വാലന്റൈന്‍ ദിനത്തിന് മാറ്റുകൂട്ടാന്‍ ഡിജെ ഷാനും ലെനയും സിഡ്‌നിയില്‍

സിഡ്‌നി:വാലന്‍റൈന്‍ ദിനത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ സംഗീത ലോകത്തെ പുതിയ പ്രതിഭാസമായ ഡിജെ ഷാനും മലയാളി സിനിമയിലെ പ്രമുഖ നടിയായ ലെനയും ചേര്‍ന്ന് വാലന്റൈന്‍ ബാഷ് 2017 എന്ന പേരില്‍ നൃത്തസംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18ന് (ശനി) DON Moore കമ്യൂണിറ്റി സെന്‍ററില്‍ വൈകുന്നേരം ആറു മുതലാണ് പരിപാടി. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് ഒന്നിന് 30 ഡോളറാണ് നിരക്ക്. രണ്ട് മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് 75 ഡോറും 15 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്

Read More

കടലിൽ കാ​ണാ​താ​യ ക​നേ​ഡി​യ​ൻ സം​വി​ധാ​യ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യു​ടെ തീ​ര​ത്ത് സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ ക​നേ​ഡി​യ​ൻ യു​വ സം​വി​ധാ​യ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​നേ​ഡി​യ​ൻ സം​വി​ധാ​യ​ക​നും മ​റൈ​ൻ ബ്ലോ​ഗ് എ​ഴു​ത്തു​കാ​ര​നു​മാ​യ റോ​ബ് സ്റ്റി​വാ​ർ​ട്ടി​ന്‍റെ (37) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫ്ലോ​റി​ഡ​യി​ലെ കീ​യി​സ് തീ​ര​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ട​ലി​ൽ 220 അ​ടി താ​ഴ്ച​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ഷാ​ർ​ക്ക് വാ​ട്ട​ർ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​ണ് റോ​ബ്. സ്രാ​വി​നെ​തി​രാ​യ ക്രൂ​ര​ത​ക​ൾ​ക്ക് അ​റു​തി​വ​രു​ത്താ​ൻ റോ​ബി​ന്‍റെ ഷാ​ർ​ക്ക് വാട്ടർ സ​ഹാ​യ​ക​മാ​യി. സ്രാ​വി​ന്‍റെ ചി​റ​ക് അ​രി​ഞ്ഞെ​ടു​ത്ത ശേ​ഷം ജീ​വ​നോ​ടെ ക​ട​ലി​ൽ ത​ള്ളു​ന്ന സ​ന്പ്ര​ദാ​യം ലോ​ക വ്യാ​പ​ക​മാ​യി നി​രോ​ധി​ക്കാ​ൻ‌ ഈ ​ഒ​റ്റ​ചി​ത്രം മൂ​ലം സാ​ധി​ച്ചു. ടൊ​റന്‍റോ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​ണ് ​ചി​ത്രം ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് 31 ഓ​ളം രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ‌ ഷാ​ർ​ക്ക് വാ​ട്ട​റി​നു ല​ഭി​ച്ചു. ഇ​തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു റോ​ബ്.

Read More

കുവൈറ്റ് അഞ്ച് മുസ്‌ലിം രാജ്യങ്ങള്‍ക്ക് വീസ നിര്‍ത്തലാക്കി

കുവൈറ്റ് സിറ്റി: സിറിയ, ഇറാക്ക്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് കുവൈറ്റ് നിര്‍ത്തിവച്ചു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സമാന നടപടിക്ക് പിന്നാലെയാണ് ഭീകരരെ ഭയന്ന് കുവൈറ്റിന്‍റെയും നടപടി. ട്രംപിന്‍റെ വിലക്കിന് പിന്നാലെ നിരോധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വീസയ്ക്ക് അപേക്ഷ നല്‍കരുതെന്ന് കുവൈറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപിന്‍റെ നടപടിക്ക് മുന്‍പു തന്നെ സിറിയന്‍ പൗരന്‍മാരെ വിലക്കിയ രാജ്യമാണു കുവൈറ്റ്. 2011ല്‍ സിറിയയില്‍ നിന്നുള്ളവരുടെ വീസകള്‍ കുവൈറ്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Read More

