പ്രതിരോധമന്ത്രി നിര്‍മല സീതരാമന്‍ തരൂരിനെ സന്ദര്‍ശിച്ചത് പാര്‍ട്ടിപോലും അറിയാതെ, അദ്ദേഹത്തെ കാണണമെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കണമെന്നും തോന്നി, ബിജെപി നേതാവിന് ആ കൂടിക്കാഴ്ച്ചയെപ്പറ്റി പറയാനുള്ളത്

സൗ​ഹൃ​ദ​ത്തി​നു മു​ന്നി​ൽ പ്ര​തി​രോ​ധ​മി​ല്ലാ​തെ പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​ത​മ​ലാ സീ​താ​രാ​മ​ൻ. പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശ​ശി​ത​രൂ​രി​നെ പ്ര​തി​രോ​ധ മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച​ത് പാ​ർ​ട്ടി​യോ​ടു​പോ​ലും പ​റ​യാ​തെ. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം തി​രി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് തൂ​രി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ സീ​താ​രാ​മ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തെ കാ​ണ​ണ​മെ​ന്നും വേ​ഗം സു​ഖം​പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ​റ​യ​ണ​മെ​ന്നും തോ​ന്നി. അ​തി​നാ​ലാ​ണ് തൂ​രി​നെ ക​ണ്ട​തെ​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു. തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണ് അ​ദ്ദേ​ഹ​ത്തി​നു പ​രി​ക്കേ​റ്റ​താ​യി അ​റി​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ കാ​ണ​ണ​മെ​ന്നും വേ​ഗം സു​ഖം​പ്രാ​പി​ക്ക​ട്ടെ​യെ​ന്നു ആ​ശം​സി​ക്ക​ണ​മെ​ന്നും ക​രു​തി. താ​ൻ ആ​രെ​യും വി​വ​രം അ​റി​യി​ച്ചി​ല്ല, പാ​ർ​ട്ടി​യെ​പ്പോ​ലും. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ തീ​ർ​ച്ച​യാ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ കാ​ണു​ക​യും ചെ​യ്തു- നി​ർ​മ​ലാ സീ​താ​രാ​മ​ൻ എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ന്നെ കാ​ണാ​നെ​ത്തി​യ നി​ർ​മ​ല സീ​താ​രാ​മ​നെ ത​രൂ​ർ പു​ക​ഴ്ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ കാ​ണു​ന്ന അ​പൂ​ർ​വ മ​ര്യാ ദ​യാ​ണി​തെ​ന്നും അ​തി​ന്‍റെ…

Read More

വോട്ടു ചെയ്യാന്‍ നാട്ടിലേക്ക് വരാന്‍ പ്രവാസി വിമാനടിക്കറ്റ് ബുക്ക് ചെയ്തു, ഇഷ്ടപാര്‍ട്ടിയുടെ പേരും വിമാനടിക്കറ്റും ഫേസ്ബുക്കിലിട്ടതോടെ എതിര്‍പാര്‍ട്ടിക്കാര്‍ കൊടുത്തത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഇവിടെ മാത്രമല്ല, അങ്ങ് ഗള്‍ഫിലുമുണ്ട്. വോട്ട് ചെയ്യാന്‍ ചില പ്രവാസികള്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത് കാത്തിരിപ്പിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശം മൂത്ത്, നാട്ടിലേക്ക് എടുത്ത ടിക്കറ്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു പ്രവാസിക്ക് കിട്ടിയതാകട്ടെ വലിയ പണിയും. മംഗളൂരു സ്വദേശിയായ ജോല്‍സന്‍ ലാബു എന്ന ഇരുപത്തിയൊമ്പതുകാരനാണ് ഈ ഓണ്‍ലൈന്‍ പോസ്റ്റ് കാരണം വെട്ടിലായത്. എയര്‍ ഇന്ത്യയില്‍ നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് പോസ്റ്റ് ചെയ്തതിനോടൊപ്പം ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് പരസ്യപിന്തുണയും വീഡിയോയിലൂടെ ഇയാള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 29നാണ് ജോല്‍സന്‍ വീഡിയോ പോസ്റ്റ് ചെയ്ത്. എന്നാല്‍ വീഡിയോയില്‍ നിന്നും ടിക്കറ്റിന്റെ പിഎന്‍ആര്‍ നമ്പര്‍ മനസിലാക്കിയ ഒരു വിരുതന്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഈ ടിക്കറ്റ് റദ്ദാക്കി. ഏപ്രില്‍ ഒന്നിനാണ് ലാബുവിനിത് മനസിലാകുന്നത്. 21,045 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 9,000 രൂപ മാത്രമാണ് കമ്പനി ഇയാള്‍ക്ക് തിരികെ നല്‍കിയത്. ടിക്കറ്റ് റദ്ദാക്കിയത്…

