ജീ​വ​ൻ പ​ണ​യം വ​ച്ച് മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ധീ​ര യു​വാ​വ്: രാ​ജേ​ഷി​നെ അ​നു​സ്മ​രി​ച്ച് മ​മ്മൂ​ട്ടി

ക​ണ്ണൂ​രി​ലെ ചെ​റു​പു​ഴ​യി​ൽ വെ​ള്ള​ത്തി​ൽ വീ​ണ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച​തി​ന് ശേ​ഷം ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ക​ൻ രാ​ജേ​ഷി​ന് (36) ആ​ദ​ര​വ് അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. ജീ​വ​ൻ പ​ണ​യം വെ​ച്ച് മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ ​ധീ​ര യു​വാ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളെ​ന്നാ​ണ് മ​മ്മൂ​ട്ടി കു​റി​ച്ച​ത്.

‘‘ജീ​വ​ൻ പ​ണ​യം വ​ച്ച് മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ ​ധീ​ര യു​വാ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ. ക​ണ്ണൂ​രി​ലെ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു.’’​മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ.

പു​ളി​ങ്ങോം മീ​ന്തു​ള്ളി​യി​ൽ പു​ഴ​യ്ക്കും ക​ർ​ണാ​ട​ക വ​ന​ത്തി​നു​മി​ട​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു കോ​ലു​വ​ള്ളി​യി​ലെ ശ​ബ​നി​യി​ൽ ബെ​ന്നി​യെ (61) ര​ക്ഷി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യ രാ​ജേ​ഷ് (36) ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

Related posts

Leave a Comment