സീയൂൾ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും നേരിട്ടു കണ്ടാൽ കടിച്ചുകീറുന്നത്ര ശത്രുതയിലാണ്. പക്ഷേ, ഇരുവരുടെയും അപരന്മാർ സൗഹൃദത്തിലാണ്, സമാധാനത്തിന്റെ വക്താക്കളുമാണ്. ദക്ഷിണകൊറിയയിലെ പിയോങ്ചാങിൽ വെള്ളിയാഴ്ച നടന്ന വിന്റർ ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിനിടെയാണ് കാണികൾക്ക് അപ്രതീക്ഷിത കൗതുകമായി രണ്ട് അപരന്മാരും സ്റ്റേഡിയത്തിലെത്തിയത്. ഒറ്റ നോട്ടത്തിൽ കിമ്മും ട്രംപും തന്നെ രണ്ടുപേരും. മാർച്ച്പാസ്റ്റ് നടത്തുന്ന കായിതാരങ്ങൾക്കു നേർക്കു കൈവീശിക്കാണിച്ച അപരന്മാർക്കൊപ്പം സെൽഫിയെടുക്കാൻ കാണികൾ ചുറ്റും കൂടി. പക്ഷേ കിം, ട്രംപ് അപരന്മാരുടെ സൗഹൃദം സുരക്ഷാ ഉദ്യോഗസ്ഥർക്ക് അത്ര പിടിച്ചില്ല. സ്റ്റേഡിയത്തിൽ ബഹളം കൂടിയതോടെ ഇരുവരെയും പിടിച്ചു പുറത്താക്കി. തങ്ങൾ തമ്മിൽ നല്ല ബന്ധത്തിലാണെന്ന് കിമ്മിന്റെ അപരൻ പറഞ്ഞു. എല്ലാവരെയും ഒന്നു ഞെട്ടിക്കാൻ വേണ്ടിയാണ് ഒരുമിച്ചുവന്നത്. ലോകത്ത് സമാധാനം പുലരണമെന്നാണ് ആഗ്രഹം. അതിനു വന്ന ഞങ്ങളെ പിടിച്ചു പുറത്താക്കിയത് ഒട്ടും ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപരന്മാരുടെ…
Read MoreCategory: NRI
പുടിൻ സ്മാർട്ടാണ്; പക്ഷേ സ്മാർട്ട് ഫോണില്ല
മോസ്കോ: ലോകത്തിലെ ഏറ്റവും കരുത്തരായ നേതാക്കളിലൊരാളായിട്ടാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ വിലയിരുത്തുന്നത്. പക്ഷേ, അദ്ദേഹത്തിനു സ്വന്തമായി സ്മാർട്ട്ഫോണില്ല. വ്യാഴാഴ്ച ശാസ്ത്രജ്ഞരും ശാസ്ത്രവിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തവേയാണ് താൻ സ്മാർട്ട്ഫോണില്ലാത്ത പ്രസിഡന്റാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും തനിക്കൊരു താത്പര്യവുമില്ലെന്ന് പുടിൻ കഴിഞ്ഞ വർഷം സ്കൂൾ കുട്ടികളുടെ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. സമയം കിട്ടുന്പോൾ സോഷ്യൽ മീഡിയാ സൈറ്റുകളിൽ കയറാറുണ്ടോയെന്ന കുട്ടികളുടെ ചോദ്യത്തിനുത്തരമായിട്ടായിരുന്നു ഇത്. അതേസമയം, റഷ്യൻ പ്രധാനന്ത്രി ദിമിത്രി മെദ്വദേവ് സോഷ്യൽ മീഡിയയിൽ ഏറെ കന്പമുള്ളയാളാണ്. കൈയിൽ ഐഫോണുമായിട്ടേ അദ്ദേഹത്തെ കാണാൻ കഴിയൂ.
