02-4492700- ഈ ​ന​ന്പ​റി​നെ ക​രു​തി​യി​രി​ക്കൂ; പ്ര​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

അ​ബു​ദാ​ബി: ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രേ പ്ര​വാ​സി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പു​മാ​യി യു​എ​ഇ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. എം​ബ​സി​യു​ടെ പേ​രി​ൽ ചി​ല ത​ട്ടി​പ്പു​കാ​ർ ഫോ​ണ്‍ ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ത​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ന്ദേ​ശം എം​ബ​സി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു. 02-4492700 എ​ന്ന ന​ന്പ​രി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടേ​തെ​ന്ന പേ​രി​ൽ ഫോ​ണ്‍ വി​ളി​ക്കു​ന്ന​താ​യാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും പ​ണം കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ എം​ബ​സി ഫോ​ണ്‍ ചെ​യ്യാ​റി​ല്ലെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ഫോ​ണ്‍ വി​ളി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും വി​ളി​ക​ൾ സം​ബ​ന്ധി​ച്ച് എം​ബ​സി​യെ അ​റി​യി​ക്ക​ണ​മെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു. പ​രാ​തി​ക​ൾ അ​റി​യി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും എം​ബ​സി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

പടക്കം വാങ്ങണമെങ്കിൽ ഐഡി കാർഡ് വേണം

ബെ​​​യ്ജിം​​​ഗ്: തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് കാ​​​ണി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ പ​​​ട​​​ക്കം വി​​​ൽ​​​ക്കാ​​​വൂ എ​​​ന്നു ബെ​​​യ്ജിം​​​ഗ് അ​​​ധി​​​കൃ​​​ത​​​ർ ക​​​ട​​​യു​​​ട​​​മ​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യം ചൈ​​​നീ​​​സ് പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി പ​​​ട​​​ക്കം വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു പു​​​തി​​​യ നി​​​ബ​​​ന്ധ​​​ന ബാ​​​ധ​​​ക​​​മാ​​​ണ്. ബെ​​​യ്ജിം​​​ഗി​​​ലെ പ​​​ട​​​ക്ക​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം 80ൽ​​​നി​​​ന്ന് 30 ആ​​​യി കു​​​റ​​​ച്ചു. ജ​​​നു​​​വ​​​രി 30​​​ മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്പ​​​തു​​​വ​​​രെ മാ​​​ത്ര​​​മേ പ​​​ട​​​ക്കം വി​​​ൽ​​​ക്കാ​​​വൂ എ​​​ന്നും നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്തെ​​​ങ്കി​​​ലും അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​യാ​​​ൽ ഐ​​​ഡി കാ​​​ർ​​​ഡി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ വ​​​ച്ച് വാ​​​ങ്ങി​​​യ​​​യാ​​​ളെ അ​​​റ​​​സ്റ്റു ചെ​​​യ്ത് ശി​​​ക്ഷി​​​ക്കു​​​മെ​​​ന്നു ചൈ​​​നാ ഡെ​​​യി​​​ലി റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​വു​മെ​ന്ന​തി​നാ​ൽ വ​സ​ന്തോ​ത്സ​വകാ​ല​ത്ത് മി​ക്ക ചൈ​നീ​സ് ന​ഗ​ര​ങ്ങ​ളും വെ​ടി​ക്കെ​ട്ട് നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ഒരുമണിക്കൂര്‍ കെട്ടിപ്പിക്കും; 6000 രൂപ നല്‍കണം

