ന്യൂയോർക്ക്: സെലിബ്രിറ്റി കിം കാർദാഷിയാന്റെ അർധസഹോദരിയും ടെലിവിഷൻ റിയാലിറ്റി താരവുമായ കൈലി ജന്നർ ഒറ്റ ട്വീറ്റുകൊണ്ട് ഓഹരിവിപണിയിൽനിന്ന് അപ്രത്യക്ഷമാക്കിയത് 130 കോടി ഡോളർ. മെസേജ് ആപ് ആയ സ്നാപ് ചാറ്റ് ഞാനിപ്പോൾ ഉപയോഗിക്കാറില്ലെന്നായിരുന്നു ട്വീറ്റ്. ഇതിനു പിന്നാലെ സ്നാപ് ചാറ്റിന്റെ ഓഹരികൾക്കു വിലയിടിയുകയായിരുന്നു. അടുത്തയിടെ അവതരിപ്പിച്ച സ്നാപ്ചാറ്റിന്റെ പുതിയ ഡിസൈൻ ഉപയോക്താക്കൾക്കു തീരെ പിടിച്ചിട്ടില്ല. ഇതു മാറ്റണമെന്നു പത്തു ലക്ഷം പേർ ആവശ്യപ്പെട്ടു. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിൽനിന്നും കനത്ത മത്സരം സ്നാപ്ചാറ്റ് നേരിടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കിടെ ജന്നർ നടത്തിയ ട്വീറ്റ് ഓഹരിവിപണിയിലെ നിക്ഷേപകരിൽ ആശങ്ക വിതച്ചുവെന്നാണ് അനുമാനം. ട്വിറ്ററിൽ 2.5 കോടി ഫോളോവേഴ്സ് ജന്നറിനുണ്ട്.
Read MoreCategory: NRI
കളി കാര്യമായി: സ്ക്വയർ റൂട്ട് ചിഹ്നം തോക്കാണെന്നു ചിത്രീകരിച്ച വിദ്യാർഥിയുടെ വീട്ടിൽ റെയ്ഡ്
ലോസ്ആഞ്ചലസ്: സ്ക്വയർ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം തോക്കായി ചിത്രീകരിച്ച വിദ്യാർഥിയുടെ വീട്ടിൽ റെയ്ഡ്. ഫ്ളോറിഡായിലെ വെടിവയ്പിനു ഒരാഴ്ച പിന്നിട്ടപ്പോഴാണ് ലൂസിയാനയിലെ ഒബർലിൻ ഹൈസ്കൂളിലെ ഒരു വിദ്യാർഥി കണക്കു ക്ലാസിൽ സ്ക്വയർ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം ബോർഡിൽ വരച്ചത്. ഇതേ സമയം ക്ലാസിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഈ ചിഹ്നം തോക്കു പോലെയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഇതേ തുടർന്നു വിദ്യാർഥികൾ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങൾ നടത്തി. കളി കാര്യമായപ്പോൾ സ്കൂൾ അധികൃതർ ആദ്യം തോക്കാണെന്ന് അഭിപ്രായപ്പെട്ട കുട്ടിയെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. അലൻ പാരിഷ് ഷെറിഫ് ഓഫീസ് ഫേസ് ബുക്കിൽ ഇത് പ്രത്യക്ഷപ്പെട്ടതോടെ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥിയുടെ വീട്ടിലും റെയ്ഡ് നടത്തി. പക്ഷേ ക്രിമിനൽ ചാർജിനുള്ള തെളിവുകളൊന്നും ലഭിച്ചില്ല സ്കൂൾ വെടിവയ്പുകൾ വർധിച്ചുവരുന്നതും തോക്കുകളെ കുറിച്ചുള്ള ഭയം കൂടുന്നതും കാണുന്നതെല്ലാം തോക്കായി ചിത്രീകരിക്കുന്നതിനുള്ള പ്രവണതയിലേക്കു കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നു എന്നതിന് അടിവരയിടുന്നതാണ്…
Read Moreഇന്ത്യൻ മാനുഷി; ഏഷ്യയിലെ അദ്ഭുതമെന്നു ജർമൻ പത്രം
