73 വ​ർ​ഷ​ത്തി​നു​ശേ​ഷം സൗ​ദി​യി​ൽ മ​ദ്യ​നി​രോ​ധ​നം നീ​ക്കു​ന്നു

റി​യാ​ദ്: ഇ​സ് ലാ​മി​ക രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ 73 വ​ർ​ഷ​ത്തി​നു​ശേ​ഷം മ​ദ്യം വി​ൽ​ക്കു​ന്ന​തി​നും കു​ടി​ക്കു​ന്ന​തി​നു​മു​ള്ള നി​രോ​ധ​നം നീ​ക്കു​ന്നു. എ​ക്സ്പോ 2030, ഫി​ഫ ലോ​ക​ക​പ്പ് 2034 തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര പ​രി​പാ​ടി​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന രാ​ജ്യം, 2026 മു​ത​ൽ രാ​ജ്യ​ത്ത് മ​ദ്യ​ത്തി​ന്‍റെ നി​യ​ന്ത്രി​ത വാ​ങ്ങ​ലും വി​ൽ​പ്പ​ന​യും അ​നു​വ​ദി​ച്ചു​കൊ​ണ്ട് മ​ദ്യ​നി​രോ​ധ​നം പി​ൻ​വ​ലി​ക്കാ​നാ​ണു തീ​രു​മാ​നം. ബി​യ​ർ, വൈ​ൻ, സൈ​ഡ​ർ തു​ട​ങ്ങി​യ ല​ഹ​രി​പാ​നീ​യ​ങ്ങ​ൾ മാ​ത്ര​മേ വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കൂ. ഉ​യ​ർ​ന്ന അ​ള​വി​ൽ മ​ദ്യം അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ഇ​പ്പോ​ൾ ഉ​ണ്ടാ​കി​ല്ല. ഇ​തോ​ടൊ​പ്പം, വീ​ടു​ക​ളി​ലോ ക​ട​ക​ളി​ലോ പൊ​തു സ്ഥ​ല​ങ്ങ​ളി​ലോ മ​ദ്യം അ​നു​വ​ദി​ക്കി​ല്ല. വ്യ​ക്തി​ഗ​ത മ​ദ്യ ഉ​ത്പാ​ദ​ന​ത്തി​നും വി​ല​ക്കു​ണ്ടാ​കും. ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 600 സ്ഥ​ല​ങ്ങ​ളി​ലാ​ണ് വൈ​ൻ വി​ൽ​പ്പ​ന അ​നു​വ​ദി​ക്കു​ക. സൗ​ദി അ​റേ​ബ്യ പു​തു​താ​യി നി​ർ​മി​ച്ച നി​യോം ന​ഗ​രം, സി​ൻ​ഡാ​ല, റെ​ഡ് സീ ​പ്രോ​ജ​ക്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ്പ​ന അ​നു​വ​ദി​ക്കും.

Read More

ഇ​ന്ത്യ​യു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്നു പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ടെ​ഹ്‌​റാ​ൻ: ഇ​ന്ത്യ​യു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് പാ​ക്കി​സ്ഥാ​ൻ ത​യാ​റാ​ണെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫ്. കാ​ഷ്മീ​ർ, ഭീ​ക​ര​വാ​ദം, ജ​ല​വി​ത​ര​ണ​ത്തി​ലെ ത​ർ​ക്കം, വ്യാ​പാ​രം എ​ന്നി​വ​യി​ൽ ച​ർ​ച്ച​യാ​കാം. ച​ർ​ച്ച​യ്ക്ക് ഇ​ന്ത്യ ത​യാ​റാ​യാ​ൽ പാ​ക്കി​സ്ഥാ​ൻ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​മാ​യി മാ​റു​ന്ന​ത് കാ​ണി​ച്ചു​ത​രാ​മെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​റാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ഴാ​യി​രു​ന്നു ഷ​ഹ​ബാ​സ് ഷ​രീ​ഫ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന​ത് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ഈ ​നീ​ക്ക​ത്തി​ന് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല​ട​ക്ക​മു​ള്ള പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ത ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​ൻ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി ഇ​ന്നു ന്യൂ​യോ​ർ​ക്കി​ലെ​ത്തും. പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്ത്യ ത​ക​ർ​ത്ത​ശേ​ഷം ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധ​ത്തി​ൽ കാ​ണു​ന്ന ആ​ശ​യ​ക്കു​ഴ​പ്പം പ​രി​ഹ​രി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ…

Read More

“ഭീ​ക​ര​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നാ​ൽ പാ​ക്കി​സ്ഥാ​നെ ഭൂ​മു​ഖ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക്കുമെന്ന് മ​നോ​ജ് സി​ൻ​ഹ

