സഹായമേകാന്‍ ദുബായിയിലെ ആശുപ ത്രിയില്‍ ‘ഫാര്‍മസി റോബോട്ട്’ എത്തുന്നു

ദുബായ്: ദുബായിയിലെ റഷീദ് ആശുപത്രിയിലെ ഓട്ടോമേറ്റഡ് ഡിസ്‌പെന്‍സിംഗ് യൂണിറ്റായ ഫാര്‍മസി റോബോട്ട്

Read More

കളഞ്ഞ് കിട്ടിയ പണവും സ്വര്‍ണവുമായി മലയാളി യുവാക്കള്‍ ഗള്‍ഫില്‍ ഉടമയെ തേടുന്നു

കളഞ്ഞ് കിട്ടിയ പണവും സ്വര്‍ണവുമായി ബഹ്‌റൈനില്‍ മലയാളി യുവാക്കള്‍ ഉടമയെ തേടുന്നു. കഴിഞ്ഞ ദിവസം വാങ്ങിയ സെക്കന്റ്‌സ് കാറിന്റെ ബൂട്ട് തുറന്നുനോക്കിയ മലയാളികള്‍ക്ക് കിട്ടിയത് 4000 ദിനാറും 170 ഗ്രാം സ്വര്‍ണവും. ഉമ്മുല്‍ഹസത്തുള്ള ‘ഗള്‍ഫ് സീ’ എന്ന സ്ഥാപനത്തിനുവേണ്ടിയാണ് ‘യുഡ്രൈവ്’ എന്ന റെന്റ് എ കാര്‍ കമ്പനിയില്‍ നിന്ന് ഇവര്‍ 2014 മോഡല്‍ ടയോട്ട യാരിസ് കാര്‍ വാങ്ങുന്നത്. കോഴിക്കോട് പൂനൂര്‍ സ്വദേശിയും ജെജിബി ഇന്റര്‍നാഷണലില്‍ മാനേജറുമായ മുനീറും സുഹൃത്തുക്കളായ റിയാസ്, ഹാരിസ് എന്നിവരും ചേര്‍ന്നാണ് കാറിന്റെ ബൂട്ട് പരിശോധിച്ചത്. അതില്‍ ഒരു പണപ്പെട്ടി കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പണവും സ്വര്‍ണവും കണ്ടത്. സ്വര്‍ണം 50, 10 ഗ്രാമുകളുടെ ബിസ്കറ്റ് രൂപത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവര്‍ ഇതിന്റെ യഥാര്‍ഥ ഉടമയെ കണ്ടത്തൊനുള്ള ശ്രമത്തിലാണ്. വിവരങ്ങള്‍ക്ക് 33492918 എന്ന ബഹ്‌റൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

Read More

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസുകള്‍ വരുന്നു

പ്രവാസി മലയാളികള്‍ക്ക് എയര്‍ ഇന്ത്യയുടെ പുതുവര്‍ഷ സമ്മാനം. ദില്ലി-കൊച്ചി-ദുബായ് റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ബോയിങ്ങ് 787-800 ഡ്രീംലൈനറാകും സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയുടെ പുതിയ ദില്ലി-കൊച്ചി-ദുബായ് റൂട്ടിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന തീരുമാനമെടുത്ത കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും എയര്‍ ഇന്ത്യക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. നേരത്തെ, ഡിസംബര്‍ മാസം മുതല്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചതും പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സപ്രസ് റിയാദ്‌-േകാഴിക്കോട് സെക്ടറില്‍ നടത്തി വരുന്നത്. വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തണമെന്ന ആവശ്യം മലബാറില്‍ നിന്നുള്ള യാത്രികര്‍ ഏറെക്കാലമായി ഉന്നയിച്ചിരുന്നു.