ബർലിൻ: അദ്ഭുതം കൂറിയ ചെറിയ കണ്ണുകളുമായി വലിയ ലോകത്തെ നോക്കിക്കാണുന്ന ഇന്ത്യയിൽ പിറന്ന മാനുഷിയെന്ന അദ്ഭുത പെണ്‍കുഞ്ഞ് അതിജീവിച്ചതിന്റെ കഥ ജർമൻ മാധ്യമങ്ങളിൽ വലിയ വാർത്തയായി. മാനുഷി അതിജീവിച്ചത് അവളുടെ മാതാപിതാക്കൾക്ക് ഇപ്പോഴും വിശ്വാസമായിട്ടില്ല. എങ്കിലും കണ്ണെഴുതി പൊട്ടുതൊട്ട് പുത്തനുടുപ്പുമിട്ട് കണ്മുന്നിൽ ചെറുപുഞ്ചിരിയോടെ കിടക്കുന്ന മാനുഷിയെന്ന പിഞ്ചോമനയെ കാണുന്പോൾ മാതാപിതാക്കളുടെ സന്തോഷം വർണിക്കാനാവുന്നില്ല. ജനിച്ച് ഏഴ് മാസത്തെ ക്ലിനിക്കിലെ വാസത്തിനുശേഷം മാനുഷിയിപ്പോൾ വീട്ടിൽ സുഖമായി കഴിയുകയാണ്. 2017 ജൂണ്‍ 15 നാണ് മാനുഷിക്കു വേണ്ടിയുള്ള യുദ്ധം വൈദ്യശാസ്ത്രം തുടങ്ങിയത്. ഗർഭത്തിന്റെ 20 ആഴ്ചയിൽ അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെട്ടു. അതിനാൽ ഗർഭപിണ്ഡത്തിന് മതിയായ രക്തം അമ്മയ്ക്കു നൽകാനായില്ല. അമ്മയെ രക്ഷിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. സിസേറിയനിലൂടെ പെണ്‍കുട്ടിയെ പുറത്തെടുത്തു. എന്നാൽ അമ്മയുടെ ജീവനു വേണ്ടിയുള്ള തീരുമാനം പെണ്‍കുട്ടിയുടെ ജീവനു ഭീഷണിയായി. യഥാർഥത്തിൽ 400 ഗ്രാം മാത്രം തൂക്കവും 21.8…
Read Moreഷവർമ വാങ്ങിക്കൊടുത്തില്ല: വിവാഹമോചനം തേടി യുവതി
ഷവർമയുടെ കാര്യം അങ്ങ് ഈജിപ്തിലും അത്ര പന്തിയല്ലെന്നു തോന്നുന്നു. ഷവർമ വാങ്ങി നൽകാത്തതിന്റെ പേരിൽ യുവതി വിവാഹമോചനത്തിനു കുടുംബക്കോടതിയെ സമീപിച്ച സംഭവമാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ഈജിപ്തിലെ സനാരിയിലാണ് സംഭവം. വിവാഹം കഴിഞ്ഞു കേവലം 40 ദിവസം പിന്നിട്ട ദന്പതികളാണ് ഷവർമയെച്ചൊല്ലി കലഹത്തിലായത്. വിവാഹത്തിനുശേഷം പുറത്തു പോയപ്പോഴാണ് ഇഷ്ടഭക്ഷണമായ ഷവർമ ആവശ്യപ്പെട്ടതെന്നും എന്നാൽ, അതു കഴിക്കാൻ കൊള്ളില്ലെന്നായിരുന്നു ഭർത്താവിന്റെ മറുപടിയെന്നും യുവതി കോടതിയിൽ പറഞ്ഞു. ഷവർമക്കു പകരം സാൻഡ്വിച്ച് ആയാലും മതിയെന്നു പറഞ്ഞിട്ടും ഭർത്താവ് കൂട്ടാക്കിയില്ലെന്നും യുവതി കണ്ണീരോടെ അറിയിച്ചു. ഈ സംഭവം തനിക്ക് എതിർകക്ഷിയുമായുള്ള ദാന്പത്യത്തിൽ താത്പര്യം നഷ്ടപ്പെടുത്തിയെന്നും വിവാഹമോചനം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ, ആരോഗ്യത്തിനു ഹാനികരമായതിനാലാണ് താൻ ഭാര്യക്കു ഷവർമ വാങ്ങിക്കൊടുക്കാതിരുന്നതെന്നാണ് ഭർത്താവിന്റെ ഭാഷ്യം.എന്തായാലും കൗണ്‍സലിംഗിനും മറ്റുമായി കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണു കോടതി.
