ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിംഗ് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വക ഇരുട്ടടി. സര്‍ക്കാരിനു കീഴിലുള്ള നോര്‍ക്ക റൂട്ട്സിന്റെ അലംഭാവത്തെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് നിയമനം സ്തംഭിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്.) രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക ഏജന്‍സിയാണ് നോര്‍ക്ക. രാജ്യത്തെ 11 സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്സിംഗ് നിയമനം നടത്താന്‍ അടുത്തിടെ അനുമതി ലഭിച്ചതും കേരളത്തിന് തിരിച്ചടിയാവും. സ്വകാര്യസ്ഥാപനങ്ങള്‍ ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തുമ്പോഴാണ് കുറഞ്ഞചെലവില്‍ നിയമനം നടത്താന്‍ നിയോഗിക്കപ്പെട്ട നോര്‍ക്കയുടെ അലംഭാവം. ഇതിനെതിരേ നഴ്സുമാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഗള്‍ഫിലേക്ക് 600 നഴ്സുമാരെ നിയമിച്ചിട്ടുണ്ടെന്നാണ് നോര്‍ക്കയുടെ വാദം. എന്നാല്‍, 2016 ജൂണിനുമുമ്പ് ഇസിആര്‍ രാജ്യങ്ങളിലെ 19 തൊഴിലുടമകളില്‍നിന്ന് വാഗ്ദാനം ചെയ്യപ്പെട്ടതാണ് ഇവ. നോര്‍ക്ക തുടര്‍നടപടിയെടുക്കാത്തതിനാല്‍ കുവൈത്ത് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ആയിരം തൊഴിലവസരങ്ങളില്‍ നിയമനം നടത്താനായില്ല. അതിനാല്‍ മലയാളികള്‍ക്ക് അവസരം നഷ്ടമായി. തൊഴില്‍ തട്ടിപ്പ് വ്യാപകമായ…
Read MoreCategory: NRI
പ്രവാസികളെ ആശങ്കയിലാക്കി സൗദി സര്‍ക്കാര്‍; വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്നതിന് താമസിക്കുന്ന കെട്ടിടത്തിന്റെ വാടകരേഖ ഇനിമുതല്‍ നിര്‍ബന്ധം
റിയാദ്: പ്രവാസികളെ ആശങ്കയിലാക്കിയുള്ള സൗദി സര്‍ക്കാരിന്റെ നടപടികള്‍ തുടരുന്നു. വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനും താമസിക്കുന്ന കെട്ടിടത്തിന്റെ വാടക നിര്‍ബന്ധമാക്കിക്കൊണ്ടാണ് സൗദി സര്‍ക്കാരിന്റെ പുതിയ നടപടി. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ പരിഷ്കാരത്തിന് അനുമതി നല്‍കിയത്. ഇതോടെ സൗദിയില്‍ തൊഴിലിലേര്‍പ്പെട്ട ഓരോ വ്യക്തിയും വാടക കരാര്‍ ഉണ്ടാക്കേണ്ടി വരും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഭവന, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ രേഖകള്‍ ബന്ധിപ്പിക്കുന്നതിന് ‘ഈജാര്‍’ (വാടക) എന്ന ഇലക്ട്രോണിക് സംവിധാനവും ഇതിനായി ആരംഭിച്ചിട്ടുണ്ട്. വാടകക്കരാര്‍ ഉണ്ടാക്കേണ്ടത് ഇജാര്‍ രജിസ്ട്രേഷനു ശേഷമായിരിക്കും. അല്ലാത്തവ അസാധുവാകും. ഇതോടെ ഓരോ വിദേശികള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമായിത്തീരും. വിദേശികളുടെ തൊഴില്‍മേഖല ഉള്‍പ്പെടുത്തിയാണ് രജിസ്ട്രേഷന്. ഇത് റെസിഡന്റ് പെര്‍മിറ്റിലെ (ഇഖാമ) പ്രഫഷനുമായി ഒത്തുവരണമെന്നതും പുതിയ നിബന്ധനയുടെ ഭാഗമായിത്തീരും. എന്നാല്‍ പുതിയ പരിഷ്കരണം എന്നു മുതലാണ് പ്രാബല്യത്തില്‍ വരുകയെന്ന വിവരം…
Read Moreകേരള മുഖ്യന് ബഹ്റൈന്‍ ക്രൗണ്‍ പ്രിന്‍സിന്റെ വക ലാല്‍സലാം കേക്ക്