ഇഖാമ പുതുക്കല്‍; മലയാളി ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ദുരിതത്തില്‍

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ വൈബ്‌സൈറ്റ് തകരാറിലായത് പ്രവാസികളുടെ ഇഖാമ പുതുക്കല്‍ അവതാളത്തിലാക്കി. വെബ്‌സൈറ്റിലുണ്ടായ വൈറസ് ആക്രമണത്തെത്തുടര്‍ന്ന് പ്രവാസികളുടെ ഇഖാമ പുതുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, ബാങ്ക് അക്കൗണ്ട് അപ്‌ഡേഷന്‍ തുടങ്ങിയവയെല്ലാം താറുമാറാക്കിയിരിക്കുകയാണ്. കഴിഞ്ഞ പത്തു ദിവസമായി  ഇതേ അവസ്ഥയാണ്. ഇഖാമ പുതുക്കാനാവാത്തവരുടെ അക്കൗണ്ടുകള്‍ ബാങ്കുകള്‍ നിര്‍ജീവമായിരിക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയില്ല. ഇഖാമ സമയബന്ധിതമായി പുതുക്കാന്‍ കഴിയാത്ത പ്രവാസികളെ കാത്തിരിക്കുന്നത് പിഴയും തടവും തൊഴില്‍ നിരോധനവുമാണ്. ഇതൊക്കെയാണ് ഇവരുടെ ആശങ്കയുടെ പ്രധാന കാരണവും. ഷാമൂണ്‍ എന്ന വൈറസാണ് വൈബ്‌സൈറ്റിനെ ആക്രമിച്ചത്. കമ്പ്യൂട്ടര്‍ ശൃംഗലയില്‍ നുഴഞ്ഞുകയറി മാസ്റ്റര്‍ ബുക്ക് റിക്കോഡുകള്‍ നശിപ്പിച്ച് ശൃംഗലയിലെ കമ്പ്യൂട്ടറുകളെ പ്രവര്‍ത്തന രഹിതമാക്കുന്നതാണ് ഈ വൈറസിന്റെ രീതി. വൈറസ് ആക്രമണം കഴിഞ്ഞ് ഒമ്പതുദിവസം പിന്നിട്ടിട്ടും മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ സ്ക്രീന്‍ ശൂന്യമാണ്. പ്രശ്‌നം എ്ന്നു പരിഹരിക്കാന്‍ കഴിയുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നാണ് മന്ത്രാലയത്തിലെ ജീവനക്കാരുടെ ഭാഷ്യം.…

Read More

സ്വിറ്റ്‌സര്‍ലന്‍ഡിലും ശൈശവ വിവാഹം

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയ മുസ് ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 14 നും 17 നും ഇടയില്‍ പ്രായമുള്ള 21 ബാലികമാരുടെ വിവാഹം 2016 ല്‍ നടന്നതായി ശൈശവ വിവാഹങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയെ ഉദ്ധരിച്ചു ച ദ ദ അം സൊന്‍ടാഗ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, എറിറ്റീരിയ, സൊമാലിയ, കൊസോവൊ, മാസഡോണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബാലികമാരുടെ മാതാപിതാക്കള്‍ മുസ് ലിം മത പണ്ഡിതന്മാരുടെ സഹായത്തോടെയാണ് ശൈശവ വിവാഹം നടത്തിയത്. വിവാഹം നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്യാനാവില്ലെങ്കിലും ബാലികമാര്‍ തങ്ങളുടെ സംസ്കാരത്തിന് വെളിയില്‍ നിന്നും വരനെ കണ്ടെത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പല വിവാഹങ്ങളിലും നൂറിലധികം അതിഥികള്‍ പങ്കെടുത്തിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇല്ലാത്ത വിദേശത്തുള്ള വരന്മാരെക്കൊണ്ട് ടെലിഫോണിലൂടെയായിരുന്നു ആഘോഷമായി കല്യാണം നടത്തിയതെന്നും പത്രം ആരോപിച്ചു. റിപ്പോര്‍ട്ട്: ടിജി മറ്റം