Read Moreആശുപത്രി ബിൽ അടച്ചില്ല; നവജാതശിശുവിനെ മാസങ്ങളോളം തടഞ്ഞുവച്ചു
ലൈബ്രെവിൽ: ആശുപത്രി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ നവജാതശിശുവിനെ മാസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ തടഞ്ഞുവച്ചു. ആഫ്രിക്കൻ രാജ്യമായ ഗാബോണിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ ദുരനുഭവം കണ്ടു രാജ്യം കൈകോർത്തതോടെ കുഞ്ഞിനെ വിട്ടുകിട്ടാനുള്ള വഴി തെളിയുകയായിരുന്നു. മാസം തികയാതെ ജനിച്ച എയ്ഞ്ചൽ എന്ന പെൺകുഞ്ഞിനെയാണ് അഞ്ച് മാസത്തോളം ആശുപത്രിയിൽ തടഞ്ഞുവച്ചത്. പിറന്നു ശേഷം 35 ദിവസത്തോളം കുഞ്ഞ് ഇന്ക്യൂബേറ്ററിലായിരുന്നു. ചികിത്സയ്ക്കൊടുവിൽ ക്ലിനിക് അധികൃതർ 3,630 ഡോളർ (2.33 ലക്ഷം രൂപ) ബിൽ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രി ബിൽ അടയ്ക്കാൻ മാതാപിതാക്കൾക്ക് സാധിക്കാതിരുന്നതോടെ കുഞ്ഞിനെ വിട്ടുനൽകാൻ ആശുപത്രി അധികൃതർ വിസമ്മതിക്കുകയായിരുന്നു. മാതാപിതാക്കളുടെ ദുരനുഭവം മാധ്യമശ്രദ്ധ നേടിയതോടെ രാജ്യം ഒന്നോടെ ബില്ലിനുള്ള പണം സമാഹരിക്കാൻ കൈകോർത്തു. ഗാബോൺ പ്രസിഡന്റ് അലി ബോംഗോ അടക്കമുള്ളവർ ഇതിനായി സംഭവന നൽകി. ഒടുവിൽ ബിൽ അടച്ചതോടെ കുഞ്ഞുമായി വീട്ടിൽ പോകാൻ ക്ലിനിക്…
Read Moreവഴിതെറ്റി ബഹിരാകാശത്തു കറങ്ങുന്നു! ടെസ്ല റോഡ്സ്റ്ററിന്റെ അന്ത്യം ഭൂമിയില്‍; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്
വഴിതെറ്റി ബഹിരാകാശത്തു കറങ്ങുന്ന ടെസ്ല റോഡ്സ്റ്റർ കാറും അതിന്റെ ഡ്രൈവർ സ്റ്റാർമാനും ഭാവിയിൽ ഭൂമിയിലിടിച്ചിറങ്ങാൻ സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞർ. ടൊറന്റോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ റോഡ്സ്റ്റർ സഞ്ചരിക്കുന്ന ബഹിരാകാശപാതയെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞർ കാറിന്റെ ഭാവിയാത്ര പ്രവചിച്ചത്. നൂറു കോടി വർഷത്തിനുള്ളിൽ റോഡ്സ്റ്റർ ഭൂമിയിൽ പതിക്കാനുള്ള സാധ്യത ആറു ശതമാനമാണത്രേ. അതേസമയം, കാർ ശുക്രനിൽ പതിക്കാനും സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, ഇതിന് 2.5 ശതമാനം മാത്രമാണു സാധ്യത. ടെസ്ല ഭൂമിയിൽ പതിച്ചാൽതന്നെ അന്തരീക്ഷത്തിലെത്തുന്ന മാത്രയിൽ അത് പൂർണമായി കത്തിനശിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Read Moreഅതീവവിഷകാരി! ബ്ലാക്ക് മാന്പയെ തുരത്തും മൊസാന്പിക് സ്പിറ്റിംഗ് കോബ്ര; പേടിപ്പടുത്തുന്ന ദൃശ്യങ്ങൾ വൈറലായി മാറുന്നു
