ബെർലിൻ: ജർമനിയിൽനിന്നു യുഎസിലേക്ക് വിമാന യാത്രാ സമയം എട്ടു മണിക്കൂറാണ്. അത്രയും സമയം തുടർച്ചയായി അലറിക്കരയുകയും ബഹളം വയ്ക്കുകയും നിർത്താതെ ഓടുകയും സീറ്റുകൾക്കു മുകളിൽ വലിഞ്ഞു കയറുകയും ചെയ്യുന്നൊരു കുട്ടി വിമാനത്തിലുണ്ടെങ്കിലോ? അസഹനീയമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. സംഭവം ഏകദേശം മുഴുവനായി ഒരു യാത്രക്കാരൻ വിഡിയോയിൽ പകർത്തി പുറത്തു വിടുകയും ചെയ്തു. ഇതിപ്പോൾ സമൂഹ മാധ്യമങ്ങൾ പ്രചരിക്കുകയും ചെയ്യുന്നു. പല യാത്രക്കാരും ചെവി പൊത്തിയിരിക്കുന്നത് ഇതിൽ കാണാം. കുട്ടികളെ തല്ലരുതെന്നു പറയുന്നതു ശരിയല്ലെന്നതിനു തെളിവാണിതെന്ന് മറ്റൊരു യാത്രക്കാരൻ ട്വിറ്ററിർ കുറിച്ചു, ഇക്കാര്യത്തിൽ കുട്ടിക്കു മാത്രമല്ല, അവന്റെ മാതാപിതാക്കൾക്കും നല്ല തല്ലിന്റെ കുറവുള്ളതായാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. കുട്ടിയെയും മാതാപിതാക്കളെയും വിമാനത്തിൽ നിന്ന് ഇറക്കി വിടണമായിരുന്നു എന്നാണ് മറ്റു ചില യാത്രക്കാരുടെ പ്രതികരണം. അതേസമയം, കുട്ടിക്ക് ഒരു വൈകല്യമുണ്ടെന്നും, അതാണവന്റെ പെരുമാറ്റത്തെ ബാധിക്കുന്നതെന്നും ഒൗദ്യോഗിക വിശദീകരണം. വൈകല്യം എന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ട്:…
Read MoreCategory: NRI
ചന്ദ്രനിലും ചൊവ്വയിലും പോകാന്‍ ടിക്കറ്റ് എടുത്തോളൂ, റോക്കറ്റ് റെഡി !
ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ നിരവധി പേരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഹാപ്പി ന്യൂസാണ് ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററില്‍ നിന്നും കേള്‍ക്കുന്നത്. ചൊവ്വയിലേക്കു വരെ പോകാന്‍ പറ്റുന്ന വിധത്തിലുള്ള റോക്കറ്റ് റെഡിയായിരിക്കുന്നു. ഇതിന്റെ പരീക്ഷണം വന്‍ വിജയം. റോക്കറ്റിന്റെ പേര് ഫാല്‍ക്കണ്‍ ഹെവി. ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്നാണിതിനെ ഇപ്പോള്‍ വിളിക്കുന്നത്. ഇതാവട്ടെ 27 എന്‍ജിനുകളാല്‍ ബന്ധിപ്പിച്ചിട്ടുമുണ്ട്. ഭ്രമണപഥത്തിന്റെ താഴ്ന്ന വിതാനത്തില്‍ 1,40,000 പൗണ്ടിനെക്കാള്‍ തൂക്കമുള്ള സാധന സാമഗ്രികള്‍ പൊക്കിക്കൊണ്ടുപോവാനുള്ള ശേഷി ഈ ബൂസ്റ്ററുകള്‍ക്കുണ്ടത്രെ! 12 മീറ്റര്‍ വ്യാസവും 70 മീറ്റര്‍ ഉയരവുമുണ്ട് ഫാല്‍ക്കണ്‍ ഹെവിക്ക്. റോക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുത്ത് അയച്ചുതരാന്‍ ശേഷിയുള്ള കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്.സ്വകാര്യ മേഖലയിലുള്ള ‘സ്പേസ് എക്സ്’ ആണ് ഈ റോക്കറ്റിന്റെ നിര്‍മാതാക്കള്‍. ഇലോണ്‍ മസ്ക് ആണിതിന്റെ സ്ഥാപകനും സിഇഒയും. ബഹിരാകാശ ഉപകരണ നിര്‍മാണ, ബഹിരാകാശ ഗതാഗത സേവന രംഗത്തുള്ള ‘സ്പേസ് എക്സ്’…