Read More

പൂച്ചകളെ കാണാനില്ല; ഇറച്ചിക്കടക്കാരനെതിരെ കേസ്

സൂറിച്ച്: ഗ്രാമത്തിലെ ഒമ്പത് പൂച്ചകളെ കാണാതായ പരാതിയില്‍ ഇറച്ചിക്കടക്കാരനെതിരെ കേസെടുക്കാന്‍ വാഡ് പ്രവിശ്യ കോടതി ഉത്തരവിട്ടു. വാഡ് പ്രവിശ്യയുടെ വടക്കന്‍ പ്രദേശത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഇവിടെ നിന്ന നില്‍പ്പില്‍ പൂച്ചകള്‍ ഒരോന്നായി അപ്രത്യക്ഷമാവുകയാണ്. പൂച്ചകളെ കാണാതാവുന്നത് പതിവായതോടെ ഏറ്റവും ഒടുവിലായി കാണാതായ രണ്ട് പൂച്ചകളുടെ ഉടമയാണ് പോലീസില്‍ പരാതിപെട്ടിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചത്. കാണാതായ പൂച്ചകളില്‍ ചിലതിനെ ഇറച്ചി കടയ്ക്കു സമീപമാണ് അവസാനം കണ്ടതെന്നും ഒരു പൂച്ചയുടെ ശവം കിടന്നത് സംശയിക്കുന്ന ഇറച്ചി കടക്കാരന്‍റെ വീടിനു സമീപമായിരുന്നുവെന്നതും കോടതി തെളിവായി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൂച്ച വാഹനം ഇടിച്ചല്ല ചത്തതെന്നും തൂക്കിയെടുത്തു ഭിത്തിയില്‍ അടിച്ചതാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു. കാണാതായ പൂച്ചയുടെ അയല്‍പക്കത്തെ ലെറ്റര്‍ ബോക്‌സില്‍ പൂച്ചയെ പാകം ചെയ്യാന്‍ ആയിരം രീതികള്‍ എന്ന നോട്ടീസ് കൊണ്ടിട്ടത് ഇറച്ചി കടക്കാരനാണെന്ന സാക്ഷി മൊഴിയും കോടതി…

Read More

കുവൈത്തില്‍ വാഹനപകടത്തില്‍ മലയാളിയടക്കം രണ്ടു മരണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരു മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ ദാണാം പടിക്കല്‍ സിബി ചാണ്ടി (44), ആന്ധ്ര സ്വദേശി അബിനീനി ചന്ദ്ര (46) എന്നിവരാണു മരിച്ചത്. അദാനില്‍ എക്‌സ്പ്രസ് വേ 40ല്‍ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മരിച്ചവര്‍ കറൊ പെറ്റ് പ്രോഡക്റ്റ് കന്പനിയിലെ ജീവനക്കാരാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കല കുവൈത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Read More

സ​ലാ​ല​യി​ൽ മൂ​വാ​റ്റു​പു​ഴ​സ്വ​ദേ​ശി​ക​ളു​ടെ മ​ര​ണം: കൊ​ല​പാ​ത​ക​മെ​ന്നു ബ​ന്ധു​ക്ക​ൾ

