ബെയ്ജിംഗ്: ശമ്പള വിവേചനത്തിൽ പ്രതിഷേധിച്ച് ബിബിസിയുടെ ചൈന എഡിറ്റർ കാരി ഗ്രേസി രാജിവച്ചു. പുരുഷജീവനക്കാർക്കു അധികം ശമ്പളം നൽകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ നാലു വർഷമായി ബെയ്ജിംഗ് ബ്യൂറോ എഡിറ്ററായി ജോലി ചെയ്യുകയായിരുന്ന കാരി ഇതിനുമുന്പ് ബിബിസി ചാനലിലെ അവതാരകയായിരുന്നു. ജൂലൈയിൽ ബിബിസി ഒന്നര ലക്ഷം പൗണ്ടിൽ കൂടുതൽ വർഷത്തിൽ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. പുരുഷ എഡിറ്റർമാർ ഒരേ തസ്കികയിലുള്ള വനിതകളെക്കാൾ ഇരട്ടിയിലധികം ശമ്പളം വാങ്ങുന്നതായി പട്ടികയിൽ വ്യക്തമായിരുന്നു. ഉയർന്ന ശമ്പളം വാങ്ങുന്ന വനിതാ ജീവനക്കാരിക്ക് ലഭിക്കുന്നതിന്റെ അഞ്ചിരട്ടിയാണു സഹപ്രവർത്തകന് ലഭിച്ചിരുന്നത്. ബിബിസിയുടെ ശമ്പള വിവേചത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ശമ്പള വിവേചനത്തിനെതിരെ ശബ്ദം ഉയർത്തിയ ഗ്രേസിക്കു പിന്തുണയുമായി #IStandWithCarrie എന്ന ഹാഷ് ടാഗിൽ ബിബിസി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
Read MoreCategory: NRI
തണുത്തുറഞ്ഞ് നയാഗ്ര, തണുപ്പ് താങ്ങാനാവാതെ പെൻഗ്വിനുകൾ! സൂക്ഷിക്കണം, ഇതൊരു മുന്നറിയിപ്പാണ്
റോസ് മേരി ഡിസ്നിയുടെ ആനിമേഷൻ സിനിമയായ ഫ്രോസണിലെ ഒരു മനോഹര ദൃശ്യമാണെന്നുതോന്നും ഇപ്പോൾ നയാഗ്ര നദികണ്ടാൽ. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഇവിടെ ഇപ്പോൾ ഒരു തുള്ളി വെള്ളം പോലും ഒഴുകുന്നില്ല. വെള്ളമെല്ലാം തണുത്തുറഞ്ഞ് മഞ്ഞുകട്ടകളായി നിൽക്കുകയാണ്. ഒറ്റ നോട്ടത്തിൽ കഥകളിൽ മാത്രം വായിച്ചുകേട്ടിട്ടുള്ള നാർണിയ എന്ന ദേശമാണോ ഇതെന്ന് തോന്നിപ്പോകും. അമേരിക്കയിലും കാനഡയിലും ഇപ്പോൾ അനുഭവപ്പെടുന്ന അതികഠിനമായ ശൈത്യമാണ് നയാഗ്ര നദിയെ ഫ്രീസ് ചെയ്യിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തെ കാണുന്നതിലും അദ്ഭുതത്തോടെയാണ് ആളുകളിപ്പോൾ ഈ ഫ്രോസണ് നയാഗ്ര കാണാനെത്തുന്നത്. നദിയുടെ ലക്ഷക്കണക്കിന് ചിത്രങ്ങളാണ് വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. പുതുവർഷത്തിൽ -12 ഡിഗ്രിയായിരുന്നു നയാഗ്ര ഉൾപ്പെടുന്ന കാനഡയിലെ ഉൗഷ്മാവ്. കാഴ്ചയ്ക്ക് ഭംഗിയുള്ളതാണ് നയാഗ്രയിലെ ഇപ്പോഴത്തെ കാഴ്ചയെങ്കിലും ഇത് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ഈ അപൂർവ അവസ്ഥയ്ക്ക് കാരണം.…