Read More

രാജമാണിക്യത്തില്‍ അഭിനയിക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു, എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ബന്ധത്താല്‍ ചെയ്യുകയായിരുന്നു, ആദ്യം നിരസിക്കാനുണ്ടായ കാരണം വെളിപ്പെടുത്ത് നടന്‍ റഹ്മാന്‍

മമ്മൂട്ടി അന്‍വര്‍ റഷീദ് ചിത്രം രാജമാണിക്യം റിലീസ് ചെയ്തിട്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ബെല്ലാരി രാജയെന്ന മമ്മൂട്ടി കഥാപാത്രത്തിനൊപ്പം തന്നെ ഹിറ്റായ കഥാപാത്രമായിരുന്നു റഹ്മാന്റേതും. ഒരുകാലത്തു തരംഗമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന റഹ്മാന്റെ തിരിച്ചു വരവായിരുന്നു രാജമാണിക്യം. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബെല്ലാരി രാജയുടെ സന്തത സഹചാരിയായി നടന്‍ റഹ്മാനും പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ രാജമാണിക്യത്തിലെ വേഷം തനിക്ക് വലിയ രീതിയിലുള്ള ടെന്‍ഷനുണ്ടാക്കിയെന്നു തുറന്നു പറയുകയാണ് റഹ്മാന്‍. ഈ ചിത്രം ചെയ്യണമെന്ന ആവശ്യവുമായി ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ ആദ്യം മടിതോന്നിയിരുന്നെന്ന് റഹ്മാന്‍ പറയുന്നു. ഇനിയുള്ള സിനിമകളില്‍ വെറുതെ നായകന്റെ നിഴലായി മാത്രം നിന്ന് പോകുമോ എന്നതായിരുന്നു ആ പേടിയെന്നും റഹ്മാന്‍ പറഞ്ഞു. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും റഹ്മാന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.ധൈര്യത്തോടെ ഈ…

Read More

രാഹുലിനെ പോലും ഞെട്ടിച്ചു കളഞ്ഞ പരിഭാഷ, താരം രാഹുലെങ്കിലും കൈയ്യടി നേടിയത് ജ്യോതി വിജയകുമാറിന്, രാഹുല്‍ പറഞ്ഞു നിര്‍ത്തും മുമ്പേ പരിഭാഷയുമായി മനം കവര്‍ന്ന ജ്യോതിയുടെ കഥ

രാഹുല്‍ ഗാന്ധിയുടെ കൊല്ലം റാലിയില്‍ താരമായത് പരിഭാഷ നടത്തിയ ജ്യോതി വിജയകുമാര്‍. രാഹുലിന്റെ പ്രസംഗത്തിന്റെ ഫീല്‍ അതേരീതിയില്‍ പ്രതിഫലിക്കുന്നതായിരുന്നു ജ്യോതിയുടെ പരിഭാഷ. വാക്കുകളുടെ ആശയം ഒട്ടും ചോരാതെ മലയാളികള്‍ക്ക് എളുപ്പം മനസിലാക്കാന്‍ സഹായകരമാകുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയായിരുന്നു ജ്യോതി സംസാരിച്ചത്. രാഹുല്‍ സംസാരിക്കുന്ന അതേ വേഗത്തില്‍ തന്നെയായിരുന്നു ജ്യോതിയുടെ പരിഭാഷയും. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകളാണ് ജ്യോതി. ഇതാദ്യമായല്ല ജ്യോതി രാഹുലിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്നത്. 2011ല്‍ ജന്മനാടായ ചെങ്ങന്നൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്തുകൊണ്ടാണ് ജ്യോതി പരിഭാഷകയെന്ന നിലയില്‍ തുടക്കമിട്ടത്. പിന്നീട് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലും ജ്യോതി രാഹുലിന്റെ വാക്കുകള്‍ തര്‍ജ്ജമ ചെയ്തു. അന്ന് പ്രസംഗം കഴിഞ്ഞ് രാഹുല്‍ ജ്യോതിയെ അഭിനന്ദിച്ചിരുന്നു. ജ്യോതി ചെറിയ കക്ഷിയല്ല. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജിലെ ആദ്യ വനിത ചെയര്‍പേഴ്സണ്‍ കൂടിയായിരുന്നു. നിയമത്തില്‍ ബിരുദം നേടിയ…

