ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. മരുഭൂമിയെന്നു പറയുന്പോൾ ചുട്ടുപഴുത്ത മണലാരണ്യങ്ങളാണ് നമ്മുടെ ഓർമയിലേക്കു വരുന്നതെങ്കിലും സഹാറയിലെ ഇപ്പോഴത്തെ അവസ്ഥ തികച്ചും വ്യത്യസ്തം. ആദ്യമായി സഹാറ കാണുന്നവർ ഇപ്പോൾ അവിടെയെത്തിയാൽ തങ്ങൾക്ക് വഴിതെറ്റിയോ എന്ന് ഒരു നിമിഷമെങ്കിലും ശങ്കിക്കും. കാരണം സഹാറയിലെ മണൽപ്പരപ്പുകളെല്ലാം ഇപ്പോൾ മഞ്ഞുമൂടി കിടക്കുകയാണ്. സഹാറ മരുഭൂമി ഉൾപ്പെടുന്ന വടക്കൻ ആഫ്രിക്കൻ മേഖലയിലെ താപനില ക്രമാതീതമായി കുറഞ്ഞതാണ് ഇപ്പോഴത്തെ ഈ മഞ്ഞു വീഴ്ചയ്ക്ക് കാരണം. ലോകത്തിൽ ഏറ്റവും ചൂടുള്ള ഈ പ്രദേശത്ത് ഇപ്പോൾ 40 സെന്റീമീറ്റർ കനത്തിൽവരെ മഞ്ഞ് മൂടി കിടക്കുകയാണ്. കഴിഞ്ഞ 40 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് സഹാറ മരുഭൂമിയിൽ മഞ്ഞു പെയ്യുന്നത്. താപനില ഉയരുന്നതോടെ മഞ്ഞ് ഉരുകും.
Read MoreCategory: NRI
കഠിനാധ്വാനം ചെയ്ത് അവരെ പോറ്റും! വിവാഹചിലവ് സഹിക്കാനാവില്ല; അമ്പതുകാരന് ഒറ്റയടിക്ക് മൂന്നുകെട്ടി
അമിതമായ വിവാഹ ചിലവൊഴിവാക്കാൻ അന്പതുകാരൻ മൂന്നുയുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു. ഉഗാണ്ടയിലെ വകിസൊ ജില്ലയിലെ കതാംബി സ്വദേശിയായ മൊഹമ്മദ് സെമൻഡ എന്നയാളാണ് മൂന്നു യുവതികളെയും ഒരു ചടങ്ങിൽ വിവാഹം ചെയ്ത് ആഫ്രിക്കയിലെ മാധ്യമങ്ങളിൽ താരമായത്. താൻ സാന്പത്തികമായി മോശമാണെന്ന് ഈ മൂന്നുപേർക്കുമറിയാമെന്നും തന്നോടുള്ള സ്നേഹത്താൽ സാന്പത്തികം അവർക്കൊരു പ്രശ്നമേയല്ലെന്നുമാണ് മൊഹമ്മദ് പറയുന്നത്. മൂന്നു പേർക്കും പരസ്പരം പിണക്കമൊന്നുമില്ലെന്നും ഓരോരുത്തർക്കും വീടുകൾ നൽകിയിട്ടുണ്ടെന്നും താൻ കഠിനാധ്വാനം ചെയ്ത് അവരെ പോറ്റുമെന്ന് അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാൽപ്പത്തിയെട്ടുകാരിയായ സൽമത്ത് നലുവുജ്ജെ, ഇരുപത്തിയേഴുകാരിയായ ജാമിയോ നകായിസാ, ഇരുപത്തിനാലുകാരിയായ മസ്തുല്ല നാംവൻജെ എന്നിവരെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സൽമത്ത് നലുവുജ്ജയെ ഇരുപതു വർഷങ്ങൾക്കു മുന്പ് മൊഹമ്മദ് വിവാഹം ചെയ്തതാണ് ഈ ബന്ധത്തിൽ അവർക്ക് അഞ്ച് മക്കൾ ഉണ്ട്. ഇവരുടെ വിവാഹബന്ധം പുതുക്കുകയായിരുന്നു ചടങ്ങിൽ. മറ്റ് രണ്ട് യുവതികളും സഹോദരിമാരാണ്. മുന്പ് ഉണ്ടായിരുന്ന വിവാഹബന്ധത്തിൽ…
Read Moreടോയ്ലറ്റിൽ കയറിയ ഭർത്താവിനു നേർക്ക് തുരുതുരാ നിറയൊഴിച്ച് ഭാര്യ; കാരണം വിചിത്രം..!