Read Moreകൊടുംതണുപ്പിൽ നായ തണുത്തുറഞ്ഞു; ഉടമയ്ക്ക് വിലങ്ങ്
കണക്റ്റിക്കട്ട്: അമേരിക്കയിൽ കൊടും ശൈത്യത്തെതുടർന്നു നായ തണുത്തുറഞ്ഞു നിൽക്കുന്നത് കണ്ടെത്തിയതിനെ തുടർന്നു ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി നാലിനാണ് ഹാർട്ട്ഫോർഡിലാണ് സംഭവം. മൃഗങ്ങളോടുള്ള ക്രൂരത എന്ന വകുപ്പു ചുമത്തിയാണ് ഉടമയായ മിഷൽ ബെനറ്റ് എന്ന അന്പതുകാരിയെ ആഡംസ് സ്ട്രീറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 2,500 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സമീപവാസികളാണ് നായ പുറത്തു ഐസായി നിൽക്കുന്ന വിവരം പോലീസിൽ അറിയിച്ചത്. പിറ്റ് ബുൾ വർഗത്തിൽപെട്ട നായ ഏകദേശം ഒരു മാസമായി പുറത്തായിരിക്കാം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൊടുംതണുപ്പിൽ വളർത്തു മൃഗങ്ങളെ പുറത്തു നിർത്തുന്നതിനെതിരെ ആനിമൽ വെൽഫെയർ ഗ്രൂപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വളർത്തു മൃഗങ്ങളെ പുറത്തു നിർത്തിയിരിക്കുന്നുവെന്നു ചൂണ്ടിക്കാണിച്ച് നൂറുകണക്കിന് ഫോണ് കോളുകളാണ് ഓരോ ദിവസവും ലഭിക്കുന്നതെന്ന് ആനിമൽ കെയർ സർവീസ് അറിയിച്ചു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreകെബാബ് കടയുമായി പോഡോൾസ്കി
കൊളോണ്: ജർമനിയുടെ മുൻ ലോകകപ്പ് ഫുട്ബോൾ താരം ലൂക്കാസ് പോഡോൾസ്കി കൊളോണിൽ ഡോണർ കെബാബ് ഷോപ്പ് തുടങ്ങി. മംഗൽ ഡോണർ എന്നു പേരിട്ടിരിക്കുന്ന കടയിൽ ഉച്ചയ്ക്കുശേഷം താരത്തെ നേരിൽ കാണാനും ആരാധകർക്ക് അവസരം കിട്ടും. മറ്റു രണ്ടു പങ്കാളികൾക്കൊപ്പമാണ് മുപ്പത്തിരണ്ടുകാരന്റെ പുതിയ സംരംഭം. കഴിഞ്ഞ ജൂണിൽ കൊളോണിൽ ഒരു ഐസ് ക്രീം ഷോപ്പും അദ്ദേഹം ആരംഭിച്ചിരുന്നു. അതിന്റെ പ്രവർത്തനം സജീവവുമാണ്. കെബാബ് ബിസിനസിലും അദ്ദേഹം സജീവമായിരിക്കുമെന്നാണ് വക്താവ് സെബാസ്റ്റ്യൻ ലാംഗെ പറയുന്നത്. ഐസ് ക്രീം ഷോപ്പിൽ അദ്ദേഹം ആരാധകരെ കാണുകയും ഐസ് ക്രീം സണ്ഡേകളുടെ ഡിസൈനിൽ നേരിട്ട് ഇടപെടുകയും ചെയ്തു വരുന്നു. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreപ്രതിജ്ഞ ഒപ്പുവച്ചാൽ സന്ദർശിക്കാവുന്ന ലോകത്തിലെ ഏക ദ്വീപ്; തെറ്റിച്ചാല് പിഴയോ..?