എ​ന്താ​ണോ നി​ങ്ങ​ൾ​ക്ക് ചെ​യ്യാ​ൻ ഇ​ഷ്ടം അ​തു ചെ​യ്യു​ക-​ഈ വാ​ച​ക​മാ​ണ് മാ​രി എ​ന്ന അ​മേ​രി​ക്ക​ക്കാ​രി​യു​ടെ ജീ​വി​തം​ത​ന്നെ മാ​റ്റി മ​റി​ച്ച​ത്. ജീ​വി​ത​ത്തി​ൽ എ​ന്തു പ്രഫ​ഷ​ൻ‍ തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യ​പ്പോ​ൾ ത​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട കാ​ര്യം പ്ര​ഫ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ മാ​രി തീ​രു​മാ​നി​ച്ചു. ആ​ളു​ക​ളെ ആലിംഗനം ചെയ്യുക എ​ന്ന ജോ​ലി​യാ​യി​രു​ന്നു അ​ത്. ആ​ളു​ക​ൾ പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ക്കു​ന്പോ​ൾ അ​വ​രു​ടെ ശ​രീ​രം ഓ​ക്സി​റ്റോ​സി​ൻ എ​ന്ന ഹോ​ർ​മോ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കും. ഇ​ത് മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നും സ​ന്തോ​ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ത​ന്‍റെ വ​ക ആലിംഗനം മാ​രി വാ​ഗ്ദാ​നം ചെ​യ്തു തു​ട​ങ്ങി​യ​ത്. ആലിംഗനം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മാ​രി​യെ സ​മീ​പി​ക്കാം. മ​ണി​ക്കൂ​റി​ൽ 6000 രൂ​പ​യാ​ണ് ഫീ​സ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് മാ​രി​യു​ടെ ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇങ്ങനെ മാ​ത്രം ഇ​വ​ർ പ്ര​തി​വ​ർ​ഷം 28 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​ന്പാ​ദി​ക്കു​ന്നു. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ഈ സേ​വ​നം ല​ഭ്യ​മാ​ണ്. ഇതിനായി എ​ത്തു​ന്ന​വ​ർ പൂ​ർ​ണ​മാ​യും വ​സ്ത്രം ധ​രി​ച്ചി​രി​ക്ക​ണം എ​ന്ന​തു​മാ​ത്ര​മാ​ണ്…

Read More

അതിശൈത്യം പിടിമുറുക്കി; തണുത്തുവിറച്ച് യൂറോപ്പ്

ജർമനിയിൽ അതിശൈത്യം പിടിമുറുക്കുന്നു. ജർമനിയിലും സ്വീഡനിലും മഞ്ഞുവീഴ്ച മൂലം റോഡ്, റെയിൽ ഗതാതഗതം തടസപ്പെട്ടിരിക്കുകയാണ്. സ്കൂളുകൾ അടഞ്ഞു തന്നെ കിടക്കുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുറോപ്യൻ രാജ്യങ്ങൾ ആകമാനം അക്ഷരാർഥത്തിൽ തണുത്ത് വിറയ്ക്കുകയാണ്. മഞ്ഞ് വീഴ്ചയെ തുടർന്ന് പലയിടത്തും കുടുങ്ങി പോയവരെ രക്ഷിക്കാനായി റെഡ് ക്രോസും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. ജർമനിയിലെ ബവേറിയയിൽ മഞ്ഞ് വീഴ്ചയെ തുടർന്ന് നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഓസ്ട്രിയയിൽ മൂന്ന് മീറ്റർ വരെ കനത്തിൽ മഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത ശൈത്യത്തെ തുടർന്ന് ഏഴോളം പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. സ്വിറ്റ്സർലൻഡിലും അതിശൈത്യം കനത്ത നാശനഷ്ടം വിതയ്ക്കുകയാണ്. വടക്കൻ സ്വീഡനിലും മഞ്ഞ് വീഴ്ചയെ തുടർന്നുണ്ടായ ദുരിതങ്ങൾ തുടരുകയാണ്. സ്വീഡനിൽ ചുഴലി കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജോസ് കുന്പിളുവേലിൽ

Read More

ഷാം​പെ​യ്ൻ ഉ​പ​യോ​ഗി​ച്ച് മു​ടി ക​ഴു​ക​ണോ? മോ​സ്കോ​യി​ലേ​ക്ക് പോരേ..!