വീട്ടിലെ ടോയ്ലറ്റിനുള്ളിൽ കയറിയ ഭർത്താവിനു നേർക്ക് തുരുതുരാ നിറയൊഴിച്ച് ഭാര്യ. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ഭർത്താവ് വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പോലീസാണ് സംഭവം പുറത്തുവിട്ടത്. പോലീസിനോട് ഇദ്ദേഹം പറഞ്ഞതിങ്ങനെ: ഞങ്ങൾ വിവാഹിതരായിട്ട് മുപ്പത് വർഷങ്ങളായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഭാര്യ വീട്ടിൽ വഴക്കായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ ടോയ്ലറ്റിനുള്ളിൽ കയറിയപ്പോൾ പിന്നാലെ കയറിയ ഇവർ എനിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. പോലീസെത്തി കസ്റ്റഡിയിലെടുത്തതിനു പിന്നാലെ വിചിത്ര വാദമാണ് യുവതി പറഞ്ഞത്. താൻ പറയുന്നതൊന്നും കേൾക്കാതിരുന്ന ഭർത്താവിന്റെ ശ്രദ്ധലഭിക്കാൻ വേണ്ടിയാണ് ഈ അക്രമം ചെയ്തതെന്നും. എന്നാൽ ഭിത്തിക്കു നേരെയാണ് താൻ നിറയൊഴിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ തലയിൽ നിന്നും ഏഴ് ഇഞ്ച് മാറിയാണ് വെടിയുണ്ട ഭിത്തിയിൽ പതിച്ചത്. ഇവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Read Moreഷെറിന്റെ മരണം: വളർത്തച്ഛനെതിരെ ചുമത്തിയതു വധശിക്ഷ കിട്ടാവുന്ന കുറ്റം
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ വളർത്തച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു. വളർത്തച്ഛൻ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒക്ടോബര് ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. ഒക്ടോബര് 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്നിന്നു ഷെറിന്റെ മൃതദേഹം കണ്ടെത്തി. നിർബന്ധിച്ച് പാലു കൊടുക്കുന്നതിനിടെ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് വെസ്ലി പോലീസിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. എറണാകുളം സ്വദേശികളായ വെസ്ലിയും ഭാര്യ സിനിയും രണ്ടു വർഷം മുൻപാണ് ഷെറിനെ ബിഹാറിൽനിന്നു ദത്തെടുത്തത്.
Read Moreസൗദിയിൽ ചരിത്ര മുഹൂർത്തം! ഫുട്ബോൾ കാണാൻ വനിതകളും സ്റ്റേഡിയത്തിൽ
റിയാദ്: ജിദ്ദയിലെ കിംഗ് അബ്ദുല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അൽ അഹ്ലിയും അൽ ബാത്തും ഏറ്റുമുട്ടിയപ്പോൾ ചരിത്രം പിറന്നത് ഗാലറിയിലായിരുന്നു. സൗദി വനിതകൾ ആദ്യമായി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനെത്തിയ സന്തോഷത്തിലായിരുന്നു ഗാലറി. നിരവധി വനിതകളാണ് ചരിത്ര മുഹൂർത്തത്തിൽ പങ്കാളിയാകാൻ സ്റ്റേഡിയത്തിൽ എത്തിയത്. ഡ്രൈവിംഗിനുള്ള അവസരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ മത്സരം വീക്ഷിക്കാനുള്ള അവസരം സൗദി വനിതകൾക്ക് ലഭിച്ചത്. പല വനിതകളും കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് മത്സരം വീക്ഷിക്കാൻ എത്തിയത്. സ്റ്റേഡിയത്തിൽ പ്രത്യേകമായി ഇരപ്പിടങ്ങൾക്ക് ക്രമീകരിച്ചിരുന്നു. വനിതകൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന മുറിയും വിശ്രമ സ്ഥലവും പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. ജനുവരി18നു ദമാമിൽ നടക്കുന്ന മത്സരങ്ങളിലും വനിതകൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളിൽ മത്സരം കാണാൻ പോകുന്ന അഞ്ച് കുടുംബങ്ങൾക്ക് സൗദി എയർലൈൻസ് സൗജന്യ ടിക്കറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബറിൽ റിയാദിലെ…
