ഞാ​ന്‍ കൊ​ല്ല​പ്പെ​ട്ടേ​ക്കാം! തായ്‌ലന്‍ഡിലെത്തിയ സൗദി യുവതി; പറയുന്നു…

ബാ​ങ്കോ​ക്ക്: സൗ​ദി​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ച​യ​ച്ചാ​ൽ വ​ധി​ക്ക​പ്പെ​ടു​മെ​ന്ന് അ​ഭ​യം തേ​ടി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച യു​വ​തി. കു​ടും​ബ​ത്തോ​ടൊ​പ്പം കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് റ​ഹാ​ഫ് മു​ഹ​മ്മ​ദ് എം. ​അ​ൽ​ക്വു​ന​ൽ (18) അ​വ​രി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ പ​ഠി​ക്കാ​നും ജോ​ലി​ചെ​യ്യാ​നും സൗ​ദി​യി​ൽ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് രാ​ജ്യം​വി​ടു​ന്ന​ത്. ബാ​ങ്കോ​ക്കി​ലെ സു​വ​ർ​ണ​ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ത​ന്നെ സൗ​ദി, കു​വൈ​ത്ത് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വയ്ക്കു​ക​യും പാ​സ്പോ​ർ​ട്ട് പി​ടി​ച്ചു​വച്ച​താ​യും റ​ഹാ​ഫ് പ​റ​ഞ്ഞു. ഫോ​ട്ടോ​യും ത​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വച്ച​തി​നാ​ൽ അ​ച്ഛ​ൻ ഏ​റെ ദേ​ഷ്യ​ത്തി​ലാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ത​ന്നെ ബ​ലം​പ്ര​യോ​ഗി​ച്ചു തി​രി​ച്ചു​കൊ​ണ്ടു​പോ​യേ​ക്കു​മെ​ന്നും, അ​ത് സം​ഭ​വി​ച്ചാ​ൽ കു​ടും​ബം ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും യു​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ യു​വ​തി​യു​ടെ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചു​വ​ച്ചി​ട്ടി​ല്ലെ​ന്ന് താ​യ്‌​ല​ന്‍ഡിലെ സൗ​ദി എം​ബ​സി പ​റ​ഞ്ഞു. താ​യ്‌​ല‌ാ​ൻ​ഡു​വ​ഴി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു​പോ​കാ​നാ​യി​രു​ന്നു റ​ഹാ​ഫി​ന്‍റെ തീ​രു​മാ​നം. യു​വ​തി​യെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ താ​യ്‌​ല​ൻ​ഡ് അ​ധി​കൃ​ത​ർ ത​ട​യു​ക​യാ​യി​രു​ന്നു.

