ബ്രാറ്റിസ്ലാവ: സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി സമ്മാനിച്ചത്. പ്രാദേശിക സമയം തിങ്കളാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയാണ് പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരത്തിന് സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിക്കും രാജ്യത്തെ ജനങ്ങൾക്കും നരേന്ദ്ര മോദി നന്ദി അറിയിച്ചു. 140 കോടി ഇന്ത്യക്കാർക്ക് അദ്ദേഹം പുരസ്കാരം സമർപ്പിച്ചു. ഈ ബഹുമതി ഇന്ത്യൻ ജനതയ്ക്ക് അവകാശപ്പെട്ടതാണ്. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ശക്തമായ സൗഹൃദത്തിന്റെ പ്രതിഫലനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ശാശ്വത സൗഹൃദത്തിന്റെ പ്രതീകമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: NRI
റഷ്യൻ വ്യോമസേനയുടെ ബോംബർ വിമാനം തകർന്ന് അപകടം
നോവോസിബിർസ്ക്: റഷ്യൻ വ്യോമസേനയുടെ ടിയു-22എം3 ബോംബർ വിമാനം തകർന്നുവീണു. സൈബീരിയയിലെ ഇർകുത്സ്ക് മേഖലയിൽ തിങ്കളാഴ്ചയായിരുന്നു അപകടം. പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രദേശത്ത് വലിയ തോതിൽ കറുത്ത പുക ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ജനവാസമില്ലാത്ത മേഖലയിലാണ് വിമാനം തകർന്നുവീണത്. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും സുരക്ഷിതമായി പുറത്തേക്ക് ചാടി. ഇവർക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തി ബ്രിട്ടൻ
ലണ്ടൻ: 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുവാൻ തീരുമാനമെടുത്ത് ബ്രിട്ടൻ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ പ്രസംഗത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്. ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം, യുട്യൂബ്, ടിക്ടോക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കാണ് വിലക്ക്. എന്നാൽ കുട്ടികൾക്ക് സാധാരണ രീതിയിൽ ഫോണിൽ സംസാരിക്കുന്നതിനും മെസേജുകൾ അയക്കുന്നതിനും വാട്ട്സ്ആപ്പിനും വിലക്കുണ്ടാകുകയില്ല, ഇത് സംബന്ധിച്ച നിയമ നിർമ്മാണം ഈ വര്ഷം അവസാനത്തോടെ പാസാക്കുമെന്നും 2027 ഏപ്രിൽ മാസ ത്തോടെ നിയമം പ്രാബല്യത്തിൽ വരുത്താനുമാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ നടത്തിയ പഠനങ്ങൾക്കും ആലോചനകൾക്കും ശേഷമാണ് ബ്രിട്ടൻ ഈ കടുത്ത തീരുമാനത്തിലേക്ക് പോയത്. കുട്ടികളിൽ വർധിച്ചു വരുന്ന മാനസിക പിരിമുറുക്കവും പഠനത്തിനുള്ള ശ്രദ്ധയില്ലായ്മയും ഉറക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്നനങ്ങളും കണക്കിലെടുത്താണ് ബ്രിട്ടൻ ഈ തീരുമാനത്തിലേക്ക്…
Read Moreജി 7 ഉച്ചകോടി; മോദി-ട്രംപ് കൂടിക്കാഴ്ച നാളെ
പാരിസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫ്രാൻസിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ആറരയോടെയാണ് കൂടിക്കാഴ്ച. തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലും മോദിയും ട്രംപും ചർച്ച നടത്തിയേക്കും. വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അകൽച്ച നിലനിൽക്കെയാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ വ്യാപാര കരാർ, അമേരിക്കയുടെ തീരുവ നയം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇന്ത്യൻ നാവികർക്കുനേരെയുള്ള ആക്രമണം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ചർച്ചയായേക്കും.
