കനിവായി വീണ്ടും നേഴ്സുമാര്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തീകൊളുത്തപ്പെട്ട കവിതയ്ക്ക് സാമ്പത്തിക സഹായവുമായി നേഴ്‌സുമാര്‍, ആദ്യഘട്ടത്തില്‍ 50,000 രൂപ, സാംസ്‌കാരിക കേരളം മിണ്ടാതിരുന്നപ്പോള്‍ നേഴ്സുമാര്‍ക്ക് കൈയ്യടിച്ച് മലയാളികള്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പത്തനംത്തിട്ടയില്‍ യുവാവ് തീകൊളുത്തിയ പതിനെട്ടുകാരിക്ക് ചികിത്സാസഹായവുമായി നേഴ്സുമാരുടെ സംഘടന. കവിതാ വിജയകുമാറിന്റെ ചികിത്സാചിലവിനായി 50,000 രൂപയാണ് നേഴ്‌സുമാരുടെ സംഘടന അനുവദിച്ചത്. പട്ടാപ്പകല്‍ പൊതുജനം നോക്കി നില്‍ക്കെ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരുക്ക് പറ്റിയ പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രതിയായ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേഴ്‌സുമാരുടെ സംഘടനയുടെ പ്രസ്താവന ഇങ്ങനെ- പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ വെച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ 70% ത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കവിത എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കവിത. യുഎന്‍എ സജീവ അംഗവും ബിലിവേഴ്സ് ആശുപത്രി അംഗവുമായ വിദ്യ വിജയകുമാറിന്റെ അനുജത്തിയാണ് കവിത. ആശുപത്രിയില്‍ കെട്ടിവെക്കാന്‍…

Read More

രന്തംപുര്‍ ദേശീയോദ്യാനത്തിലെ കാടുകളില്‍ കന്നുകാലി മേയ്ച്ച ബാല്യം; ഐപിഎസായ മൂത്തസഹോദരന്റെ പാത പിന്തുടര്‍ന്ന് ഐഎഎസ് സ്വന്തമാക്കി; ഔദ്യോഗിക ജീവിതം തുടങ്ങിയത് മലപ്പുറം സബ് കളക്ടറായി; സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ജീവിതം…

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം മുതല്‍ കേരളം ചര്‍ച്ച ചെയ്യുന്ന പേരാണ് ടീക്കാറാം മീണ ഐഎഎസിന്റേത്. സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ മീണ. പുറത്തു വിട്ട തിരഞ്ഞെടുപ്പ് ചട്ടങ്ങളാണ് അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാക്കിയത്. ക്ഷേത്രം,മതം,ദൈവം തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മീണ ഉത്തരവിട്ടത്. കത്തി നില്‍ക്കുന്ന ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം പാടില്ലെന്നാണ് നിര്‍ദ്ദേശം. ശബരിമല മാത്രമല്ല ഒരു ആരാധനാലയങ്ങളുടെ പേരും വോട്ടുപിടിക്കാനായി ഉപയോഗിക്കരുതെന്നും സുപ്രിംകോടതി വിധി കര്‍ശനമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കത്തു നല്‍കിയതായി മീണ വ്യക്തമാക്കുന്നു. പല രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കന്മാരും ഇതിനെതിരേ പരസ്യമായി രംഗത്തു വരുകയും ചെയ്തു. ഈ അവസരത്തിലാണ് മീണ ആരാണെന്ന ചരിത്രം അറിയേണ്ടത്. മീണയുടെ ജീവിതം തുടങ്ങുന്നത് രാജസ്ഥാനിലെ സവായ് മഥോപൂരിലെ കാടുകളില്‍ നിന്നാണ്. ഒരു കഥകളെ വെല്ലുന്ന തരത്തിലുള്ള ജീവിതമാണ് മീണയുടേത്. സവായ് മഥോപൂരിലെ…

Read More

ഫ്ള​ക്സ് പോ​കു​ന്നു, പകരം ബോ​ഹ​ർ വരുന്നു… പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​ക്കാ​​​ര​​​നായ ബോഹറിനെക്കുറിച്ചറിയാം

കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ​​ത​​​ന്നെ കോ​​ട​​തി വി​​ധി​​യി​​ലൂ​​ടെ ഔ​​ട്ടാ​​യ ഫ്ളക്സി​​​നു പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​യി “ബോ​​​ഹ​​​ർ’ എ​​ത്തു​​​ന്നു. ചി​​​ത്ര​​​ങ്ങ​​​ളും അ​​​ക്ഷ​​​ര​​​ങ്ങ​​​ളും മി​​​ക​​​വോ​​​ടെ​ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​തി​​നൊ​​പ്പം പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​ക്കാ​​​ര​​​ൻ എ​​​ന്ന​​​താ​​​ണു ബോ​​​ഹ​​​റി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. ഉ​​​പ​​​യോ​​​ഗ​​​ശേ​​​ഷം വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞാ​​​ലും മ​​​ണ്ണി​​​ൽ ലയിച്ച് അ​​​ലി​​​ഞ്ഞു​​ചേ​​രാ​​ൻ ജൈ​​വ​​നാ​​യ ബോ​​​ഹ​​റി​​നാ​​കും. ക​​ത്തി​​ച്ചാ​​ൽ നി​​മി​​ഷം​​കൊ​​ണ്ടു ചാ​​​ര​​മാ​​കും. ബോ​​​ഹ​​​റി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്തു പ്രി​​​ന്‍റിം​​​ഗ് മേ​​​ഖ​​​ല​​​യും മു​​​ന്നോ​​​ട്ടു വ​​​ന്ന​​​തോ​​​ടെ വ​​​രും​​ദി​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ ബോ​​​ഹ​​​ർ ബോ​​ർ​​ഡു​​ക​​ളും ബാ​​​ന​​​റു​​​ക​​​ളും നി​​​റ​​​യും. ര​​​ണ്ടു പേ​​​പ്പ​​​റു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്താ​​​ണ് ഈ ​​​ജൈ​​​വ ബാ​​​ന​​​ർ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന പേ​​​പ്പ​​​റു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ നൂ​​​ലു​​​ക​​​ൾ പ്ര​​​ത്യേ​​​ക അ​​​നു​​​പാ​​​ത​​​ത്തി​​​ൽ നി​​​ര​​​നി​​​ര​​​യാ​​​യി നി​​​ര​​​ത്തും. തു​​​ട​​​ർ​​​ന്ന് ചോ​​​ളം, ക​​​പ്പ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നു വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത പോ​​​ളി​​​ലാ​​​ക്ടി​​​ക് ആ​​​സി​​​ഡ് യ​​​ന്ത്ര​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​ത്യേ​​​ക അ​​​ള​​​വി​​​ൽ പേ​​​പ്പ​​​റി​​​നു പു​​​റ​​​ത്തു പു​​​ര​​​ട്ടും. ഫ്ള​​​ക്സ് പോ​​​ലെ​​ത​​​ന്നെ വെ​​​യി​​​ലും മ​​​ഴ​​​യും കൊ​​ണ്ടാ​​ലും ന​​​ശി​​​ക്കി​​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, ഏ​​​തു കാ​​​ലാ​​വ​​​സ്ഥ​​​യി​​​ലും മി​​​ന്നി​​​ത്തി​​​ള​​​ങ്ങാ​​​നും ബോ​​​ഹ​​​റി​​​നു ക​​​ഴി​​​യും. ഈ ​​​ഉ​​​ത്പ​​ന്ന​​​ത്തി​​​നു ശു​​​ചി​​​ത്വ​​​മി​​​ഷ​​​ന്‍റെ​​​യും മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ…

Read More

ആ രാത്രി തന്നെ അവിടെ നിന്നിറങ്ങി, അവര്‍ അവസരത്തിനു പകരം ആവശ്യപ്പെട്ടത് അത്ര മോശപ്പെട്ട കാര്യം, നായികയായിരുന്നപ്പോള്‍ പോലും ഇത് നേരിട്ടിട്ടില്ല; സിനിമ ഉപേക്ഷിച്ചതിന്റെ ഞെട്ടിക്കുന്ന രഹസ്യം തുറന്നുപറഞ്ഞ് ചാര്‍മിള

