ടെൽ അവീവ്: ഇസ്രയേലിലെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മത്സരിക്കും. അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നെതന്യാഹു മത്സരിക്കാൻ സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് അറിയിപ്പുണ്ടായത്. അതിശയിപ്പിക്കുന്ന രാഷ്ട്രീയ ജീവിതമായിരുന്നു നെതന്യാഹുവിന്റേതെന്നും അദ്ദേഹം ഇനിയും മത്സരിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞതായി ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ അറിയിക്കുകയായിരുന്നു. 2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണ് വരുന്ന ഒക്ടോബറിൽ ഇസ്രയേലിൽ നടക്കാൻ പോകുന്നത്. നെതന്യാഹു സർക്കാർ കനത്ത തിരിച്ചടി നേരിട്ടേക്കുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.
Read MoreCategory: NRI
ഹൃദയ പരിവർത്തനത്തിന് മാതാവിന്റെസഹായം തേടുക: ലെയോ മാർപാപ്പ
ബാർസലോണ: ഹൃദയത്തെ കഠിനമാക്കുന്ന പടച്ചട്ട പരിശുദ്ധ കന്യാമാതാവിന്റെ കാല്ക്കൽ അടിയറവയ്ക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. സ്പെയിനിലെ മോൺസെറാത്തിൽ പരിശുദ്ധ കന്യാമാതാവിന്റെ പേരിലുള്ള പുരാതന സന്യാസാ ശ്രമം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മോൺസെറാത്ത് ബസിലിക്ക എന്നറിയിപ്പെടുന്ന ആശ്രമത്തിൽ സ്ഥാപിച്ചിരിക്കുന്ന 12-ാം നൂറ്റാണ്ടിലെ പരിശുദ്ധ കന്യാമാതാവിന്റെ ചിത്രത്തിനു (മോൺസെറാത്ത് മാതാവ്) മുന്നിൽ മാർപാപ്പ ജപമാലയർപ്പിച്ചു. ഹൃദയങ്ങളെ പരിവർത്തനം ചെയ്യാൻ പരിശുദ്ധ മാതാവിനുള്ള കഴിവ് മാർപാപ്പ എടുത്തുപറഞ്ഞു. മോൺസെറാത്ത് ആശ്രമത്തിൽ ഒരു രാത്രി പ്രാർഥനയിൽ മുഴുകിയ വിശുദ്ധ ഇഗ്നേഷ്യസ് ലയോള ആയുധവും പടച്ചട്ടയും ഉപേക്ഷിച്ച് ആധ്യാത്മികതയിലേക്കു തിരിഞ്ഞത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.മാർപാപ്പയെ സ്വീകരിക്കാനായി മലനിരയിൽ സ്ഥിതിചെയ്യുന്ന ആശ്രമത്തിലും പരിസരത്തുമായി ഏഴായിരം പേർ കാത്തുനിന്നിരുന്നു. ബനഡിക്ടൈൻ സന്യാസിമാരുടെ ഉടമസ്ഥതയിലുള്ള ആശ്രമം സ്ഥാപിക്കപ്പെട്ടതിന്റെ ആയിരാമത് വാർഷികം കഴിഞ്ഞ വർഷം ആഘോഷിച്ചിരുന്നു. മോൺസെറാത്തിൽനിന്ന് ബാഴ്സലോണയിൽ തിരിച്ചെത്തിയ മാർപാപ്പ തുടർന്ന് നഗരത്തിലെ തിരുക്കുടുംബ (സഗ്രാദാ ഫമീലിയ) ദേവാലയത്തിൽ, ലോകത്തിലെ ഏറ്റവും…
Read Moreഗൾഫിൽ വീണ്ടും ഇറാന്റെ ആക്രമണം; കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു
കുവൈറ്റ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ ആക്രമണം. ബഹ്റിനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കാമ്പുകൾ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ജോർദാനിലും മിസൈൽ ആക്രമണമുണ്ടായി. