മഞ്ഞുമലയ്ക്കുള്ളില്‍ നിന്നും എട്ടുപേരെ ജീവനോടെ കണ്ടെത്തി

ബെര്‍ലിന്‍: മധ്യഇറ്റലിയില്‍ മഞ്ഞുമലയിടിഞ്ഞ് ഹോട്ടലിന്‍റെ മുകളിലേയ്ക്കു വീണ സംഭവത്തില്‍ രണ്ടുദിവസങ്ങള്‍ക്കുശേഷം എട്ടുപേരെ ജീവനോടെ രക്ഷാപ്രവര്‍ത്തകള്‍ കണ്ടെടുത്തു. എട്ടുപേരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഇറ്റലിയിലെ അബ്രുസോ മേഖലയിലെ ഗാന്‍ സാസോ താഴ്വരയില്‍ സ്ഥിതിചെയ്തിരുന്ന റിഗോപിയാനോ എന്ന ത്രീസ്റ്റാര്‍ ഹോട്ടലിന്‍റെ മുകളിലേയ്ക്ക് ബുധനാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സംഭവത്തില്‍ 30 പേര്‍ക്ക് ജീവനഹാനി സംഭവിച്ചിരുന്നു. 20 പേരെ ഇനിയും കാണാതായിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Read More

ടാസ്‌മേനിയയില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം; സീനിയര്‍ നഴ്‌സുമാരെ തേടുന്നു, മലയാളികള്‍ക്ക് സുവര്‍ണാവസരം

മലയാളി നഴ്‌സുമാര്‍ ഓസ്‌ട്രേലിയയില്‍ ജോലി അവസരങ്ങളുടെ പെരുമഴ. ആവശ്യത്തിന് പരിചയസമ്പന്നരായ നഴ്‌സുമാരെ കിട്ടാതെ ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ടാസ്‌മേനിയ. നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ആന്‍റ് മിഡ്‌വൈഫറി ഫെഡറേഷന്‍ അറിയിച്ചു. അതിനാല്‍ വിദേശത്തുനിന്നും പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരുടെ സേവനം തേടുന്നതായും ഫെഡറേഷന്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരെ തേടുന്നതായാണ് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ഫെഡറേഷന്‍റെ നേരൊലി എല്ലിസ് എബിസി റേഡിയോ ഹൊബാര്‍ട്ടില്‍ അറിയിച്ചത്. സീനിയര്‍ നഴ്‌സുമാരുടെ നിയമനത്തിനായി വരും മാസങ്ങളില്‍ ന്യൂസിലന്‍ഡ്, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് നഴ്‌സ്‌ലൈന്‍ സ്‌റ്റേറ്റ് മാനേജര്‍ ക്യാതി ബെസ്വിക്ക് പറഞ്ഞു. മുതിര്‍ന്ന നഴ്‌സുമാരുടെ ആവശ്യം കൂടിവരികയാണെങ്കിലും, പരസ്യം ചെയ്തിട്ട് വേണ്ടത്ര പ്രവൃത്തിപരിചയമുള്ളവരെ ലഭിക്കുന്നില്ലെന്നും എല്ലിസ് പറഞ്ഞു. ബിരുദധാരികളായ നിരവധി നഴ്‌സുമാര്‍ ടാസ്‌മേനിയയില്‍ ഉണ്ടെങ്കിലും, പരിചയ സമ്പന്നരായ മുതിര്‍ന്ന നഴ്‌സുമാരുടെ സേവനമാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. പ്രവൃത്തിപരിചയമുള്ളവരുടെ ക്ഷാമം മൂലം…

Read More

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് ജര്‍മനിയുടേത്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് ജര്‍മനിയുടേത്. ജര്‍മന്‍ പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ

Read More

മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് കുറ്റസമ്മതം നടത്തി

കാന്‍ബറ: മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് ഒന്നര വര്‍ഷത്തിനു ശേഷം കുറ്റം സമ്മതിച്ചു. അക്കോണ്‍ ഗോഡെ എന്ന 37 കാരിയാണ് മൂന്നു മക്കളെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് രംഗത്തെത്തിയത്. ഓസ്‌ട്രേലിയയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ മെല്‍ബണില്‍ 2015 ഏപ്രിലിലായിരുന്നു സംഭവം. ഒരു വയസുകാരി ബോള്‍, നാലുവയസുള്ള ഇരട്ടകളായിരുന്ന ഹാങ്കെര്‍, മന്‍ദിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇവരുടെ നാടകീയമായ കുറ്റ സമ്മതം. ഗാലദ്മാന്‍ നദിയിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിറക്കിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഗോഡെയും ആറുവയസുള്ള അലുഅല്‍ എന്ന കുട്ടിയെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ രക്ഷപ്പെടുത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Read More

