ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടിക്കോയിലാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടത്. കരുനാഗപ്പള്ളി സ്വദേശിനി ഗംഗാദേവിയെയാണ് (30) അവശനിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷാ തൊഴിലാളികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. അതേസമയം ഇവരുടെ കാമുകന് അടുത്തകാലത്ത് വിവാദങ്ങളില്‍ നിറഞ്ഞുനിന്ന സിനിമപ്രവര്ത്തകനാണെന്നാണ് സൂചന. സംഭവസ്ഥലത്തെത്തിയ പൊലീസ് ആര്.പി.എഫ് വനിതാ കോണ്‍സ്റ്റബിള്‍മാരുടെ സഹായത്തോടെ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം ഉള്ളില്‍ ചെന്ന ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഏതോ ഗുളിക അമിതമായി കഴിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യുവതി പുലര്‍ച്ചെ ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്രേഷന് മുന്നില്‍ വന്നിറങ്ങുന്നതായി സി.സി..ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ പരിശോധിച്ച പൊലീസ് ഇവര്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് സ്ഥിരീകരിക്കുകയും സംഭവം കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കുകയും ചെയ്തു. അതേസമയം,…
Read MoreCategory: RD Special
അന്ന് ഞാന്‍ കാരണമാണ് ഫഹദ് ഫാസില്‍ നസ്രിയയെ വിവാഹം കഴിച്ചത്, അന്ന് ആ റോളില്‍ ഞാനായിരുന്നെങ്കില്‍ അതു സംഭവിക്കില്ലായിരുന്നു, വെളിപ്പെടുത്തലുമായി നിത്യ മേനോന്
തെന്നിന്ത്യന്‍ നായിക നിത്യമേനോന് ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. അഭിനയിച്ച കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു സാമ്യവും പ്രേക്ഷകര്‍ക്ക് തോന്നാത്തവിധം കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തും അഭിനയതിളക്കം കൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നു ഈ തെന്നിന്ത്യന്‍ സുന്ദരി. അഞ്ജലിമേനോനൊപ്പം ചേര്‍ന്ന രണ്ടു മലയാള സിനിമകള്‍ നിത്യയുടെ അഭിനയജീവിതത്തിലെ പ്രധാനപെട്ടവയാണ്. അഞ്ജലി മേനോന് എന്ന സംവിധായിക ആദ്യമായി ഹാപ്പി ജേര്‍ണി എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ നായികയായി എത്തിയത് നിത്യാമേനോന് ആയിരുന്നു. സ്ത്രീ രാഷ്ട്രീയം ചര്‍ച്ച ചെയ്ത ചിത്രത്തില്‍ ജഗതി ശ്രീകുമാറിനൊപ്പം നിത്യയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹാപ്പി ജേണിക്കു ശേഷം അഞ്ജലി മേനോന് ഒരുക്കിയ ബാംഗ്ലൂര്‍ ഡേയ്സില്‍ നതാഷ എന്ന അതിഥി വേഷത്തിലാണ് നിത്യ അഭിനയിച്ചത്. പ്രധാനകഥാപാത്രമായ ദിവ്യക്കു വേണ്ടിയാണു അഞ്ജലി മേനോന് നിത്യയെ ക്ഷണിച്ചത്. എന്നാല്‍ മറ്റു ചില ചിത്രങ്ങളുടെ തിരക്കില്‍പെട്ട് നിത്യക്ക് ആ വേഷം ചെയ്യാനായില്ല.…
Read Moreചെറിയ അഡ്ജസ്റ്റുമെന്റൊക്കെ ചെയ്യുമല്ലോ അല്ലേ, സഹസംവിധായകന് കാര്‍ത്തിക് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി സജിത മഠത്തില്‍, കൊടുത്തത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ
മീടു കൊടുങ്കാറ്റിന്റെ കാലമാണിത്. നടി സജിത മഠത്തില്‍ തനിക്ക് കഴിഞ്ഞദിവസം നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യല്‍മീഡിയയിലുടെ വെളിപ്പെടുത്തി. സിനിമയില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് വിളിച്ച സഹസംവിധായകന് അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ ? എന്ന് തന്നോട് ചോദിച്ചെന്നാണ് സജിതയുടെ ആരോപണം. സജിതയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ തമിഴ്നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന് കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം. അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ? ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു. +91 97……84 തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക. പിന്നല്ല ! സഹസംവിധായകന്റെ പേരും ഫോണ്‍ നമ്പറും സഹിതം വെളിപ്പെടുത്തിയ താരത്തിന്റെ ധൈര്യത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണ പേരും വിവരങ്ങളും വെളിപ്പെടുത്താതെ…
Read Moreതമിഴ് പ്രൊജക്ടിലേക്ക് ക്ഷണിച്ച് സംസാരിച്ച ശേഷം ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം ! അഡ്ജസ്റ്റ്മെന്റുകള്‍ക്കും കോംപ്രമൈസിനും തയ്യാറല്ലെ? ഞരമ്പുരോഗിയെ പൊളിച്ചടുക്കി സജിതാ മഠത്തില്‍…
ചലച്ചിത്ര മേഖലയില്‍ നടിമാര്‍ നേരിടുന്ന ചൂഷണങ്ങളെപ്പറ്റി നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് ഇപ്പോഴും കുറവൊന്നുമില്ലെന്നു തെളിയിക്കുന്നതാണ് ഈ വാര്‍ത്തകളെല്ലാം. മീടു ക്യാമ്പയ്നിലൂടെ നിരവധി പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുകയും ചെയ്തു എന്നാല്‍ ഇതിന്റെ ചൂട് കെട്ടങ്ങുന്ന വേളയിലാണ് തനിക്ക് തമിഴ് സിനിമാ മേഖലയില്‍ നിന്നും കോള്‍ വന്നപ്പോഴുണ്ടായ ദുരനുഭവം നടി സജിതാ മഠത്തില്‍ പങ്കുവയ്ക്കുന്നത്. പ്രോജക്ട് വിവരങ്ങള്‍ മെയില്‍ ചെയ്ത് തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ വെക്കും മുന്‍പ് ‘അഡ്ജസ്റ്റ്മെന്റിനും കോംപ്രമൈസിനും തയാറല്ലേ’ എന്ന് സഹസംവിധായകന് ചോദിച്ചെന്ന് താരം പറയുന്നു. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് സജിതയുടെ പോസ്റ്റ്. ഇത്തരത്തിലുള്ളവര്‍ക്ക് ഇത് തന്നെ മരുന്നെന്ന് കാട്ടി നിരവധി ആളുകളാണ് സജിതയെ അഭിനന്ദിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്തത്. സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് തമിഴ്നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന് കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍…
Read Moreപോളിംഗ് ബൂത്തില്‍ പോകുന്ന വോട്ടറുടെ ശ്രദ്ധയ്ക്ക്…
കാസർഗോഡ്: പൊതുജനത്തിന് നിര്‍ഭയമായി വോട്ട് ചെയ്ത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനും തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുമുള്ള എല്ലാ ഒരുക്കങ്ങളും പോളിംഗ് സ്റ്റേഷനുകളില്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു.വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുപോകണം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും കൈവശം വയ്ക്കണം. പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാന്‍ പാടില്ല.സ്ത്രീകള്‍ക്കും പുരുഷന്മാര്ക്ക് പോളിംഗ് ബൂത്തില്‍ പ്രത്യേകം ക്യൂ ഉണ്ടാകും. രണ്ട് സ്ത്രീകള്‍ പോളിംഗ് മുറിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഒരു പുരുഷന് പ്രവേശിക്കാം. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ക്യൂവില്‍ നില്‍ക്കേണ്ടതില്ല. ഒന്നിലധികം ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മൂന്നാമതൊരു ക്യൂ ആയി നിന്ന് പോളിംഗ് റൂമില്‍ പ്രവേശിക്കാം. ഭിന്നശേഷിക്കാരെ പ്രവേശിപ്പിച്ചതിന് ശേഷമേ മറ്റ് ക്യൂവില്‍നിന്ന് ആളുകളെ പോളിംഗ്…
