വാട്ട്സ്ആപ്പ്, സ്കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് സൗദി അറേബ്യയില്‍ നിലവിലുള്ള നിരോധനം നീക്കി. ഇനിമുതല്‍ ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് വാട്സ് ആപ്പ്, സ്കൈപ്പ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം. ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് ഐ.ടി കമ്മീഷനും ടെലിക്കോം സര്‍വീസ് ദാതാക്കളും നടപടികള്‍ പൂര്‍ത്തിയാക്കി . ഇന്റര്‍നെറ്റ് അധിഷ്ഠിത വോയിസ്, വിഡിയോ കോളിംഗ് ആപ്പുകള്‍ക്കുള്ള നിരോധം അടുത്തയാഴ്ച നീക്കുമെന്ന് കഴിഞ്ഞ ദിവസം കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അബ്ദുള്ള അല്‍ സവാഹ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഭൂരിപക്ഷം പ്രവാസികളും ഈ സൗകര്യം ഉപയോഗിച്ചാണ് വീടുകളിലേക്ക് വിളിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്കും ഓണ്‍ലൈന്‍ കോളുകളുടെ വിലക്ക് നീങ്ങുന്നത് ഗുണകരമാകും. വിലക്ക് നീങ്ങുന്നതോടെ ഇനിസൗദി പ്രവാസികള്‍ക്ക് നാട്ടിലുള്ള ബന്ധുക്കളെ വീഡിയോ കോളിലൂടെ കാണാന്‍ കഴിയും.
Read MoreCategory: NRI
ബിയര്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്! ജർമനിയിൽ ഒക്ടോബർ ഫെസ്റ്റിന് തുടക്കമായി
മ്യൂണിക്ക്: ലോകപ്രശസ്തമായ ഒക്ടോബർ ഫെസ്റ്റിന് ജർമനിയിലെ മ്യൂണിക്കിൽ ശനിയാഴ്ച തുടക്കം കുറിച്ചു. നഗരത്തിന്റെ മേയർ ഡീറ്റർ റൈറ്റർ പരന്പരാഗത രീതിയിൽ ഉദ്ഘാടനം ചെയ്തു. ഒസാപ്ഫ്റ്റ് എന്നുറക്കെ വിളിച്ചുപറഞ്ഞാണ് ബിയർ ഫാസ് തുറന്നു മേള ഉദ്ഘാടനം ചെയ്തത്. ബവേറിയൻ സാംസ്കാരിക ഭൂമികയിൽ നിർണായക സാന്നിധ്യമായ ഒക്ടോബർ ഫെസ്റ്റിന്റെ ഇരുനൂറ്റിയേഴാം എഡിഷനാണിത്. ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഫെസ്റ്റിന് ജർമനി ഇത്തവണ നേരത്തെതന്നെ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. മ്യൂണിക്ക് നഗര ഭരണകൂടത്തിനും പോലീസിനുമാണ് സുരക്ഷാ ചുമതല. അറുപതു ലക്ഷത്തിലധികം പേർ ഫെസ്റ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ജർമൻ നഗരങ്ങളിലുണ്ടായ മൂന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ഇത്രയധികം വർധിപ്പിച്ചിരിക്കുന്നത്. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ഡെപ്യൂട്ടി മേയർ ജോസഫ് ഷ്മിഡ് അറിയിച്ചു. എന്നാൽ, ഇതൊന്നും ആഘോഷ പരിപാടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഴുതടച്ച…
Read Moreഇനി നീലയും വെള്ളയും; അബുദാബി പോലീസ് സന്പൂർണ നിറമാറ്റത്തിൽ