Read Moreയുഎസ് – ഇറാൻ കരാർ വെള്ളിയാഴ്ച ജനീവയിൽ: ഡോണൾഡ് ട്രംപ് പങ്കെടുത്തേക്കും
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ മൂന്നു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് അവസാനമാകുന്നു. യുഎസ്-ഇറാൻ സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരും. ലെബനനിൽ ഉൾപ്പെടെ വെടിനിർത്തൽ യാഥാർഥ്യമാകും. 14 നിർദേശങ്ങളടങ്ങിയ കരാർ വെള്ളിയാഴ്ച ജനീവയിൽ ഒപ്പുവയ്ക്കും. കരാർ ഒപ്പുവയ്ക്കൽ ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായാണു കരാറിനെ വിലയിരുത്തന്നത്. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ചർച്ചകൾ നടത്താൻ ഇരുരാജ്യങ്ങൾക്കും കൂടുതൽ സമയം നൽകുമെന്നാണ് കരാറിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക ഊർജ വിപണിയിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം. എന്നാൽ യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ തീർക്കാനും സുരക്ഷ ഉറപ്പാക്കാനും…
Read Moreയുദ്ധം യുക്രെയിനെ ഉണർത്തി: റഷ്യയെ വിറിപ്പിച്ച് ആർമി ഓഫ് ഡ്രോൺസ്
ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു. യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈനിന്റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്. ഡ്രോൺ ഹീറോ രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ…
Read Moreഭിക്ഷാടനം: അഞ്ച് ബംഗ്ലാദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു
റിയാദ്: സൗദിയിലെ റിയാദ് നഗരത്തിൽ ഭിക്ഷാടനം നടത്തിവന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. പിടിയിലായവർ ഭിക്ഷാടനം പ്രധാന തൊഴിലായി സ്വീകരിച്ചവരാണെന്ന് പോലീസ് പറഞ്ഞു. രാജ്യത്ത് നിന്ന് ഭിക്ഷാടനം പൂർണമായും തുടച്ചുനീക്കാനുള്ള സുരക്ഷാ വകുപ്പുകളുടെ കർശനമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാചന പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പബ്ലിക് സെക്യൂരിറ്റി വിഭാഗം രാജ്യവ്യാപകമായി ശക്തമായ ക്യാമ്പയിനാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി റിയാദിലും പരിശോധനകൾ വരും ദിവസങ്ങളിൽ കർശനമാക്കും. പൊതുജനങ്ങൾ തങ്ങളുടെ കാരുണ്യഹസ്തങ്ങളും സംഭാവനകളും യഥാർഥത്തിൽ സഹായം ആവശ്യമുള്ള അർഹരായ ആളുകളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്ലാറ്റ്ഫോമുകൾ വഴി മാത്രം ധനസഹായങ്ങൾ കൈമാറാൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം പറഞ്ഞു.
Read Moreയുഎസ്-ഇറാൻ വ്യോമാക്രമണം ശക്തം: യുദ്ധഭീതിയിൽ ഗൾഫ്; വ്യോമപാത അടച്ച് കുവൈത്ത്
ദുബായ്: അമേരിക്ക രണ്ടാംഘട്ട വ്യോമാക്രമണം നടത്തിയതിനു പിന്നാലെ, തിരിച്ചടിയുമായി ഇറാൻ. കുവൈത്തിലെയും ബഹ്റൈനിലെയും 18 യുഎസ് സൈനിക താവളങ്ങൾക്കുനേരേ ശക്തമായ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇതേത്തുടർന്ന് കുവൈത്ത് തങ്ങളുടെ വ്യോമപാത താത്കാലികമായി അടയ്ക്കുകയും വിമാനങ്ങൾ തിരിച്ചുവിടുകയും ചെയ്തു. ഇതോടെ, ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലായി. ഏപ്രിൽ ആദ്യം ഇരുരാജ്യങ്ങളും ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും ലംഘിക്കപ്പെടുന്ന തരത്തിലാണു