വി​ല കൂ​ടി​യ മ​ദ്യ​മാ​യ ഷാം​പെ​യ്ൻ ഉ​പ​യോ​ഗി​ച്ച് ത​ല​മു​ടി ക​ഴു​കു​ന്ന ബാ​ർ​ബ​റാ​ണ് വാ​ർ​ത്ത​ക​ളി​ൽ താ​ര​മാ​കു​ന്ന​ത്. മോ​സ്ക്കോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ​ലൂ​ണി​ന്‍റെ ഉ​ട​മ​യാ​ണ് അ​ദ്ദേ​ഹം. സാ​ധാ​ര​ണ എ​ല്ലാ സ​ലൂ​ണു​ക​ളി​ലും ഷാം​പു ഉ​പ​യോ​ഗി​ച്ച് മു​ടി ക​ഴു​കു​മ്പോ​ൾ ഷാം​പെ​യ്നാ​ണ് ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​തി​നു​മു​ണ്ട് ഒ​രു കാ​ര​ണം. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പ് സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ ഒ​രു സ്ത്രീ ​മ​റ്റൊ​രു സ്ഥ​ല​ത്ത് ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് പാ​ർ​ട്ടി ന​ൽ​കി​യി​രു​ന്നു. അ​ന്ന് എ​ല്ലാ​വ​രും ചേ​ർ​ന്ന് ഷാം​പെ​യ്ൻ ഇ​വ​രു​ടെ മു​ടി​യി​ൽ ഒ​ഴി​ച്ച് ക​ഴു​കി​യി​രു​ന്നു. ഷാം​പെ​യ്ൻ ഉ​പ​യോ​ഗി​ച്ച് മു​ടി ക​ഴു​കി​യ​ത് ത​നി​ക്ക് വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞ​താ​ണ് എ​ന്തു​കൊ​ണ്ട് ഇ​തൊ​രു ബി​സി​ന​സ് ആ​ക്കി​കൂ​ടാ​യെ​ന്ന് ഇ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ചി​ന്തി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഷാം​പെ​യ്ൻ വി​ദ്യ പ​രീ​ക്ഷി​ച്ച​പ്പോ​ൾ വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് എ​ല്ലാ​വ​രി​ൽ നി​ന്നും ല​ഭി​ച്ച​ത്. മോ​സ്ക്കോ​യി​ൽ വ​ള​രെ​യ​ധി​കം പ്ര​സി​ദ്ധി നേ​ടി​യി​രി​ക്കു​ക​യാ​ണ് ഈ ​സ​ലൂ​ണ്‍. ആ​ദ്യം ചെ​റു ചൂ​ടു​വെ​ള്ളം മു​ടി​യി​ൽ ഒ​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ്…

Read More

ത​ല​യി​ൽ കൂ​ടി ട്ര​ക്ക് ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​ൻ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ബൈ​ക്ക് യാ​ത്ര​ക്കി​ട​യി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. എ​ന്നാ​ൽ പേ​രി​ന് വെ​റു​മൊ​രു ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ൽ മാ​ത്രം പോ​രെ​ന്ന് തെ​ളി​വു ന​ൽ​കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ. വ​ഴി​യി​ൽ കൂ​ടി പോ​കു​ന്ന ഒ​രു ട്ര​ക്കി​നെ ബൈ​ക്ക് യാ​ത്രി​ക​ൻ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഈ ​അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കു​റ​ച്ചു മു​ന്നി​ലേ​ക്കു പോ​യ ബൈ​ക്ക് റോ​ഡി​നു സ​മീ​പ​മു​ള്ള ന​ട​പ്പു​വ​ഴി​യി​ൽ ത​ട്ടി നി​ല​ത്തേ​ക്കു വീ​ണു. എ​ന്നാ​ൽ ഇ​ദ്ദേ​ഹം വീ​ണ​ത് ട്ര​ക്കി​ന്‍റെ അ​ടി​യി​ലേ​ക്കാ​യി​രു​ന്നു. ഇ​യാ​ൾ നി​ല​ത്തു വീ​ണ​യു​ട​ൻ ത​ന്നെ ട്ര​ക്കി​ന്‍റെ പി​ൻ ച​ക്രം ത​ല​യി​ൽ കൂ​ടി ക​യ​റി​യി​റ​ങ്ങി. എ​ന്നാ​ൽ ഇ​യാ​ൾ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. കാ​ര​ണം അ​ദ്ദേ​ഹം ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റ് മി​ക​ച്ച​താ​യി​രു​ന്നു. ത​ല​യി​ൽ കൂ​ടി ട്ര​ക്ക് ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഇ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു കു​ഴ​പ്പ​വു​മു​ണ്ടാ​യി​ല്ലെ​ന്നു​ള്ള​താ​ണ് കാ​ണി​ക​ളെ ഏ​റെ അ​മ്പ​ര​പ്പി​ച്ച​ത്. പൊ​തു​ജ​ന സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജ് തി​ല​ക് റൗ​ഷാ​നാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ…