ഫ്രാങ്ക്ഫർട്ട്: പ്രതിജ്ഞ ഒപ്പുവച്ചാൽ മാത്രം സന്ദർശിക്കാവുന്ന ലോകത്തിലെ ഏക ദ്വീപാണ് പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന പലാവു. വെറും ഇരുപതിനായിരത്തിനടുത്ത് ജനസംഖ്യയുള്ള ഇവിടേയ്ക്കു വരാൻ സന്ദർശകർ ഒരു പ്രതിജ്ഞയിൽ ഒപ്പു വയ്ക്കണം എന്നതാണ് ഏറെ രസകരം. സന്ദർശകർ അവരുടെ പാസ്പോർട്ടിനൊപ്പം ദ്വീപിന്റെ പാരിസ്ഥിതിക്ക് കോട്ടംതട്ടുന്ന യാതൊരു നടപടിക്കും മുതിരരുതെന്ന സത്യവാങ് മൂലം നൽകണം. സന്ദർശകരുടെ അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റവും പാരിസ്ഥിതികമായി ദ്വീപിനുണ്ടാക്കിയ ആഘാതമാണ് തീരുമാനത്തിനു പിന്നിൽ. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതോ മലിനീകരണമുണ്ടാക്കുന്നതോ ആയ എന്തെങ്കിലും ചെയ്താൽ സന്ദർശകർക്ക് വലിയ തുക പിഴ ഒടുക്കേണ്ടി വരും. ഉദാഹരണമായി ഒരു സ്രാവിനെ ഉപദ്രവിച്ചാൽ 10 ലക്ഷം ഡോളർ പിഴ ചുമത്തും. പലാവുവിലെ മറൈൻ സാംക്ച്വറി ലോക പ്രശസ്തമാണ്. പലാവു ലെഗസി പ്രോജക്ട് എന്ന സന്നദ്ധ സംഘടനയാണ് ഈ പ്രതിജ്ഞാ കാന്പയിനു പിന്നിൽ. സർക്കാർ ഏജൻസികളുമായി ചേർന്നു ഈ നിബന്ധന മുന്നോട്ടു കൊണ്ടുപോകുന്നു. പ്രതിജ്ഞ…
Read Moreമതിമറന്ന് മദ്യപിച്ചു! പുതുവർഷ ആഘോഷത്തിനു ശേഷം ടാക്സി പിടിച്ച് വീട്ടിലേക്ക്; അതും മൂന്നു രാജ്യങ്ങളിലൂടെ
പുതുവർഷപ്പിറവിയുടെ സന്തോഷം ആഘോഷിക്കുവാനായി മതിമറന്ന് മദ്യപിച്ചതിനു ശേഷം ടാക്സിയിൽ വീട്ടിൽ പോയ യുവാവിന്റെ പക്കൽ നിന്നും വാടകയായി വാങ്ങിയത് 2,200 ഡോളർ. നോർവെ സ്വദേശിയായ ഇയാൾ പുതുവർഷം ആഘോഷിക്കാൻ പോയത് കോപ്പൻഹേഗനിലെ നൈഹാവ്നിലായിരുന്നു. ഇവിടെ നിന്നുമാണ് അദ്ദേഹം ടാക്സി വിളിച്ച് വീട്ടിലേക്കു പോയത്. പുതുവത്സര ആഘോഷങ്ങൾക്കു ശേഷം വീട്ടിൽ പോകണമെന്ന് തോന്നിയ ഇദ്ദേഹം സ്വദേശമായ നോർവേയിലെ ഒസ്ലോയിലേക്ക് കാബ് ബുക്ക് ചെയ്തു. കോപ്പൻഹേഗനിൽ നിന്നും ഏകദേശം അറുന്നൂറ് കിലോമീറ്റർ ദൂരം അവിടേക്ക് ഉണ്ടായിരുന്നു. ഡെൻമാർക്കിൽ നിന്നും ആരംഭിച്ചയാത്ര സ്വീഡൻ കടന്നാണ് നോർവെയിൽ എത്തിയത്. വീട്ടിൽ എത്തിയ ഉടനെ ഡ്രൈവറോട് ഒരു വാക്കു പോലും പറയാതെ അദ്ദേഹം അകത്തു കയറി ഉറങ്ങാൻ പോകുകയായിരുന്നു. അപ്പോഴേക്കും ടാക്സി കാറിന്റെ ബാറ്ററിയും തീർന്നിരുന്നു. ഇനിയും ബുദ്ധിമുട്ടാനില്ലെന്നു തീരുമാനിച്ച ഡ്രൈവർ ഉടൻ തന്നെ ഒസ്ലോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വീടിനുള്ളിൽ കയറി…
Read Moreരണ്ടായിരം വർഷം മുമ്പും വൈഫൈ മോഡം..!