Read Moreചൊവ്വയിൽ എങ്ങനെ ജീവിക്കും? ഉത്തരം തെരയുന്നത് ഒമാനിൽ
മസ്കറ്റ്: എലോൺ മസ്കിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിന്റെ വിക്ഷേപണവിജയം മനുഷ്യന്റെ ചൊവ്വാ മോഹങ്ങൾക്കു ചിറകു മുളപ്പിച്ചിരിക്കുന്നു. പക്ഷേ, ചൊവ്വയിലെത്തിയാൽ മനുഷ്യനെങ്ങനെ ജീവിക്കും ? അതു മനസിലാക്കാനുള്ള പരീക്ഷണവും നടന്നുവരികയാണ്. ഒമാനിലെ ദോഫാൽ മരുഭൂമിയിലാണ് ഈ പരീക്ഷണം. ഗ്രീൻഹൗസും റോബട്ടിക് റോവറുകളും ഡ്രോണുകളും എല്ലാം ഉൾപ്പെടുന്നു. ചൊവ്വയിൽ കൃഷി നടത്താൻ കഴിയുമോ എന്നതടക്കം 19 പരീക്ഷണങ്ങളാണു നടത്തുന്നത്. മനുഷ്യന് ചൊവ്വയിൽ എങ്ങനെ അതിജീവനം നടത്താമെന്നു കണ്ടെത്തുകയാണ് ലക്ഷ്യം. ചൊവ്വയോടുള്ള സാമ്യമാണ് ഇവിടം തെരഞ്ഞെടുക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ചൂട് 51 ഡിഗ്രി സെൽഷസാണ്. തരിശുഭൂമിയാണ്. ജീവനുള്ള ഒന്നുംതന്നെ ഇല്ല. ഒമാൻ സർക്കാരിന്റെ സഹകരണത്തിൽ ഓസ്ട്രിയൻ സ്പേസ് ഫോറം ആണ് പരീക്ഷണം നടത്തുന്നത്. 25 രാജ്യങ്ങളിൽനിന്നുള്ള 200 ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിൽ പങ്കെടുക്കുന്നത്.
Read Moreമാനഭംഗപ്പെടുത്തിയ ശേഷം കൊലപാതകം: സൗദിയിൽ പാക്കിസ്ഥാൻകാരുടെ തലവെട്ടി
റിയാദ്: സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ നാല് പാക് പൗരൻമാരെ സൗദി തലവെട്ടിക്കൊന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനും പ്രതികൾ ഇരയാക്കിയിരുന്നു. പണവും ആഭരണവും മോഷ്ടിക്കുകയും ചെയ്തു. യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഒരു മാസത്തിനിടെ സൗദിയിൽ 20 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കഴിഞ്ഞ ജൂലൈ മാസത്തിലും ഒരു പാക് പൗരൻ വധശിക്ഷയ്ക്കു വിധേയനായിരുന്നു. കൊലപാതം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ചായിരുന്നു വധശിക്ഷ. ആറു പേരുടെ വധശിക്ഷയാണ് അന്ന് ഒറ്റയടിക്ക് നടത്തിയത്.