Read Moreവെള്ളമടിച്ച് വണ്ടിയോടിച്ചു; പിന്നെ പോലീസിൽ റിപ്പോർട്ട് ചെയ്തു; ഒടുവില്…
കഴിഞ്ഞ ദിവസം ഫ്ളോറിഡയിലുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. ഫോണെടുത്ത പോലീസുകാരൻ ചോദിച്ചു. എന്താണ് താങ്കളുടെ ആവശ്യം ?ഞാൻ മദ്യപിച്ച് വണ്ടിയോടിക്കുകയാണ്-അപ്പുറത്തുനിന്ന് മറുപടി വന്നു. ആരാണ് വിളിക്കുന്നതെന്നും മേൽവിലാസം എന്താണെന്നുമൊക്കെ ചോദിച്ചപ്പോൾ മൈക്കിൾ ലെസ്റ്റർ എന്നു പേരു പറഞ്ഞെങ്കിലും ഏതുവഴിയാണ് വണ്ടിയോടിക്കുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞു. ഉടൻതന്നെ പോലീസ് സ്റ്റേഷനിൽനിന്നും പട്രോളിങ് പോലീസുമായി ബന്ധപ്പെട്ട് മൈക്കിളിനെ കണ്ടെത്തി. മദ്യപിച്ച് അശ്രദ്ധമായി വണ്ടിയോടിച്ചതിന് മൈക്കിളിപ്പോൾ ജയിലിലാണ്.
Read Moreവാച്ച് മോഷ്ടിക്കാൻ കടയ്ക്കുള്ളിൽ കരിമരുന്നു കലാപ്രകടനം
അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ഒരു മാളിൽ നടന്ന സംഭവമാണ്. അവിടെ പുതുവത്സര ആഘോഷങ്ങളൊക്കെ പരിസമാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. പുതുവർഷ ഷോപ്പിംഗിനായി നിരവധിയാളുകൾ മാളിൽ എത്തിയിരുന്നു. പെട്ടെന്ന് മാളിലുള്ള ഒരു വാച്ച് കടയിൽനിന്ന് വെടിയൊച്ചപോലത്തെ ഒരു ശബ്ദം കേട്ടു. ആദ്യം എല്ലാവരും ഒന്നു പരിഭ്രമിച്ചെങ്കിലും മത്താപ്പൂ കത്തുന്നത് കണ്ടപ്പോൾ പുതുവർഷ ആഘോഷമാകുമെന്ന് എല്ലാവരും കരുതി. തങ്ങളുടെ കടയിൽ കയറി ആരാണ് മത്താപ്പൂ കത്തിച്ചത് എന്ന് മനസിലാകാതെ കടയുടെ ഉടമയും ജീവനക്കാരും സ്തംബ്ധരായി നിന്നു. കരിമരുന്നു കലാപ്രകടനമൊക്കെ കഴിഞ്ഞപ്പോൾ കണ്ടു നിന്നവരൊക്കെ കൈയുമടിച്ച് മടങ്ങി. അപ്പോഴാണ് വാച്ചുകടയുടെ ഉടമ ഒരു കാര്യം ശ്രദ്ധിച്ചത്. കടയിൽ പ്രദർശന സ്ഥലത്ത് വച്ചിരുന്ന ഏഴു ലക്ഷം രൂപയുടെ റോളക്സ് ലക്ഷ്വറി വാച്ച് കാണുന്നില്ല. അദ്ദേഹം ഉടൻതന്നെ പോലീസിനെ വിവരമറയിച്ചു. പോലീസ് വന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. കടയിൽ മത്താപ്പൂ പൊട്ടിച്ചയാളുതന്നെയാണ് വാച്ചുമായി കടന്നുകളഞ്ഞത്. വാച്ച്…
Read Moreഡേറ്റിംഗ് ആപ്പ്! ആണുങ്ങളെ പറ്റിക്കാന് പെണ്വേഷം കെട്ടി റോബട്ടുകളും
പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും പരസ്പരം പരിചയപ്പെടാൻ അവസരമൊരുക്കുന്ന കംപ്യൂട്ടർ ആപ്ലിേക്കേഷനുകളാണ് ഡേറ്റിംഗ് ആപ്പ്. പാശ്ചാത്യ രാജ്യങ്ങളിലും നമ്മുടെ അടുത്തുള്ള ചൈനയിലുമൊക്കെ ലക്ഷക്കണക്കിന് ആളുകളാണ് ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച് കാമുകീകാമുകന്മാരെ കണ്ടെത്തുന്നത്. എന്നാൽ അവിടെയും കളിപ്പീരുമായി ഇറങ്ങിയിരിക്കുകയാണ് കുറേ ചൈനക്കാർ. ഡേറ്റിംഗ് ആപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീകളിൽ പകുതിയും ആ ആപ്പിന്റെ ഉടമസ്ഥർ തന്നെ നിയോഗിച്ച റോബോട്ടുകളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 