Read Moreഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പിന്തുണയിൽ സന്ദേശ ചലച്ചിത്ര നിര്‍മാണത്തിന് മലയാളി സംവിധായകൻ
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ സന്ദേശ ചലച്ചിത്ര നിര്‍മാണത്തിനുള്ള തയാറെടുപ്പിലാണ് വിദേശ മലയാളിയായ സംവിധായകന് ജോയ്.കെ.മാത്യു. ഇതാദ്യമായാണ് ഇന്ത്യന്‍ സംവിധായകന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ചിത്രം നിര്‍മിക്കാന്‍ അവസരം ലഭിക്കുന്നത്. ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ കൂടാതെ ആര്‍എഡിഎഫിന്റെയും ബനാനാ ഷെയര്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്. നടനും എഴുത്തുകാരനും കൂടിയായ ജോയ്.കെ.മാത്യുവിന്റെ സന്ദേശ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്റെയും കംഗാരു വിഷന്റെയും ബാനറിലാണ് “ദ ഡിപ്പന്‍ഡന്‍സ്’ എന്ന ഇംഗ്ലീഷ് ചിത്രം പുറത്തിറങ്ങുന്നത്. ഒരു ഇന്ത്യന്‍ സംവിധായകന് ആദ്യമായി ഓസ്ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, വിയറ്റ്നാം, നെതര്‍ലാന്‍ഡ്, ഹംഗറി എന്നീ രാജ്യങ്ങളിലെ സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ധരേയും അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോയ് കെ.മാത്യു കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ദ ഡിപ്പന്‍ഡന്‍സിന്റെ ചിത്രീകരണം ഈ…
Read Moreകിരോണ്‍ മാർട്ടിൻ! ഓസ്ട്രേലിയയിൽ മോഡലിംഗ് പരസ്യരംഗത്ത് തനതായ ഇടം നേടി അങ്കമാലി സ്വദേശി; ഒരു മറുനാടന്‍ വിജയഗാഥ
മെൽബണ്‍: ഓസ്ട്രേലിയയിൽ മോഡലിംഗ് പരസ്യരംഗത്ത് തനതായ ഇടം നേടി അങ്കമാലി സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു. കിരോണ്‍ മാർട്ടിനെന്ന ഇരുപത്തിരണ്ടുകാരനാണ് മറുനാടൻ വിജയകഥയിലെ നായകൻ. ഓസ്ട്രേലിയ എന്ന വികസിത രാജ്യത്ത് അത്യന്തം കിടമത്സരം നിറഞ്ഞ മേഖലയാണ് മോഡലിംഗ്. ഈ രംഗത്ത് കടന്നു കയറുകയും വിജയം നേടുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ കഠിന പ്രയത്നവും പ്രഫഷണലിസവും കൈമുതലാക്കിയ കിരോണ്‍ ഈ മേഖലയിലേക്ക് നടന്നു കയറിയപ്പോൾ ചരിത്രം വഴി മാറി. പരസ്യ രംഗത്തുനിന്നു കൈ നിറയെ ഓഫറുകളാണ് കിരോണ്‍ മാർട്ടിനെ തേടിയെത്തുന്നത്. നിരവധി പരസ്യങ്ങൾ ഇതിനകം തന്നെ കിരോണ്‍ ചെയ്തു കഴിഞ്ഞു. ഡോണ്‍ ബെല്ലാ ഇന്റർനാഷണൽ ബ്യൂട്ടി പേയ്ജന്റ് കോണ്ടസ്റ്റിൽ ഈ വർഷം ഡിസംബറിൽ നടക്കുന്ന ഫൈനലിലേക്ക് കിരോണ്‍ യോഗ്യത നേടിയിട്ടുണ്ട്. പരസ്യ രംഗത്ത് സജീവ സാന്നിധ്യമാകുന്നതോടൊപ്പം പഠന രംഗത്തും കിരോണ്‍ പിന്നിലല്ല. തേവര സേക്രഡ് ഹാർട്ട് കോളജിൽ…