Read More

വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി കാ​ട്ടി​ലെ രാ​ജാ​ക്ക​ന്മാ​ർ

തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ നാ​ല് സിം​ഹ​ങ്ങ​ൾ ന​ട​ന്നു നീ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. ല​യ​ണ്‍​സ് ഓ​ഫ് ക്രു​ഗ​ർ ആ​ൻ​ഡ് സാം​ബി സാ​ൻ​ഡ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഈ ​വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ നാ​ല് സിം​ഹ​ങ്ങ​ൾ ശാ​ന്ത​രാ​യി ന​ട​ന്നു നീ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ക്രു​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് ഏ​റെ അ​വി​സ്മ​ര​ണി​യ​മാ​യ ഈ ​സം​ഭ​വം സ​ന്ദ​ർ​ശ​ക​ർ​ക്ക് ദൃ​ശ്യാ​നു​ഭൂ​തി ന​ൽ​കി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന വീ​ഡി​യോ 2 മി​ല്യ​ണി​ല​ധി​ക​മാ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

Read More

ഹി​പ്പൊ​പ്പൊ​ട്ടാ​മ​സി​ന്‍റെ ഭീ​മ​ൻ വെ​ങ്ക​ല പ്ര​തി​മ മോ​ഷ​ണം പോ​യി

ഹി​പ്പൊ​പ്പൊ​ട്ടാ​മ​സി​ന്‍റെ ഭീ​മ​ൻ വെ​ങ്ക​ല​പ്ര​തി​മ മോ​ഷ​ണം പോ​യി. ഇം​ഗ്ല​ണ്ടി​ലെ ട​ണ്‍​ബ്രി​ഡ്ജ് വെ​ൽ​സി​ലു​ള്ള ചി​ൽ​സ്റ്റോ​ണ്‍ ഗാ​ർ​ഡ​നി​ൽ നി​ന്നു​മാ​ണ് ഏ​ക​ദേ​ശം 680 കി​ലോ ഭാ​ര​മു​ള്ള പ്ര​തി​മ മോ​ഷ​ണം പോ​യ​ത്. പ്ര​തി​മ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ന്‍റ് പോ​ലീ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വ​ള​രെ​യ​ധി​കം ഭാ​ര​മു​ള്ള ഈ ​ഹി​പ്പൊ​പ്പൊ​ട്ടാ​മ​സി​ന്‍റെ പ്ര​തി​മ ചു​രു​ങ്ങി​യ​ത് അ​ഞ്ച് പേ​രെ​ങ്കി​ലും ചേ​ർ​ന്നാ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഏ​തെ​ങ്കി​ലും ട്ര​ക്കി​നു​ള്ളി​ലാ​യി​രി​ക്കാം ഈ ​പ്ര​തി​മ ക​യ​റ്റി​യി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​മ ഉ​യ​ർ​ത്താ​ൻ യ​ന്ത്ര സ​ഹാ​യം തേ​ടി​യി​രി​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​മ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ വ​ലി​പ്പം കാ​ര​ണം ഇ​ത് ആ​ളു​ക​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​വ​ർ ദ​യ​വാ​യി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും കെ​ന്‍റ് പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചു.