Read More

ഒടുവില്‍ പ്രധാനമന്ത്രിയുടെ പെട്ടിയിലുണ്ടായിരുന്ന സാധനത്തെക്കുറിച്ചുള്ള വിവരം പുറത്ത്, അജ്ഞാത പെട്ടിയെക്കുറിച്ച് വെളിപ്പെടുത്തല്‍ ജില്ല നേതൃത്വത്തിന്റേത്, പെട്ടി വന്ന വഴി ഇങ്ങനെ

ബെംഗളൂരുവില്‍ പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടു വന്ന പെട്ടിയെകുറിച്ച് ബി.ജെ.പി പറയുന്നതിങ്ങനെ. പെട്ടിക്കുള്ളില്‍ ബി.ജെ.പി പാര്‍ട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്നാണ് ചിത്രദുര്‍ഗ ബിജെപി ജില്ലാ യൂണിറ്റിന്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാല്‍ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറില്‍ കയറ്റി അയച്ചതെന്നും എല്ലാം എസ്.പി.ജിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും ബി.ജെ.പി ചിത്രദുര്‍ഗ യൂണിയന്‍ പ്രസിഡന്റ് കെ.എസ് നവീന്‍ പറഞ്ഞു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയില്‍ എന്താണ്? എന്നായിരുന്നു ട്വീറ്റ്. ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചു പോകുന്നതും വിഡിയോയില്‍ കാണാം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.…

Read More

പാസ്‌പോട്ട് എടുക്കാന്‍ എന്തൊക്കെ ചെയ്യണം, . എളുപ്പത്തില്‍ പാസ്പോര്‍ട്ട് ലഭിക്കുന്ന സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ആര്‍ക്കും എളുപ്പത്തില്‍ പാസ്പോര്‍ട്ട് എടുക്കാം, എല്ലാ ഉത്തരങ്ങളും ഇതാ

പാസ്പോര്‍ട്ട് എടുക്കുകയെന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പാസ്പോര്‍ട്ട് കയ്യിലില്ലാത്തതിന്റെ പേരില്‍ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വരുന്നവരുമുണ്ട്. എന്നാല്‍ പഴയതുപോലെ പാസ്പോര്‍ട്ട് ഓഫീസിനുമുന്നിലെ നീണ്ട നിരയില്‍ കാത്തുനിന്ന് ക്ഷീണിക്കേണ്ട അവസ്ഥയൊന്നും ഇപ്പോഴില്ല. എളുപ്പത്തില്‍ പാസ്പോര്‍ട്ട് ലഭിക്കുന്ന സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ആര്‍ക്കും എളുപ്പത്തില്‍ പാസ്പോര്‍ട്ട് എടുക്കാം. അതിന്റെ നടപടിക്രമങ്ങളും ലളിതമാണ്. 1 പാസ്പോര്‍ട്ട് ലഭിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്. ഈ വെബ് സൈറ്റ് ഓപ്പണ്‍ ചെയ്യുക. http://www.passportindia.gov.in/AppOnlineProject/welcomeLink ഫീസ് ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം നിര്‍ദ്ദിഷ്ട ഫീസും ഇ-പേമെന്റായി അടയ്ക്കണം. 36 പേജുള്ള പാസ്പോര്‍ട്ടിന് 1500 രൂപയും 60 പേജുള്ള പാസ്പോര്‍ട്ടിന് 2000 രൂപയുമാണ് ഫീസ്. ഇനി ഒരു ദിവസംകൊണ്ട് ലഭ്യമാകുന്ന തത്കാല്‍ പാസ്പോര്‍ട്ട് ആണ് വേണ്ടതെങ്കില്‍ ചെലവ് കൂടും. 36 പേജുള്ള തത്കാല്‍ പാസ്പോര്‍ട്ടിന് 3500 രൂപയും 60 പേജുള്ള തത്കാല്‍ പാസ്പോര്‍ട്ടിന് 4000 രൂപയുമാണ് ഫീസ്.…