Read Moreട്രംപിനെ അനുകൂലിച്ചതിന് പിരിച്ചുവിട്ടു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലയാളി നഴ്സ് കോടതിയിൽ
കൊളറാഡോ: ഡെൻവർ മെഡിക്കൽ സെന്ററിൽ 27 വർഷത്തോളം ജോലി ചെയ്തിരുന്ന ലിസി മാത്യുസ് എന്ന മലയാളി നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തു. ഡെൻവർ മെഡിക്കൽ സെന്റർ മാനേജർ കെല്ലി റ്റോറിഡ്, അക്യൂട്ട് നഴ്സിംഗ് ഡയറക്ടർ മാർക്ക് ഫെഡൊ എന്നിവർക്കെതിരെയാണ് കേസ്. യുഎസ് തെഞ്ഞെടുപ്പിനു മുന്‍പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയോട് ട്രംപ് ജയിക്കുമെന്നും അതിനായി പ്രാർഥിക്കുമെന്നും ലിസി പറഞ്ഞിരുന്നു. ഇതാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്. സംഭവത്തിനു മൂന്നു ദിവസത്തിനുശേഷം നഴ്സിംഗ് മനേജരിൽ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തിൽ ലിസിയെ പിരിച്ചുവിട്ടതായും ആനുകൂല്യമോ തിരിച്ചെടുക്കലോ ഉണ്ടാകില്ലെന്ന അറിയിപ്പു ലഭിച്ചതായും ഇവർ വ്യക്തമാക്കി. ലിസിയെ പിരിച്ചുവിട്ട നടപടി വംശീയ വിവേചനമാണെന്നും മുൻകാല പ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്നും പിരിച്ചുവിട്ടതിനുശേഷമുണ്ടായ മാനസിക നഷ്ടത്തിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. റിപ്പോർട്ട്: പി.പി.ചെറിയാൻ
Read Moreചരിത്രത്തിലാദ്യമായി..! ഓസ്ട്രേലിയൻ പട്ടാളത്തിൽ ആദ്യമായി മലയാളി വനിത; രമ്യയെ കൂടാതെ മറ്റ് ഒന്‍പത് സ്ത്രീകളും
ഫ്രാങ്ക്ഫർട്ട്: ഓസ്ട്രേലിയൻ പട്ടാളത്തിൽ ആദ്യമായി മലയാളി വനിത സാന്നിധ്യം. തൃശൂർക്കാരിയായ രമ്യ രമേശ് എന്ന മുപ്പതുകാരിയാണ് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയിൽ പട്ടാളക്കാരിയായത്. രമ്യയെ കൂടാതെ മറ്റ് ഒൻപത് സ്ത്രീകളാണ് 40 പേരടങ്ങുന്ന പുതിയ വനിതാ കേഡറ്റുകളുടെ സംഘത്തിലുള്ളത്. ഓസ്ട്രേലിയൻ പ്രതിരോധ സേനയിൽ മലയാളികളായ പുരുഷന്മാർ ഉണ്ടെങ്കിലും ഒരു സ്ത്രീ ആദ്യമായാണ് പാസ് ഒൗട്ട് ആകുന്നത്. തൃശൂരിലെ കൃഷ്ണകുമാർ, രമാദേവി ദന്പതികളുടെ പുത്രിയായ രമ്യ തൃശൂർ വിമലാ കോളേജിൽ നിന്ന് എംബിഎ എടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുൻപ് ഗൾഫിൽ ഒരു എണ്ണക്കന്പനിയിലായിരുന്നു ജോലി. ഭർത്താവ് രമേശ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ റിവേറിനാ ഓയിൽ ആന്റ് ബയോ എനർജി എന്ന കന്പനിയിലെ എൻജിനിയറാണ്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. റിപ്പോർട്ട്: ജോർജ് ജോണ്‍