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ജോർദാനിലെ അൽ-അസ്റാഖ് വ്യോമതാവളം മാത്രം ലക്ഷ്യമിട്ട് 12 ബാലിസ്റ്റിക് മിസൈൽ തൊടുത്തെന്നും ഇതിൽ പലതും ലക്ഷ്യം കണ്ടെന്നുമാണ് ഇറാന്റെ അവകാശവാദം. വ്യോമതാവളത്തിന് കനത്ത നാശമുണ്ടായെന്നാണ് വിവരം. ഇറാന്റെ ആക്രമണം ഉണ്ടായെന്നും ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിച്ചെന്നും കുവൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു. അതേസമയം യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഹോര്‍മൂസ് അടച്ചുവെന്ന ഇറാന്റെ വാദം വ്യാജമാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം. വാണിജ്യ കപ്പലുകള്‍ ഇപ്പോഴും ഇതുവഴി കടന്നുപോകുന്നുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. യുഎസ് യുദ്ധക്കപ്പല്‍ ഹോര്‍മൂസില്‍ ആക്രമിക്കപ്പെട്ടുവെന്ന…
Read Moreതിരിച്ചടിച്ച് ഇറാൻ; അമേരിക്കയുടെ 21 കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം
ടെഹ്റാൻ: ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലായുള്ള അമേരിക്കയുടെ 21 കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇറാന്റെ പ്രത്യാക്രമണം. ബഹ്റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം ഇറാൻ ആക്രമിച്ചു. ഇറാന്റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കയുടെ എഫ് 35 ഫൈറ്റർ ജെറ്റ് ഹാങ്ങർ ഇറാൻ ലക്ഷ്യം വച്ചു. യുഎസിന്റെ ഒരു എംക്യു 9 ഡ്രോൺ തകർത്തു എന്നും ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിൽ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് നൽകിയിരിക്കുന്ന നിർദേശം. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ കുവൈത്ത് സേന ആവശ്യപ്പെട്ടു. ജോർദാനിലെ വ്യോമതാവളത്തിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാംഗറുകൾ, ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ ബേസിലെ നാല് നിർണായക ലക്ഷ്യങ്ങൾ മിസൈലുകൾ ആക്രമിച്ച് നശിപ്പിച്ചതായി ഇറാന്റെ ഐആർജിസി…
Read Moreസ്കോട്ലൻഡിലെ സ്വപ്ന ദ്വീപ് ലേലത്തിലേക്ക്; പ്രവാസികൾക്കും സുവർണാവസരം
ലണ്ടൻ: സ്കോട്ലൻഡിൽ ഒരു സാധാരണ വീടിന്റെ വിലയ്ക്ക് സ്വന്തമായി ഒരു ദ്വീപ് വാങ്ങാൻ സുവർണാവസരം. അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട, പ്രകൃതിരമണീയമായ “മുള്ളഗ്രാഹ് ദ്വീപ്’ (Mullagrach Island) അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഏജൻസിയായ “സാവിൽസ്’ വഴി ലേലത്തിനൊരുങ്ങുന്നു. ട്രാഫിക് ബ്ലോക്കോ നഗരതിരക്കുകളോ അയൽക്കാരുടെ ശല്യമോ ഇല്ലാതെ, ഏകാന്തവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്നവർക്കും പ്രവാസികൾക്കും ഈ ലേലം വലിയൊരു അവസരമാണ് തുറന്നുനൽകുന്നത്. ഏകദേശം 90 ഏക്കറോളം (36 ഹെക്ടർ) വിസ്തൃതിയുള്ള ഈ ദ്വീപിന്റെ അടിസ്ഥാന ലേല വിലയായി നിശ്ചയിച്ചിരിക്കുന്നത് 4,05,000 യൂറോയാണ് (ഏകദേശം 3.6 കോടി ഇന്ത്യൻ രൂപ). യുകെയിലെയും യൂറോപ്പിലെയും പല പ്രധാന നഗരങ്ങളിലെയും ഒരു സാധാരണ വീടിന്റെ വിലയേക്കാൾ കുറവാണ് ഈ പ്രകൃതിദത്ത ദ്വീപിന്റെ വിലയെന്നത് ലോകമെമ്പാടുമുള്ള നിക്ഷേപകരെയും പ്രകൃതിസ്നേഹികളെയും ആകർഷിക്കുന്നുണ്ട്. ലണ്ടൻ സ്വദേശിയായ ഒരു അഭിഭാഷകനും ഭാര്യയും ചേർന്ന് 2006-ൽ വാങ്ങിയ ഈ ദ്വീപ്, ഇവിടുത്തെ…