Read Moreആശുപത്രി വരാന്തയിൽ പ്രസവിച്ച ഭാര്യക്ക് തുണയായി ഭർത്താവ്
പൂർണഗർഭിണിയായ ആ സ്ത്രീക്ക് താൻ ആശുപത്രിയിൽ എത്തുന്നതിനു മുന്‍പേ കുട്ടി ഉദരത്തിൽ നിന്നും പുറത്തുവരുമെന്ന് ഉറപ്പായിരുന്നു. കടുത്ത വേദന അനുഭവിച്ച് അവർ കിടക്കുന്പോൾ ആസമയമത്രെയും അവർക്ക് സഹായമായി ഒപ്പമുണ്ടായിരുന്നത് ഭർത്താവായിരുന്നു. ആശുപത്രിയിൽ എത്തിയിട്ടേ പ്രസവിക്കു എന്നു പറഞ്ഞ് അദ്ദേഹം അവരെ സമാധാനിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കാനെ അദ്ദേഹത്തിനായുള്ളു. പ്രസവമുറിയിലേക്കുള്ള വരാന്തയിൽ വെച്ച് അവർ നിലത്ത് കിടന്ന് ഒരു കുട്ടിക്ക് ജന്മം നൽകി. അമേരിക്കയിലെ കാൻസാസിലെ റിലെയ് സ്വദേശിനിയായ ജസീക്ക ഹോഗൻ ആണ് ആശുപത്രിയിൽ നിലത്തു കിടന്ന് കുട്ടിക്ക് ജന്മം നൽകിയത്. മാൻഹട്ടനിലെ ക്രിസ്തി ആശുപത്രിയിലാണ് സംഭവം. അഞ്ച് കുട്ടികളുടെ അമ്മയായ ജസീക്ക ഹോഗന് പ്രസവത്തെക്കുറിച്ച് ആശങ്കകളേതുമില്ലായിരുന്നു. പ്രസവതിയതിക്കു കുറേ നാൾ മുന്‍പേ ഭർത്താവ് ട്രിവിസിനൊപ്പം ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ പ്രസവത്തിന് ഇനിയും ദിവസങ്ങൾ ഉണ്ട് എന്നുപറഞ്ഞ് അധികൃതർ അവരെ വീട്ടിലേക്കു തിരിച്ചയച്ചു. എന്നാൽ രാത്രിയായപ്പോഴേക്കും ജെസിക്കയ്ക്ക് പ്രസവവേദന ആരംഭിച്ചു.…
Read Moreഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍..! റഷ്യയില്‍ നദിയിലെ വെള്ളം ചുവപ്പായി; ഇവിടത്തെ ജനങ്ങള്‍ ആശങ്കയില്‍
ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ റഷ്യയിലെ സൈബീരിയയിലുള്ള ഒരു നദിയിലെ ജലം ചുവപ്പായി. സമീപ പ്രദേശങ്ങളിലുള്ളവരുടെ പ്രധാന ജല സ്രോതസായ ഈ നദിയിൽ പെട്ടെന്നുണ്ടായ മാറ്റത്തെത്തുടർന്ന് ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ. അധികൃതർ നദിയിലെ ജലത്തിന്റെ സാന്പിളുകൾ എടുത്ത് പരിശോധിച്ചെങ്കിലും നിറം മാറ്റത്തിനുള്ള കാരണം ഇതുവരെയും വെളുപ്പെടുത്തിയിട്ടില്ല. എന്നാൽ സമീപത്തെ വ്യവസായ ശാലകളിൽനിന്നുള്ള മാലിന്യ നിക്ഷേപമാകാം ഈ നിറം മാറ്റത്തിന് പിന്നിലെന്ന് നാട്ടുകാർ കരുതുന്നു. അതുകൊണ്ടുതന്നെ വിവിധ ആവശ്യങ്ങൾക്കായി ഈ നദിയിൽനിന്ന് വെള്ളമെടുത്തുന്നത് ആളുകൾ നിറുത്തിവച്ചിരിക്കുകയാണ്