അബുദാബി : പോലീസ് സേനയുടെ അടിമുടി നിറമാറ്റത്തിനി തുടക്കം കുറിച്ച് അബുദാബി പോലീസിന്റെ പട്രോളിംഗ് വാഹനങ്ങളുടെ നിറം നീലയും വെള്ളയുമായി മാറുന്നു. വർഷങ്ങളായി തുടരുന്ന ചുവപ്പും വെള്ളയും നിറങ്ങളാണ് ഒഴിവാക്കപ്പെടുന്നത്. പുതിയ നിറത്തിലുള്ള പോലീസ് വാഹനങ്ങൾ അബുദാബിയിലെ നഗരവീഥികളിൽ ഇന്നലെ മുതൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നവംബർ ആദ്യത്തോടെ പോലീസിന്റെ മുഴുവൻ വാഹനങ്ങൾക്കും നീല, വെള്ള നിറങ്ങൾ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടോപ്പോം പോലീസ് സേനയുടെ നിലവിലുള്ള യൂണിഫോമിന്റെ നിറങ്ങളും മാറ്റുമെന്ന് കമാൻഡർ ഇൻ ചാർജ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി സൂചിപ്പിച്ചു. രാജ്യത്തിന്റെ പാരന്പര്യവും സാംസ്കാരികവുമായ അംശങ്ങളെ കൂട്ടിയിണക്കുന്ന നിറങ്ങളിലും , ശൈലിയിലുമാകും പുതിയ യൂണിഫോമെന്നു അൽ റുമൈതി അറിയിച്ചു. അടുത്ത നവംബർ മാസത്തോടെ അബുദാബി പോലീസിന്റെ മുഖച്ഛായ സന്പൂർണ്ണമായി പരിഷ്കരിക്കാനാണ് നീക്കം. റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
Read Moreമെല്‍ബണില്‍ കാറപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു, മലയാളിയായ ഡിംപിള്‍ ഗ്രേസിന് രണ്ടുവര്‍ഷം തടവ്, ഓസ്ട്രേലിയയില്‍ നിന്ന് നാടുകടത്തും
മെല്‍ബണില്‍ കാറപടകത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ മലയാളിയായ ഡിംപിള്‍ ഗ്രേസ് തോമസിനെ കോടതി രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. ഓസ്ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്റായ ഡിംപിള്‍ ശിക്ഷാ കാലാവധിക്കു ശേഷം ഓസ്ട്രേലിയയില്‍ നിന്ന് നാടുകടത്തപ്പെട്ടേക്കും. 2016 ഓഗസ്റ്റ് എട്ടിന് മെല്‍ബണിലെ ക്രാന്‍ബേണിലാണ് കേസിനാസ്പദമായ കാറപകടമുണ്ടായത്. സൗത്ത് ഗിപ്സ്ലാന്റ് ഹൈവേയില്‍ റോഡിലെ സൈന്‍ ബോര്‍ഡ് തെറ്റിച്ച് വലതുവശത്തേക്ക് തിരിയാന്‍ നോക്കിയപ്പോഴാണ് അപകടകമുണ്ടായത് എന്നാണ് കേസ്. നിര്‍ബന്ധമായും ഇടത്തേക്ക് തിരിയണം എന്ന നിബന്ധനയുള്ള ഈ പ്രദേശത്ത്, ഹൈവേയിലെ മൂന്നു ലൈനുകള്‍ കടന്ന് ഡിംപിള്‍ റോഡിന്റെ മധ്യത്തുള്ള മീഡിയനിലേക്ക് എത്തി. ഈ സമയത്ത് എതിര് വശത്തു നിന്ന് വന്ന കാര്‍ ഡിംപിളിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. 28 ആഴ്ച ഗര്‍ഭിണിയായ ആഷ്ലി അലനായിരുന്നു ഈ കാര്‍ ഓടിച്ചിരുന്നത്. വയറ്റില്‍ സീറ്റ് ബെല്‍റ്റ് മുറുകിയ ആഷ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, എമര്‍ജന്‍സി സിസേറിയനിലൂടെ പെണ്‍കുഞ്ഞ്…
Read Moreദുബായിലെ വനിതാ സെന്‍ട്രല്‍ ജയിലിലെ കാഴ്ചകള്‍ കണ്ടാല്‍ ഞെട്ടും