ഖനനത്തിലൂടെ ലഭിച്ച അതിപുരാതന വസ്തു എന്തെന്നെറിയാതെ ഗവേഷകർ. ചൈനയിലെ ആൻഹ്വി പ്രവിശ്യയിൽനിന്നു കണ്ടെത്തിയ രണ്ടു വെങ്കല രൂപങ്ങളാണ് ഗവേഷകരെ കുഴക്കുന്നത്. വിശദമായ പഠനത്തിലൂടെ വസ്തുക്കൾക്ക് 2000 വർഷം പഴക്കമുണ്ടെന്നു കണ്ടെത്താനായെങ്കിലും ഇവയുടെ ഉപയോഗം എന്തായിരുന്നു എന്ന കാര്യത്തിൽ ഏകാഭിപ്രായത്തിലെത്താൻ അവർക്കിതുവരെ സാധിച്ചിട്ടില്ല. പുരാതനകാലത്തെ ഏതോ സംഗീത ഉപകരണമാണിതെന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. എന്നാൽ, ലഭിച്ച ഉപകരണം അപൂർണമാണെന്നും മറ്റേതോ ഉപകരണത്തിന്റെ ഭാഗമായതിനാൽ അവശേഷിക്കുന്ന ഭാഗംകൂടി കണ്ടെത്തിയാലേ കാര്യങ്ങൾ വ്യക്തമാകൂ എന്നുമാണ് ആൻഹ്വി മ്യൂസിയത്തിന്റെ മേൽനോട്ടക്കാരൻ ലിയിഴി പറയുന്നത്. വസ്തുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ചൈനീസ് നെറ്റിസൻസും സംഭവം എന്തെന്നറിയാൻ അന്വേഷണമാരംഭിച്ചിരുന്നു. പഴയ കാലത്തെ വൈഫൈ മോഡമാണിതെന്നാണ് നെറ്റിസൻസിന്റെ കണ്ടെത്തൽ.
Read Moreകാറിടിച്ചു പരിക്കേറ്റയാള് കയറിപ്പോയത് അപകടമുണ്ടാക്കിയ അതേ കാറില്; തുമ്പ് കിട്ടാതെ പോലീസ്
നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുവന്ന കാർ യുവാവിനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മെൽബണിലെ കിൽസിത്തിലാണ് സംഭവം നടന്നത്. നന്പർ പ്ലേറ്റില്ലാതെ പാഞ്ഞു വരുന്ന വെളുത്ത കാർ റോഡിനു സമീപം നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എന്നാൽ, കുറച്ചുകൂടി മുന്നോട്ടു പോയ കാർ വീണ്ടും വട്ടം കറങ്ങി വന്ന് അദ്ദേഹത്തെ ഇടിച്ച അതേ സ്ഥലത്ത് വന്ന് നിർത്തി. ഈ സമയം പരിക്കേറ്റയാൾ നിലത്തു കൂടി നിരങ്ങി കാറിനു സമീപം വരുന്പോൾ കാറിനുള്ളിലിരുന്നയാൾ അദ്ദേഹത്തിനായി കാറിന്റെ ഡോർ തുറന്നു കൊടുക്കുകയും പരിക്കേറ്റയാൾ കാറിനുള്ളിൽ കയറിയതോടെ അദ്ദേഹം കാർ ഓടിച്ചു പോകുകയുമായിരുന്നു. കാറിന്റെ ഡ്രൈവർ മനപ്പൂർവം സൃഷ്ടിച്ചതാണോ അതോ അദ്ദേഹത്തിന് അറിയാതെ പറ്റിയതാണോ ഈ അപകടമെന്ന് അറിയാതെ കുഴങ്ങുകയാണ് പോലീസ്. അപകടത്തിൽപ്പെട്ട ആളെകുറിച്ചോ അപകടമുണ്ടാക്കിയ വാഹനത്തെ കുറിച്ചോ എന്തെങ്കിലും തുന്പ് ലഭിക്കുവാനുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോൾ.