Read Moreവണ്‍ ജിബി ഡാറ്റാ- എ ടിക്കറ്റ് ടു ഫ്യൂച്ചർ ! ഇന്ധനക്ഷമതയുള്ള എൻജിൻ അവതരിപ്പിച്ച തൃശൂർ സ്വദേശി അമേരിക്കയിൽ താരം
സ്വന്തം ലേഖകൻ തൃശൂർ: ഹൈ ഡെഫനിഷൻ ക്വാളിറ്റിയിൽ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്താൽ സെക്കൻഡുകൾകൊണ്ട് തീരാവുന്നതേയുള്ളൂ വണ്‍ ജിബി ഡാറ്റ. പക്ഷേ, ജെബിൻ മാക്സി എന്ന പതിനഞ്ചുകാരന്റെ ജീവിതം മാറ്റിമറിച്ചതു മാസം ഒരു ജിബി ക്വാട്ടയിൽ കിട്ടിയിരുന്ന ഇന്റർനെറ്റാണ്. തന്റെ സ്വപ്നങ്ങൾക്കും ശാസ്ത്രാന്വേഷണങ്ങൾക്കും പതിനഞ്ചാം വയസിൽ കിട്ടിയ ലാപ്ടോപ്പും ഇന്റർനെറ്റ് കണക്ഷനും ഉൗർജമായപ്പോൾ വണ്‍ ജിബി ജെബിനു സ്വപ്നലോകത്തേക്കുള്ള ടിക്കറ്റായി മാറി. അവ യാഥാർത്ഥ്യമായപ്പോൾ ജെബിൻ എന്ന മലയാളിപ്പയ്യൻ അമേരിക്കയിലെ പേരുകേട്ട ശാസ്ത്രജ്ഞർക്കൊപ്പമിരുന്നു തന്റെ സ്വപ്നപദ്ധതികൾ വിവരിച്ചു. ലോകം ഇന്ധന പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് അന്‍പതുശതമാനം വരെ കുറഞ്ഞ ഇന്ധന ഉപഭോഗമുള്ള എൻജിൻ യാഥാർഥ്യമാക്കിയാണ് തൃശൂർ സ്വദേശിയായ ജെബിൻ ആഗോളതലത്തിൽ ശ്രദ്ധനേടിയത്. മോട്ടോർവാഹന രംഗത്തെ ഭാവിയാകാൻ ഉതകുന്ന ഇന്റഗ്രേറ്റഡ് ലീനിയർ ഹൈബ്രിഡ് എൻജിൻ എന്ന സാങ്കേതികവിദ്യയുടെ പേറ്റന്റും ഇന്നു ജെബിന്റെ പേരിലാണ്. നിലവിലുള്ള ഹൈബ്രിഡ് വാഹനങ്ങൾ…
Read Moreസൗദിയിൽ പൊതുവഴിയിൽ നൃത്തം ചെയ്ത ദന്പതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്; വീഡിയോ വൈറൽ
തിരക്കേറിയ നഗരത്തിൽ ആളുകളുടെ നടുവിൽ നിന്ന് നൃത്തം ചെയ്ത ദന്പതികളെ അറസ്റ്റ് ചെയാൻ ഉത്തരവ്. തെക്കു-പടിഞ്ഞാറൻ സൗദിയിലെ അബ്ബായിലാണ് സംഭവം. റോഡിനു സമീപം നിന്ന് ഇവർ നൃത്തം ചെയുന്നതിന്റെ വീഡിയോ സമീപം നിന്നവരാണ് പകർത്തിയത്. തുടർന്ന് സോഷ്യൽ മീഡിയായിൽ പങ്കുവച്ച ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് അസിർ പ്രവശ്യയിലെ ഗവർണർ ഫൈസൽ ബിൻ ഖാലെദ് രാജകുമാരൻ അന്വേഷണത്തിന് ഉത്തരിവിടുകയായിരുന്നു. ഈ ദന്പതികളുടെ പെരുമാറ്റം ഇസ്ലാം ആചാരങ്ങൾക്കും സന്പ്രദായത്തിനും എതിരാണെന്ന് അധികൃതർ വ്യക്തമാക്കി. വളരയധികം കർശക നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് സൗദി. നിയമ ലംഘകർക്കെതിരെ കർശന നടപടിയാണ് അധികൃതർ സ്വീകരിച്ചു പോരുന്നത്.