സെന്‍ട്രല്‍ ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇരുട്ട് മുറികളും ഇരുമ്പു അഴികള്‍ക്കുളളില്‍ കഴിയുന്ന കുറ്റവാളികളും പോലീസ് മര്‍ദ്ദനവും എല്ലാം ആണ് മനസിലേക്ക് കടന്നു വരിക. ഈ ധാരണകള്‍ വെച്ചാണ് ദുബായിലെ അല്‍ അവീറിലെ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാന്‍ വന്നാല്‍ തെറ്റി. കാരണം സ്ത്രീകള്‍ക്ക് ഒരുപാട് നന്മ നിറഞ്ഞ ചുറ്റുപാടുകള്‍ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 400 വനിതകളെ ഉള്‍ക്കൊള്ളാവുന്ന ഈ ജയിലുകള്‍ തുറന്ന ഒരു സ്ഥലം ആണ്. ഇരുമ്പു അഴികളോ ഇരുട്ടോ ഇവിടെ ഇല്ല.വൃത്തിയോടെ സൂക്ഷിക്കുന്ന ഇരിപ്പിടങ്ങളും വായന ശാലകളും മുഴുനീള സേവനങ്ങള്‍ ലഭിക്കുന്ന ക്ലിനിക്കും സൂപ്പര്‍ മാര്‍ക്കറ്റുമെല്ലാം ആണ് ഇവിടെ ഉള്ളത്. പുതിയൊരു ജീവിതത്തിനു തുടക്കംനല്‍കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. അമ്മമാര്‍ക്കൊപ്പം മക്കള്‍ക്കും കഴിയാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ജയിലുള്ളവവര്‍ക്കു ആശയ വിനിമയം നടത്താനും സാധിക്കും.
Read Moreജപ്പാൻ രാജകുമാരിക്കു ക്ലാസ്മേറ്റ് വരൻ
ടോക്കിയോ: ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ കൊച്ചുമകൾ മാക്കോ രാജകുമാരി രാജകീയ പദവി ഉപേക്ഷിച്ച് സാധാരണക്കാരനെ വരനായി സ്വീകരിക്കുന്നു. സഹപാഠിയായ കെയി കോമുറോയുമായുള്ള വിവാഹത്തിനു ചക്രവർത്തിയുടെ അനുമതി കിട്ടിയതായി ഇരുവരും പത്രസമ്മേളനത്തിൽ അറിയിച്ചു. അടുത്തവർഷം വിവാഹം നടത്താനാണു പദ്ധതി. മാക്കോ വിവാഹിതയാവുന്നതോടെ ചക്രവർത്തികുടുംബത്തിലെ അംഗസംഖ്യ 18 ആയി കുറയും. 2014ൽ നോറിക്കോ രാജകുമാരിയും രാജകുടുംബാംഗമല്ലാത്ത സാധാരണക്കാരനെ വിവാഹം കഴിച്ചു.
Read Moreപരിക്കേറ്റു കിടന്ന കംഗാരുവിനെ കഴുത്തറുത്ത് കൊന്നു; മെൽബണിൽ ഒരാൾ പിടിയിൽ
മെൽബൺ: കാലിന് പരിക്കേറ്റു കിടന്ന കംഗാരുവിനെ കഴുത്തറുത്ത് കൊന്നയാൾ മെൽബണിൽ അറസ്റ്റിൽ. വീചാറ്റിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഇയാളെ പിടികൂടിയത്.കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ വിക്ടോറിയൻ നിയമപ്രകാരം രണ്ടു വർഷം തടവും 30,000 ഡോളർ പിഴയും (ഏകദേശം 20 ലക്ഷം രൂപ) ലഭിക്കും. ഇയാളുടെ വീട്ടിൽ നിന്ന് കത്തിയും തോക്കുകളും വിക്ടോറിയ സ്റ്റേറ്റ് അധികൃതർ കണ്ടെടുത്തിരുന്നു. കുന്നിന് ചെരിവിൽ പരിക്കേറ്റു കിടക്കുന്ന കംഗാരുവിനെയാണ് ഇയാൾ കൊന്നത്. മൃഗത്തെ ഉപദ്രവിച്ച ശേഷം വാലിൽ പിടിച്ച് വലിച്ചിഴച്ചു. ഇതിനുശേഷം മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കംഗാരു ഉച്ചത്തിൽ കരയുന്നതിനിടെ ആളുകൾ ചിരിക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. മൃഗങ്ങൾക്ക് എതിരായ ക്രൂരത ഗൗരവകരമായ കാര്യമാണെന്ന് വിക്ടോറിയ ഡിഇഎൽഡബ്ല്യുപി വക്താവ് ഗ്ലെൻ ഷാർപ്പ് പറഞ്ഞു. ഇത്തരം കാര്യങ്ങളെ കുറിച്ച് വിവരം നൽകിയ പൊതുജനങ്ങൾക്ക് ഷാർപ്പ് നന്ദി പറഞ്ഞു.