Read Moreതോക്കുമായി കാട്ടിൽക്കയറിയ വേട്ടക്കാരനെ സിംഹക്കൂട്ടം കൊന്നു ഭക്ഷണമാക്കി
കേപ്ടൗണ്‍: മൃഗസംരക്ഷണ കേന്ദ്രത്തിൽ കടന്ന വേട്ടക്കാരനെ സിംഹക്കൂട്ടം കൊന്നു ഭക്ഷണമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിനു സമീപമാണ് വേട്ടക്കാരനെന്നു സംശയിക്കുന്നയാൾ സിംഹങ്ങളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഇരയുടെ മൃതദേഹത്തിന്റെ അവശിഷ്ടത്തിൽ വളരെ കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി ഭാഗങ്ങൾ സിംഹങ്ങൾ ഭക്ഷണമാക്കിയെന്നും പോലീസ് അറിയിച്ചു. ലിംപോപ്പോ പ്രവിശ്യയിലെ ഹോഡ്സ്പ്രൂട്ട് സ്വകാര്യ ഉദ്യാനത്തിനടുത്ത കുറ്റിക്കാട്ടിലാണ് കഴിഞ്ഞദിവസം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ മേഖലയിൽ അടുത്ത കാലത്ത് വന്യമൃഗങ്ങൾ വൻതോതിൽ വേട്ടയാടപ്പെടാറുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വേട്ടയാടുന്നതിനിടെ വേട്ടക്കാരൻ കൊല്ലപ്പെടാനാണു സാധ്യതയെന്നും തലയും മറ്റ് ചിലഭാഗങ്ങളും മാത്രമാണ് മൃതദേഹത്തിൽ അവശേഷിക്കുന്നതെന്നും ലിംപോപ്പോ പോലീസ് വക്താവ് മോട്ഷെ എൻഗോപ് എഎഫ്പിയോടു പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾക്കടുത്തുനിന്ന് തിര നിറച്ച തോക്ക് കണ്ടെത്തി. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പോലീസ് ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ വർഷം ലിംപോപ്പോ പ്രവിശ്യയിൽ നിരവധി സിംഹങ്ങളെ വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സിംഹത്തിന്റെ ശരീരഭാഗങ്ങൾ പരന്പരാഗത ഒൗഷധങ്ങൾ നിർമിക്കുന്നതിനായി…
Read Moreലോട്ടറിയടിച്ചെന്നറിഞ്ഞപ്പോൾ ആഘോഷം; അവസാനം ആത്മഹത്യ; ആത്മഹത്യകുറിപ്പില്‍ പറയുന്നത് ഇങ്ങനെ…
ലോട്ടറി നറുക്കെടുപ്പിൽ നാല് കോടി ലഭിച്ചയാൾ ആത്മഹത്യ ചെയ്യ്തു.തായ്ലൻഡ് സ്വദേശിയായ നാൽപ്പത്തിരണ്ട്കാരൻ ജിറാവുത്ത് പോംഗ്ഫാൻ ആണ് അമിത സന്തോഷത്തിനൊടുവിൽ ആത്മഹത്യ ചെയ്യ്ത് ജീവിതം അവസാനിപ്പിച്ചത്. ഇദ്ദേഹം നവംബറിൽ വാങ്ങിയ ടിക്കറ്റിന് 42 മില്യണ്‍ തായ് ബത്ത് (4.2 കോടി രൂപ) സമ്മാനം ലഭിച്ചിരുന്നു.