Read Moreമൂന്നു കാറുകളിൽ നാല് ടണ്‍ ഓറഞ്ച് മോഷ്ടിച്ചു കടത്തി: അവസാനം കുടുങ്ങി
സംഭരണശാലയിൽ നിന്നും മോഷ്ടിച്ച നാല് ടൺ ഓറഞ്ച് പോലീസ് പിടിച്ചെടുത്തു. സ്പെയിനിലെ സെവില്ലയിലെ കാർമോണയിലാണ് സംഭവം. നാല് ടണ്‍ ഓറഞ്ചുകൾ മുന്ന് കാറുകളിലായി നിറച്ച് കടത്തുന്നതിനിടെയാണ് മോഷ്ടാക്കൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. പോലീസ് പെട്രോളിംഗ് കാറിനെ കണ്ടതോടെ പാഞ്ഞെത്തിയ മൂന്ന് കാറുകൾ ദിശ മാറ്റി വേഗത്തിൽ ഓടിച്ചതോടെ സംശയം തോന്നിയ പോലീസുദ്യോഗസ്ഥർ, പിന്നാലെ ചെന്ന് കാറുകൾ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് മോഷണ ശ്രമം പൊളിഞ്ഞത്. രണ്ടു കാറുകളിൽ ഓറഞ്ചുകൾ നിരവധി ബാഗുകളിലായി നിറച്ച അവസ്ഥയിലും ഒരു കാറിൽ നിറയെ ഓറഞ്ച് വാരിയിട്ട നിലയിലുമായിരുന്നു. എവിടെ നിന്നാണ് ഇത്രെയും ഓറഞ്ച് കടത്തിയതെന്ന് കൃത്യമായി ഉത്തരം നൽകാതെയിരുന്ന ഇവർ വഴിയിൽ നിന്നുമാണ് ഇത്രയും ഓറഞ്ചുകൾ ലഭിച്ചതെന്നാണ് പോലീസുദ്യോഗസ്ഥരോട് പറഞ്ഞത്. ഇവരെ അറസ്റ്റ് ചെയ്യ്ത് കുറച്ചു സമയത്തിനുള്ളിൽ തന്നെ കാർമോണയിലെ…
Read Moreനഴ്സുമാരുടെ ശ്രദ്ധയ്ക്ക്! അമ്പതിനായിരം ഒഴിവ് .. വമ്പന്‍ അസരങ്ങളുമായി ജര്‍മനി; ഇടനിലക്കാരെ നിയോഗിച്ചിട്ടില്ലെന്നു ജര്‍മന്‍ സര്‍ക്കാര്‍
ബർലിൻ: ജർമൻ ഭാഷയിൽ ബി2 ലെവൽ സർട്ടിഫിക്കറ്റ് നേടിയ നഴ്സാണോ? ഇതാ ജർമനി നിങ്ങൾക്കായി വാതിൽ തുറക്കുന്നു. രാജ്യത്തെ നഴ്സുമാരുടെ ക്ഷാമം നികത്താനുള്ള ആംഗല മെർക്കൽ ഭരണകൂടത്തിന്റെ പദ്ധതിക്കു ഭരണമുന്നണി പച്ചക്കൊടി കാണിച്ചതോടെയാണു നഴ്സുമാർക്ക് അവസരമൊരുങ്ങുന്നത്. ഇന്ത്യക്കാർക്കും പ്രത്യേകിച്ചു മലയാളികൾക്കും വലിയ അവസരമാണ് ജർമനി തുറക്കുന്നത്. ആദ്യഘട്ടത്തിൽത്തന്നെ എണ്ണായിരത്തോളം നഴ്സുമാരെ നിയമിക്കാനാണു പദ്ധതി. ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം മെർക്കൽ തന്നെ നടത്തിയിരുന്നു. യോഗ്യത നിലവിൽ ജർമൻ ഭാഷയിൽ ബി 2 ലെവൽ സർട്ടിഫിക്കറ്റ് നേടിയവർക്കാണു തൊഴിൽ അവസരം. ബി 2 ലെവൽ പാസായവർ എത്രയും വേഗം ജർമനിയിലേക്കുള്ള വീസയ്ക്കും വർക്ക് പെർമിറ്റിനുമായി ഇന്ത്യയിലെ ജർമൻ എംബസിയുമായോ കോണ്‍സുലേറ്റുമായോ നേരിട്ടു ബന്ധപ്പെടണം. ഇതുവഴി കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഏജൻസികളില്ല ഈ നഴ്സിംഗ് റിക്രൂട്ട്മെന്റിനു വേണ്ടി ഒരു രാജ്യത്തും ഒരു ഏജൻസിയെയും ജർമൻ സർക്കാർ നിയോഗിച്ചിട്ടില്ല. റിക്രൂട്ട്മെന്റിന്റെ…
Read More