Read Moreനഴ്സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…
തിരുവനന്തപുരം: നഴ്സുമാര്‍ക്ക് സൗദി അറേബ്യയില്‍ വമ്പിച്ച അവസരം. റിയാദിലെ സനാദ് ഹോസ്പിറ്റലില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ് സി നഴ്സിംഗ് ബിരുദമോ ജനറല്‍ നഴ്സിംഗ് വിദ്യാഭ്യാസ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 35വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് അവസരം. ഓഗസ്റ്റ് 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റര്‍വ്യൂ ഓഗസ്റ്റ് 26ന് കൊച്ചിയില്‍ വച്ചും 27,28 തീയതികളില്‍ ബംഗളുരുവില്‍ വച്ചും നടക്കും.വിശദവിവരങ്ങള്‍ക്ക് www.jobsnorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.
Read Moreവിദേശ ജയിലുകളില്‍ 7,620 ഇന്ത്യക്കാർ; കൂടുതൽ പേർ സൗദിയിൽ
ന് യൂഡൽഹി: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ജയിലിൽ കഴിയുന്നത് 7,620 ഇന്ത്യക്കാർ. ലോക്സഭയിൽ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലാണ് കൂടുതൽ ഇന്ത്യക്കാർ തടവിൽ കഴിയുന്നത്. സർക്കാരിനു ലഭിച്ചിരിക്കുന്ന വിവരപ്രകാരം 86 രാജ്യങ്ങളിലായി തടവിൽ കഴിയുന്നവരിൽ അൻപതിൽ ഏറെപ്പേർ സ്ത്രീകളാണ്. ഇവരിൽ ഭൂരിഭാഗത്തെയും തെക്കു കിഴക്കൻ ഏഷ്യ, ശ്രീലങ്ക, ചൈന, നേപ്പാൾ, ഗൾഫ് രാജ്യങ്ങളിലാണ്. മൊത്തം തടവുകാരിൽ 56 ശതമാനവും ഗൾഫ് രാജ്യങ്ങളിലെ തടവറകളിലാണുള്ളത്. ജയിലിൽ കഴിയുന്നവരിൽ കൂടുതൽ പേരും സാന്പത്തിക കുറ്റകൃത്യങ്ങൾ, മോഷണം, കൈക്കൂലി തുടങ്ങിയവയ്ക്കാണു ശിക്ഷ അനുഭവിക്കുന്നതെന്നും സഭയെ മന്ത്രി അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മിക്ക രാജ്യങ്ങളും തടവുകാരുടെ വിവരങ്ങൾ കൈമാറാൻ വിമുഖത കാട്ടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreസ്വവർഗ പങ്കാളിയെ വെടിവച്ചുകൊന്നു; യുവതി അറസ്റ്റിൽ
ന്യുജേഴ്സി: സ്വവർഗവിവാഹിതരായ യുവതികളിലൊരാൾ പങ്കാളിയുടെ വെടിയേറ്റു മരിച്ചു. ഫെലിഷ്യ ഡോർമെനെയെന്ന (29) യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഫെലിഷ്യയുടെ പങ്കാളിയായ ലോറ ബ്ലുസ്റ്റെയ്നി അറസ്റ്റിലായി. ന്യൂജേഴ്സിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. 2016ൽ സ്വവർഗവിവാഹിതരായ ഇരുവരും ലോറയുടെ ന്യൂജേഴ്സിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. മുഖത്ത് വെടിയേറ്റ ഫെലിഷ്യ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകത്തിനു പ്രേരിപ്പിച്ച ഘടകമെന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. ഫെലിഷ്യയെ വെടിവച്ചത് താനാണെന്ന് ലോറ പോലീസിനോട് സമ്മതിച്ചു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read More