കാല്‍നൂറ്റാണ്ട് കഴിഞ്ഞു ചാര്‍മിള മലയാളത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മോഹന്‍ലാലായിരുന്നു നായകന്‍. സംവിധായകന്‍ സിബി മലയിലും. അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. കിടക്ക പങ്കിട്ടാല്‍ നല്ല വേഷം തരാം എന്നാണ് ഓഫര്‍. അതും പ്രമുഖരായ ആളുകള്‍. സിനിമാ സംവിധായകരും താരങ്ങളും മാത്രമല്ല പ്രൊഡക്ഷന്‍ മാനേജര്‍മാരും തന്നോട് ഇങ്ങനെ മോശമായി പെരുമാറിയിട്ടുണ്ട്. കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ട എന്നാണ് വേദനയോടെ ചാര്‍മിള പറയുന്നത്. തന്റെ പ്രായം പോലും കണക്കാക്കുന്നില്ല. തനിക്ക് 42 വയസായി. തന്റെ പ്രായത്തെ ബഹുമാനിക്കാന്‍ പോലും ഇത്തരക്കാരൊന്നും തയ്യാറാകുന്നില്ലല്ലോ എന്നതില്‍ ചാര്‍മിളയ്ക്ക് വിഷമമുണ്ട്. മലയാളത്തില്‍ കുറേ കാലമായി അഭിനയിച്ചിട്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യം.…

Read More

ക്ലാസ്‌മേറ്റ്‌സ് കഥ കേട്ട് കാവ്യ വാശിപിടിച്ചു, റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാമെന്ന് ലാല്‍ജോസ്, ഷൂട്ടിംഗിനിടെ നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി ലാല്‍ജോസ്

മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്. ഒരുകാലഘട്ടത്തിന്റെ സന്തോഷത്തിന്റെയും നൊമ്പരങ്ങളുടെയും കഥപറഞ്ഞ ലാല്‍ജോസ് ചിത്രം തിയറ്ററുകളെ ഉത്സവപ്പറമ്പാക്കിയിരുന്നു. പൃഥ്വിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ് എന്നാണ് ലാല്‍ ജോസ് പറയുന്നത്. കാവ്യ മാധവനായിരുന്നു ക്ലാസ്മേറ്റ്സിലെ നായിക. കഥ കേട്ടപ്പോള് കാവ്യയ്ക്ക് റസിയ എന്ന വേഷം അവതരിപ്പിക്കാനായിരുന്നു താല്‍പര്യം. അത് തുറന്ന് പറഞ്ഞതോടെ താന്‍ കാവ്യയോട് ദേഷ്യപ്പെട്ടെന്നും അതിന്റെ പേരില്‍ കാവ്യ കരഞ്ഞതിനെ കുറിച്ചും ലാല്‍ ജോസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ക്ലാസ്മേറ്റ്സ് ഓര്‍മ്മകളെ കുറിച്ച് സംവിധായകന്‍ മനസ് തുറന്നത്. ഷൂട്ടിങ് തുടങ്ങുംമുന്‍പ് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് കാവ്യ പറഞ്ഞു. കഥ പറയാന്‍ ഞാന്‍ തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ടിനെ അറിയിച്ചു. കാവ്യയും പൃഥ്വിയും നരെയ്‌നും ഇന്ദ്രജിത്തും ചേര്‍ന്ന…

Read More

ചായയിലൂടെ ഏത് ശത്രുവിനെയും സുഹൃത്തായി മാറ്റാനാകും; അഭിനന്ദന്‍ വര്‍ധമാനെ സമാധാനത്തിൻ്റെ ദൂതനായി ചിത്രീകരിച്ച് പാകിസ്ഥാനിലെ ചായക്കട; പാക്കിസ്ഥാനിലും സൂപ്പര്‍താരമായി അഭിനന്ദന്‍!!

ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി ചിത്രീകരിച്ച് പാകിസ്ഥാനിലെ ചായക്കട. ഒമര്‍ ഫാറൂഖ് എന്നയാളാണ് അഭിനന്ദന്റെ ചിത്രമടങ്ങുന്ന പരസ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അഭിനന്ദനെ ശാന്തതയും ആത്മവിശ്വാസവും സ്ഫുരിക്കുന്ന മുഖത്തോടെയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. അഭിനന്ദന്‍ ചായ കുടിക്കുന്ന ചിത്രമാണ് ചായക്കടയുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ ചായയിലൂടെ എത് ശത്രുവിനേയും സുഹുത്തായി മാറ്റാനാകും എന്നാണ് അഭിനന്ദന്റെ ചിത്രത്തിന് സമീപത്തായി എഴുതിയിരിക്കുന്ന പരസ്യവാചകം. എന്നാൽ പാകിസ്ഥാന്റെ ഏത് ഭാഗത്താണ് ഈ ചായക്കടയെന്ന് വ്യക്തമല്ല. പരസ്യത്തിലൂടെ പാക്ക് ജനതയ്ക്കിടയിലും അഭിനന്ദന് സ്വീകാര്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. ഫെബ്രുവരി 27നാണ് പാക്ക് യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് തുരത്താനുള്ള ശ്രമത്തിനിടെ അഭിനന്ദന്‍ പാക്കിസ്ഥാന്റെ പിടിയിലാകുന്നത്. രണ്ട് ദിവസത്തിന് ശേഷം അഭിനന്ദനെ ഇന്ത്യയ്ക്കു വിട്ടു നൽകിയിരുന്നു.