Read More

നിരോധിക്കപെട്ട വസ്തുക്കളുമായി ഖത്തറിലെത്തിയാല്‍ പിടിവീഴും

ഖത്തറില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൈടെക്‌സ്കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു. ഇതോടെ ഹൈടെക് സ്കാനിങ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നലോകത്തെ ആദ്യവിമാനത്താവളമെന്ന പദവിയും അഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തമാകും.ഈ സ്കാനിങ് സ്ഥാപിക്കുന്നതിലൂടെ ഇതുവഴി യത്രക്കാരുടെയും അവരുടെ ലഗേജുകളും സ്കാന്‍ ചെയ്യപ്പെടും. ഇതോടെ നിരേധിക്കപ്പെട്ട വല്ല വസ്തുക്കളും കടത്താന്‍ ശ്രമിച്ചാല്‍ അത് പെട്ടെന്നു തന്നെ തിരിച്ചറിയന്‍ സാധിക്കും. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കൂടുതല്‍ യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ കഴിയും. ലഗേജിന്റെ സ്കാനിങ്ങിലെ കൃത്യത ഉറപ്പാക്കുന്നതിനായി വലിയ പരിശോധനമേശയാകും സ്ഥാപിക്കുക. നിരോധിതവസ്തുക്കള്‍ മാത്രമല്ല ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വേഗത്തില്‍ തിരിച്ചറിയാന്‍ ഹൈടെക് സ്കാനിങ് യന്ത്രങ്ങള്‍ക്ക് കഴിയുമെന്ന് വകുപ്പിലെ സുരക്ഷാ യൂണിറ്റ് മേധാവി മേജര്‍ അലി ഹമദ് അല്‍ ഹജ്‌സാബ് പറഞ്ഞു. സുരക്ഷാപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലെ യാത്രക്കാരുടെ ചലനശേഷി വര്‍ധിപ്പിക്കാനും കഴിയും. യാത്രക്കാരുടെയും വ്യോമയാനമേഖലയുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പുതിയസംവിധാനത്തിന്റെ ലക്ഷ്യമെന്ന്…

Read More

അഭയാര്‍ഥിയായി വന്ന സോമാലിയന്‍ യുവതി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

മിനിസോട്ട: ചെറുപ്പത്തില്‍ കെനിയയില്‍ നിന്നും അഭയാര്‍ഥിയായി എത്തി നാലുവര്‍ഷം അഭയാര്‍ഥി ക്യാമ്പില്‍ ജീവിക്കേണ്ടിവന്ന സൊമാലിയന്‍ യുവതി മിനിസോട്ട നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ജനുവരി നാലിന് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിവസമായിരുന്നുവെന്നാണ് സത്യ പ്രതിജ്ഞക്കുശേഷം അഭിനന്ദനവുമായി എത്തിച്ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് ഇന്‍ഹന്‍ ഒമന്‍ (33) പറഞ്ഞത്. മിനിയാ പോലീസില്‍ നടന്ന കടുത്ത മത്സരത്തിനൊടുവില്‍ സൊമാലിയായില്‍ നിന്നുതന്നെയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ 41 ശതമാനം വോട്ട് നേടിയാണ് ഒമര്‍ വിജയിച്ചത്. സൊമാലിയായില്‍ ആഭ്യന്തര യുദ്ധം നടക്കുന്നതിനിടയിലാണ് ഇന്‍ഹാന്‍ മാതാപിതാക്കളോടൊത്ത് ഇവിടെ എത്തിച്ചേര്‍ന്നത്. രണ്ട് പതിറ്റാണ്ടോളം മിനിസോട്ടയിലെ സോമാലിയന്‍ കമ്യൂണിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ഇല്‍ഹന്‍ നോര്‍ത്ത് സ്‌ക്കോട്ട് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകയായി. ഇല്‍ഹന്റെ വിജയത്തോടെ അമേരിക്കന്‍ നിയമ സഭാംഗമായ ആദ്യ വനിതാ സോമാലി എന്ന പദവി കൂടി ഇവര്‍ക്ക് ലഭിച്ചു. റിപ്പോര്‍ട്ട്:…