ബഹ്റൈനില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരമായി ബഹ്റൈന്‍ ക്രൗണ്‍ പ്രിന്‍സിന്റെ ലാല്‍സലാം കേക്ക്.മുഖ്യമന്ത്രിക്ക് ഒരുക്കിയ അത്താഴവിരുന്നിന്റെ പ്രധാന ആകര്‍ഷണമായത് അരിവാള്‍ ചുറ്റിക ചിഹ്നവും ഒപ്പം ലാല്‍ സലാം എന്നും ആലേഖനം ചെയ്ത ചുവന്ന കേക്ക് ആയിരുന്നു. കേക്കിനു സമീപം പിണറായി വിജയനൊപ്പം നിന്ന് ബഹ്റൈനിലെ മന്ത്രിമാര്‍ ഫോട്ടോയും എടുത്തു. ക്രൗണ്‍പ്രിന്‍സ് കോര്‍ട്ടിന്റെ അധിപനും ബഹ്റൈന്‍ രാജകുമാരനുമായ ഷെയ്ഖ് ഖലീഫ ബിന്‍ സേജ് ആണ് സമാപനദിവസം മുഖ്യമന്ത്രിക്കും പ്രതിനിധിസംഘത്തിനും വിരുന്ന് ഒരുക്കിയത്. പിണറായി വിജയന്റെ ഭാര്യ കമല, നളിനി നെറ്റോ, ജോണ്‍ ബ്രിട്ടാസ്, എം.എ. യൂസഫലി, രവി പിള്ള തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു. നേരത്തെ, രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുമായും ക്രൗണ്‍ പ്രിന്സുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Read Moreജലബോംബ്; അണക്കെട്ട് തകരുമെന്ന ഭീതിയിൽ കാലിഫോർണിയ
കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ അണക്കെട്ട് ദുർബലമായതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നു. വടക്കൻ കാലിഫോർണിയയിലെ ഒറോവില്ലി അണക്കെട്ടാണ് പൊട്ടാൻവെന്പി നിൽക്കുന്നത്. ശക്തമായ മഴയും മഞ്ഞുവീഴ്ചയും മൂലമാണ് അണക്കെട്ട് ദുർബലാവസ്ഥയിലായത്. അണക്കെട്ടിലെ എമർജൻസി സ്പിൽവെ ഏതുനിമിഷവും തകരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അണക്കെട്ടിന്റെ സമീപപ്രദേശത്തുള്ളവർ എത്രയുംവേഗം ഒഴിഞ്ഞുപോകണമെന്ന് പോലീസ് അറിയിച്ചു. ഏതാനും വർഷങ്ങളായുള്ള കടുത്ത വരൾച്ചക്കു ശേഷമാണ് പ്രദേശത്ത് ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നത്. ഇതിനെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. അന്‍പതു വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ചരിത്രത്തിൽ ആദ്യസംഭവമാണിത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രധാനസ്പിൽവേയിലൂടെ സെക്കൻഡിൽ 100, 000 ഘനയടി വെള്ളമാണ് സമീപത്തെ തടാകത്തിലേക്ക് ഒഴുക്കിവിടുന്നത്.
Read Moreഡാളസ് വിമാനത്താവളത്തില്‍ നിയമവിരുദ്ധ മാംസം പിടിച്ചെടുത്തു
ഡാളസ്: ഡാളസ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിയറ്റ്നാമില്‍ നിന്നുള്ള ഒരു യാത്രക്കാരിയില്‍ നിന്നും 22 പൗണ്ട് വിലവരുന്ന അനധികൃത മൃഗങ്ങളുടെ മാംസം യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ പിടികൂടി. ഗ്രീന്‍ കാര്‍ഡ് ഉടമായ ഇയാളെ പിന്നീട് വിട്ടയച്ചു. ഫെബ്രുവരി 10ന് വിമാനത്താവള അധികൃതരാണ് ഈ വിവരം ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ചിക്കന്‍, പന്നി, പശുവിറച്ചി, തലച്ചോറ്, ഹാര്‍ട്ട് തുടങ്ങിയ നിയമ വിരുദ്ധ മാംസ ഭാഗങ്ങളാണ് പിടിച്ചെടുത്തത്. വിദേശ രാജ്യങ്ങളില്‍ നിന്നും കടത്തിക്കൊണ്ടു വരുന്ന (റൊ മീറ്റ്) മാംസം രോഗ കാരണമായി തീരുമെന്നതിനാല്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുള്ളതാണ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ അഗ്രികള്‍ച്ചറല്‍ സ്പെഷലിസ്റ്റുകള്‍ വളരെ കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്. മാംസം കൊണ്ടു വന്ന വിവരം കസ്റ്റം ഡിക്ലറേഷനില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് കുറ്റകരമാണ്. സംശയം തോന്നിയാല്‍ ബാഗുകള്‍ പരിശോധിച്ചു സാധനങ്ങള്‍ പിടിച്ചെടുക്കുന്നതിനും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്…