Read More

ആദ്യമായി പണം സമ്പാദിച്ചത് മണിച്ചേട്ടന്റെ പാട്ടു കാസറ്റുകള്‍ വിറ്റ്; ഉപജീവനത്തിനായി ഓട്ടോ സമ്മാനിച്ചതും അദ്ദേഹം തന്നെ’; കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളുമായി രേവത്

കേരളം ഏറ്റവുമധികം ദു:ഖിച്ച നിമിഷങ്ങളിലൊന്നാണ് കലാഭവന്‍ മണിയുടെ മരണം. ചാലക്കുടിയില്‍ പലര്‍ക്കും സ്വന്തം ജേഷ്ഠനോ മകനോ ഒക്കെയായിരുന്നു മണി. പാവങ്ങള്‍ക്കുവേണ്ടി ഒരുപാട് നന്മകള്‍ ചെയ്ത മണി മരിച്ച് ഇത്രയും നാളുകളായിട്ടും ഇപ്പോഴും അദേഹത്തിന്റെ ഓര്‍മകള്‍ അവിടെ സജീവമാണ്. വരന്തരപ്പിള്ളി കരിയാട്ട് പറമ്പില്‍ രേവതിനും സ്ഥിതി മറിച്ചല്ല, ഇന്നും മണിച്ചേട്ടന്‍ മരിച്ചുപോയെന്ന് ഈ യുവാവിന് വിശ്വസിക്കാനാകുന്നില്ല. കുട്ടിക്കാലം മുതലേ രേവതിന് ഹരമായിരുന്നു മണി ചേട്ടന്‍. അമ്മ പാടിത്തന്ന പാട്ടുകളിലൂടെയാണ് ആദ്യം മണി ചേട്ടനെ അറിയുന്നത്. പാട്ടുകളോടുള്ള ആ ഇഷ്ടം പിന്നീട് പാട്ടുകാരനോടുള്ള ആരാധനയായി മാറി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മണിച്ചേട്ടനെ കാണാന്‍ വരന്തരപ്പിള്ളിയില്‍ നിന്ന് ചാലക്കുടിയിലേക്ക് വണ്ടി കയറി. മണിയുടെ സഹായി ജോബിയുടെ വിവാഹ ദിവസം ചാലക്കുടി പള്ളിയില്‍ വച്ച് കൂടപ്പുഴയിലെ വിനോദ് എന്നയാളുടെ സഹായത്തോടെ ആദ്യമായി താരത്തെ നേരില്‍ കണ്ടു.  തന്നെ കാണാന്‍ വേണ്ടി മാത്രം വരന്തരപ്പിള്ളിയില്‍…

Read More

വൈറലാകാന്‍ വഴുതന എത്തുന്നു

ഈ ലോകത്തുള്ള സകല മനുഷ്യരിലുമുണ്ട് കപടസദാചാരത്തിന്റെയും ദുര്‍വ്യാഖ്യാനത്തിന്റെയും ഒളിച്ചിരിക്കുന്ന കണ്ണുകള്‍. ഇടയ്‌ക്കൊക്കെ ഇവരില്‍ ചിലര്‍ ആ മിഴികളാല്‍ കാഴ്ച്ചകള്‍ കണ്ട് രസിക്കും! പക്ഷേ, കാണുന്നതിനുമപ്പുറം കാണാക്കാഴ്ച്ചകളുടെ മറ്റൊരു ലോകമുണ്ടെന്ന സത്യം അവര്‍ അറിയുന്നില്ല, അത്തരം മ്ലേച്ഛമിഴികളിലേയ്‌ക്കൊരു കൂരമ്പെയ്ത്തിനുള്ള ശ്രമമാണ് വഴുതന എന്ന ഹ്രസ്വ ചിത്രം. രചന നാരായണന്‍ കുട്ടിയും തട്ടിയും മുട്ടിയും ഫെയിം ജയകുമാറും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ഹ്രസ്വചിത്രത്തില്‍ ബാലതാരം ദേവപ്രിയയും മറ്റ് പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. കലാഭവന്‍ മണിയെ കേന്ദ്രകഥാപാത്രമാക്കി ആംബുലന്‍സ് എന്ന വ്യത്യസ്തവും, ശ്രദ്ധേയവുമായ ഹ്രസ്വചിത്രമൊരുക്കിയിട്ടുള്ള അലക്‌സ് ആയൂര്‍ ആണ് സംവിധായകന്‍ അജിത്തിന്റെ വിശ്വാസം അടക്കം നിരവധി തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജിജു സണ്ണി ക്യാമറ ചലിപ്പിക്കുന്നു. ഫേസ്ബുക്കില്‍ കഥകളും, ക്യാപ്‌സൂള്‍ കവിതകളുമെഴുതി ശ്രദ്ധേയനായ ശ്യാം വര്‍ക്കലയുടേതാണ് കഥയും തിരക്കഥയും. കാരുണ്യ മാതാ ഫിലിംസ് ബാനറില്‍ ജസ്റ്റില്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.…

