ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്, ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്, ചുട്ടമറുപടിയുമായി സമീറ

സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ പലപ്പോഴും ബോഡിഷെയ്മിങിന് വിധേയരാകാറുണ്ട്. എന്നാല്‍ ഇത്തരം ട്രോളുകളോ അധിക്ഷേപങ്ങളോ ഒന്നും തന്നെ ബാധിക്കാറില്ലെന്ന് കാണിച്ചിരിക്കുകയാണ് നടി.

ഗര്‍ഭിണിയായതിന് ശേഷം ഭാരം കൂടിയ ചിത്രം പങ്കുവെച്ച സമീറയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് താരം. നിറവയറുമായി ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് സമീറ കുറിച്ചത് ഇങ്ങിനെ

‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്’- സമീറ കുറിച്ചു.

വ്യവസായിയായ ആകാഷ് വര്‍ധെയാണ് സമീറയുടെ ഭര്‍ത്താവ്. 2014 ലായിരുന്നു അവരുടെ വിവാഹം. 2015 ല്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു.

Related posts