Read Moreഒന്നിലധികം പാസ്പോര്‍ട്ട് ഉപയോഗിക്കുന്നതു രാജ്യദ്രോഹം: എമിഗ്രേഷന്‍ വകുപ്പ്
കൊച്ചി: തൃശൂര്‍ പാവറട്ടി സ്വദേശിയായ എ.കെ. മന്‍സൂര്‍ എന്നയാള്‍ ഒരേസമയം ഒന്നിലധികം പാസ്പോര്ട്ടുകള് ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നെടുന്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ചിക്കിംഗ് െ്രെഫഡ് ചിക്കന്‍ കന്പനിയുടമയായ മന്‍സൂര്‍ ദുബായില്‍നിന്നാണ് അനധികൃതമായി പാസ്പോര്ട്ടുകള് സംഘടിപ്പിച്ചതെന്നും സാധുവായ ഒന്നിലധികം പാസ്പോര്ട്ടുകള് ഒരാള്‍ കൈവശം വയ്ക്കുന്നത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മന്‍സൂര്‍ ഒന്നിലേറെ പാസ്പോര്ട്ടുകള് ഉപയോഗിക്കുന്നുവെന്നാരോപിച്ച് ഡിജിപിക്കു ലഭിച്ച പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഈ കേസ് റദ്ദാക്കാന്‍ നല്കിയ ഹര്‍ജിയിലാണ് ഇയാള്‍ ഉപയോഗിച്ച പാസ്പോര്‍ട്ടുകളുടെ വിവരങ്ങള്‍ വ്യക്തമാക്കി എമിഗ്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് കെ. നായര്‍ സത്യവാങ്മൂലം നല്‍കിയത്. കൊച്ചിയിലെ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് മുഖേനയാണ് പാസ്പോര്‍ട്ട് എടുക്കേണ്ടതെന്നിരിക്കെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയാണു മന്‍സൂര്‍ ഇതു തരപ്പെടുത്തി യത്.
Read Moreനേഴ്സുമാരുടെ ശ്രദ്ധയ്ക്ക്… സൗദി അറേബ്യയില്‍ നഴ്സുമാര്‍ക്ക് അവസരം
തിരുവനന്തപുരം: സൗദി അറേബ്യ, എലാജ് അല്‍ സലാം മെഡിക്കല്‍ കോംപ്ലക്സിലേക്ക് ബിഎസ് സി നഴ്സിംഗ് ബിരുദവും, സൗദി പ്രൊമെട്രിക്കും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്കറൂട്ട്സ് വഴി സ്കൈപ്പ് ഇന്റര്‍വ്യൂ 16ന് നോര്‍ക്കാറൂട്ട്സില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി 12 വരെ സ്വീകരിക്കും. താത്പര്യമുള്ളവര്‍ ww w.jobnorka.gov.in. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണം.
Read Moreട്രംപ് തരംഗം! കുടുംബബന്ധങ്ങളേയും തകര്‍ത്തെറിഞ്ഞു
കലിഫോര്‍ണിയ: ഡൊണള്‍ഡ് ട്രംപ് അമേരിക്കയില്‍ തരംഗം സൃഷ്ടിച്ചു മുന്നോട്ടുപോകുന്പോള്‍ അറിയാതെയാണെങ്കില്‍ പോലും കുടുംബബന്ധങ്ങള്‍ പോലും തകര്ത്തെറിയപ്പെടുന്നു. വാഷിംഗ്ടണിലാണ് സമാനമായ സംഭവം അരങ്ങേറിയത്. വോട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കുടുംബ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവന്ന ഗതികേടിലാണ് വാഷംഗ്ടണിലെ ബില്‍ മെക്കോര്മിക്കും ഭാര്യ ഗെയ് ലിയും. കലിഫോര്‍ണിയ റിട്ടേര്‍ഡ് ജയില്‍ ഗാര്‍ഡായിരുന്ന ഗെയ് ലി അപ്രതീക്ഷിതമായാണ് ഭര്‍ത്താവ് ബില്‍ മെക്കോര്‍മിക്ക് ട്രംപിന് വോട്ടു ചെയ്യുന്ന വിവരം അറിഞ്ഞത്. ഇരുവരും താമസിക്കുന്ന വാഷിംഗ്ടണിലെ അപ്പോര്‍ട്ട്മെന്റില്‍ കൂട്ടുക്കാരുമൊത്തു ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ ഭാര്യയെ വല്ലാതെ പ്രകോപിപ്പിച്ചു. ഇലക്ഷനില്‍ ട്രംപിന് ബില്‍ മെക്കോര്‍മിക്ക് വോട്ടുചെയ്തതോടെ ഭാര്യയുടെ ക്ഷമ നശിച്ചു. തുടര്‍ന്ന് തുടര്‍ച്ചയായ കൗണ്‍സിലിംഗിന് ഇരുവരും തയാറായെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് 1980 ല്‍ പരസ്പം കണ്ടുമുട്ടിയ ബില്‍ മെക്കോര്മിക്കും ഭാര്യ ഗെയ് ലിയും 21 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചത്.…