അതീവവിഷകാരികളാണ് ആഫ്രിക്കയിൽ കാണപ്പെടുന്ന ബ്ലാക്ക് മാന്പകൾ എന്നയിനത്തിപ്പെട്ട പാന്പുകൾ. ഇപ്പൊഴിത ബ്ലാക്ക് മാന്പയെ മൊസാന്പിക് സ്പിറ്റിംഗ് കോബ്ര എന്നയിനത്തിൽപ്പെടുന്ന പാന്പ് വിഴുങ്ങുന്നതിന്റെ പേടിപ്പടുത്തുന്ന ദൃശ്യങ്ങൾ വൈറലായി മാറുന്നു.സൗത്ത് ആഫ്രിക്കയിലെ മറാക്കെലേ നാഷണൽ പാർക്കിൽ നിന്ന് ഗൈഡും വിദ്യാർഥിയുമായ ഡാനിയേൽ ഹിച്ചിംഗ് ടാർ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ഇത്തരത്തിൽ അപകടകാരികളായ രണ്ടു പാന്പുകൾ ഏറ്റുമുട്ടുന്നതു തന്നെ വിരളമാണെന്നാണ് അദ്ദേഹം പറയുന്നത്. പോരാട്ടത്തിനിടയിൽ സ്പിറ്റിംഗ് കോബ്രയുടെ ശരീരത്തിൽ ബ്ലാക്ക് മാന്പ കടിച്ചിട്ടുണ്ടാകുമെന്നും എന്നാൽ സ്പിറ്റിംഗ് കോബ്രയുടെ ശരീരത്തിലെ പ്രതിവിഷത്തിന്റെ ഫലമായാണ് കോബ്രയ്ക്ക് ശരീരത്തിൽ വിഷമേൽക്കാതിരുന്നതെന്നും വിദഗ്ദർ അറിയിച്ചു.ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിലാണ് സ്പിറ്റിംഗ് കോബ്രകൾ ധാരാളമായി കാണപ്പെടുന്നതെന്നും വിദഗ്ദർ അറിയിച്ചു.
Read Moreതലവേദനയുമായി യുവതി ഉറങ്ങി; ഉണര്‍ന്നപ്പോള്‍ സംസാരിച്ചത് വിദേശ ഭാഷ; ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ…
കടുത്ത തലവേദനയുമായി ഉറങ്ങാൻ കിടന്ന യുവതി ഉണർന്നപ്പോൾ സംസാരിച്ചത് വിദേശ ഭാഷയിൽ. അമേരിക്കയിലെ അരിസോണ സ്വദേശിയായ മിഷേൽ മേയർ എന്ന നാൽപ്പത്തിയഞ്ചുകാരിയിലാണ് ഏവരെയും അന്പരപ്പിച്ച മാറ്റം സംഭവിച്ചത്. തുടർന്ന് ഏകദേശം രണ്ടാഴ്ച്ചയോളം ഓസ്ട്രേലിയൻ, ഐറിഷ് ഭാഷകളാണ് ഇവർ സംസാരിച്ചത്.അതിനു ശേഷം രണ്ടു വർഷത്തോളം ഇവർ സംസാരിച്ചത് ബ്രിട്ടീഷ് ഉച്ചാരണത്തിലായിരുന്നു. ഫോറിൻ ആക്സന്റ് സിൻഡ്രോം എന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സ്ട്രോക് പോലെയുള്ള രോഗമോ തലച്ചോറിന് ഏൽക്കുന്ന ആഘാതമോ ആണ് ഈ അവസ്ഥയ്ക്കു കാരണം.ഇത്തരത്തിൽ നൂറ് കേസുകൾ മാത്രമേ റിപ്പോർട്ടു ചെയ്യ്തിട്ടുള്ളു. ശരീരത്തിലെ തൊലി ഇലാസ്റ്റികിനു സമമാകുന്ന രോഗവും സന്ധികൾ ഇളകി പോകുന്നതു പോലെയുള്ള രോഗവും മിഷേലിനുണ്ട്. ഇത്തരത്തിൽ പഠിച്ചിട്ടില്ലാത്ത ഭാഷകൾ സംസാരിക്കുന്ന സംഭവം 1907ലാണ് ആദ്യമായി ഒൗദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. സ്ട്രോക് സംഭവിച്ചയൊരാളാണ് ഇത്തരത്തിൽ ആദ്യമായി മറ്റ് ഭാഷകളിൽ സംസാരിച്ചത്.
Read Moreകാർ വാങ്ങാൻ 20 കോടി; പെയിന്റ് അടിക്കാൻ 25 കോടി..!