21 കന്പനികളുടെ ആപ്പുകളാണ് കഴിഞ്ഞ ദിവസം ചൈനയിൽ പോലീസ് പൂട്ടിച്ചത്. സ്ത്രീകൾ എന്ന വ്യാജേന പുരുഷൻമാരെ പരിചയപ്പെട്ട അവരുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം പണവും സമ്മാനങ്ങളും തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ച 600 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreകാത്തിരിപ്പിനു വിരാമം! പതിറ്റാണ്ടുകളുടെ അധ്വാനത്തിനും കാത്തിരിപ്പിനും അവസാനമായി; പ്രേമലത ഇനി മുതൽ ഇന്ത്യക്കാരി
പാലക്കാട്: പതിറ്റാണ്ടുകളുടെ അധ്വാനത്തിനും കാത്തിരിപ്പിനും അവസാനമായി. പ്രേമലത ഇനി മുതൽ ഇന്ത്യക്കാരി. സുൽത്താൻപേട്ട സ്വദേശിനിയായ ആർ. പ്രേമലത 1962 ൽ മലേഷ്യയിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനായി 1970 ൽ രക്ഷിതാക്കളുടെ ജന്മനാടായ പാലക്കാടെത്തി. മലേഷ്യയിൽ ജനിച്ചതിനാൽ വിസയോടുകൂടിയാണ് ഇന്ത്യയിലെത്തിയത്. തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി പാലക്കാട് സ്വദേശിയായ രാജ്കുമാറിനെ വിവാഹം ചെയ്തു. 1991 ൽ ഇന്ത്യൻ പൗരത്വത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ഇന്ത്യയുമായുളള ബന്ധം തെളിയിക്കുന്നതിനുളള രേഖകൾ ഇല്ലാത്തതിനാൽ ഇന്ത്യൻ പൗരത്വത്തിനായുളള ശ്രമങ്ങൾ നീണ്ടുപോയി. രണ്ടുവർഷം മുന്പ് മലേഷ്യൻ പൗരത്വം പ്രേമലത റദ്ദ് ചെയ്തു. പതിറ്റാണ്ടുകളുടെ ശ്രമഫലമായി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രേമലതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ജില്ലാ കളക്ടർ ഡോ. പി. സുരേഷ് ബാബുവും ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറും ചേർന്ന് പ്രേമലതയ്ക്ക് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി.
Read Moreസ്ത്രീകൾക്കു ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു വാതിൽ തുറന്ന് സൗദി
റിയാദ്: സൗദിയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ സ്ത്രീകൾക്കായി വാതിൽ തുറക്കുന്നു. തലസ്ഥാനമായ റിയാദിൽ ഈ മാസം 12ന് അൽ അഹ്ലി- അൽ ബാറ്റിൻ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം കാണാൻ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാർത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇത് ആദ്യമായാണ് സ്ത്രീകൾക്കു ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ജിദ്ദയിലും ദമാമിലും നടക്കുന്ന മത്സരങ്ങൾക്കും സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സൗദിയിൽ കായിക മത്സരങ്ങളിൽനിന്നും സ്റ്റേഡിയങ്ങളിൽനിന്നും സ്ത്രീകളെ വിലക്കിയിരുന്നു. യാത്ര ചെയ്യണമെങ്കിലും പഠിക്കണമെങ്കിലും സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിന്റെ അനുവാദം ആവശ്യമാണെന്നതാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. എന്നാൽ അടുത്തിടെ ഇത്തരം കടുത്ത നിയന്ത്രണങ്ങളിൽ സൗദി ഭരണകൂടം അയവുവരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂണിൽ സ്ത്രീകൾക്കു വാഹനം ഓടിക്കാൻ ഭരണകൂടം അനുമതി നൽകിയിരുന്നു.
Read More