Read More

ചന്ദ്രന്‍റെ ഇരുണ്ടവശത്ത് ചൈനീസ് പേടകം ഇറങ്ങി

ഭൂ​​​മി​​​ക്ക് എ​​​തി​​​രാ​​​യ ച​​​ന്ദ്ര​​​ന്‍റെ വ​​​ശം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ചൈ​​​ന അ​​​യ​​​ച്ച ചാം​​​ഗ്ഇ-4 പ​​​ര്യ​​​വേ​​​ക്ഷ​​​ണ പേ​​​ട​​​കം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഇറങ്ങി. മ​​​ണ്ണി​​​ന്‍റെ ഘ​​​ട​​​ന അ​​​ട​​​ക്കം വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഉ​​​രു​​​ള​​​ക്കി​​​ഴ​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ വി​​​ത​​​ച്ച് മു​​​ള​​​യ്ക്കു​​​മോ​​​യെ​​​ന്നും നോ​​​ക്കും. ഭൂ​​​മി​​​ക്ക് അ​​​ഭി​​​മു​​​ഖ​​​മാ​​​യി വ​​​രാ​​​ത്ത ച​​​ന്ദ്ര​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു പ​​​രീ​​​ക്ഷ​​​ണ പേ​​​ട​​​കം ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​ൻ പ​​​റ്റാ​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യെ ഇ​​​രു​​​ണ്ട​​​വ​​​ശം എ​​​ന്നും വി​​​ളി​​​ക്കു​​​ന്നു. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു​​​ള്ള സി​​​ഗ്ന​​​ൽ ഇ​​​വി​​​ടെ​​​നി​​​ന്നു നേ​​​രി​​​ട്ട് ല​​​ഭി​​​ക്കി​​​ല്ല. ഭൂ​​​മി​​​ക്കും ച​​​ന്ദ്ര​​​നും ഇ​​​ട​​​യി​​​ൽ പ്ര​​​ത്യേ​​​ക ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ച്ചാ​​​ണ് ചൈ​​​ന ഈ ​​​പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ന്ന​​​ത്. ചി​​​യാം​​​ഗ് ഷി​​​ചാം​​​ഗ് ഉ​​​പ​​​ഗ്ര​​​ഹ വി​​​ക്ഷേ​​​പ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണ് ചാം​​​ഗ്ഇ-4 വി​​​ക്ഷേ​​​പി​​​ച്ച​​​ത്. പേ​​​ട​​​കം അ​​​യ​​​ച്ച ആ​​​ദ്യ ചി​​​ത്രം ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടു. ച​​​ന്ദ്ര​​​നി​​​ലെ മ​​​ണ്ണ് ഭൂ​​​മി​​​യി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​യി ചാം​​​ഗ്ഇ-5, 6 എ​​​ന്നീ തു​​​ട​​​ർ വി​​​ക്ഷേ​​​പ​​​ണ​​​ങ്ങ​​​ൾ ചൈ​​​ന ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.

Read More

ആ​ഗോ​ള താ​പ​നം വ​ർ​ദ്ധി​ക്കു​ന്ന​ത് ചെ​റു​ക്കു​വാ​ൻ സാധിക്കുന്നില്ല! ബാ​വോ​ബാ​ബ്സ് മ​ര​ങ്ങ​ൾ വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ

മൂ​വാ​യി​ര​ത്തി​ല​ധി​കം വ​ർ​ഷം ജീ​വി​ക്കു​ന്ന സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ബാ​വോ​ബാ​ബ്സ് മ​ര​ങ്ങ​ൾ വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. ആ​ഗോ​ള താ​പ​നം വ​ർ​ദ്ധി​ക്കു​ന്ന​ത് ചെ​റു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ഈ ​മ​ര​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. നാ​ച്വ​ർ പ്ലാ​ന്‍റ​സ് എ​ന്ന ലേ​ഖ​ന​ത്തി​ലാ​ണ് ഇ​തി​നെ സം​ബ​ന്ധി​ച്ച വാ​ർ​ത്ത പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റ്റ​വും പ്രാ​യം​ചെ​ന്ന 13 ബാ​വോ​ബാ​ബ്സ് മ​ര​ങ്ങ​ളി​ൽ ഒ​ൻ​പ​തെ​ണ്ണ​വും ഏ​റ്റ​വും വ​ലി​യ ആ​റു മ​ര​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണ​വും ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​ൽ ര​ണ്ടാ​യി​രം വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ആ​റോ​ളം മ​ര​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യി ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ലിം​പോ​പോ​യി​ലു​ള്ള ഗ്ലെ​ൻ​കോ ബാ​വോ​ബാ​ബ് ആ​ണ് ഇ​ന്ന് ലോ​ക​ത്തി​ലു​ള്ള ഏ​റ്റ​വും പ്രാ​യം ചെ​ന്ന വൃ​ക്ഷം ബാ​വോ​ബാ​ബ് വൃ​ക്ഷ​ങ്ങ​ളു​ടെ ഇ​ല​ക​ൾ മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​വ​യു​ടെ പ​ഴ​ങ്ങ​ൾ മ​റ്റ് പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

Read More

ഇന്ധനം നിറയ്ക്കുന്നതിനിടെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പൊ​ട്ടി​ത്തെ​റി​ച്ചു​