Read More

ഫ്രഞ്ചുകാരന് 105–ാം വയസില്‍ സൈക്ലിംഗില്‍ ലോക റിക്കാര്‍ഡ്

പാരീസ്: റോബര്‍ട്ട് മര്‍ചന്‍ഡ് ലോകത്തെ ഏറ്റവും വേഗമേറിയ സൈക്ലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍, ലോകത്തെ

Read More

ഇരട്ടതലയുള്ള ലക്കി ഓര്‍മയായി

ന്യൂയോര്‍ക്ക്: ശാസ്ത്ര ലോകത്തില്‍ അദ്ഭുത പ്രതിഭയായി മാറി 108 ദിവസം ജീവിച്ച് പുതിയ റിക്കാര്‍ഡിട്ട ലക്കി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇരട്ട തലയും നാലു കണ്ണും ഉള്ള പശുക്കിടാവ് ഓര്‍മയായി. ടെയ്‌ലര്‍ കൗണ്ടിയില്‍ മെക്കാബി കുടുംബത്തിലാണ് ലക്കി പിറന്നു വീണത്. ദൈവാനുഗ്രഹം വീട്ടില്‍ ഉണ്ടായി എന്ന് പറഞ്ഞു ലക്കി എന്ന് പേരാണ് ഇവര്‍ നല്‍കിയത്. ജനുവരി രണ്ടിന് ലക്കി ചാകുന്നതിനു മുന്‍പ് 10 മിനിറ്റ് നേരം പ്രത്യേക ശബ്ദം പുറപ്പെടുവിച്ചതായി അധ്യാപിക കൂടിയായ ബ്രാന്‍ഡി മെക്കാബി പറഞ്ഞു. ലക്കിയുടെ ചികിത്സക്കായി പിറന്നു വീണ അന്നു മുതല്‍ ആയിരക്കണക്കിനു ഡോളറാണു മൃഗസ്‌നേഹികള്‍ സംഭാവന നല്‍കിയത്. ഉണ്ടാകുന്നതിനു മുന്‍പ് സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കും വിധേയമായിരുന്നു. നൂറു കണക്കിനാളുകളാണ് ലക്കിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. 2016 സെപ്റ്റംബറില്‍ ജനിച്ചു 108 ദിവസം ജീവിച്ചുവെന്നത് അദ്ഭുതകരമാണെന്ന് വെറ്റിനറി ഡോക്ടറന്മാര്‍ പറയുന്നു. സാധാരണ രണ്ടോ…

Read More

ഹിറ്റ്‌ലറുടെ ആത്മകഥ ജര്‍മനിയില്‍ ബെസ്റ്റ് സെല്ലര്‍

ബര്‍ലിന്‍: നിരോധന കാലയളവ് കഴിഞ്ഞ് പുന:പ്രസിദ്ധീകരിക്കപ്പെട്ട അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥ മൈന്‍ കാംഫ് (എന്റെ പോരാട്ടം) ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായി. എഴുപതു വര്‍ഷത്തെ നിരോധന കാലയളവ് പൂര്‍ത്തിയായതോടെയാണ് പുസ്തകം എഡിറ്റ് ചെയ്ത് പുന:പ്രസിദ്ധീകരിച്ചത്. ഹിറ്റ്‌ലറുടെ ആശയങ്ങള്‍ക്ക് എതിരായ വ്യാഖ്യാനങ്ങള്‍ പുതിയ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. 1945 ല്‍ ബുക്കിന്റെ പകര്‍പ്പവകാശം ബവേറിയ സംസ്ഥാനം നേടിയിരുന്നു. നാസി ആശയങ്ങള്‍ വീണ്ടും പ്രചരിക്കപ്പെടുമെന്ന ആശങ്ക കാരണമാണ് പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കുന്നത് തടഞ്ഞുവച്ചിരുന്നത്. എന്നാല്‍, എഴുപതു വര്‍ഷം മാത്രമാണ് നിയമപ്രകാരം പകര്‍പ്പവകാശത്തിനുള്ള കാലാവധി. ഇപ്പോള്‍ മ്യൂണിക്കിലെ കണ്ടംപററി ഹിസ്റ്ററി ഇന്‍സ്റ്റിറ്റിയൂട്ടാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം 85,000 കോപ്പികള്‍ വിറ്റഴിച്ചത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രതീക്ഷകളെപ്പോലും മറികടന്നാണ്. നാലായിരം കോപ്പി മാത്രമാണ് ആദ്യ അച്ചടിച്ചിരുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടാണ് ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥ മൈന്‍…

Read More

പ്രവാസി ഭാരതീയ ദിവസ്: ഗള്‍ഫ് മലയാളികള്‍ക്ക് അവഗണന

ന്യൂഡല്‍ഹി: ഗള്‍ഫ് മലയാളികള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ അവഗണന വീണ്ടും. ബംഗളൂരുവില്‍ ശനിയാഴ്ച തുടങ്ങുന്ന ത്രിദിന പ്രവാസി ഭാരതീയ ദിവസ് (പിബിഡി) സമ്മേളനത്തില്‍ ഗള്‍ഫിനു വേണ്ടി മാത്രമുള്ള പതിവുള്ള പ്രത്യേക സെഷന്‍ ഇക്കുറിയില്ല. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എട്ടു മുഖ്യമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ നിന്നാണു രാജ്യത്തിന് ഏറ്റവുമധികം വിദേശനാണ്യം സംഭാവന ചെയ്യുന്ന ഗള്‍ഫിലെ പ്രവാസികളോടു ചിറ്റമ്മ നയം. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സെഷന്‍ കാര്യപരിപാടിയിലുണ്ടെന്നും ഗള്‍ഫിലെ ലക്ഷക്കണക്കിനു ഇന്ത്യക്കാരുടെ വിഷയവും ഇക്കൂട്ടത്തില്‍ പെടുമെന്നുമാണു സംഘാടകരുടെ വിശദീകരണം. എ.ബി. വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതലുള്ള ഗള്‍ഫിന് പ്രത്യേക സെമിനാര്‍ എന്ന കീഴ്വഴക്കമാണ് അട്ടിമറിച്ചത്. പ്രവാസികളെ സഹായിക്കാനായി മാത്രം രൂപീകരിച്ച പ്രവാസികാര്യ മന്ത്രാലയം…

Read More

യുഎഇയില്‍ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ യുവതികള്‍ക്ക് തടവ്

വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് യുഎഇയില്‍ ഓരോ വര്‍ഷം തടവു ശിക്ഷ വിധിച്ചു. നൈജീരിയന്‍ സ്വദേശികളാണ് പെണ്‍കുട്ടികള്‍. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ രാജ്യത്തു നിന്നും നാടുകടത്തുന്നതിനും വിധിച്ചിട്ടുണ്ട്. ഉപയോക്താക്കളെന്ന മട്ടില്‍ ചെന്ന് യുവതികളെ പൊലീസ് വലയിലാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളില്‍ നിന്ന് 2500 ദിര്‍ഹം വരെയാണ് ഈടാക്കിയിരുന്നതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഷാര്‍ജയിലെ ഒരു ഹോട്ടലിലായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. സന്ദര്‍ശന വിസയ്‌ക്കെത്തിയാണ് യുവതികള്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത്. കോടതി വിചാരണയ്ക്കിടെ യുവതികളില്‍ ഒരാള്‍ താന്‍ നൂറ് പുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കുവച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. മറ്റൊരു യുവതി അറുപതു പുരുഷന്‍മാരോടൊപ്പം കിടക്ക പങ്കിട്ടെന്നു പറഞ്ഞപ്പോള്‍ മറ്റൊരു യുവതി തനിക്ക് ഓര്‍മയില്ലെന്ന് പറഞ്ഞു. അതേസമയം ഇവര്‍ക്കൊപ്പം കഴിഞ്ഞവരെയും ജയിലിലടക്കയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Read More