കു​ടും​ബ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ന്നു: മാ​ർ​പാ​പ്പ

മാ​ഡ്രി​ഡ്: ഒ​രു രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തി​ന്‍റെ അ​ടി​ത്ത​റ​യാ​ണു കു​ടും​ബ​ങ്ങ​ളെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കു​ന്ന​തി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക പ​ങ്കു​ണ്ടെ​ന്നും കു​ടും​ബ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തു​വ​ഴി രാ​ജ്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ന്നു​വെ​ന്നും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ.

മാ​ഡ്രി​ഡി​ൽ സ്പെ​യി​ൻ പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ. കു​ടും​ബ​മെ​ന്ന​ത് ഒ​രു രാ​ജ്യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക അ​ടി​ത്ത​റ​യാ​ണ്. ഗ​ർ​ഭ​ധാ​ര​ണം മു​ത​ൽ സ്വാ​ഭാ​വി​ക അ​ന്ത്യം വ​രെ ജീ​വി​തം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഓ​രോ യു​ദ്ധ​വും വേ​ദ​നാ​ജ​ന​ക​മാ​യ പ​രാ​ജ​യ​മാ​ണ്.

അ​തു തി​രി​ച്ച​റി​യാ​ൻ ലോ​ക​നേ​താ​ക്ക​ൾ​ക്കാ​ക​ണം. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കും നി​ർ​മി​ത​ബു​ദ്ധി​ക്കും ക​ർ​ശ​ന​മാ​യ ധാ​ർ​മി​ക മേ​ൽ​നോ​ട്ടം ആ​വ​ശ്യ​മാ​ണ്. ഏ​തൊ​രു യ​ഥാ​ർ​ഥ ജ​നാ​ധി​പ​ത്യ​സ​മൂ​ഹ​വും ചി​ന്താ​സ്വാ​ത​ന്ത്ര്യം, മ​നഃ​സാ​ക്ഷി സ്വാ​ത​ന്ത്ര്യം, മ​ത​സ്വാ​ത​ന്ത്ര്യം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. കു​ടി​യേ​റ്റ​ക്കാ​രോ​ട് മ​നു​ഷ്യ​ത്വ​പൂ​ർ​ണ​മാ​യ സ​മീ​പ​നം വേ​ണം.

അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം. ഒ​രു രാ​ജ്യ​ത്തി​ന്‍റെ ധാ​ർ​മി​ക​മ​ഹ​ത്വം പ്ര​ക​ട​മാ​കു​ന്ന​ത് ദു​ർ​ബ​ല​രാ​യ ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​നി​ർ​ത്തു​ന്പോ​ഴും അ​വ​രെ സം​ര​ക്ഷി​ക്കു​ന്പോ​ഴു​മാ​ണ് -മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ സ്പെ​യി​ൻ പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ൾ ഏ​ഴു മി​നി​റ്റ് എ​ഴു​ന്നേ​റ്റു​നി​ന്നാ​ണ് മാ​ർ​പാ​പ്പ​യോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച​ത്.

മൂ​ന്നു ദി​വ​സ​ത്തെ മാ​ഡ്രി​ഡ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മാ​ർ​പാ​പ്പ ഇ​ന്ന് ബാ​ഴ്സ​ലോ​ണ​യി​ലേ​ക്കു യാ​ത്ര​യാ​കും. ഉ​ച്ച​യ്ക്ക് 12.25ന് ​ബാ​ഴ്സ​ലോ​ണ​യി​ൽ എ​ത്തു​ന്ന മാ​ർ​പാ​പ്പ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ബാ​ഴ്സ​ലോ​ണ ക​ത്തീ​ഡ്ര​ലി​ൽ മ​ധ്യാ​ഹ്‌​ന​പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment