എന്നെ സമ്മതിക്കണം! താനൊരു മിടുക്കന്‍ മാത്രമല്ല, ജീനിയസ് കൂടിയാണെന്ന് ഡോണള്‍ഡ് ട്രംപ്‌

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: താ​​​നൊ​​​രു മി​​​ടു​​​ക്ക​​​ൻ മാ​​​ത്ര​​​മ​​​ല്ല, ജീ​​​നി​​​യ​​​സ് കൂ​​​ടി​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. മൈ​​​ക്കി​​​ൾ വു​​​ൾ​​​ഫി​​​ന്‍റെ പു​​​സ്ത​​​ക​​​ത്തി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ങ്ങ​​​നെ മ​​​റു​​​പ​​​ടി ന​​​ല്കി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റുപ​​​ദ​​​വി​​​ക്ക് താ​​​നേ​​​റ്റ​​​വും യോ​​​ഗ്യ​​​നാ​​​ണെ​​​ന്നും ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്പാ​​​ദ്യം സ്ഥി​​​ര​​​ബു​​​ദ്ധി​​​യും സാ​​​മ​​​ർ​​​ഥ്യ​​​വു​​​മാ​​​ണ്. ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ, ടി​​​വി താ​​​രം, അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നി​​​ങ്ങ​​​നെ കൈ​​​വ​​​ച്ച എ​​​ല്ലാ​​​യി​​​ട​​​ത്തും ആ​​​ദ്യ അ​​​വ​​​സ​​​ര​​​ത്തി​​​ൽ​​​ത​​​ന്നെ വി​​​ജ​​​യി​​​ച്ചു. എ​​​ന്‍റെ സാ​​​മ​​​ർ​​​ഥ്യ​​​ത്തി​​​നും ജീ​​​നി​​​യ​​​സി​​​നും ഇ​​​തു​​​ത​​​ന്നെ തെ​​​ളി​​​വ്. പു​​​സ്ത​​​കം എ​​​ഴു​​​തി​​​യ മൈ​​​ക്കി​​​ൾ വു​​​ൾ​​​ഫ് എ​​​ല്ലാ അ​​​ർ​​​ഥ​​​ത്തി​​​ലും പ​​​രാ​​​ജി​​​ത​​​നാ​​​ണ്. താ​​​ൻ പു​​​റ​​​ത്താ​​​ക്കി​​​യ​​​പ്പോ​​​ൾ കി​​​ട​​​ന്നു മോ​​​ങ്ങി​​​യ സ്റ്റീ​​​വ് ബാ​​​ന​​​നെ(​​​ട്രം​​​പ് പിരിച്ചു വിട്ട മു​​​ൻ ത​​​ന്ത്രോപ​​​ദേ​​​ഷ്ടാ​​​വ്)​​​യാ​​​ണ് മൈ​​​ക്കി​​​ൾ വു​​​ൾ​​​ഫ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ഒ​​​രു പ​​​റ്റം ട്വീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് ട്രം​​​പി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

Read More

ഫേസ്ബുക്ക് രക്ഷിച്ചു; ക​ഴു​ക​ൻ റാ​ഞ്ചി​യ വ​ള​ർ​ത്തു​നാ​യ​യെ മോണിക്കയ്ക്ക് തി​രിച്ചുകിട്ടി

ക​ഴു​ക​ൻ റാ​ഞ്ചി​യ വ​ള​ർ​ത്തു​നാ​യ​യെ ഒ​രു ദി​വ​സ​ത്തി​നു ശേ​ഷം ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ മോ​ണി​ക്ക ന്യൂ​ഹാ​ർ​ഡ് എ​ന്ന യു​വ​തി​യു​ടെ വ​ള​ർ​ത്തു​നാ​യ​യാ​യ സോ​യെ​യാ​ണ് പു​തു​വ​ർ​ഷ​രാ​വി​ന്‍റെ പി​റ്റേ ദി​വ​സം ക​ഴു​ക​ൻ റാ​ഞ്ചി​ക്കൊ​ണ്ടു​പോ​യ​ത്. എ​ങ്ങ​നെ​യെ​ങ്കി​ലും സോ​യെ ര​ക്ഷി​ക്കാ​നും മ​ന​സി​ലെ ദുഃ​ഖം സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ങ്കു​വെ​യ്ക്കാ​നുമാ​യി ഈ ​സം​ഭ​വം മോ​ണി​ക്ക ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചു.​ സ​ത്യ​ത്തി​ൽ ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റ് സോ​യെ തി​രി​കെ ല​ഭി​ക്കു​വാ​ൻ മോ​ണി​ക്ക​യെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം കി​ലോ​മീ​റ്റ​റു​ക​ളു​ക​ൾ​ക്ക് അ​പ്പു​റം മ​റ്റൊ​രാ​ൾ​ക്ക് സോ​യെ നി​ല​ത്തു വീ​ണ നി​ല​യി​ൽ ല​ഭി​ച്ചി​രു​ന്നു. ഇ​വ​ർ വീ​ട്ടി​ൽ കൊ​ണ്ടുപോ​യ സോ​യെ​യ്ക്ക് ഭ​ക്ഷ​ണ​വും മ​റ്റും ന​ൽ​കി സം​ര​ക്ഷി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് മോ​ണി​ക്ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​വ​ർ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മോ​ണി​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​വ​ർ സോ​യെ കൈ​മാ​റു​ക​യും ചെ​യ്തു. പ​തി​ന​ഞ്ച് മ​ണി​ക്കൂ​റി​ക​ൾ​ക്ക് ശേ​ഷം സോ​യ​യെ തി​രി​കെ ല​ഭി​ച്ച സ​ന്തോ​ഷ​വാ​ർ​ത്ത അ​വ​ർ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​യ്ക്കു​ക​യും ചെയ്തു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ മോ​ണി​ക്ക​യു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

വി​മാ​ന​ത്തി​ൽ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​ൻ യു​എ​സി​ൽ അ​റ​സ്റ്റി​ൽ

മി​ഷി​ഗ​ണ്‍: വി​മാ​ന​ത്തി​ൽ സ​മീ​പ​ത്ത് യാ​ത്ര ചെ​യ്ത യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. യു​എ​സി​ൽ താ​ത്കാ​ലി​ക വീ​സ​യി​ൽ താ​മ​സി​ക്കു​ന്ന പ്ര​ഭു രാ​മ​മൂ​ർ​ത്തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച ലാ​സ് വേ​ഗ​സി​ൽ​നി​ന്നു ഡി​ട്രോ​യി​റ്റി​ലേ​ക്കു​ള്ള സ്പി​രി​റ്റ് എ​യ​ർ​ലൈ​ൻ​സ് യാ​ത്ര​യി​ലാ​ണ് പ്ര​ഭു സ​ഹ​യാ​ത്രി​ക​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി ഉ​റ​ങ്ങി​യ സ​മ​യം യു​വാ​വ് ത​ന്‍റെ വ​സ്ത്ര​ത്തി​ൽ കൈ​ക​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. ഞെ​ട്ടി​യു​ണ​ർ​ന്ന യു​വ​തി വി​മാ​ന ജീ​വ​ന​ക്കാ​രോ​ടു പ​രാ​തി​പ്പെ​ട്ടു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ഷി​ഗ​ണ്‍ പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ പി​ന്നീ​ട് മി​ഷി​ഗ​ണ്‍ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സം​ഭ​വ​സ​മ​യ​ത്ത് പ്ര​ഭു​വി​ന്‍റെ ഭാ​ര്യ​യും ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രും യു​എ​സി​ൽ താ​ത്കാ​ലി​ക വീ​സ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Read More