Read More

ജാഗ്രതൈ!!! അബുദാബിയിൽ പാസ് പോർട്ട് പിടിച്ചുവയ്ക്കുന്നവർക്ക് തടവും പിഴയും

അബുദാബി: തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമയ്ക്ക് യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇത്തരം കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവോ 20,000 ദിർഹം പിഴയോ ആണ് ശിക്ഷ. വീസ സ്റ്റാംപ് ചെയ്യാൻ വേണ്ടി മാത്രം പാസ്പോർട്ട് കൈമാറാം. പാസ്പോർട്ട് ഇമിഗ്രേഷനിൽ സമർപ്പിച്ച് വീസ സ്റ്റാംപ് ചെയ്ത ശേഷം അതാതു വ്യക്തികൾക്ക് തിരിച്ചുനൽകണം. പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിർബന്ധിച്ച് തൊഴിൽ ചെയ്യിക്കുന്നതു പോലെയാണെന്ന് രാജ്യാന്തര തൊഴിൽ നിയമത്തിലും വിശദീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികൾ തന്നെയാണ്. പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നവർക്കെതിരെ കേസ് കൊടുക്കാൻ വ്യക്തിക്ക് അധികാരമുണ്ട്. വേഗത്തിൽ പരിഹരിക്കുന്ന കേസായി ഇത് ഫയൽ ചെയ്യാം. പാസ്പോർട്ട് തിരികെ നൽകാൻ ഉത്തരവിടുന്നതോടൊപ്പം കോടതി ചെലവും പാസ്പോർട്ട് പിടിച്ചുവച്ച ആളിൽനിന്നും ഈടാക്കും. പോലീസാണ് കമ്പനിയിൽനിന്ന് പാസ്പോർട്ട് വാങ്ങിനൽകുക.…

Read More

ദുബായ് മാളിനേയും മറീന മാളിനേയും ബന്ധിപ്പിച്ച് പുതിയ ഫെറി സർവീസ്

വിനോദ സഞ്ചാരികൾക്കായി ദുബായ് മാളിനേയും മറീന മാളിനേയും ബന്ധിപ്പിച്ച് പുതിയ ഫെറി സർവീസ് ആരംഭിച്ചു. ഡൗൺടൗൺ, ദുബായ് മറീന, എന്നിവിടങ്ങൾ സന്ദർശിക്കുന്നവർക്കും എമാറിലെ താമസക്കാർക്കും ഏറെ പ്രയോജന പ്രദമാണ് പുതിയ സർവീസ്. ഒരു മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. പാം ഐലൻഡ്, ഷെയ്ഖ് സായിദ് റോഡ്, ദുബായ് കനാൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദുബായ് മറീന മാളിന് പിന്നിലുള്ള ഫെറി സ്റ്റേഷനിലാണ് യാത്ര അവസാനിക്കുക. അൽ വജേ, അൽ മേയ സ്റ്റേഷനുകളിൽ നിന്ന് ദുബായ് മാളിലേക്ക് ഷട്ടിൽ സർവീസും ഉണ്ടാകും. മുതിർന്നവർക്ക് 68.25 ദിർഹവും അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർക്ക് 52.5 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ബുർജ് ഖലീഫ, അറ്റ് ദ് ടോപ്പ്, ദുബായ് മാൾ, മറീന മാൾ എന്നിവടങ്ങളിൽ നിന്നും www.burjkhalifa.ae എന്ന സൈറ്റിൽ നിന്നും ടിക്കറ്റ് വാങ്ങാം.

Read More