ചെ​റി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ ഭീ​ക​ര അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മെ​ക്സി​ക്കോ​യി​ലെ ഒ​രു പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​ന്ധ​നം നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ബോ​ട്ട് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ബോ​ട്ടി​നു​ള്ളി​ലും അ​തി​ന്‍റെ സ​മീ​പ​ത്തു​മാ​യി ര​ണ്ടു​പേ​ർ അ​പ​ക​ട സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പൊ​ട്ടി​ത്തെ​റി​ച്ച ബോ​ട്ടി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ബോ​ട്ടി​നും ഇ​ന്ധ​നം നി​റ​ക്കുന്ന ഗ്യാ​സ് പ​മ്പി​ലേ​ക്കും തീ ​പ​ട​ർ​ന്നി​രു​ന്നു. അ​പ​ക​ടം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

സൈ​ക്കി​ൾ ഇ​ടി​ച്ച് ത​ക​ർ​ന്ന​ത് കാ​റി​ന്‍റെ ബം​ബ​ർ; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​മ്പ​ര​പ്പ്

സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് ബം​ബ​ർ ത​ക​ർ​ന്ന കാ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യെ അ​തി​ശ​യി​പ്പി​ക്കു​ന്നു. ചൈ​ന​യി​ലെ ഷെ​ൻ​സെ​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ ബം​ബ​ർ ത​ക​ർ​ന്നെ​ങ്കി​ലും സൈ​ക്കി​ളി​ന് യാ​തൊ​രു കേ​ടു​പാ​ടും പ​റ്റി​യി​രു​ന്നി​ല്ല. ഇ​താ​ണ് ഏ​റെ അ​മ്പ​ര​പ്പ് ഉ​ള​വാ​ക്കി​യ​ത്. ഈ ​ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ത് ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത​താ​ണെ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​അ​പ​ക​ടം ന​ട​ന്ന​താ​ണെ​ന്ന് പോ​ലീ​സ് ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​ശ​യ​ങ്ങ​ൾ മ​റ​നീ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​ന് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ സൈ​ക്കി​ൾ യാ​ത്രി​ക​ന് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

Read More

77 സിം​ഹ​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന കാ​ടി​നു ന​ടു​വി​ൽ താ​മ​സി​ക്കു​വാ​ൻ ആ​ഗ്ര​ഹ​മു​ണ്ടോ?

അ​മ്പ​തി​ല​ധി​കം സിം​ഹ​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന കാ​ടി​നു ന​ടു​വി​ലെ ഒ​രു വീ​ട്ടി​ൽ അ​വ​ധി​ക്കാ​ലം ചി​ല​വ​ഴി​ക്കു​വാ​ൻ ധൈ​ര്യ​മു​ണ്ടോ?. എ​ങ്കി​ൽ പോ​രു സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ഹാ​രി​സ്മി​ത്തി​ലേ​ക്ക്. 77 സിം​ഹ​ങ്ങ​ൾ ചു​റ്റി​ത്തി​രി​യു​ന്ന കാ​ട്ടി​ലു​ള്ള ഈ ​വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​ത് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന വേ​ലി​യാ​ണ്. ജി​ജി ക​ണ്‍​സ​ർ​വേ​ഷ​ൻ എ​ന്ന ക​മ്പ​നി​യാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സിം​ഹ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​വും അ​വ​ർ പ​ര​സ്പ​രം ഇ​ട​പെ​ഴു​കു​ന്ന​തി​ന്‍റെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ളും ഇ​വി​ടെ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാം. ഇ​വി​ടേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​താ​ണ്. 5 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രെ​യ​ല്ലാ​തെ സിം​ഹ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​ടു​ത്തു​ണ്ടാ​കും. സൂ​സ​ന്ന സ്കോ​ട്ടാ​ണ് ജി​ജി ക​ണ്‍​സ​ർ​വേ​ഷ​ന്‍റെ ഡ​യ​റ​ക്ട​ർ. രാ​ത്രി കാ​ല​ങ്ങ​ളി​ൽ സിം​ഹ​ങ്ങ​ളു​ടെ ക​ര​ച്ചി​ൽ കേ​ൾ​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​ണെ​ന്നാ​ണ് സൂ​സ​ന്ന പ​റ​യു​ന്ന​ത്. ഒ​രു സ​മ​യം 6 ആ​ളു​ക​ൾ​ക്ക് ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​വാ​ൻ സാ​ധി​ക്കും. 104 ഡോ​ള​റാ​ണ് ഒ​രു രാ​ത്രി ഇ​വി​ടെ ത​ങ്ങു​ന്ന​തി​നു​ള്ള ഫീ​സ്.