വിലകൂടിയ കാറുകൾ സ്വന്തമായുള്ളവരിൽ ക്രിസ് സിംഗ് പ്രമുഖനാണ്. ഇൻഡോ-അമേരിക്കൻ ബിസിനസുകാരനായ ക്രിസ് നിരവധി തവണ വാർത്തകളിൽ നിറഞ്ഞിട്ടുമുണ്ട്. പക്ഷേ, ഇത്തവണ അദ്ദേഹം കാർ വാങ്ങിയതിനല്ല വാർത്താതാരമായിരിക്കുന്നത്. അദ്ദേഹം വാങ്ങിയിരിക്കുന്നത് 20 കോടി രൂപ വിലയുള്ള ആസ്റ്റൺ മാർട്ടിൻ വാൾകിറി ഹൈപ്പർ കാറാണ്. പക്ഷേ, ആ കാർ പെയിന്റ് ചെയ്യാൻ ചെലവാക്കിയിരിക്കുന്നത് 25 കോടി രൂപയാണ്. കാറിന്റെ വിലയേക്കാൾ അഞ്ചു കോടി രൂപ കൂടുതൽ. ഉപയോഗിച്ചിരിക്കുന്ന പെയിന്റും ചില്ലറയല്ല. ചന്ദ്രനിലെ ധൂളികൂടി ചേർത്താണ് വാഹനത്തിൽ പെയിന്റ് ചെയ്തിരിക്കുന്നത്. അതിനായി ചന്ദ്രനിൽനിന്ന് ഭൂമിയിലെത്തിച്ച ഒരു പാറക്കല്ല് അദ്ദേഹം വാങ്ങിയിരുന്നു. പിന്നീട് അത് പൊടിച്ചുചേർത്തു നിർമിച്ചെടുത്ത കരോസെറി ലൂണാർ ചുവപ്പു പെയിന്റാണ് കാറിൽ അടിച്ചത്. ഇതോടെ കാറിന്റെ വില 45 കോടിയായി ഉയരുകയും ചെയ്തു.
Read Moreകുട്ടികളെ തല്ലരുതെന്നു പറയുന്നതു ശരിയല്ല! എട്ടു മണിക്കൂർ നിർത്താതെ ബഹളം: വിമാന യാത്രക്കാരെ വലച്ച് കുട്ടി
ബെർലിൻ: ജർമനിയിൽനിന്നു യുഎസിലേക്ക് വിമാന യാത്രാ സമയം എട്ടു മണിക്കൂറാണ്. അത്രയും സമയം തുടർച്ചയായി അലറിക്കരയുകയും ബഹളം വയ്ക്കുകയും നിർത്താതെ ഓടുകയും സീറ്റുകൾക്കു മുകളിൽ വലിഞ്ഞു കയറുകയും ചെയ്യുന്നൊരു കുട്ടി വിമാനത്തിലുണ്ടെങ്കിലോ? അസഹനീയമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. സംഭവം ഏകദേശം മുഴുവനായി ഒരു യാത്രക്കാരൻ വിഡിയോയിൽ പകർത്തി പുറത്തു വിടുകയും ചെയ്തു. ഇതിപ്പോൾ സമൂഹ മാധ്യമങ്ങൾ പ്രചരിക്കുകയും ചെയ്യുന്നു. പല യാത്രക്കാരും ചെവി പൊത്തിയിരിക്കുന്നത് ഇതിൽ കാണാം. കുട്ടികളെ തല്ലരുതെന്നു പറയുന്നതു ശരിയല്ലെന്നതിനു തെളിവാണിതെന്ന് മറ്റൊരു യാത്രക്കാരൻ ട്വിറ്ററിർ കുറിച്ചു, ഇക്കാര്യത്തിൽ കുട്ടിക്കു മാത്രമല്ല, അവന്റെ മാതാപിതാക്കൾക്കും നല്ല തല്ലിന്റെ കുറവുള്ളതായാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. കുട്ടിയെയും മാതാപിതാക്കളെയും വിമാനത്തിൽ നിന്ന് ഇറക്കി വിടണമായിരുന്നു എന്നാണ് മറ്റു ചില യാത്രക്കാരുടെ പ്രതികരണം. അതേസമയം, കുട്ടിക്ക് ഒരു വൈകല്യമുണ്ടെന്നും, അതാണവന്റെ പെരുമാറ്റത്തെ ബാധിക്കുന്നതെന്നും ഒൗദ്യോഗിക വിശദീകരണം. വൈകല്യം എന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ട്:…
Read More