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ക്കെ​തി​രേ ഇ​നി​യും ഭീ​ക​ര​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നാ​ൽ പാ​ക്കി​സ്ഥാ​നെ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്കു​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ. ജ​മ്മു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ പാ​ക്കി​സ്ഥാ​നു ക​ന​ത്ത താ​ക്കീ​താ​ണ് ഇ​ന്ത്യ ന​ൽ​കി​യ​ത്. ഇ​തി​ൽ പാ​ഠം പ​ഠി​ക്കാ​തെ ഇ​നി​യും ഭീ​ക​ര​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ എ​ന്ന രാ​ജ്യം​ത​ന്നെ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും മ​നോ​ജ് സി​ൻ​ഹ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലെ​വി​ടെ വേ​ണ​മെ​ങ്കി​ലും ആ​ക്ര​മി​ക്കാ​നു​ള്ള ആ​യു​ധ​ശേ​ഷി ഇ​ന്ത്യ​ക്കു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍റെ ഏ​താ​ക്ര​മ​ണ​ത്തെ​യും ചെ​റു​ക്കാ​നും ഇ​ന്ത്യ​ക്കു ക​ഴി​യും. ഇ​ന്ത്യ​യു​ടെ സൈ​നി​ക​ശ​ക്തി ലോ​കം ക​ണ്ട​താ​ണെ​ന്നും മ​നോ​ജ് സി​ൻ​ഹ പ​റ​ഞ്ഞു.

Read More

ട്രം​പ് അ​യ​ഞ്ഞു: ജൂ​ൺ ഒ​ന്നു​മു​ത​ൽ തീ​രു​വ ന​ട​പ്പാ​ക്കി​ല്ല

വാ​ഷിം​ഗ്ട​ൺ: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് ജൂ​ൺ ഒ​ന്നു മു​ത​ൽ അ​ന്പ​തു ശ​ത​മാ​നം തീ​രു​വ ചു​മ​ത്തു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് ത​ത്കാ​ലം പി​ന്മാ​റി അ​മേ​രി​ക്ക. തീ​രു​വ ചു​മ​ത്തു​ന്ന​ത് ജൂ​ലൈ ഒ​ന്പ​തു​വ​രെ നീ​ട്ടി​യ​താ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ലാ​ണു തീ​രു​വ വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം. വ്യാ​പാ​ര ക​രാ​ർ പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ളി​ൽ പു​രോ​ഗ​തി​യി​ല്ലെ​ന്നും തീ​രു​വ ചു​മ​ത്ത​ലു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. ‌അ​തേ​സ​മ​യം, അ​ടു​ത്ത​മാ​സം ഒ​ന്നു​മു​തി​ൽ തീ​രു​വ ചു​മ​ത്തു​മെ​ന്ന ധാ​ര​ണ​യി​ൽ യു​എ​സ് സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നു. യൂ​റോ​പ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ലും വ​ലി​യ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​നു പു​റ​ത്തു നി​ർ​മാ​ണം ന​ട​ത്തു​ന്ന ഐ​ഫോ​ൺ, സാം​സം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് 25 ശ​ത​മാ​നം താ​രി​ഫ് ചു​മ​ത്തു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ലാ​ണ് നി​ര്‍​മാ​ണ​മെ​ങ്കി​ല്‍ തീ​രു​വ ചു​മ​ത്തി​ല്ലെ​ന്നും ട്രം​പ്.

Read More

ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ യു​ദ്ധ​ത്തെ പി​ന്തു​ണ​ച്ച് ജ​ർ​മ​നി

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യ്‌​ക്കെ​തി​രേ സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നു ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​ഹാ​ൻ വാ​ഡെ​ഫു​ൾ. യൂ​റോ​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബെ​ർ​ലി​നി​ൽ എ​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ​ക്കൊ​പ്പം ന​ട​ത്തി​യ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ജ​ർ​മ​ൻ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. 26 സാ​ധാ​ര​ണ​ക്കാ​രെ കൂ​ട്ട​ക്കെ​ല​ചെ​യ്ത പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച അ​ദ്ദേ​ഹം, ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള നി​ല​വി​ലെ ധാ​ര​ണ നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ഭ​യ​ക​ക്ഷി​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സു​സ്ഥി​ര​മാ​യ ച​ർ​ച്ച​യ്ക്ക് ആ​ഹ്വാ​ന​വും ചെ​യ്തു.

Read More

ജ​ർ​മ​നി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ത്തി​യാ​ക്ര​മ​ണം: 17 പേ​ർ​ക്കു കു​ത്തേ​റ്റു; 39-കാ​രി അ​റ​സ്റ്റി​ൽ

ഹം​ബ​ർ​ഗ്(​ജ​ർ​മ​നി): ജ​ർ​മ​നി​യി​ൽ ഏ​റെ തി​ര​ക്കു​ള്ള ഹം​ബ​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ 17 പേ​ർ​ക്കു കു​ത്തേ​റ്റു. ഇ​തി​ൽ ആ​റു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ 39കാ​രി​യെ അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ല. ദി​വ​സം അ​ഞ്ചു ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന ജ​ർ​മ​നി​യി​ലെ വ​ലി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണു ഹം​ബ​ർ​ഗ്. അ​ടു​ത്തി​ടെ ജ‍​ർ​മ​നി​യി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണ​ത്തി​ന് ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രു​ന്നു.