Read More

മൂ​ന്നു കൈ​ക​ളു​മാ​യി കു​ട്ടി ജ​നി​ച്ചു; ദൈ​വ​ത്തി​ന്‍റെ അ​വ​താ​ര​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ

മൂ​ന്നു കൈ​ക​ളു​മാ​യി പി​റ​ന്നു വീ​ണ പെ​ണ്‍​കു​ഞ്ഞ് ദൈ​വ​ത്തി​ന്‍റെ അ​വ​താ​ര​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ. ഛത്തീ​സ്ഗ​ഢി​ലെ ബി​ലാ​സ്പൂ​രി​ലാ​ണ് സം​ഭ​വം. ന​വം​ബ​റി​ലാ​ണ് കു​ട്ടി ജ​നി​ച്ച​ത്. കു​ട്ടി​യു​ടെ നെ​ഞ്ചി​ന്‍റെ വ​ല​തു വ​ശ​ത്തു നി​ന്നും ചെ​റി​യൊ​രു കൈ ​വ​ള​ർ​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. എ​ന്നാ​ൽ മ​റ്റ് ര​ണ്ടു കൈ​ക​ൾ പോ​ലെ പൂ​ർ​ണ വ​ള​ർ​ച്ച​യു​ള്ള കൈയ​ല്ലി​ത്. കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് ഭയന്ന അ​മ്മ ആ​ശു​പ​ത്രി​യി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഈ ​കൈ നീ​ക്കം ചെ​യ്താ​ൽ കു​ട്ടി​ക്ക് സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഈ ​കു​ട്ടി​യെ ദൈ​വ​ത്തി​ന്‍റെ അ​വ​താ​ര​മാ​യാ​ണ് ഗ്രാ​മ​വാ​സി​ക​ളി​ൽ ചി​ല​ർ ക​രു​തു​ന്ന​ത്.

Read More

ഐ​ഫോ​ണ്‍ വാ​ങ്ങു​വാ​ൻ കി​ഡ്നി വി​റ്റ യു​വാ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

ആ​പ്പി​ളി​ന്‍റെ ഐ​ഫോ​ണ്‍ വാ​ങ്ങു​വാ​നാ​യി ഒ​രു കി​ഡ്നി വി​റ്റ യു​വാ​വി​ന്‍റെ ര​ണ്ടാ​മ​ത്തെ കി​ഡ്നി​യി​ൽ അ​ണു​ബാ​ധ. ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ലാ​ണ് സം​ഭ​വം. ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പ​തി​നേ​ഴു വ​യ​സു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് സി​യോ​വേ വാം​ഗ് എ​ന്ന​യാ​ൾ അ​തി​യാ​യ ആ​ഗ്ര​ഹ​ത്താ​ൽ ഐ​ഫോ​ണ്‍ വാ​ങ്ങു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ പ​ണം വ​ലി​യൊ​രു ഘ​ട​ക​മാ​യി​രു​ന്ന ഈ ​യു​വാ​വ് ത​ന്‍റെ ഒ​രു കി​ഡ്നി വി​ൽ​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ഒ​രു ആ​ശു​പ​ത്രി​യെ അ​ദ്ദേ​ഹം സ​മീ​പി​ച്ചു. ഒ​രു കി​ഡ്നി ഇ​ല്ലെ​ങ്കി​ലും സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​മെ​ന്ന് സി​യോ​വേ​യെ ധ​രി​പ്പി​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ദ്ദേ​ഹ​ത്തി​ന് 2,22640 രൂ​പ പ്ര​തി​ഫ​ലം ന​ൽ​കി സി​യോ​വേ​യെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു. പ​ണം കൈ​യി​ൽ കി​ട്ടി​യ സി​യോ​വേ ഐ​ഫോ​ണ്‍ 4 ഒ​ന്ന് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സി​യോ​വേ​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ വി​ജ​യ​മാ​യി​രു​ന്നി​ല്ല. കാ​ര​ണം ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്നു​ണ്ടാ​യ മു​റി​വ് ഉ​ണ​ങ്ങാ​തി​രു​ന്ന​തി​നാ​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ക​യും അ​ത് അ​ടു​ത്ത കി​ഡ്നി​യി​ലേ​ക്ക് ബാ​ധി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട സി​യാ​വോ​യ്ക്ക്…

