പുതുവത്സരദിനത്തിൽ പിറന്നത് നാലു ലക്ഷം കുഞ്ഞുങ്ങൾ

യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: പു​​​​തു​​​​വ​​​​ത്സ​​​​ര​​​​ദി​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​ത്തി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 3,95,072 കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ ജ​​​​നി​​​​ച്ചെ​​​​ന്ന് യു​​​​ണി​​​​സെ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ, ചൈ​​​​ന, നൈ​​​​ജീ​​​​രി​​​​യ, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, യു​​​​എ​​​​സ്, ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ളി​​​ക് ഓ​​​ഫ് കോം​​​​ഗോ തു​​​​ട​​​​ങ്ങി എ​​​​ട്ടു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​തി​​​​ൽ പ​​​​കു​​​​തി കു​​​​ഞ്ഞു​​​​ങ്ങ​​​​ളും പി​​​​റ​​​​ന്ന​​​​ത്.

പു​​​​തു​​​​വ​​​​ത്സ​​​​രം ആ​​​​ദ്യ​​​​മെ​​​​ത്തി​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ സി​​​​ഡ്നി​​​​യി​​​​ൽ ക്ലോ​​​​ക്ക് 12 പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ൾ 168 കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ പി​​​​റ​​​​ന്നു. ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ 310ഉം ​​​​ബെ​​​​യ്ജിം​​​​ഗി​​​​ൽ 166ഉം ​​​​ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ൽ 317ഉം ​​​​ജ​​​​ന​​​​ന​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​വും അ​​​​തി​​​​ജീ​​​​വ​​​​നവും രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്ന് യൂ​​​​ണി​​​​സെ​​​​ഫ് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. 2017ൽ 10 ​​​​ല​​​​ക്ഷം കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ ജ​​​​നി​​​​ച്ച ദി​​​​വ​​​​സ​​​​വും 25 ല​​​​ക്ഷം കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ പി​​​​റ​​​​ന്ന മാ​​​​സ​​​​വും മ​​​​രി​​​​ച്ചു. ഒ​​​​ഴി​​​​വാ​​​​ക്കാ​​​​മാ​​​​യി​​​​രു​​​​ന്ന മ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വു​​​​മെ​​​​ന്ന് യൂ​​​​ണി​​​​സെ​​​​ഫ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.

Related posts