Read More

മാസം വെറും 376 രൂപ അടച്ചാല്‍ പെന്‍ഷനായി എല്ലാ മാസവും 500 രൂപ, ഭാവിയില്‍ വീണ്ടും വര്‍ധിപ്പിച്ചേക്കാം, ചെറിയ വരുമാനക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയെപ്പറ്റി അറിയേണ്ടതെല്ലാം

സര്‍ക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്ക് പെന്‍ഷന്‍ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏതു ബാങ്കിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങാം. വീട്ടമ്മമാര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാവുന്നതാണ്. 18 നും 40 നുമിടയില്‍ പ്രായമുളളവര്‍ മാസം തോറും നിശ്ചിത തുക ഈ പദ്ധതിയില്‍ അടയ്ക്കണം. 60 വയസ്സെത്താന്‍ ബാക്കിയുളള വര്‍ഷങ്ങള്‍, മാസം തോറും പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തുക എന്നിവയുടെ അടിസ്ഥാനത്തിലാണു മാസം തോറും അടയ്‌ക്കേണ്ട തുക തീരുമാനിക്കുന്നത്. 25 വയസ്സില്‍ പദ്ധതിയില്‍ ചേരുന്ന ഒരാള്‍ 35 വര്‍ഷം പ്രതിമാസം 376 രൂപ അടയ്ക്കു മ്പോള്‍ 60ാമത്തെ വയസ്സില്‍ തുടങ്ങി മാസം തോറും 5000 രൂപ വച്ച് പെന്‍ഷന്‍…

Read More

എനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് നൂറിന്‍ ഷെരീഫിനെ ചൊടിപ്പിച്ചിട്ടുണ്ടാകും, എന്നെ ആക്രമിച്ച് നൂറിനെ പുകഴ്ത്തുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് പിന്നില്‍ ആരാണെന്ന് ഞാന്‍ പറയേണ്ട ആവശ്യമുണ്ടോ? നൂറിനെതിരേ പ്രിയ വാര്യര്‍ വീണ്ടും രംഗത്ത്

പ്രിയ വാര്യര്‍- നൂറിന്‍ ഷെരീഫ് അഭിപ്രായഭിന്നതയും പിണക്കങ്ങളും പുതിയ തലത്തിലേക്ക്. ടിവി പരിപാടിക്കിടെ പ്രിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താല്പര്യമില്ലെന്ന് നൂറിന്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുറത്തായത്. ഇതിനു പിന്നാലെ പ്രിയ വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ചുട്ടമറുപടിയും കൊടുത്തു. താന്‍ മനസു തുറന്നാല്‍ പലരും വെള്ളം കുടിക്കുമെന്നായിരുന്നു പ്രിയയുടെ കമന്റ്. ഇതിനു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നൂറിനെതിരേ പ്രിയ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരേ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രാചരണങ്ങള്‍ക്ക് പിന്നില്‍ നൂറിനുമായി ബന്ധപ്പെട്ട ആളുകളാണെന്ന് പരോക്ഷമായി പ്രിയ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. പാട്ടും കണ്ണിറുക്കല്‍ സീനും ഹിറ്റായശേഷമാണ് തനിക്ക് കൂടുതല്‍ പ്രാധാന്യം സിനിമയില്‍ വന്നതെന്ന ആരോപണം ശരിയല്ലെന്നും പ്രിയ പറയുന്നു. പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ സിനിമില്‍ എന്റെ റോള്‍ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളേയും പോലെ എന്റെ…

Read More