Read More

തീ​വ്ര​വാ​ദ​ത്തി​ലും ച​ർ​ച്ച​യാ​കാ​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​മാ​യി തീ​വ്ര​വാ​ദ​ത്തി​ല​ട​ക്കം സൗ​ദി അ​റേ​ബ്യ​യി​ൽ ച​ർ​ച്ച​ക​ൾ​ക്ക് താ​ൽ​പ​ര്യ​മ​റി​യി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫ്. നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ച​ർ​ച്ച​യ്ക്ക് ഇ​ന്ത്യ ത​യാ​റാ​യാ​ൽ പാ​ക് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ അ​യ​യ്ക്കു​മെ​ന്നു ഷ​ഹ​ബാ​സ് ഷ​രീ​ഫ് പ​റ​ഞ്ഞു. കാ​ഷ്മീ​ർ, വെ​ള്ളം, വ്യാ​പാ​രം, തീ​വ്ര​വാ​ദം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യാ​കും ച​ർ​ച്ച​യെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. തീ​വ്ര​വാ​ദ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ക​ണ​മെ​ന്ന​ത് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മാ​ണ്. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​ലൂ​ടെ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ ന​ൽ​കി​യ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്നു വ്യ​ക്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

കു​വൈ​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ സ്ഫോ​ട​നം; മ​ല​യാ​ളി​ക​ള​ട​ക്കം 10 പേ​ർ​ക്ക് പ​രി​ക്ക്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഫ​ഹാ​ഹീ​ലി​ലെ ഷോ​പ്പിം​ഗ്‌ മാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്റ്റ​റ​ന്‍റി​ൽ സ്ഫോ​ട​നം. ഗ്യാ​സ് ചോ​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി അ​ഗ്നി​ശ​മ​ന വ​കു​പ്പ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഫ​ഹാ​ഹീ​ൽ, അ​ഹ​മ്മ​ദി സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സം​ഭ​വം കൈ​കാ​ര്യം ചെ​യ്ത​താ​യും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

യു​ക്രെ​യ്ൻ സൈ​നി​ക​കേ​ന്ദ്രം റ​ഷ്യ ആ​ക്ര​മി​ച്ചു: ആ​റ് സൈ​നി​ക​ർ മ​രി​ച്ചു

കീ​വ്: യു​ക്രെ​യ്ന്‍റെ സൈ​നി​ക പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 10 പേ​ർ​ക്കു പ​രി​ക്കേ​റ്റു. യു​ക്രെ​യ്ൻ നാ​ഷ​ണ​ൽ ഗാ​ർ​ഡാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് യൂ​ണി​റ്റ് ത​ല​വ​നാ​യ ക​മാ​ൻ​ഡ​റെ സൈ​ന്യം സ​സ്പെ​ൻ​ഡ് ചെ​യ്തു. യു​ക്രെ​യ്ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ സു​മി പ്ര​വി​ശ്യ​യി​ലെ സൈ​നി​ക ക്യാ​മ്പി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. 70 യു​ക്രെ​യ്ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് യു​ക്രെ​യ്ൻ നാ​ഷ​ണ​ൽ ഗാ​ർ​ഡ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഫ​യ​റിം​ഗ് റേ​ഞ്ചി​ൽ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Read More

പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​വൃ​ത്തി; ചാ​ര​വ​നി​ത ജ്യോ​തി​യു​ടെ സു​ഹൃ​ത്താ​യ ഒ​ഡീ​ഷ യൂ​ട്യൂ​ബ​റെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം

പു​രി (ഒ​ഡീ​ഷ): പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ട്രാ​വ​ൽ വ്ലോ​ഗ​ർ ജ്യോ​തി മ​ൽ​ഹോ​ത്ര​യു​മാ​യു​ള്ള ഒ​ഡീ​ഷ യൂ​ട്യൂ​ബ​ർ പ്രി​യ​ങ്ക സേ​നാ​പ​തി​യു​ടെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ചാ​ര​വൃ​ത്തി ബ​ന്ധ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി. പ്രി​യ​ങ്ക​യു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. പ്രി​യ​ങ്ക​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യും ‌വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പു​രി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ജ്യോ​തി താ​മ​സി​ച്ചി​രു​ന്ന ജ​ഗ​ന്നാ​ഥ് ഭ​ക്ത് നി​വാ​സ് ഗ​സ്റ്റ് ഹൗ​സി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രു യു​വ​തി​യോ​ടൊ​പ്പ​മാ​ണ് ജ്യോ​തി ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ​തെ​ന്ന് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നു മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ട്.ത​ന്‍റെ മ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് ജ്യോ​തി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് പ്ര​യ​ങ്ക​യു​ടെ അ​ച്ഛ​ൻ രാ​ജ്കി​ഷോ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. പു​രി സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ജ്യോ​തി​ക്കു​വേ​ണ്ട സ​ഹാ​യം ചെ​യ്ത​താ​യും രാ​ജ്കി​ഷോ​ർ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ…

Read More