എട്ടുവയസുകാരിയുടെ ധീരതയില്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കും പുനര്‍ജന്മം

ബാള്‍ട്ടിമോര്‍: വീടിനുള്ളില്‍ ആളിപടര്‍ന്ന തീയില്‍ നിന്നും ഒരു നിമിഷം പോലും പകച്ചുനില്‍ക്കാതെ അമ്മയേയും രണ്ടു സഹോദരങ്ങളേയും രക്ഷപ്പെടുത്തി എട്ടു വയസുകാരി ധീരത കാട്ടി. ജനുവരി 12ന് രാത്രിയാണ് സംഭവം. അമ്മയും ഒന്‍പത് കുട്ടികളും ഉറങ്ങി കിടക്കവെയാണ് വീട്ടില്‍ തീ പടര്‍ന്നത്. തുടര്‍ന്ന് എറിന്‍ മലോണ്‍ എന്ന എട്ടുവയസുകാരി അഗ്‌നിക്കുള്ളില്‍ നിന്നും ഇളയ രണ്ടു സഹോദരങ്ങളേയും അമ്മയേയും അതി സാഹസികമായി പുറത്തെത്തിക്കുകയായിരുന്നു. വീടിനകത്തെ ഇലക്ട്രിക് ഹീറ്ററില്‍ നിന്നാണ് തീ ആളിപടര്‍ന്നതെന്ന് കരുതുന്നു. അപകടത്തില്‍ ആറ് കുരുന്നുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഒമ്പത് മാസവും രണ്ടു വയസസുമുള്ള ആണ്‍ കുട്ടികള്‍, മൂന്ന് വയസുള്ള ഇരട്ട പെണ്‍കുട്ടികള്‍, പത്തും പതിനൊന്നും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അഗ്‌നിക്കിരയായത്. സംഭവം നടക്കുമ്പോള്‍ പിതാവ് ജോലി സ്ഥലത്തായിരുന്നു. വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് അഗ്‌നിശമനസേന സ്ഥലത്തെയെങ്കിലും വീട് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. അഗ്‌നിയില്‍ നിന്നും രക്ഷപ്പെട്ട മൂന്നു കുട്ടികളേയും മാതാവിനേയും…

Read More

തണുപ്പിന്റെ കാഠിന്യം: ജര്‍മനിയില്‍ കുറുക്കന്‍ ഐസ് കട്ടയായി

ബെര്‍ലിന്‍: ശൈത്യത്തിലെ തണുത്തുറയുന്ന മഞ്ഞു കാലാവസ്ഥയില്‍ ജര്‍മനിയില്‍ ഉലാത്താനിറങ്ങിയ കുറുക്കന്‍ മരവിച്ച് ഐസ് കട്ടയായി. ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ ഫ്രീഡിംഗന്‍ നിവാസിയായ ഫ്രാന്‍സ് ജോഹാനസ് സ്റ്റീലെ എന്ന വേട്ടക്കാരനാണ് ഡാന്യൂബ് നദിയില്‍ ശീതീകരിച്ച നിലയില്‍ കണ്ടെത്തിയ കുറുക്കന്റെ ഫോട്ടോ പുറംലോകത്തെ അറിയിച്ചത്. തെക്കന്‍ ജര്‍മനിയിലെ ഡാന്യൂബ് നദിയില്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണ കുറുക്കനാണ് നദിയിലെ വെള്ളം തണുത്തുറഞ്ഞ് മഞ്ഞുപാളിക്കുള്ളില്‍ അകപ്പെട്ടു ഐസ് കട്ടയായത്. നദിയിലെ വെള്ളം തണുത്തുറഞ്ഞു ഐസ്പാളിയായി മുകളില്‍ കിടക്കുന്നതിനിടയിലാണ് കുറക്കന്‍ ദൃശ്യമായത്. പൂര്‍ണമായും തണുത്തുറഞ്ഞ നദിയില്‍നിന്നു കുറുക്കന്‍ കുടുങ്ങിയ ഭാഗം ഫ്രാന്‍സ് സ്‌റ്റെല്‍ വെട്ടിയെടുത്തു തണുത്തുറഞ്ഞ കുറുക്കനെ തന്റെ ഉടമസ്ഥതയിലുള്ള ഹന്റിംഗ് ഹൗസിന്റെ മുന്നില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണ് സ്റ്റീലെ. ശൈത്യത്തിന്റെ ഭീകരതയെക്കുറിച്ചും നദികളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ജലപാതകളുടെ അരികിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനായിട്ടാണ് പ്രദര്‍ശിക്കുന്നതെന്നും സ്റ്റീലെ പറഞ്ഞു.…