Read More

പ്രവാസികളുടെ പ്രതിഷേധം ഫലംകണ്ടു; ഗൾഫിൽ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു

ന്യൂഡൽഹി: പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യം ഒടുവിൽ എയർ ഇന്ത്യ അംഗീകരിച്ചു. ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇതുപ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ വഴി ഇന്ത്യയിൽ എവിടേക്ക് മൃതദേഹം എത്തിക്കാനും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നിരക്ക് ഏകീകരിക്കാനുള്ള നടപടി സ്വീകരിച്ചത്. പുതിയ നിരക്ക് പ്രകാരം 12 വയസിൽ താഴെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിക്കുന്നതിന് 750 ദിർഹം അടച്ചാൽ മതിയാകും. 12 വയസിൽ മുകളിലുള്ളവർക്ക് 1500 ദിർഹമാണ് നിരക്ക്. ജിസിസി രാജ്യങ്ങൾക്കെല്ലാം ഇത്തരത്തിൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയർ ഇന്ത്യ കാർഗോ ഏജൻസികൾക്ക് കൈമാറി. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യസംഘടനകൾ അറിയിച്ചു. ഗൾഫിൽ നിന്ന് മൃതദേഹങ്ങൾ എത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ നേരത്തെ ഇരട്ടിയാക്കിയിരുന്നു. മൃതദേഹങ്ങളുടെ ഭാരം നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി വലിയ പ്രതിഷേധങ്ങൾക്ക്…

Read More

പുതുവത്സരദിനത്തിൽ പിറന്നത് നാലു ലക്ഷം കുഞ്ഞുങ്ങൾ

യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: പു​​​​തു​​​​വ​​​​ത്സ​​​​ര​​​​ദി​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​ത്തി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 3,95,072 കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ ജ​​​​നി​​​​ച്ചെ​​​​ന്ന് യു​​​​ണി​​​​സെ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ, ചൈ​​​​ന, നൈ​​​​ജീ​​​​രി​​​​യ, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, യു​​​​എ​​​​സ്, ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ളി​​​ക് ഓ​​​ഫ് കോം​​​​ഗോ തു​​​​ട​​​​ങ്ങി എ​​​​ട്ടു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​തി​​​​ൽ പ​​​​കു​​​​തി കു​​​​ഞ്ഞു​​​​ങ്ങ​​​​ളും പി​​​​റ​​​​ന്ന​​​​ത്. പു​​​​തു​​​​വ​​​​ത്സ​​​​രം ആ​​​​ദ്യ​​​​മെ​​​​ത്തി​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ സി​​​​ഡ്നി​​​​യി​​​​ൽ ക്ലോ​​​​ക്ക് 12 പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ൾ 168 കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ പി​​​​റ​​​​ന്നു. ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ 310ഉം ​​​​ബെ​​​​യ്ജിം​​​​ഗി​​​​ൽ 166ഉം ​​​​ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ൽ 317ഉം ​​​​ജ​​​​ന​​​​ന​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​വും അ​​​​തി​​​​ജീ​​​​വ​​​​നവും രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്ന് യൂ​​​​ണി​​​​സെ​​​​ഫ് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. 2017ൽ 10 ​​​​ല​​​​ക്ഷം കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ ജ​​​​നി​​​​ച്ച ദി​​​​വ​​​​സ​​​​വും 25 ല​​​​ക്ഷം കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ പി​​​​റ​​​​ന്ന മാ​​​​സ​​​​വും മ​​​​രി​​​​ച്ചു. ഒ​​​​ഴി​​​​വാ​​​​ക്കാ​​​​മാ​​​​യി​​​​രു​​​​ന്ന മ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വു​​​​മെ​​​​ന്ന് യൂ​​​​ണി​​​​സെ​​​​ഫ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.

Read More