Read Moreഡാമിലെ തണുത്തുറഞ്ഞ വെള്ളത്തിനു മുകളിലൂടെ സ്കേറ്റിംഗ്; രക്തം മരവിപ്പിക്കുന്ന വീഡിയോ
കൊടിയ ശൈത്യത്തിൽ വെള്ളം തണുത്തുറഞ്ഞ ഡാമിലൂടെ ആളുകൾ സ്കേറ്റിംഗ് നടത്തുന്നതിന്റെ ഡ്രോണ്ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലെ യൂട്ടയിലുള്ള ഒരു ഡാമിൽ നിന്നുമാണ് ചോരമരവിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ. തണുപ്പിൽ സംഭവിക്കാൻ സാധ്യതയുള്ള എല്ലാ അപകടത്തിൽ നിന്നും രക്ഷനേടാനുള്ള സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചതിനു ശേഷമായിരുന്നു ഇവരുടെ യാത്ര. ജസ്റ്റിൻ മക്ഫെർലാൻഡ് എന്നയാൾ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനെ തുടർന്ന് ഇത് വൈറലാകുകയായിരുന്നു. ഇത്തരത്തിൽ സ്കേറ്റിംഗ് നടത്തുന്പോൾ അപകടത്തിന് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചാണ് ജസ്റ്റിൻ ഈ വീഡിയോ പങ്കുവെച്ചത്. The extended cut of the wildly popular ice skating clip from Pineview this weekend; Enjoy, and please skate responsibly A post shared by Justin McFarland (@justin_mcvideo) on Jan 1, 2018 at 5:19pm PST
Read Moreകാത്തിരിക്കാൻ നേരമില്ല..! വിമാനയാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് പുറത്തുചാടി
വിമാനത്തിന്റെ എമർജൻസി വാതിലിലൂടെ പുറത്തുചാടിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിദേശ വിമാനക്കന്പനിയായ റയാൻ എയറിന്റെ വിമാനത്തിലാണ് സംഭവം. ലണ്ടനിൽനിന്ന് പറന്നുയർന്ന വിമാനം ദക്ഷിണസ്പെയിനിലെ മലാഗ വിമാനത്താവളത്തിലെത്തി യാത്രക്കാരെ ഇറക്കുന്നതിലുള്ള സിഗ്നലിനായി കാത്തിരിക്കുന്പോഴായിരുന്നു യാത്രക്കാരിലൊരാൾ സാഹസം കാട്ടിയത്. മറ്റു യാത്രക്കാർ നോക്കി നിൽക്കേ എമർജൻസി വിൻഡോ തുറന്ന് യാത്രക്കാരൻ പുറത്തേക്കു ചാടുകയായിരുന്നു. എന്നാൽ, വിമാനത്തിന്റെ ചിറകിലേക്കാണ് കക്ഷി വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻതന്നെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പാഞ്ഞെത്തി “എടുത്തുചാട്ടം’ നടത്തിയ യാത്രക്കാരനെ കൈയോടെ പിടികൂടുകയും ചെയ്തു. കാത്തിരുന്നു മുഷിഞ്ഞതിനാലാണ് താൻ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.
Read More