Read Moreഅഫ്ഗാനിൽ പാക് വ്യോമാക്രമണം; കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര് കുട്ടികളാണ്. അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന് ആരോപിച്ചു. അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്‍, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന് വീണ്ടും അഫ്ഗാന് വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Read Moreഷി ചിൻപിംഗ് ഉത്തരകൊറിയയിൽ: കിം ജോംഗ് ഉന്നുമായി നിർണായക ചർച്ചകൾ
സോൾ: ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കാൻ ചൈനീസ് പ്രസിഡന്റ്െ ഷി ചിൻപിംഗും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ ധാരണയായി. ഉത്തരകൊറിയയുടെ മേൽ ചൈനയ്ക്കുള്ള സവിശേഷ സ്വാധീനം വീണ്ടും ഉറപ്പിക്കുന്നതിനൊപ്പം കൂടുതൽ മേഖലകളിൽ സഹകരണം സ്ഥാപിക്കാനും സന്ദർശനത്തിലൂടെ ഷി ലക്ഷ്യമിടുന്നു. ഉത്തരകൊറിയയിലെ പ്യോംഗ്യാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷി യെയും ഭാര്യ പെംഗ് ലിയുവാനെയും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ഭാര്യ റി സോൾ ജുവും നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഏഴുവർഷത്തിനു ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദർശിക്കുന്നത്. രണ്ടുദിവസത്തെ സന്ദർശനത്തിൽ ഷി ചിൻപിംഗും കിം ജോംഗും തമ്മിൽ നിർണായക കരാറുകൾ സംബന്ധിച്ച് ചർച്ചനടത്തും. ഇരുരാജ്യങ്ങൾക്കും അമേരിക്കയുമായി ഭിന്നതയുള്ള സാഹചര്യത്തിൽ തങ്ങളുടെ പരമ്പരാഗത സഖ്യം പുനഃസ്ഥാപിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. വ്യാപാരം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഷി താൽപര്യം പ്രകടിപ്പിച്ചതായി…
Read Moreകുടുംബങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ശക്തിപ്പെടുന്നു: മാർപാപ്പ
മാഡ്രിഡ്: ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അടിത്തറയാണു കുടുംബങ്ങളെന്നും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ കുടുംബങ്ങൾക്കു പ്രത്യേക പങ്കുണ്ടെന്നും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതുവഴി രാജ്യങ്ങൾ ശക്തിപ്പെടുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ. മാഡ്രിഡിൽ സ്പെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. കുടുംബമെന്നത് ഒരു രാജ്യത്തിന്റെ സ്വാഭാവിക അടിത്തറയാണ്. ഗർഭധാരണം മുതൽ സ്വാഭാവിക അന്ത്യം വരെ ജീവിതം സംരക്ഷിക്കപ്പെടണം. ഓരോ യുദ്ധവും വേദനാജനകമായ പരാജയമാണ്. അതു തിരിച്ചറിയാൻ ലോകനേതാക്കൾക്കാകണം. പുതിയ സാങ്കേതികവിദ്യകൾക്കും നിർമിതബുദ്ധിക്കും കർശനമായ ധാർമിക മേൽനോട്ടം ആവശ്യമാണ്. ഏതൊരു യഥാർഥ ജനാധിപത്യസമൂഹവും ചിന്താസ്വാതന്ത്ര്യം, മനഃസാക്ഷി സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കണം. കുടിയേറ്റക്കാരോട് മനുഷ്യത്വപൂർണമായ സമീപനം വേണം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കണം. ഒരു രാജ്യത്തിന്റെ ധാർമികമഹത്വം പ്രകടമാകുന്നത് ദുർബലരായ ജനങ്ങളെ ചേർത്തുനിർത്തുന്പോഴും അവരെ സംരക്ഷിക്കുന്പോഴുമാണ് -മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് ഒരു മാർപാപ്പ സ്പെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. പാർലമെന്റംഗങ്ങൾ ഏഴു മിനിറ്റ് എഴുന്നേറ്റുനിന്നാണ്…