നിലവിലെ സൈനിക നീക്കങ്ങൾ. യുഎസ് ആക്രമണങ്ങൾക്കു മറുപടിയായി കുവൈത്തിലെയും ബഹ്റൈനിലെയും അഹമ്മദ് അൽ ജാബർ, ഷെയ്ഖ് ഈസ തുടങ്ങിയ പ്രമുഖ വ്യോമസേനാ താവളങ്ങളിലെ 18 പ്രധാന യുഎസ് കേന്ദ്രങ്ങൾക്കുനേരെയാണ് ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് ബഹ്റൈനിൽ അപായ സൈറണുകൾ മുഴങ്ങി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ ആക്രമണങ്ങളെ നേരിടുകയാണെന്ന് കുവൈത്ത് സൈന്യം വ്യക്തമാക്കി. ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോയി തങ്ങളെ…
Read Moreഅഫ്ഗാനിസ്ഥാനിൽ പാക് ആക്രമണം: 26 ഭീകരരെ വധിച്ചെന്ന് പാക് മന്ത്രി
ഇസ്ലാമാബാദ്: മാസങ്ങളുടെ ശാന്തതയ്ക്കു ശേഷം പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം. അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 26 ഭീകരരെ വധിച്ചതായി പാക് വാർത്താവിതരണ മന്ത്രി അത്താവുള്ളാ തരാർ അറിയിച്ചു. അടുത്തകാലത്ത് പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രി പറഞ്ഞു. ഭീകരരുടെ ഒളിത്താവളങ്ങൾ, പരിശീലന-ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. പാക്കിസ്ഥാനോടു ചേർന്ന കുനാർ, ഖോസ്ത്, പക്തിക പ്രവിശ്യകളാണ് ആക്രമണം നേരിട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. മരിച്ചവരിൽ 11 കുട്ടികളും ഒരു വനിതയും ഉൾപ്പെടുന്നതായും കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ സംരക്ഷണം നല്കുന്നു എന്ന ആരോപണമാണ് കാരണം. അഫ്ഗാനിലെ താലിബാൻ ഭരണകൂടം ആരോപണം നിഷേധിക്കുന്നു. ഒക്ടോബറിലെ വെടിനിർത്തലിനു പിന്നാലെ ഈ വർഷം ഫെബ്രുവരിയിലും ഇരു രാജ്യങ്ങളും പരസ്പരം അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
Read Moreവടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം
ബെൽഫാസ്റ്റ്: സുഡാൻ അഭയാർഥിയുടെ കത്തിയാക്രമണ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡിൽ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് വലിയ ആക്രമണങ്ങൾ അരങ്ങേറി. വംശീയ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ആഫ്രിക്കൻ വംശജരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബെൽഫാസ്റ്റ് നഗരത്തിലും വടക്കൻ അയർലൻഡിലെ ഇതരഭാഗങ്ങളിലും ചൊവ്വാഴ്ച രാത്രി മുഖം മറച്ച നൂറുകണക്കിനു പേർ വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. പോലീസിനു നേർക്കും ആക്രമണമുണ്ടായി. തിങ്കളാഴ്ച വൈകുന്നേരം മുപ്പതു വയസുള്ള സുഡാൻ വംശജൻ ഹാദി അലോദിദ് നടത്തിയ ആക്രമണത്തിൽ നാല്പതുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച പോയെന്നാണു പോലീസ് കോടതിയിൽ നല്കിയ റിപ്പോർട്ട്. 2023ൽ ബ്രിട്ടനിലെത്തിയ പ്രതിയെ അഭയാർഥിയായി അംഗീകരിച്ചിരുന്നു. കോടതി ഇയാളെ നാലാഴ്ചത്തേക്കു കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ആക്രമണത്തിനുള്ള പ്രേരണ പോലീസ് പൊതുജനങ്ങളെ അറിയിച്ചിട്ടില്ല. ആക്രമണത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണു പ്രതിഷേധങ്ങളും അക്രമസംഭവങ്ങളുമുണ്ടായത്. ചൊവ്വാഴ്ച രാത്രിയുണ്ടായ പ്രതിഷേധപ്രകടനങ്ങളിൽ ഒട്ടേറെ കാറുകളും ബസുകളും അഗ്നിക്കിരയായി. രണ്ടു പതിറ്റാണ്ടായി മേഖലയിൽ…
Read More