരുന്നത് അതിലും വലിയ ദുരന്തമായിരുന്നു. കാരണം കേക്കിനു പകരം വേദിയിലിരുന്നത് തെർമോക്കോളാണ്. എല്ലാം കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞ വധുവിനെ ആശ്വസിപ്പിക്കുവാൻ വരൻ പാടുപെട്ടതും അതിഥികളെ…
Read More