Read Moreവിത്തുപാകിയൊരു രാത്രിസവാരി; വ്യത്യസ്തനായ സാജു കെ പോൾ ഇതുവരെ പാകിയത് നാലായിരത്തോളം വിത്തുകൾ
ആലുവ: കൊച്ചി നഗരപാതയ്ക്കരികിൽ ആരുമറിയാതെ വിത്തുകൾ പാകുന്ന മധ്യവയസ്കൻ ശ്രദ്ധേയനാകുന്നു. ആലുവ കളപ്പറന്പത്ത് സാജു കെ. പോളാണ് നടക്കാനിറങ്ങുന്നതിനൊപ്പം വഴിയരികിൽ ഫലവൃക്ഷങ്ങളുടെ വിത്തുകളും പാകുന്നത്. ആരുമറിയാതെ രണ്ടുവർഷംകൊണ്ട് സാജു ഇത്തരത്തിൽ പാകിയിരിക്കുന്നത് നാലായിരത്തോളം ഫലവൃക്ഷവിത്തുകളാണ്. വൈകുന്നേരമുള്ള വ്യായാമ നടത്തത്തിനിടെയാണ് സാജുവിന് ഈ ആശയം ഉടലെടുത്തത്. വീടിന് മുന്നിൽനിന്ന് ആലുവ മണപ്പുറം വരെ പലവട്ടം നടക്കുന്ന സാജു ഒരുദിവസം ആറുകിലോമീറ്റർ വരെയാണ് താണ്ടുന്നത്. കൊച്ചിയിലേക്കും ഈ നടത്തം നീട്ടിയത് ഞായറാഴ്ചകളിലാണ്. ബസിൽ കയറി പല സ്റ്റോപ്പുകളിലായി ഇറങ്ങി ദീർഘനേരം നടന്ന് ആത്ത ചക്ക, മധുരനാരങ്ങ, ഞാവൽ പഴം, സീത പഴം, ചെറി തുടങ്ങിയവയുടെ വിത്തുകളാണ് പാകുന്നത്. പാകിയ വിത്തുകൾ മുളച്ചു നിൽക്കുന്നത് കണ്ട് ആഹ്ലാദപ്പെട്ടാണ് ഇപ്പോൾ നടപ്പെന്ന് സാജു പറയുന്നു. വീട്ടിൽ കഴിക്കുന്ന പഴവർഗങ്ങളുടെ വിത്ത് ശേഖരിച്ച് മുറ്റത്തും സമീപസ്ഥലങ്ങളിലും ഇതു പോലെ ഇടാവുന്നതേയുള്ളൂവെന്നാണ് സാജുവിന്റെ പക്ഷം. വീടിനോടു…
Read Moreതുടർച്ചയായി 50 മണിക്കൂർ കമ്പ്യൂട്ടർ ഉപയോഗിച്ചയാൾക്ക് സംഭവിച്ചത്..!
തുടർച്ചയായി അമ്പത് മണിക്കൂർ കമ്പ്യൂട്ടർ ഉപയോഗിച്ചയാൾക്ക് പക്ഷാഘാതം സംഭവിച്ചു. ചൈനയിലെ ഷെൻസെന്നിലാണ് സംഭവം. 42 വയസുകാരനായ ഇദ്ദേഹം മാർച്ച് 31നാണ് ഇവിടെയുള്ള ഒരു കമ്പ്യൂട്ടർ കഫേയിൽ എത്തിയത്. ഇവിടെയുള്ള ഒരു കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന ഇദ്ദേഹം തുടർച്ചയായി 50 മണിക്കൂറാണ് അതിനു മുമ്പിൽ ചെലവഴിച്ചത്. ഇതിനിടെയിൽ ഒരു പ്രവാശ്യം പോലും അദ്ദേഹം കസേരയിൽ നിന്നും എഴുന്നേറ്റുപോലുമില്ല. രണ്ടു ദിവസങ്ങൾക്കു ശേഷമാണ് ഇദ്ദേഹത്തെ കഫേ അധികൃതർ ശ്രദ്ധിക്കുന്നത്. ഇവർ അയാളെ തട്ടിവിളിച്ചുവെങ്കിലും പക്ഷാഘാതം സംഭവിച്ച് മിണ്ടാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം. ഇവർ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശരീരത്തിന്റെ വലതു ഭാഗം ചലിപ്പിക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാൾ. ആശുപത്രിയിൽ എത്തിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഇയാൾക്ക് സ്ട്രോക്ക് സംഭവിച്ചതാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. സ്ട്രോക്ക് സംഭവിച്ച് കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ…
Read Moreമീര വാസുദേവന്റെ മുന്‍ഭര്‍ത്താവ് വീണ്ടും വിവാഹിതനായി, ഇത്തവണയും മിന്നുകെട്ടിയത് സിനിമനടിയെ, മലയാളികള്‍ക്ക് പരിചിതയായ പൂജ രാമചന്ദ്രന്റേതും രണ്ടാംവിവാഹം, വിശേഷങ്ങള്‍ ഇങ്ങനെ
നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവും നടനുമായ ജോണ്‍ കോക്കന് വീണ്ടും വിവാഹിതനായി. രണ്ടാം വിവാഹത്തിനും മറ്റൊരു നടിയെയാണ് കോക്കന് വിവാഹം ചെയ്തത്. ഇത്തവണ നടിയും ബിഗ്ബോസിലൂടെ ശ്രദ്ധേയയുമായ പൂജ രാമചന്ദ്രനെയാണ് ജോണ്‍ കോക്കന് താലിചാര്‍ത്തി സ്വന്തമാക്കിയത്. പൂജ തന്നെയാണ് താന്‍ വിവാഹിതയായ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. റെ നാളുകളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്. വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ‘ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു. എന്റെ ഉറ്റസുഹൃത്തിനെയാണ് ഞാന്‍ വിവാഹം ചെയ്തത്. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ജോണ്‍ കോക്കന്..’ പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ബംഗളൂരുകാരിയായ പൂജ നാനി അവതാരകനായിരുന്ന ബിഗ് ബോസ് തെലുങ്കില്‍ മത്സരാര്‍ഥിയായിരുന്നു. വീഡിയോ ജോക്കിയും അവതാരകയും മോഡലുമായിരുന്നു. 2004ലെ മിസ് കോയമ്പത്തൂര്‍ സുന്ദരിപ്പട്ടവും തൊട്ടടുത്ത വര്‍ഷം മിസ് കേരള റണ്ണര്‍…
Read Moreകാത്തിരിപ്പിന് വിരാമം, പതിനാലുവര്ഷത്തെ പ്രാര്‍ഥനകള്‍ ഫലംകണ്ടു, കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞു പിറന്നു, സന്തോഷത്തോടെ ചോക്ലേറ്റ് നായകന് അഭിനന്ദനവുമായി സിനിമലോകം
നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന് കുഞ്ചാക്കോ ബോബന് അച്ഛനായി. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ആണ് കുഞ്ഞാണ് താരത്തിന് പിറന്നത്. പോസ്റ്റിന് താഴെ ടോവിനോ, സംയുക്ത മേനോന്, ഷറഫുദ്ദീന്, ഷെയിന്‍ നിഗം, റിമ കല്ലിങ്കല്‍ അടക്കം നിരവധി താരങ്ങള്‍ ആശംസയുമായി എത്തിയിട്ടുണ്ട്. 2005 ലാണ് കുഞ്ചാക്കോ ബോബന് വിവാഹിതനാകുന്നത്. പ്രിയ ആന്‍ സാമുവേല്‍ ആണ് കുഞ്ചാക്കാേ ബോബന്റെ പങ്കാളി. 2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നിരിക്കുന്നത്. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം അമ്പതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമൽ സംവിധാനം…
Read Moreകേരളത്തില്‍ അടുത്തയാഴ്ച്ച കനത്ത മഴ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യ രേഖയ്ക്ക് സമീപത്തായി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടും തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപത്തായി ലോ ലെവല്‍ ട്രഫ് രൂപപ്പെടുന്നു
കേരളത്തിലുള്‍പ്പെടെ അടുത്തയാഴ്ച്ച കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിന് മുകളില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തില്‍ കനത്ത മഴയെത്തിക്കും. ജൂണ്‍ ആദ്യവാരത്തോടെ കാലവര്‍ഷവും ലഭിക്കും. ജൂലൈ പകുതിയോടെ എല്‍നിനോ ദുര്‍ബലമാകും. കേരളത്തില്‍ കഴിഞ്ഞ കൊല്ലം ഉണ്ടായതുപോലെയുള്ള മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. കേരളവെതര്ഡോട്ട്ഇന് അടുത്തയാഴ്ച്ചത്തെ മഴയെക്കുറിച്ച് പ്രവചിക്കുന്നത് ഇങ്ങനെ- കേരളത്തില്‍ 18ന് ഒറ്റപ്പെട്ട കനത്തമഴക്ക് സാഹചര്യം ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ബുള്ളറ്റിനില്‍ പറയുന്നു. നേരത്തെ ഞങ്ങളുടെ പ്രവചനത്തില്‍ പറഞ്ഞ ശ്രീലങ്കയിലും കനത്തമഴ സാഹചര്യത്തെ കുറിച്ച് അവിടത്തെ ഒദ്യോഗിക കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാല്‍ അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന മാതൃകകളും കാറ്റിന്റെ ഗതിയും മറ്റു കാലാവസ്ഥാ വിവര്ങ്ങളും വിലയിരുത്തുമ്പോള്‍…
Read More