Read More

സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃതമായി താമസിക്കുന്നവര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം

റിയാദ്: സൗദി അറേബ്യയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇതോടെ നിയമം ലംഘിച്ച് സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് ഈ കാലയളവില്‍ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം. പൊതുമാപ്പ് ഞായറാഴ്ച പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 12വരെയാണ് പൊതുമാപ്പ്. ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റങ്ങള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ട്രാഫിക് ലംഘനങ്ങള്‍, ക്രിമിനല്‍ കുറ്റങ്ങള്‍ എന്നിവക്ക് പൊതുമാപ്പ് ബാധകമല്ല. വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തങ്ങുന്ന ഹജ് തീര്‍ഥാടകള്‍ക്കും പൊതുമാപ്പ് ബാധകമാണ്. ലേബര്‍ ഓഫീസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണം.

Read More

കാന്‍സര്‍ സാധ്യത: റിപ്പോര്‍ട്ടിനെതിരേ ന്യൂട്ടെല്ല പ്രചാരണം തുടങ്ങി

ലണ്ടന്‍: ലോക പ്രശസ്തമായ ന്യൂട്ടെല്ല സ്‌പ്രെഡ് കുട്ടികളില്‍ കാന്‍സറിനു കാരണമാകുമെന്ന റിപ്പോര്‍ട്ട് കമ്പനി നിഷേധിച്ചു. ഇതില്‍ അടങ്ങിയിരിക്കുന്ന പാമോയില്‍ അപകടകാരിയാണെന്നാണ് യൂറോപ്യന്‍ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നത്. ഭക്ഷണ മേശയില്‍ പ്രായഭേദമെന്യേ ഏവരും പങ്കിട്ടുകഴിക്കുന്ന ന്യൂട്ടെല്ല നിര്‍മിക്കുന്നത് ഇറ്റാലിയന്‍ കമ്പനിയായ ഫെറേറോയാണ്. 1940 ലാണ് ഫെറോറോ ആദ്യമായി ന്യൂട്ടെല്ല ഉദ്പദിപ്പിച്ചു തുടങ്ങിയതെങ്കിലും പാചകവിധിയില്‍ പലവിധ മാറ്റങ്ങള്‍ വരുത്തി 1964 ലാണ് ഇപ്പോഴത്തെ രൂപത്തില്‍ വില്പന തുടങ്ങിയത്. പഞ്ചസാര, സസ്യ എണ്ണ, വറുത്ത ഹാസല്‍ നട്‌സ്, കൊക്കോ, പാല്‍പൊടി, സോയ ലെസിതിന്‍, വാനില തുടങ്ങിയവയാണ് അടിസ്ഥാനപരമായി ന്യൂട്ടെല്ലയില്‍ അടങ്ങിയ പദാര്‍ഥങ്ങള്‍. ഇവയില്‍ മറ്റുപലതും കൂടിച്ചേര്‍ത്താണ് വില്പനയ്ക്കായി തയാറാക്കുന്നത്. ഇതെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍, ഏത് അളവു വരെ കഴിച്ചാല്‍ സുരക്ഷിതമാണെന്നു പറയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കാഡ്ബറീസ് ചോക്കളേറ്റ്, ക്ലോവര്‍, ബെന്‍ ആന്‍ഡ് ജെറീസ് തുടങ്ങിയവയിലും പാമോയില്‍…

Read More

18 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി

വാഷിംഗ്ടണ്‍: 18 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. കാമിയ മൊബ്ലി എന്ന 18 കാരിയെയാണ് കണ്ടെത്തിയത്. 1998 ജൂലൈയിലാണ് പെണ്‍കുട്ടിയെ ഇവിടെ നിന്നും തട്ടിക്കൊണ്ടു പോയത്. മൊബ്ലി ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കകമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ഗ്ലോറിയ വില്ലല്യംസ് എന്ന 51കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മൊബ്ലിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടി ആരോഗ്യവതിയാണെന്നും പോലീസ് പറഞ്ഞു.

Read More