അതിരുതർക്കം അതിരുകടന്നു; പെൺകടുവകൾ തമ്മിൽ ഘോരയുദ്ധം

കാ​ടി​നു​ള്ളി​ൽ നി​ശ്ചി​ത ദൂ​ര​പ​രി​ധി​യി​ൽ വാസസ്ഥ​ലം കൈ​യ​ട​ക്കി വ​യ്ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രാ​ണ് സിം​ഹ​വും ക​ടു​വ​യു​മെ​ല്ലാം. ഇ​ര​യ​ല്ലാ​തെ മ​റ്റാ​രെ​ങ്കി​ലും ഈ ​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഉ​ഗ്രേ​പോ​രാ​ട്ട​മാ​ണ് പി​ന്നെ ന​ട​ക്കു​ക. ജയിക്കുന്നയാളാകും പിന്നെ സ്ഥ​ല​ത്തെ രാ​ജാ​വ്. അ​ത്ത​ര​മൊ​രു പോ​രാ​ട്ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഫി​ലി​പ്പോ​ളി​സി​ലെ വ​ന​ത്തി​ൽ നി​ന്നു​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ര​ണ്ട് പെ​ണ്‍​ക​ടു​വ​ക​ൾ ത​മ്മി​ലാ​ണ് ഈ ​ഉ​ഗ്ര​പോ​രാ​ട്ടം ന​ട​ന്ന​ത്. ഒ​രാ​ളു​ടെ പ്ര​ദേ​ശ​ത്ത് മ​റ്റേ ക​ടു​വ വ​ന്ന​താ​ണ് പോ​രാ​ട്ട​ത്തി​ന്‍റെ കാ​ര​ണം. ഫോ​ട്ടോ​ഗ്രാ​ഫ​റായാ മ​രി​യോ​ണ്‍ വോ​ൽ​ബോ​ണ്‍ ആ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഏ​ക​ദേ​ശം അ​ഞ്ചു മി​നി​ട്ടോ​ളം ഈ ​പോ​രാ​ട്ടം നീ​ണ്ടു നി​ന്ന​താ​യാ​ണ് അ​ദ്ദേ​ഹം പ​റ​യുന്ന​ത്. പോ​രാ​ട്ട​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു പോ​യ ക​ടു​വ സ്ഥ​ല​ത്തു നി​ന്നും മ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വണ്‍, ടു, ത്രീ…! പരിശീലനത്തിനിടെ യുവസൈനികന്റെ കൈയില്‍നിന്നും ഗ്രനേഡ് നിലത്തുവീണു പൊട്ടി

ചൈനയുടെ പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യി​ൽ ചേ​ർ​ന്ന യു​വ​സൈ​നി​ക​ന് ഗ്ര​നേ​ഡ് കൈ​കാ​ര്യം ചെ​യ്യാ​ൻ പ​രി​ശീ​ല​നം ന​ൽ​ക​വേ കൈ​യി​ൽ നി​ന്നും വ​ഴു​തി വീണ് പൊട്ടിത്തെറിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വ​ശ്യ​യി​ലു​ള്ള സി​യാ​നി​ലെ എ​യ​ർ ഫോ​ഴ്സ് കേ​ഡ​റ്റ് സ്കൂ​ളി​ലെ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ഹാം​ഗ് എ​ന്നു പേ​രു​ള്ള യു​വ​സൈ​നി​ക​ന്‍റെ കൈ​യി​ൽ നി​ന്നും അ​ബ​ദ്ധ​ത്തി​ൽ ഗ്ര​നേ​ഡ് നി​ല​ത്തു വീ​ണ് പൊ​ട്ടി​യ​ത്. 2016ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത് മാ​ധ്യ​മ​മാ​യ ചൈ​നീ​സ് സി​ൻ​ഹു​വാ ന്യൂ​സാ​ണ്. പ​രി​ശീ​ല​ക​നോ​പ്പം നി​ന്ന് ഡ്ര​നേ​ഡ് എ​റി​യാ​ൻ പ​രി​ശീ​ലി​ക്കു​ക​യാ​യി​രു​ന്നു ഹാം​ഗ്. എ​ന്നാ​ൽ അ​ബ​ദ്ധം പ​റ്റി ഹാം​ഗി​ന്‍റെ കൈ​യി​ൽ നി​ന്നും ഗ്ര​നേ​ഡ് നി​ല​ത്തു വീ​ണു. സം​ഭ​വം ക​ണ്ട പ​രി​ശീ​ല​ക​ൻ ഹാം​ഗു​മാ​യി സ്ഥ​ല​ത്തു​നി​ന്നും ഞൊ​ടി​യി​ട​യി​ൽ മാ​റു​ക​യാ​യി​രു​ന്നു ഉ​ട​ൻ ത​ന്നെ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. പൊ​ട്ടി​ത്തെ​റി​യു​ടെ ആ​ഘാ​ത​ത്തി​ൽ അവി​ടം പു​ക കൊ​ണ്ടു മൂ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രിക്കുപറ്റിയില്ല.