Read Moreറഷ്യൻ സ്വാധീനത്തിന് തിരിച്ചടി: അർമേനിയയിൽ നികോൾ പാഷിന്യാൻ വീണ്ടും അധികാരത്തിൽ
യെറിവാൻ: റഷ്യയുടെ കടുത്ത സാമ്പത്തിക-രാഷ്ട്രീയ സമ്മർദങ്ങളെ മറികടന്ന് അർമേനിയൻ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നികോൾ പാഷിന്യാൻ നയിക്കുന്ന സിവിൽ കോൺട്രാക്ട് പാർട്ടിക്ക് വൻവിജയം. മേഖലയിൽ റഷ്യയുടെ സ്വാധീനം അളക്കുന്ന നിർണായക പരീക്ഷണമെന്ന് വിലയിരുത്തപ്പെട്ട പൊതുതെരഞ്ഞെടുപ്പിൽ സിവിൽ കോൺട്രാക്ട് പാർട്ടി 49.8 ശതമാനം വോട്ടുകൾ നേടി. തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ റഷ്യൻ അനുകൂലിയായ സാംവെൽ കരാപെത്യാന്റെ സ്ട്രോംഗ് അർമേനിയ സഖ്യത്തിന് 23.3ശതമാനം വോട്ടുകൾ മാത്രമാണ് സമാഹരിക്കാനായത്. മുൻ പ്രധാനമന്ത്രി റോബർട്ട് കൊച്ചാര്യന്റെ നേതൃത്വത്തിലുള്ള അർമേനിയ സഖ്യം 9.93 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. പരമ്പരാഗതമായി റഷ്യയോടുണ്ടായിരുന്ന അടുപ്പത്തിൽ നിന്നുമാറി യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവരുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനാണ് നികോൾ പാഷിന്യാൻ ശ്രമിക്കുന്നത്. പാഷിന്യാന്റെ നയങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമായാണ് സിവിൽ കോൺട്രോക്ട് പാർട്ടി ഈ വിജയത്തിനെ കാണുന്നത്. അർമേനിയൻ ജനത സമാധാനത്തിനും ഐക്യത്തിനുമാണ് വോട്ടുചെയ്തെന്ന് നികോൾ പാഷിന്യാൻ പ്രതികരിച്ചു. ഫ്രാൻസും…
Read Moreപാക് അധീന കാഷ്മീരിൽ ഏറ്റുമുട്ടൽ: മരണസംഖ്യ 11 ആയി
റാവലകോട്ട്: പാക് അധീന കാഷ്മീരിലെ റാവലകോട്ടിൽ ജനകീയ പ്രക്ഷോഭകർക്കുനേരേ പോലീസ് നടത്തിയ വെടിവയ്പിലും തുടർന്നുണ്ടായ അക്രമസംഭവങ്ങളിലും മരണസംഖ്യ 11 ആയി ഉയർന്നു. അതേസമയം, സർക്കാർ പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്നും കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ഇതിലും കൂടുതലാണെന്നും പ്രാദേശികവാസികളും പ്രക്ഷോഭകരും ആരോപിക്കുന്നു. നിലവിൽ പ്രദേശം കടുത്ത സൈനിക അടിച്ചമർത്തലിലാണ്. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 23 സെനികർ ഉൾപ്പെടെ എഴുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾ മുൻനിർത്തി സമരം ചെയ്യുന്ന സിവിൽ സൊസൈറ്റി കൂട്ടായ്മയായ “ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’യെ ഭീകരവിരുദ്ധ നിയമപ്രകാരം പാക് ഭരണകൂടം നിരോധിച്ചതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുത്തത്. ജൂൺ 9-ന് പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ഹർത്താലിനു മുന്നോടിയായി റാവലകോട്ട് നഗരത്തിലാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. നേരത്തെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട ജനകീയ പ്രവർത്തകന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോർച്ചറിക്ക് മുന്നിൽ ജെഎഎസി അനുകൂലികൾ തടിച്ചുകൂടിയിരുന്നു. ഇവരെ പിരിച്ചുവിടാൻ…
Read More