Read Moreഐഇഎല്‍ടിഎസ് അത്ര ഭീകരനല്ല, പൊടിക്കൈകളിലൂടെ പരീക്ഷ പാസാകാനുള്ള എളുപ്പവിദ്യകള്‍ ഏറെ, ഐഇഎല്ടിഎസിനെ വരുതിയിലാക്കാനുള്ള തന്ത്രങ്ങള്‍ ഇതാ…
പട്ടിണിപ്പാവങ്ങളുടെ രാജ്യം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയെ ഇത്രയധികം വളര്‍ച്ചയും വരുമാനവുമുള്ള ഒരു രാജ്യമാക്കി മാറ്റിയതിലും മാറ്റുന്നതിലും നമ്മുടെ ഈ കൊച്ചു കേരളത്തിനുള്ള പങ്ക് ചെറുതൊന്നുമല്ല. കേരളത്തിനെങ്ങനെ ഇത് സാധിച്ചു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളു. വിദേശത്ത് കുടിയേറിയ മലയാളികള്‍. കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും കരകയറിയതും തങ്ങളുടെ കുടുംബത്തില്‍ നിന്ന് ജോലി സമ്പാദിച്ച് വിദേശത്തേക്ക് ചേക്കേറിയവരിലൂടെയാണ്. ഇപ്പോഴും മിക്ക കുടുംബങ്ങളും, ആളുകളും കാത്തിരിക്കുന്നു; തങ്ങളുടെ മക്കളിലൂടെ രക്ഷപ്പെടാന്‍. കാലം ഇത്രയും പുരോഗമിച്ചെന്ന് പറഞ്ഞാലും വിദേശത്തെത്തിപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഐഇഎല്‍ടിഎസ് എന്ന ബാലികേറാമല തന്നെയാണ് ഇതിന് പ്രധാന തടസമായി നിലകൊള്ളുന്നത്. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനും ജോലി ലഭിക്കുന്നതിനും ഐഇഎല്‍ടിഎസ് പാസാകേണ്ടിയിരിക്കുന്നു. മികച്ച രീതിയില്‍ കോഴ്സ് പാസാകുന്നവര്‍ക്ക് പോലും ഐഇഎല്‍ടിഎസ് എന്ന വില്ലന്‍ മുമ്പില്‍ തലകുനിക്കേണ്ടി വരാറുണ്ട്. എന്നാല്‍ പരീക്ഷയ്ക്കായി ഒരുങ്ങുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിഷ്പ്രയാസം ഉയര്‍ന്ന…
Read Moreഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം കഴിഞ്ഞും രണ്ട് വര്‍ഷം അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ അനുമതി
മലയാളികള്‍ ഉള്‍പ്പെടെയുള്ള അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. പോസ്റ്റ്ഗ്രാജ്വേഷന് പഠിക്കാനെത്തി, പഠനം കഴിഞ്ഞും രണ്ട് വര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്ക് അയര്‍ലന്‍ഡില്‍ തന്നെ താമസിക്കാമെന്ന സര്‍ക്കാരിന്റെ പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. തേര്‍ഡ് ലെവല്‍ ഗ്രാജ്വേറ്റ് സ്കീം എന്നറിയപ്പെടുന്ന പദ്ധതി യൂറോപ്യന്‍ യൂണിയന്, യൂറോപ്യന്‍ എക്കണോമിക് ഏരിയ എന്നിവയ്ക്ക് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ബാധകമാണ്. ഇത് പ്രകാരം ഇവര്‍ക്ക് ആഴ്ചയില്‍ 40 മണിക്കൂര്‍ വരെ ഇവിടെ ജോലി ചെയ്യാം. പഠനകാലത്തും 20 മണിക്കൂര്‍ വരെ ജോലി ചെയ്യാനാവും. ഒരുവര്‍ഷം മാത്രമുണ്ടായിരുന്ന സ്റ്റേ ബാക്ക് ഓപ്ഷന് രണ്ടു വര്ഷമാക്കിയായതോടെ ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ വിദ്യാര്‍ഥികളുടെ പ്രവാഹം തന്നെ അയര്‍ലന്‍ഡിലേക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ അയര്‍ലന്‍ഡിലേക്കുള്ള പഠിതാക്കളുടെ എണ്ണം കൂടിയിരുന്നു. ലോകോത്തരമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോഴ്സുകളും അയര്‍ലന്‍ഡിനെ ഇന്ത്യന്‍…
Read More