മൂ​വാ​റ്റു​പു​ഴ: ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ ബി​സി​ന​സ് പ​ങ്കാ​ളി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നു സം​ശ​യ​മു​ണ്ടെ ന്നു ​ബ​ന്ധു​ക്ക​ൾ. മൂ​വാ​റ്റു​പു​ഴ ആ​ട്ട​യം​മു​ട​വ​നാ​ശേ​രി​യി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് (52), ഉ​റ​വ​ക്കു​ഴി പു​റ്റ​മ​റ്റ​ത്തി​ൽ ന​ജീ​ബ് (ബേ​ബി-49) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ ന്നും ​വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മു​ഹ​മ്മ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ സ​മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ലാ​ല​യി​ൽ ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​യി​രു​ന്നു മു​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട ത്. ​ഇ​ന്ന​ലെ രാ​വി​ലെ വ​ഴി​യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ മു​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട തി​നെ തു​ട​ർ​ന്നു പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ  മു​റി​ക്കു​ള്ളി​ൽ ന​ജീ​ബി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ ത്തു​ക​യാ​യി​രു​ന്നു. മു​റി​യി​ൽ ര​ക്തം ഉ​ണ്ട ായി​രു​ന്നു. കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ലാ​ണെ​ന്നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു സു​ഹൃ​ത്തു​മാ​യി ചേ​ർ​ന്ന് ക്ര​ഷ​ർ യൂ​ണി​റ്റ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും സ​ലാ​ല​യി​ലെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ക വി​സ​യി​ലാ​ണ് ഇ​രു​വ​രും സ​ലാ​ല​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.​കാ​ലാ​വ​ധി…

Read More

ഡെന്‍മാര്‍ക്ക് 18 വയസില്‍ താഴെയുള്ളവരുടെ വിവാഹം നിരോധിച്ചു

കോപ്പന്‍ഹേഗന്‍: പതിനെട്ടു വയസില്‍ താഴെയുള്ളവരുടെ വിവാഹം ഡെന്‍മാര്‍ക്ക് നിയമം മൂലം നിരോധിച്ചു. പ്രായപൂര്‍ത്തിയാവും മുന്‍പ് വിദേശ രാജ്യങ്ങളില്‍ വച്ച് വിവാഹം ചെയ്ത് ഡെന്‍മാര്‍ക്കിലെത്തിയാലും അംഗീകരിക്കപ്പെടില്ലെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 27 കുടിയേറ്റക്കാര്‍ പ്രായപൂര്‍ത്തിയെത്തും മുന്‍പ് വിവാഹിതരായതായി വ്യക്തമായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെത്തിയ അഭയാര്‍ഥി പെണ്‍കുട്ടികളില്‍ പലരും പതിനാലാം വയസില്‍ വിവാഹം ചെയ്തവരാണെന്നും വെളിപ്പെട്ടിരുന്നു. റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Read More

2016 റിക്കാര്‍ഡ് ചൂടേറിയ വര്‍ഷം

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം എന്ന റിക്കാര്‍ഡ് 2016 തിരുത്തിയെഴുതി. നേരത്തെ ഇത് 2015 വര്‍ഷത്തിലായിരുന്നു. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2015 ലേതിനെ അപേക്ഷിച്ച് 0.07 ഡിഗ്രി സെല്‍ഷ്യസ് അധികമായിരുന്നു 2016ലെ ശരാശരി താപനില എന്ന് ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പഠനത്തില്‍ വ്യക്തമാക്കി. ആവറേജ് താപനില 18 നും 30 നും ഇടയിലായിരുന്നു. എല്‍ നീനോ പ്രതിഭാസമാണ് ഇതിനൊരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ കാരണം സംഭവിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലും നിര്‍ണായക പങ്കുവഹിച്ചു. കഴിഞ്ഞ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ താപനില ക്രമാതീതമായി വര്‍ധിച്ചിരുന്നതിനാല്‍, ഇത് റിക്കാര്‍ഡ് തകര്‍ക്കപ്പെടുന്ന വര്‍ഷമായിരിക്കുമെന്ന് മേയ് മാസത്തോടെ തന്നെ ചില കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നതാണ്. 1880കള്‍ മുതലുള്ള കണക്കുകള്‍ വച്ച്, 2016 തന്നെയാണ് ചരിത്രത്തിലെ ചൂടേറിയ വര്‍ഷമെന്നാണ് നാസയുടെയും വിലയിരുത്തല്‍. 0.1 മുതല്‍ 0.12…

Read More