ആഹ്ലാദം അടക്കാനാവാതിരുന്ന അദ്ദേഹം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. പിറ്റെ ദിവസം ടിക്കറ്റിനു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് അത് തനിക്ക് നഷ്ടമായ വിവരം അദ്ദേഹം ഞെട്ടലോടെ മനസിലാക്കിയത്. മാനസികസംഘർഷത്തിനും സങ്കടത്തിനും പിടിയിലമർന്ന് അദ്ദേഹം സ്വയം വെടിയുതിർത്താണ് മരിച്ചത്. തനിക്ക് സമ്മാനം ലഭിച്ചിരുന്നെത് സത്യമായിരുന്നുവെന്നും അതിന്റെ പേരിൽ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതെന്നും അദ്ദേഹം ആത്മഹത്യകുറിപ്പിൽ എഴുതിയിരുന്നു
Read Moreവിധിയെ വെല്ലുവിളിച്ചൊരു മുത്തശി: ജിയാംഗ് ജീവിതത്തിലേക്കു മടങ്ങുന്നു
ദിവസവും ഇരുപത്തിരണ്ടര കിലോമീറ്റർ കൊച്ചുമകനെ വീൽചെയറിലിരുത്തി സ്കൂളിലേക്കു പോകുന്ന മുത്തശിയുടെ കഥ സോഷ്യൽ മീഡിയയുടെ കൈയടി നേടിയെടുക്കുന്നു.ചൈനയിലുള്ള എഴുപത്തിയാറുകാരിയായ ശി യുയിംഗ് എന്ന മുത്തശിയാണ് ആരോഗ്യ പ്രശ്നമുള്ള കൊച്ചുമകൻ ജിയാംഗ് ഹാവെനെ, ഗുവാൻസി പ്രവശ്യയിലുള്ള സ്കൂളിലേക്ക് കഴിഞ്ഞ നാലുവർഷമായി വീൽ ചെയറിൽ കൊണ്ട് പോകുന്നത്. സെറിബ്രൽ പാഴ്സി( തലച്ചോറിനെ ബാധിക്കുന്ന തളർവാതം ) എന്ന രോഗമാണ് ജിയാംഗ് ഹാവെന്റെ പ്രശ്നം. ജിയാംഗിന് രണ്ടു വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടിയതാണ്. തുടർന്ന് ജിയാംഗിന്റെ അമ്മ നിരവധി തവണ വിവാഹം കഴിച്ചു. എന്നാൽ അച്ഛൻ ഗുയിലിനിൽ ജോലി ചെയ്യുകയാണ്. അദ്ദേഹമാണ് ജിയാംഗിന്റെ ചികിത്സ ചിലവുകൾ വഹിക്കുന്നത്. ജിയാംഗിനെ സ്കൂളിലേക്ക് കൊണ്ടുപോകുകയും തിരികെ കൊണ്ടു വരികയും മാത്രമല്ല ഈ മുത്തശി ചെയ്യുന്നത്. ജിയാംഗിന്റെ കാലിൽ തിരുമ്മുകയും, ആവശ്യമായ മരുന്നുകൾ തയാറാക്കുകയും, നടക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും. എന്റെ കാലുകൾക്ക് ആരോഗ്യമുള്ളടത്തോളം കാലം ജിയാംഗുമായുള്ള…
Read Moreകറൻസിക്കു വിലയില്ലെങ്കിൽ ഇങ്ങനാ…!
വിലയില്ലാത്ത പണം എന്തിനു കൊള്ളും എന്നു ചോദിച്ചാൽ ഇരുപത്തഞ്ചുകാരിയായ വിൽമർ റോജാസ് ഉത്തരം പറയുക താൻ നിർമിച്ച കരകൗശലവസ്തുക്കൾ ചൂണ്ടിക്കാട്ടിയാകും. പണപ്പെരുപ്പം മൂലം ദുരിതത്തിലായ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽനിന്നാണ് ഈ വേറിട്ട കാഴ്ച. വെനസ്വേലയുടെ കറൻസി ബോളിവർ ഉപയോഗിച്ചു കരകൗശല വസ്തുക്കൾ നിർമിക്കുന്നതാണ് വിൽമറിന്റെ പ്രധാന ഉപജീവനമാർഗം. വൈകുന്നേരങ്ങളിൽ വഴിവക്കിൽ ചായവിതരണം നടത്തിയും ഈ യുവതി ജീവിക്കാൻ പണം കണ്ടെത്തുന്നു. യൂറോയുമായുള്ള വിനിമയനിരക്കിൽ 87 ശതമാനം ഇടിവുണ്ടായ സ്ഥിതിയിലാണ് വെനസ്വേലയുടെ കറൻസിയായ ബോളിവർ. പത്തോ ഇരുപതോ ബോളിവർ കൊടുത്താൽ ഒരു ചെറുമിഠായി പോലും കിട്ടാത്ത ദുസ്ഥിതി!
Read More