Read More

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്, പ്രചാരണത്തില്‍ അത്ര ആവേശം കുറവെന്ന് മുസ്ലീം ലീഗ്, കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്ത് ലഭിക്കുന്നതിലും ഭൂരിപക്ഷം രാഹുലിന് കൂട്ടാന്‍ നീക്കങ്ങള്‍ തകൃതി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ഭൂരിപക്ഷം കിട്ടില്ലെന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രചാരണത്തില്‍ കൂടുതല്‍ സജീവമാകാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നു. കേരളത്തില്‍ യുഡിഎഫിന് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷം വയനാട്ടില്‍ രാഹുലിനാകണമെന്ന വാശിയിലാണ് പാര്‍ട്ടി. എന്നാല്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ബാക്കിനില്‍ക്കേ വയനാട്ടില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന തിരിച്ചറിവിലാണ് യുഡിഎഫ് നേതൃത്വം. ജയം ഉറപ്പാണെങ്കിലും ലക്ഷത്തില്‍ കുറഞ്ഞൊരു ഭൂരിപക്ഷം രാഹുലിന് ക്ഷീണം ചെയ്യും. അതുകൊണ്ട് തന്നെ വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ വയനാട്ടിലേക്ക് എത്തിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ മറ്റു മണ്ഡലങ്ങളില്‍ ശ്രദ്ധ ചെലുത്തിയിരുന്ന നേതാക്കളെയും വയനാട്ടിലേക്ക് എത്തിക്കും. വയനാട്ടില്‍ തോല്‍വി ഉറപ്പെങ്കിലും എല്‍ഡിഎഫ് ശക്തമായ പ്രചാരണമാണ് നടത്തുന്നത്. അടിത്തട്ടിലും പ്രവര്‍ത്തനം ശക്തമാണ്. കഴിഞ്ഞദിവസം നടന്ന ഒരു അഭിപ്രായ സര്‍വേയില്‍ രാഹുലിന് 47 ശതമാനം വോട്ടു മാത്രമാണ്…

Read More

തെരുവുനായകള്‍ക്ക് ഭക്ഷണം നല്കിയതിന് പിഴയിട്ടത് 3 ലക്ഷം രൂപ, വിചിത്ര സംഭവം നമ്മുടെ നാട്ടില്‍ തന്നെ, പിഴയൊടുക്കാന്‍ ഉദേശിക്കുന്നില്ലെന്ന് യുവതി, സംഭവം ഇങ്ങനെ

തെ​രു​വു​നാ​യ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കി​യ മൃ​ഗ​സ്നേ​ഹി​ക്ക് 3.60 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. മും​ബൈ ഖാ​ണ്ഡി​വാ​ലി​യി​ലെ ദി ​നി​സാ​ർ​ഗ് ഹെ​വ​ൻ സൊ​സൈ​റ്റി​യാ​ണ് ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​യാ​യ നേ​ഹ ദ​ത്വാ​നി​ക്ക് വ​ൻ തു​ക പി​ഴ വി​ധി​ച്ച​ത്. ഹൗ​സിം​ഗ് സൊ​സൈ​റ്റി പ​രി​സ​ര​ത്തു​വ​ച്ച് തെ​രു​വു​നാ​യ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കി​യ​ത് കു​റ്റ​മാ​യി പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി. സൊ​സൈ​റ്റി പ​രി​സ​ര​ത്തു​വ​ച്ച് തെ​രു​വു​നാ​യ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്ന് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ 98 ശ​ത​മാ​നം ആ​ളു​ക​ളും അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ മി​തേ​ഷ് ബോ​റ എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു.  മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ തെ​രു​വു​നാ​യ​ക​ൾ കു​ര​യ്ക്കാ​റു​ണ്ടെ​ന്നും ഇ​വി​ടെ മ​നു​ഷ്യാ​വ​കാ​ശ​മാ​ണ് പ്ര​ശ്ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൊ​സൈ​റ്റി ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ൽ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രോ ദി​വ​സ​വും നാ​യ​ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​​കി​യ​തി​ന് 2500 രൂ​പ​യാ​ണ് പി​ഴ. കൂ​ടാ​തെ, സൊ​സൈ​റ്റി മെ​യി​ന്‍റ​ന​ൻ​സ് ഫീ​സാ​യി 75,000 രൂ​പ​യും പി​ഴ വി​ധി​ച്ചു. ക​ഴി​ഞ്ഞ…