Read More

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി

കോപ്പൻഹേഗൻ: ഡെന്മാർക്കിലെ ബാറിൽനിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളർ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്. കോപ്പൻഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. സ്വർണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിർമിച്ചതാണ് ഇതിന്‍റെ കുപ്പി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

സൗദിയിലും യുഎഇയിലും “വാറ്റ്’ വരുന്നു

റിയാദ്: സൗദി അറേബ്യയിലും യുഎയിലും “വാറ്റ്’ ഏർപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം മുതൽ ടാക്സ് ഏർപ്പെടുത്തും. ഗൾഫ് നാടുകളിൽ ഇതുവരെ നികുതി ഇത്തരത്തിൽ നികുതിയേർപ്പെടുത്തിയിരുന്നില്ല. സർക്കാരിന്‍റെ വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് “വാറ്റ്’ നടപ്പിലാക്കാനൊരുങ്ങുന്നത്. ജനുവരി ഒന്നുമുതൽ വാറ്റ് നിലവിൽ വരുമെന്നാണ് വിവരം. ആദ്യവർഷത്തിൽ 12 ബില്യൺ ദിർഹം വരുമാനം ഇത്തരത്തിൽ ടാക്സ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുമെന്നാണ് യുഎഇ സർക്കാരിന്‍റെ കണക്കുകൂട്ടൽ.

Read More

യാത്രകളുടെ മനോഹാരിത നശിപ്പിച്ചു! ഭാര്യയുടെ ഉറക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി യുവാവ്‌

ഓ​രോ യാ​ത്ര​ക​ളും പു​തി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ്. ന​മ്മ​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​വ​രും അ​ത് മ​ന​സ​റി​ഞ്ഞ ആ​സ്വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ യാ​ത്ര​ക​ൾ എ​ന്നും മ​നോ​ഹ​ര​മാ​ണ്. പ​ക്ഷെ ഇ​തെ​ല്ലാം ന​ശി​പ്പി​ക്കാ​ൻ ഒ​രേ ഒ​രാ​ൾ വി​ചാ​രി​ച്ചാ​ലും ന​ട​ക്കും. അ​ത്ത​ര​മൊ​രു ദു​ര​നു​ഭ​വ​ത്തി​ലൂ​ടെ​യാ​ണ് മാ​ഗു എ​ന്ന യു​വാ​വ് ക​ട​ന്നു പോ​യ​ത്. കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര​ക​ളു​ടെ മ​നോ​ഹാ​രി​ത ന​ശി​പ്പി​ച്ച​ത് മ​റ്റാ​രു​മ​ല്ല, സ്വ​ന്തം ഭാ​ര്യ​യാ​ണ്. ഓ​രോ യാ​ത്ര​ക്കി​ട​യി​ലു​മു​ള്ള ഇ​വ​രു​ടെ ഉ​റ​ക്ക​മാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ടു​പ്പി​ക്കു​ന്ന​ത്. മാ​ഗു ത​ന്നെ​യാ​ണ് ഭാ​ര്യ​യ്ക്കൊ​പ്പ​മു​ള്ള 21 യാ​ത്ര​ക​ൾ​ക്കി​ട​യി​ലു​ള്ള ഉ​റ​ക്ക​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. പ​ല രീ​തി​യി​ൽ കി​ട​ന്നാ​ണ് ഇ​വ​ർ ഉ​റ​ങ്ങു​ന്ന​ത്. യാ​ത്ര​ക​ളി​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഉ​റ​ങ്ങാ​ൻ മാ​താ​പി​താ​ക്ക​ൾ അ​വ​ളെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു. അ​ത് ഇ​പ്പോ​ൾ ഭാ​ര്യ​യ്ക്ക് ശീ​ല​മാ​യി മാ​റി​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ഉ​റ​ക്കം സോ​ഷ്യ​ൽ മീ​ഡി​യ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Read More

മ​ക്ക​ൾ വ​ഴി​യി​ൽ പ്രാ​വി​ന് തീ​റ്റ​കൊ​ടു​ത്തു;​ അ​മ്മ​യ്ക്ക് പി​ഴ 7,000 രൂ​പ!