Read More

മിനിമം ടിക്കറ്റുകള്‍ വിറ്റ് പോയിട്ടില്ലെങ്കില്‍ തിയേറ്ററുകാര്‍ സിനിമ നിര്‍ത്തുമെന്ന ഘട്ടം വന്നതോടെ ഞാന്‍ എന്റെ സഹായിയെ വിട്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ആരുമറിയാതെ വെറുതെ കീറിക്കളയുമായിരുന്നു, ആകാശദൂതിന് തിയേറ്ററില്‍ സംഭവിച്ചത് ഇതൊക്കെ

മലയാളത്തില്‍ അപ്രതീക്ഷിതമായി മെഗാ ഹിറ്റായ ചിത്രമായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത്. 1993-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ഡെന്നിസ് ജോസഫായിരുന്നു, മാധവി, മുരളി, എന്‍എഫ് വര്‍ഗീസ്‌, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. തിയേറ്ററില്‍ റിലീസ് ചെയ്ത അവസരത്തില്‍  ആകാശദൂത് എന്ന ചിത്രം നേരിട്ട വലിയ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ്. എറണാകുളത്തെ വലിയ ഒരു സെന്ററില്‍ പോലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നില്ല, താരതമ്യേന വലുപ്പം കൊണ്ട് ചെറുതായിരുന്ന ഒരു തിയേറ്ററില്‍ ആകാശദൂത് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇരുപത് പേരില്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണാനില്ലായിരുന്നു, സിനിമയുടെ കളക്ഷന്‍ ഗണ്യമായി കുറഞ്ഞിട്ടും തിയേറ്ററുകാര്‍ക്ക് ചിത്രത്തോടുള്ള വിശ്വാസം കൊണ്ട് രണ്ടു മൂന്ന്‍ ദിവസം പ്രേക്ഷകര്‍ വരുമെന്ന വിശ്വാസത്തോടെ സിനിമ പ്രദര്‍ശിപ്പിച്ചു. മിനിമം ടിക്കറ്റുകള്‍ വിറ്റ്‌ പോയിട്ടില്ലെങ്കില്‍ തിയേറ്ററുകാര്‍ സിനിമ നിര്‍ത്തുമെന്ന ഘട്ടം വന്നതോടെ ഞാന്‍  എന്റെ…

Read More

ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം, ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ; കുഞ്ഞ് ആരുടേതാണെന്ന് ചോദിച്ചവര്‍ക്ക് രേവതിയുടെ മറുപടി

തന്റെ മകള്‍ മഹിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി നടിയും സംവിധായികയുമായ രേവതി. എനിയ്ക്കും സ്നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’.- ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു. രേവതിയുടെ വാക്കുകള്‍ മഹിക്ക് അഞ്ചര വയസ്സായി. സ്‌കൂളില്‍ പോകുന്നുണ്ട്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും മഹിയുടെ കൂടെ ചെയ്യുന്നതാണ് സന്തോഷം. അവള്‍ക്കെന്തു വേണമോ അതാണ് ഞാന്‍ ചെയ്യുന്നത്. എനിക്കും അവള്‍ക്കും കൂടി ട്രക്കിംഗിന് പോണം, ഗ്ലൈഡിംഗിന് പോണം, കാടിനുള്ളില്‍ ടെന്‍ഡ് കെട്ടി കാടിനുള്ളില്‍ താമസിക്കണം, കടല് കാണാന്‍ പോണം.. അങ്ങനെ ചിന്തകള്‍ ഒരുപാടുണ്ട്. എന്നെ…

Read More