ന​ഗ​ര​ത്തി​ലെ നി​ര​ത്തു​ക​ളി​ൽ കൊ​ത്തി​പ്പെ​റു​ക്കി ന​ട​ന്ന പ്രാ​വു​ക​ൾ​ക്ക് മ​ക്ക​ൾ തീ​റ്റ​കൊ​ടു​ത്ത​തി​ന് ന​ഗ​ര​സ​ഭ അ​മ്മ​യ്ക്ക് 7000 രൂ​പ പി​ഴ​യി​ട്ടു. ഇം​ഗ്ലണ്ടി​ലെ ബ്രാ​ഡ്ഫോ​ർ​ഡ് എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം. ഷോ​പ്പിം​ഗി​നി​റ​ങ്ങി​യ​താ​യി​രു​ന്നു കാ​റ്റി ട്രൂ​ഡി​ഗി​ൽ എ​ന്ന അ​മ്മ​യും അ​വ​രു​ടെ അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളും. ഷോ​പ്പിം​ഗ് ന​ട​ത്തി ക്ഷീ​ണി​ച്ച മ​ക്ക​ൾ​ക്ക് അ​മ്മ സാ​ൻ​വി​ച്ച് വാ​ങ്ങി ന​ൽ​കി. ന​ഗ​ര​ത്തി​ലെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഇ​ട്ടി​രു​ന്ന ബ​ഞ്ചി​ലി​രു​ന്ന് സാ​ൻ​വി​ച്ച് ക​ഴി​ക്കു​ക​യാ​യി​രു​ന്നു മ​ക്ക​ൾ. അ​പ്പോ​ൾ കു​റേ പ്രാ​വു​ക​ൾ അ​വ​ർ​ക്കു ചു​റ്റും കൂ​ടി. പ്രാ​വു​ക​ളെ ക​ണ്ട കു​ഞ്ഞു​ങ്ങ​ൾ ത​ങ്ങ​ളു​ടെ സാ​ൻ​വി​ച്ചി​ന്‍റെ ക​ഷ​ണ​ങ്ങ​ൾ മു​റി​ച്ച് പ്രാ​വു​ക​ൾ​ക്കും ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​വു​ക​ൾ അ​ത് ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​ത്തി കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ പേ​രി​ൽ പി​ഴ​യ​ടി​ച്ച​ത്. നി​ര​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു എ​ന്നാ​ണ് അ​മ്മ​യ്ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റം.

Read More

ഈ ചി​ല​ന്തിക്ക് ബോബ് മാർലിയുമായി എന്താണ് ബന്ധം..‍?

ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ട്രേ​ലി​യ​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ അ​പൂ​ർ​വ ഇ​നം ചി​ല​ന്തി​ക്ക് സം​ഗീ​ത ഇ​തി​ഹാ​സം ബോ​ബ് മാ​ർ​ലി​യു​ടെ പേ​ര് ന​ൽ​കി. ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീൻ​സ് ലാ​ൻ​ഡ് മ്യൂ​സി​യ​ത്തി​ലെ ഡോ​ക്ട​ർ ബാ​ർ​ബ​റ ബേ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ട​ലി​ൽ ക​ഴി​യു​ന്ന അ​പൂ​ർ​വ ഇ​നം ചില​ന്തി​യെ ക​ണ്ടെ​ത്തി​യ​ത്. ബോ​ബ് മാ​ർ​ലി​യു​ടെ പ്ര​ശ​സ്ത​ഗാ​ന​മാ​യ ഹൈ ​ടൈ​ഡ് ലോ ​ടൈ​ഡ് എ​ന്ന ഗാ​ന​ത്തി​ന്‍റെ സ്മാ​ര​ക​മാ​യാ​ണ് ചി​ല​ന്തി​ക്ക് ഈ ​പേ​ര് ന​ൽ​കി​യ​ത്. ക​ട​ലി​ന​ടി​യിൽ താ​മ​സി​ക്കു​ന്ന ചി​ലന്തി​ക​ൾ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ലോ​ക​ത്തു​ള്ളു. ശ​രീ​ര​ത്തി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നേ​ർ​ത്ത​നൂ​ലു​ക​ൾ​ക്കൊ​ണ്ടു​ണ്ടാ​ക്കി​യ ക​വ​ച​ത്തി​നു​ള്ളി​ലാ​ണ് ഈ ​ചി​ല​ന്തി​ക​ൾ വെ​ള്ള​ത്തി​ന​ട​ിയി​ൽ ക​ഴി​യു​ന്ന​ത്. തീ​ര​പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്നു​ള്ള പാ​റ​ക​ളി​ലും മ​റ്റും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ചെ​റു​പ്രാ​ണി​ക​ളാ​ണ് ഇ​വ​യു​ടെ ഭ​ക്ഷ​ണം. ഈ ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍ ചി​ല​ന്തി​ക​ൾ​ക്ക് ആ​ണ്‍ ചി​ലന്തി​ക​ളേ​ക്കാ​ൾ വ​ലു​പ്പം കൂ​ടു​ത​ലാ​ണ്. ചു​വ​പ്പും ബ്രൗ​ണും ചേ​ർ​ന്ന ഒ​രു നി​റ​മാ​ണ് ഇ​വ​യ്ക്ക്.

Read More